റാഷ്ഫോർഡിന് പരിക്ക്, യുണൈറ്റഡിന് വൻ തിരിച്ചടി

- Advertisement -

ഇന്നലെ എഫ് എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചു എങ്കിലും യുണൈറ്റഡിന് വലിയ തിരിച്ചടി ഈ മത്സരത്തിനിടെ നേരിട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റാർ സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡിന് ഇന്നലെ പരിക്കേറ്റത് ആണ് യുണൈറ്റഡിനെ വലക്കുന്നത്. ഇന്നലെ രണ്ടാം പകുതിയുൽ സബ്ബായി എത്തിയ റാഷ്ഫോർഡ് മിനുട്ടുകൾക്കകം പരിക്കേറ്റ് പുറത്തു പോവുകയായിരുന്നു.

അടുത്ത മത്സരത്തിൽ ലിവർപൂളിനെ നേരിടാൻ ഇരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അതിനു മുമ്പ് സ്റ്റാർ സ്ട്രൈക്കറെ നഷ്ടമായാൽ യുണൈറ്റഡിന് അത് തലവേദനയാകും. സീസണിലെ യുണൈറ്റഡിന്റെ ടോപ്പ് സ്കോറർ ആണ് റാഷ്ഫോർഡ്. ഇന്നലെ റാഷ്ഫോർഡിന് പരിക്ക് ഉള്ളത് കാരണം ആയിരുന്നു ആദ്യ ഇലവനിൽ ഇറക്കിയിരുന്നില്ല. റാഷ്ഫോർഡിനെ സബ്ബ് ചെയ്ത തീരുമാനം തെറ്റിയെന്ന് മത്സര ശേഷം പരിശീലകൻ ഒലെ പറഞ്ഞു.

Advertisement