ഗോൾഡൻ ത്രഡ്സിന് കേരള പ്രീമിയർ ലീഗിൽ രണ്ടാം വിജയം

- Advertisement -

കേരള പ്രീമിയർ ലീഗിലെ തങ്ങളുടെ രണ്ടാം വിജയം തിരുവനന്തപുരത്ത് ചെന്ന് ഗോൾഡൻ ത്രഡ്സ് സ്വന്തമാക്കി. ഇന്നലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ കോവളം എഫ് സിയെ ആണ് ഗോൾഡൻ ത്രഡ്സ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഗോൾഡൻ ത്രഡ്സിന്റെ വിജയം. ഇസഹാക് ആണ് കേരള പോലീസിന്റെ രണ്ട് ഗോളുകളും നേടിയത്.

41ആം മിനുട്ടിലും 85ആം മിനുട്ടിലും ആയിരുന്നു ഇസഹാകിന്റെ ഗോളുകൾ. അഞ്ചു മത്സരങ്ങളിൽ ഏഴു പോയന്റുമായി ഗ്രൂപ്പിൽ മൂന്നാമത് നിൽക്കുകയാണ് ഗോൾഡൻ ത്രഡ്സ് ഇപ്പോൾ. ലീഗിൽ ഒരു വിജയം ഇല്ലാതെ നിൽക്കുകയാണ് കോവളം എഫ് സി ഇപ്പോൾ.

Advertisement