കുറ്റിപ്പുറത്ത് സബാൻ കോട്ടക്കലിന് ഗംഭീര ജയം

കുറ്റിപ്പുറം അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കലിന് വിജയം. ബേസ് പെരുമ്പാവൂരിനെ ആണ് സബാൻ കോട്ടക്കൽ തോൽപ്പിച്ചത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സബാന്റെ വിജയം. ഇന്ന് കുറ്റിപ്പുറത്ത് എ വൈ സി ഉച്ചാരക്കടവ് സോക്കർ ഷൊർണ്ണൂരിനെ നേരിടും.…

മെസ്സി ഹാട്രിക്ക്, ബാഴ്സലോണയ്ക്ക് പരാജയമറിയാത്ത 38

മെസ്സി മാജിക്ക് ആവർത്തിച്ചപ്പോൾ ബാഴ്സലോണയ്ക്ക് അനായാസ ജയം. ഇന്ന് ലെഗനെസിനെ നേരിട്ട ബാഴ്സ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. മൂന്നു ഗോളുകളും മെസ്സിയുടെ ബൂട്ടിൽ നിന്ന് തന്നെയായിരുന്നു. 27, 32, 87 മിനുറ്റുകളിലായിരുന്നു മെസ്സി ഗോളുകൾ.…

റോമയ്ക്ക് തോൽവി, അഞ്ചാം സ്ഥാനത്തേക്ക് എത്താൻ സാധ്യത

ചാമ്പ്യൻസ് യോഗ്യത നേടാൻ ആവശ്യമായ ആദ്യ നാലു സ്ഥാനങ്ങളിൽ നിന്ന് റോമ താഴേക്ക് പോകാൻ സാധ്യത. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ നേരിട്ട അപ്രതീക്ഷിതമായ തോൽവിയാണ് റോമയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷയ്ക്ക് തിരിച്ചടിയായത്. ഫിയൊറെന്റീനയാണ് റോമയെ…

ആസ്പസിന് ഹാട്രിക്ക്, സെവിയ്യക്ക് നാലു ഗോളിന്റെ തോൽവി

കഴിഞ്ഞ ആഴ്ച ബാഴ്സലോണയെ വിറപ്പിച്ച മൂന്ന് ദിവസം മുമ്പ് ബയേണെതിരെ മികച്ചു നിന്ന സെവിയ്യക്ക് ഇന്ന് നേരിടേണ്ടി വന്നത് എതിരില്ലാത്ത നാലു ഗോളുകളുടെ പരാജയം. സെൽട ദി വീഗോയാണ് സെവിയ്യയെ ഒരു ദയയും ഇല്ലാതെ ഇന്ന് പരാജയപ്പെടുത്തിയത്. ഇയാഗോ ആസ്പസിന്റെ…

കെയിനിന് ഗോൾ നമ്പർ 25, സ്റ്റോക്കിനെ മറികടന്ന് ടോട്ടൻഹാം

ഹാരി കെയിൻ ഗോൾ സ്കോറിംഗിലേക്ക് തിരിച്ചെത്തിയ മത്സരത്തിൽ ടോട്ടൻഹാം സ്റ്റോക്ക് സിറ്റിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ടോട്ടൻഹാം സ്റ്റോക്ക് സിറ്റിയെ മറികടന്നത്. എറിക്സ്ണും കെയിനുമാണ് ടോട്ടൻഹാമിനായി ഗോളുകൾ നേടിയത്. ഡിയൂഫിന്റെ…

റയലിനെതിരായ ചുവപ്പ് കാർഡിന് പകരം ഹാട്രിക്കുമായി ഡിബാല

ചാമ്പ്യൻസ് ലീഗിലെ ചുവപ്പ് കാർഡ് ദുരന്തത്തിൽ നിന്ന് കരകയറി ഡിബാല. റയൽ മാഡ്രിഡിനെതിരെ ചുവപ്പ് കണ്ട ഡിബാല ഇന്ന് ഹാട്രിക്കുമായാണ് യുവന്റസിന് വിജയമൊരുക്കിയത്. ഇന്ന് ബെനെവെന്റോയെ എവേ ഗ്രൗണ്ടിൽ നേരിട്ട യുവന്റസ് രണ്ടിനെതിരെ നാലു ഗോളുകൾക്കാണ്…

സന്തോഷ് ട്രോഫി ഹീറോ അഫ്ദാൽ കേരള ബ്ലാസ്റ്റേഴ്സിൽ

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ഫോർവേഡ് ലൈനിലെ കരുത്തനായ താരം അഫ്ദാൽ മുത്തു ഇനി കേരള ബ്ലാസ്റ്റേഴ്സിൽ. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമാണ് അഫ്ദാൽ മുത്തുവിനെ സ്വന്തമാക്കിയത്. കേരള പ്രീമിയർ ലീഗിൽ കളിക്കാൻ വേണ്ടിയാണ് അഫ്ദാലിനെ ബ്ലാസ്റ്റേഴ്സ്…

മേഴ്സിസൈഡ് ഡെർബിയിൽ സമനില

ആവേശം പ്രതീക്ഷിച്ച മേഴ്സിസൈഡ് ഡെർബിയിൽ കാഴ്ചക്കാർക്ക് നിരാശയായി. ഗുഡിസൺപാർക്കിൽ വൈരികളായ എവർട്ടണും ലിവർപൂളും ഏറ്റുമുട്ടിയപ്പോൾ പതിവ് ഡെർബിയുടെ ആവേശമോ വാശിയോ ഒന്നും കണ്ടില്ല. ഗോൾരഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്. ചാമ്പ്യൻസ് ലീഗ് മത്സരം…

കേരള പ്രീമിയർ ലീഗ്; കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് എഫ് സി തൃശ്ശൂർ തുടങ്ങി

കേരള പ്രീമിയർ ലീഗിന് തൃശ്ശൂരിൽ ആവേശകരമായ തുടക്കം. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ എഫ് സി തൃശ്ശൂരിന്റെ തിരിച്ചുവരവ് ജയത്തോടെയാണ് കെ പി എല്ലിന് തുടക്കമായത്. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനെ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം 2-1 എന്ന സ്കോറിന്…

ബോക്സിംഗ്; മനോജ് കുമാർ ക്വാർട്ടറിൽ

ബോക്സിംഗിൽ ഇന്ത്യയ്ക്ക് വീണ്ടും വിജയം. 69kg വിഭാഗത്തിൽ മനോജ് കുമാറാണ് 5-0തിന്റെ വിജയത്തോടെ ക്വാർട്ടറിലേക്ക് കടന്നത്. ടാൻസാനിയൻ താരമായ കാസിം എംബുണ്ഡ്വൈകിനെ ആണ് മനോജ് കുമാർ പരാജയപ്പെടുത്തിയത്. റഫറിമാരുടെ ഏകകണ്ഠമായ തീരുമാനത്തിലൂടെ ആയിരുന്നു…