റയലിന്റെ തട്ടകത്തിലെ എൽ ക്ലാസികോ തീയതി ആയി

- Advertisement -

ഈ സീസണിലെ ലാലിഗയിൽ രണ്ടാം എൽക്ലാസികോ മത്സരത്തിന്റെ തീയതി തീരുമാനം ആയി. മാർച്ച് 1ന് റയൽ മാഡ്രിഡിന്റെ ഹോൻ ഗ്രൗണ്ടിൽ വെച്ചാകും അടുത്ത എൽ ക്ലാസികോ നടക്കുക. സീസണിലെ ആദ്യ എൽ ക്ലാസികോ കഴിഞ്ഞ മാസം ബാഴ്സലോണയുൽ വെച്ച് നടന്നിരുന്നു. കാറ്റലോണിയൻ പ്രശ്നങ്ങൾ കാരണമായിരുന്നു ആദ്യ ക്ലാസികോ ഏറെ വൈകിയത്.

ഇരു ടീമുകൾക്കും കടുപ്പപ്പെട്ട മത്സരങ്ങൾക്ക് ഇടയിലാണ് ഈ മത്സരം വരുന്നത്. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് തൊട്ടു മുമ്പ് ആയിരിക്കും ഈ എൽ ക്ലാസികോ. ഇപ്പോൾ ലീഗിൽ ഒപ്പത്തിനൊപ്പം മുന്നേറുകയാണ് ബാഴ്സലോണയും റയൽ മാഡ്രിഡും.

Advertisement