ബ്രൂണോ ഫെർണാണ്ടസുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ ധാരണയിൽ

- Advertisement -

പോർച്ചുഗീസ് മധ്യനിര താരമായ ബ്രൂണോ ഫെർണാണ്ടസിനായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ ഫലം കാണുന്നു. ബ്രൂണോയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാർ ധാരണയിൽ എത്തിയതോടെ വലിയ ഓഫർ ബ്രൂണോയുടെ ക്ലബായ സ്പോർടിംഗിനു മുന്നിൽ വെച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്

60 മില്യണാണ് ബ്രൂണോയ്ക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പോർടിംഗിന് ഓഫർ നൽകിയിരിക്കുന്നത്. സ്പോർടിങ് ഈ ഓഫർ അംഗീകരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബെൻഫികയ്ക്ക് എതിരെയുള്ള മത്സരം കളിച്ച ശേഷം ബ്രൂണോ മെഡിക്കൽ പൂർത്തിയാക്കാൻ വേണ്ടി മാഞ്ചസ്റ്ററിൽ എത്തും എന്നും വാർത്തകളുണ്ട്.

സ്പോർടിംഗിന്റെ താരമായ ബ്രൂണോ കഴിഞ്ഞ സീസണിൽ 50 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 17 അസിസ്റ്റും നേടിയിരുന്നു. ഈ സീസണിൽ ബ്രൂണോ ആ ഫോം തുടരുന്നുണ്ട്. പോർച്ചുഗൽ ടീമിന്റെ നാഷൺസ് ലീഗ് കിരീടത്തിലും ബ്രൂണോയ്ക്ക് വലിയ പങ്കുണ്ടായിരുന്നു.

Advertisement