കേരള ബ്ലാസ്റ്റേഴ്സിന് പുതിയ സഹ പരിശീലകൻ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സഹപരിശീലകനെ നിയമിക്കുന്നു. മുൻ ഒർലാണ്ടോ സിറ്റി സഹ പരിശീലകനായ ഗിലെർമോ സാഞ്ചേസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായി എത്തിക്കുന്നത്. ഷറ്റോരിയുടെ അസിസ്റ്റന്റ് ആയ ഷോൺ കേരള ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. ഷോൺ ഒടൊങിന് പകരക്കാരനായാണ് സാഞ്ചേസിനെ കേരള ബ്ലാസ്റ്റേഴ്സ് എത്തിക്കുന്നത്.

മുമ്പ് ഐ എസ് എല്ലിൽ പ്രവർത്തിച്ച പരിചയം സാഞ്ചേസിന് ഉണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സഹപരിശീലകനായായിരുന്നു അവസാനം സാഞ്ചെസ് ഇന്ത്യയിൽ എത്തിയത്. അമേരിക്കയിൽ വമ്പൻ ക്ലബായ ഒർലാണ്ടോ സിറ്റിയുടെ സഹ പരിശീലകനായായിരുന്നു അവസാനം ഇദ്ദേഹം പ്രവർത്തിച്ചത്. യു എസ് എസ് എഫ് എ ലൈസൻ ഉള്ള പരിശീലകനാണ് ഗുല്ലെർമോ സാഞ്ചെസ്.

Advertisement