ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹീന്ദ്ര സൂപ്പർ ലീഗ് കേരള (SLK) യുടെ ആദ്യ സീസൺ ഇന്ന്, സെപ്റ്റംബർ 7, 2024 ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഫോഴ്സ കൊച്ചി, മലപ്പുറം എഫ്‌സി എന്നിവർ തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ ആരംഭിക്കുന്നു. 7 PM ന് ആരംഭിക്കുന്ന മത്സരം Hotstar OTT, Star Sports First എന്നിവയിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.
കേരള ഫുട്‌ബോൾ അസോസിയേഷൻ അവതരിപ്പിക്കുന്ന സൂപ്പർ ലീഗ് കേരള പ്രഥമ സീസണിൽ ആറ് ഫ്രാഞ്ചൈസി ടീമുകൾ ആണ് പങ്കെടുക്കുന്നത്. ഫോഴ്സ കൊച്ചി എഫ്‌സി, മലപ്പുറം എഫ്‌സി, കാലിക്കറ്റ് എഫ്‌സി, കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി, തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി, ഒപ്പം തൃശൂർ മാജിക് എഫ്സി എന്നിവരാണ് ഇത്തവണ കളിക്കുന്നത്.
ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് വലിയ പരിപാടികൾ ഇന്ന് കലൂർ സ്റ്റേഡിയത്തിൽ നടക്കും. കലാ കായിക രംഗത്തെ പ്രമുഖർ ഇന്ന് കലൂരിൽ അണിനിരക്കും.
1 thought on “കേരളത്തിന്റെ സൂപ്പർ ലീഗ് ഇന്ന് ആരംഭിക്കും!! ആദ്യ മത്സരത്തിൽ ഫോഴ്സാ കൊച്ചി vs മലപ്പുറം എഫ് സി”
Comments are closed.