Browsing Category

Ligue 1

എംബപ്പെക്ക് പി.എസ്.ജി വിടാൻ താൽപ്പര്യം ഉണ്ട് എന്ന വാർത്ത നിഷേധിച്ചു പി.എസ്.ജി സ്പോർട്ടിങ് ഡയറക്ടർ

സൂപ്പർ താരം കിലിയൻ എംബപ്പെ പി.എസ്.ജിയിൽ അതൃപ്തൻ ആണെന്നും ക്ലബ് വിടാൻ ശ്രമിക്കുക ആണെന്നുമുള്ള വാർത്തകൾ നിഷേധിച്ചു പാരീസ് സ്പോർട്ടിങ് ഡയറക്ടർ ലൂയിസ് കാമ്പോസ്. പാരീസിൽ താൻ അതൃപ്തി ആണെന്ന കാര്യം എംബപ്പെ ഒരിക്കലും തന്നോട് പറഞ്ഞില്ല എന്നു പറഞ്ഞ…

ഫ്രഞ്ച് ലീഗിൽ ചരിത്രമെഴുതി പയെറ്റ്

ഫ്രഞ്ച് ലീഗിൽ ചരിത്രമെഴുതി ദിമിത്രി പയെറ്റ്. ലീഗ് വണ്ണിൽ 100ഗോളുകളും 100 അസിസ്റ്റും നേടുന്ന ആദ്യ താരമായി മാറി മാഴ്സെയുടെ പയെറ്റ്. ഫ്രഞ്ച് ലീഗിൽ സിദാൻ, പ്ലാറ്റിനി എന്നിങ്ങനെ ഇതിഹാസ താരങ്ങൾക്ക് നേടാനാവാത്ത ഒരു റെക്കോർഡ് ആണ് പയെറ്റ് സ്വന്തം…

കരിയറിലെ 28 മത്തെ ചുവപ്പ് കാർഡ് കണ്ടു സെർജിയോ റാമോസ്, പി.എസ്.ജിക്ക് സമനില

ഫ്രഞ്ച് ലീഗ് വണ്ണിൽ പി.എസ്.ജിയെ സമനിലയിൽ തളച്ചു റെയിംസ്. ഗോൾ രഹിത സമനിലയിൽ ആണ് പതിനാലാം സ്ഥാനക്കാർ ആയ റെയിംസ് പാരീസിനെ തളച്ചത്. 2021 ഡിസംബറിനു ശേഷം ഇത് ആദ്യമായാണ് പാരീസ് ഒരു മത്സരത്തിൽ ഗോൾ രഹിത സമനില വഴങ്ങുന്നത്. മെസ്സിക്ക് വിശ്രമം നൽകി…

മെസ്സിയുടെ ഫ്രീകിക്കും, പിന്നെ സബ്ബായി വന്ന് രക്ഷകനായ എംബപ്പെയും, പി എസ് ജി ഒന്നാമത്

പി എസ് ജിക്ക് ഫ്രഞ്ച് ലീഗിൽ ഒരു വിജയം കൂടെ‌. അവർ ഇന്ന് ഒ ജി സി നീസിനെ ആയിരുന്നു നേരിട്ടത്. നീസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പി എസ് ജി പരാജയപ്പെടുത്തി. സബ്ബായി എത്തി ഗോൾ അടിച്ച് എംബപ്പെയാണ് പി എസ് ജിയുടെ ജയം ഉറപ്പിച്ചത്. ഇന്ന് പാരീസിൽ…

പെനാൽട്ടി ഗോളുകൾ ഇല്ലാതെ 672 ഗോളുകൾ! മറ്റൊരു റെക്കോർഡ് സ്വന്തം പേരിലാക്കി ലയണൽ മെസ്സി

മറ്റൊരു ഫുട്‌ബോൾ റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി ലയണൽ മെസ്സി. പെനാൽട്ടി ഗോളുകൾ ഇല്ലാതെ കരിയറിൽ 672 ഗോളുകൾ നേടിയ മെസ്സി ചരിത്രത്തിൽ പെനാൽട്ടി അല്ലാതെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഫുട്‌ബോൾ താരമായി മാറി. 671 ഗോളുകൾ നേടിയ ക്രിസ്റ്റിയാനോ…

മെസ്സിയുടെ ചിറകിലേറി പി എസ് ജി, ലീഗിൽ ഒന്നാമത് തുടരുന്നു

ലയണൽ മെസ്സി ഈ സീസണിൽ തന്റെ പഴയ ഫോമിലേക്ക് ഉയരുന്നതാണ് കാണാൻ കഴിയുന്നത്. അവസരങ്ങൾ സൃഷ്ടിക്കുകയും ഗോളടിക്കുകയും തുടരുന്ന മെസ്സി ഇന്ന് പി എസ് ജിയുടെ രക്ഷകനായി. ലീഗിൽ ഇന്ന് ലിയോണിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഈ ഗോൾ…

ഫ്രഞ്ച് ലീഗ് 1 മത്സരത്തിൽ വെറും ഒമ്പതാം സെക്കന്റിൽ ചുവപ്പ് കാർഡ് കണ്ടു നീസ് താരം

ഫ്രഞ്ച് ലീഗ് 1 ൽ നീസ്, ആഞ്ചേഴ്‌സ് മത്സരത്തിന് ഇടയിൽ മത്സരം തുടങ്ങി വെറും ഒമ്പതാം സെക്കന്റിൽ തന്നെ ചുവപ്പ് കാർഡ് കണ്ടു നീസ് പ്രതിരോധ താരം ജീൻ ടോഡിബോ. മത്സരം തുടങ്ങിയ ഉടൻ ആഞ്ചേഴ്‌സ് നടത്തിയ മുന്നേറ്റം തടയാൻ അബ്ദല്ല സിമയെ ഫൗൾ ചെയ്തത് ആണ് മുൻ…

മെസ്സിയെ ടീമിൽ നിലനിർത്താൻ പിഎസ്ജി ശ്രമങ്ങൾ ആരംഭിക്കുന്നു

ലയണൽ മെസ്സിയെ ടീമിൽ നിലനിർത്താൻ പിഎസ്ജി ശ്രമിച്ചേക്കും. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ'എക്വിപെയാണ് ഇത് സംബന്ധിച്ച് ആദ്യ സൂചനകൾ നൽകിയിരിക്കുന്നത്. മെസ്സിയുടെ കരാർ ഈ സീസണോടെ അവസാനിക്കാൻ ഇരിക്കെ താരത്തെ രണ്ടു വർഷത്തേക്ക് കൂടി ടീമിൽ…

ഫ്രഞ്ച് ലീഗ് വൺ പോരാട്ടത്തിൽ ലിയോണിനെ വീഴ്ത്തി എ.എസ് മൊണാക്കോ

ഫ്രഞ്ച് ലീഗ് വൺ വമ്പൻ പോരാട്ടത്തിൽ ഒളിമ്പിക് ലിയോണിനെ ഒന്നിന് എതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു എ.എസ് മൊണാക്കോ. ലിയോണിന്റെ ആധിപത്യം ആണ് മത്സരത്തിൽ കാണാൻ ആയത് എങ്കിലും മൊണാക്കോ ആണ് ആദ്യം ഗോളുകൾ നേടിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55…

ലില്ലെയും വീഴ്ത്തി ജയം തുടർന്ന് മാഴ്സെ,പോയിന്റ് പട്ടികയിൽ പി.എസ്.ജിക്ക് ഒപ്പം

ഫ്രഞ്ച് ലീഗ് വണ്ണിൽ കരുത്തരുടെ പോരാട്ടത്തിൽ ലില്ലെയെ ഒന്നിന് എതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഒളിമ്പിക് മാഴ്സെ. ജയത്തോടെ പോയിന്റ് പട്ടികയിൽ പി.എസ്.ജിക്ക് ഒപ്പവും അവർ എത്തി. നിലവിൽ ഗോൾ വ്യത്യാസത്തിൽ മാത്രമാണ് മാഴ്സെ രണ്ടാമത് നിൽക്കുന്നത്.…