യുവേഫയുടെ 2019ലെ ടീം പ്രഖ്യാപിച്ചു, 14ആം തവണയും റൊണാൾഡോ ടീമിൽ

- Advertisement -

യുവേഫയുടെ 2019ലെ ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ചു. റൊണാൾഡോ, മെസ്സി, ലെവൻഡോസ്കി തുടങ്ങിയവർ എല്ലാം അടങ്ങിയ ടീമിനെയാണ് യുവേഫ പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടെടുപ്പിലൂടെ ആണ് ടീമിനെ തിരഞ്ഞെടുത്തത്. പതിനൊന്ന് പേരിൽ അഞ്ച് താരങ്ങളും ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളിൽ നിന്നാണ്. മാനെ, റൊബേർട്സൺ, അർനോൾഡ്,വാൻ ഡൈക്, അലിസൺ എന്നിവരാണ് ലിവർപൂളിൽ നിന്ന് ടീമിലേക്ക് എത്തിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ പതിനാലാം തവണയാണ് യുവേഫ ടീം ഓഫ് ദി ഇയറിൽ ഉൾപ്പെട്ടു. പുതിയ റെക്കോർഡ് ആണിത്. മെസ്സി ഇത് പതിനൊന്നാണ് തവണ ആണ് യുവേഫ ടീം ഓഫ് ദി ഇയറിൽ ഉൾപ്പെട്ടത്.

ടീം;
അലിസൺ
അർനോൾഡ്, വാൻ ഡൈക്, ഡിലിറ്റ്, റൊബേർട്സൺ
ഡി ബ്ര്യുയിൻ, ഡിയുങ്
മാനെ, മെസ്സി, ലെവൻഡോസ്കി, റൊണാൾഡോ

Advertisement