ഇന്തോനേഷ്യ മാസ്റ്റേഴ്സിലും പി വി സിന്ധുവിന് നിരാശ

- Advertisement -

മലേഷ്യ മാസ്റ്റേഴ്സിനു പിന്നാലെ ഇന്തോനേഷ്യ മാസ്റ്റേഴ്സിലും ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധുവിന് നിരാശം. ഇന്ത്യൻ പ്രതീക്ഷയയായിരുന്നു സിന്ധു ഇന്ന് രണ്ടാം റൗണ്ടിൽ ആണ്  പരാജയം അറിഞ്ഞത്. സയക തകഹശിയോടാണ് സിന്ധു പരാജയപ്പെട്ടത്. 16-21, 21-16, 21-19 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ പരാജയം. സിന്ധു മാത്രമായിരുന്നു ഇന്ത്യൻ താരമായി രണ്ടാം റൗണ്ടിലേക്ക് എത്തിയത്.

ഇനി തായ്ലാന്റ് മാസ്റ്റേഴ്സ് ആണ് നടക്കാൻ ഇരിക്കുന്നത് എന്നാൽ പി ബി എൽ നടക്കുന്നതിനാൽ ഇന്ത്യൻ താരങ്ങൾ തായ്‌ലാന്റ് മാസ്റ്റേഴ്സിൽ പങ്കെടുത്തേക്കില്ല.

Advertisement