കേരള പ്രീമിയർ ലീഗിൽ വിജയം തുടർന്ന് കേരള പോലീസ്

- Advertisement -

കേരള പ്രീമിയർ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും കേരള പോലീസിന് വിജയം. ഇന്നലെ കോട്ടപ്പടി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എഫ് സി കേരളയെ ആണ് കേരളപോലീസ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു പോലീസിന്റെ വിജയം. അനീഷ് ആണ് കേരള പോലീസിന്റെ ഗോൾ നേടിയത്.

24ആം മിനുട്ടിൽ ആയിരുന്നു അനീഷിന്റെ ഗോളുകൾ. ആദ്യ മത്സരത്തിൽ കണ്ണൂർ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും കേരള പോലീസ് തോൽപ്പിച്ചിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ കേരള പോലീസ് രണ്ടാമത് എത്തി.

Advertisement