മുടിക്കൽ സെവൻസിൽ ഇന്ന് കിരീടപോരാട്ടം

- Advertisement -

മുടിക്കൽ സെവൻസ് ജേതാക്കളെ ഇന്ന് അറിയാം. ഇന്ന് ഫൈനലിൽ സെവൻസിലെ കരുത്തരായ റോയൽ ട്രാവൽസ് കോഴിക്കോടും അഭിലാഷ് കുപ്പൂത്തും തമ്മിലാണ് കിരീട പോരാട്ടം നടക്കുന്നത്. ഇന്നൽർ നടന്ന സെമിയിൽ ശക്തരായ സബാൻ കോട്ടക്കലിനെ വീഴ്ത്തിയാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ എത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു റോയൽ ട്രാവൽസ് കോഴിക്കോട് സബാനെ വീഴ്ത്തിയത്.

സെമിയിൽ സൂപ്പർ സ്റ്റുഡിയോയെ തോൽപ്പിച്ച് ആണ് അഭിലാഷ് ഫൈനലിന് എത്തിയിരിക്കുന്നത്. അഭിലാഷിന് ഇത് സീസണിലെ ആദ്യ ഫൈനലാണിത്. റോയൽ ട്രാവൽസ് കോഴിക്കോട് ഇതിനു മുമ്പ് ഒതുക്കങ്ങലിൽ കിരീടം നേടിയിരുന്നു. രണ്ടാം കിരീടമാകും റോയൽസിന്റെ ലക്ഷ്യം.

Advertisement