തുടർച്ചയായ എട്ടാം മത്സരത്തിലും നെയ്മറിന് ഗോൾ, പി എസ് ജിക്ക് വൻ വിജയം

- Advertisement -

ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് ഗംഭീര വിജയം. ഇന്നലെ മൊണാക്കോയ്ക്ക് എതിരെ ഇറങ്ങിയ പി എസ് ജി ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. എമ്പപ്പെ നെയ്മർ സഖ്യം തന്നെയാണ് ഇന്നലെയും പി എസ് ജിക്ക് വൻ വിജയം നേടിക്കൊടുത്തത്. നെയ്മർ ഇന്നലെയും ഗോൾ നേടിയതോടെ തുടർച്ചയായ എട്ടു മത്സരങ്ങളിൽ ഗോൾ നേടി എന്ന റെക്കോർഡിൽ എത്തി. ഇതാദ്യമായാണ് തന്റെ കരിയറിൽ നെയ്മർ തുടർച്ചയായ എട്ടു മത്സരങ്ങളിൽ ഗോൾ അടിക്കുന്നത്.

നെയ്മർ ഒരു ഗോളും ഒരു അസിസ്റ്റും മൊണാക്കോയ്ക്ക് എതിരെ സംഭാവന ചെയ്തു. എമ്പപ്പെ ഇന്നലെ ഇരട്ട ഗോളുകൾ നേടി. സരാബിയ ആണ് മറ്റൊരു സ്കോറർ. ഈ വിജയത്തോടെ പി എസ് ജിക്ക് ഇരുപത് മത്സരങ്ങളിൽ നിന്ന് 49 പോയന്റ് ആയി. രണ്ടാമതുള്ള മാഴ്സയെക്കാൾ 8 പോയന്റിന്റെ ലീഡാണ് പി എസ് ജിക്ക് ഇപ്പോൾ ഉള്ളത്.

Advertisement