അപ്പീൽ പരാജയപ്പെട്ടു, ക്രിസ്റ്റൽ പാലസ് കോൺഫറൻസ് ലീഗ് തന്നെ കളിക്കും

തങ്ങളെ യൂറോപ്പ ലീഗ് കളിക്കാൻ യുവേഫ അനുവദിക്കാത്തതിനു ക്രിസ്റ്റൽ പാലസ് കാസിന്(CAS) നൽകിയ അപ്പീൽ പരാജയപ്പെട്ടു. യുവേഫയുടെ മൾട്ടി ക്ലബ് നിയമത്തിനു വിരുദ്ധം ആയതിനാൽ ക്രിസ്റ്റൽ പാലസിനെ യുഫേഫ യൂറോപ്പ ലീഗ് കളിക്കാൻ അനുവദിക്കില്ലെന്നായിരുന്നു യുവേഫ തീരുമാനം. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു എഫ്.എ കപ്പ് ജേതാക്കൾ ആയതോടെയാണ് ക്രിസ്റ്റൽ പാലസിന് യൂറോപ്പ ലീഗ് കളിക്കാൻ യോഗ്യത കിട്ടിയത്. നിലവിൽ പാലസിന്റെ 43.9 ശതമാനം ഉടമ ജോൺ ടെക്സ്റ്ററിന്റെ ഈഗിൾ ഫുട്‌ബോൾ ഹോൾഡിങ്സിനു ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണിലും 77 ശതമാനം ഉടമസ്ഥതയുണ്ട്. ലിയോണിനും യൂറോപ്പ ലീഗ് യോഗ്യത ഉള്ളതിനാൽ ആണ് പാലസിന് യൂറോപ്പ ലീഗ് കളിക്കാനുള്ള അനുമതി യുവേഫ നിഷേധിച്ചത്.

ഇതിനു എതിരെ ആയിരുന്നു പാലസിന്റെ അപ്പീൽ പക്ഷെ യുവേഫയുടെ തീരുമാനം കോടതി ശരി വെക്കുക ആയിരുന്നു. യുവേഫ നിയമപ്രകാരം ഒരേ ഉടമകൾക്ക് 30 ശതമാനത്തിൽ കൂടുതൽ ഉടമസ്ഥത രണ്ടു ക്ലബുകളിൽ ഉണ്ടെങ്കിൽ രണ്ടു ടീമിനും അവരുടെ ഒരേ ടൂർണമെന്റിൽ പങ്കെടുക്കാൻ ആവില്ല. നിലവിൽ ഫ്രഞ്ച് ലീഗിൽ ആറാം സ്ഥാനത്ത് എത്തിയ ലിയോൺ പ്രീമിയർ ലീഗിൽ 12 മത് ആയ പാലസിനെ യോഗ്യതയുടെ കാര്യത്തിലും മറികടക്കുക ആയിരുന്നു. ജോൺ ടെക്സ്റ്ററിനു ക്ലബിന്റെ നടത്തിപ്പിൽ വലിയ പങ്ക് ഇല്ല എന്ന പാലസിന്റെ വാദം യുവേഫയും കോടതിയും നിലവിൽ അംഗീകരിച്ചില്ല. ഇതോടെ പാലസിനെ യുഫേഫ കോൺഫറൻസ് ലീഗിലേക്ക് തരം താഴ്ത്തിയ യുവേഫ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്ത് എത്തിയ നോട്ടിങ്ഹാം ഫോറസ്റ്റിനു യൂറോപ്പ ലീഗിലേക്ക് സ്ഥാനകയറ്റവും നൽകിയിരുന്നു. ഇന്നലെ ലിവർപൂളിനെ തോൽപ്പിച്ചു എഫ്.എ കമ്മൂണിറ്റി ഷീൽഡ് നേടിയ പാലസിന് ഇതോടെ ഉടൻ തന്നെ കോൺഫറൻസ് ലീഗ് യോഗ്യത മത്സരങ്ങൾ കളിക്കേണ്ടി വരും.

സൗദി ക്ലബുകൾ ഒരിക്കലും യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കില്ല എന്ന് യുവേഫ പ്രസിഡന്റ്

സൗദി അറേബ്യൻ ക്ലബുകൾ യുവേഫയുമായി സഹകരിച്ച് യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ശ്രമിക്കും എന്ന വാർത്തകൾ തെറ്റാണെന്ന് പറഞ്ഞു യുവേഫ പ്രസിഡന്റ് സെഫെറിൻ.”ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് എന്നിവയിൽ യൂറോപ്യൻ ക്ലബ്ബുകൾക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ. യൂറോപ്യൻ ഫെഡറേഷനുകൾക്ക് മാത്രമേ ഫൈനൽ ആതിഥേയത്വം വഹിക്കാൻ അപേക്ഷിക്കാനാകൂ, ക്ലബ്ബുകൾക്ക് പോലും കഴിയില്ല. സൗദി ക്ലബുകൾ കളിക്കണം എങ്കിൽ ഞങ്ങളുടെ എല്ലാ നിയമങ്ങളും ഞങ്ങൾ മാറ്റേണ്ടിവരും, ഞങ്ങൾക്ക് അത് ആവശ്യമില്ല” സെഫെറിൻ പറഞ്ഞു

സൗദി ലീഗ് യൂറോപ്പിന് ഒരു ഭീഷണിയല്ല എന്നും ചൈനയിലും സമാനമായ ഒരു സമീപനം ഞങ്ങൾ മുമ്പ് കണ്ടതാണെന്നും സെഫെറിൻ പറഞ്ഞു. കരിയറിന്റെ അവസാനത്തിൽ ധാരാളം പണം വാഗ്ദാനം ചെയ്താണ് അവർ കളിക്കാരെ വാങ്ങിയത്. ചൈനീസ് ഫുട്ബോൾ വികസിച്ചില്ല, പിന്നീട് ലോകകപ്പിനും യോഗ്യത നേടിയില്ല. സെഫെറിൻ പറഞ്ഞു.

“എനിക്കറിയാവുന്നിടത്തോളം, എംബാപ്പെയും എർലിംഗ് ഹാലൻഡും സൗദി അറേബ്യയെക്കുറിച്ച് സ്വപ്നം കാണുന്നില്ല. കരിയറിലെ ഏറ്റവും മികച്ച കളിക്കാർ സൗദി അറേബ്യയിലേക്ക് പോകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ”സെഫെറിൻ പറഞ്ഞു.

യുഫേഫ കോൺഫറൻസ് ലീഗ് കളിക്കാതെ കൂടുതൽ ശിക്ഷകളിൽ നിന്നു ഒഴിവാകാൻ യുവന്റസ്

ഫിനാൻഷ്യൽ ഫെയർ പ്ലെ ലംഘനം കാണിച്ചു ഈ വർഷം 10 പോയിന്റുകൾ കുറക്കാനുള്ള പിഴ ഇറ്റാലിയൻ സീരി എയിൽ ലഭിച്ച യുവന്റസ് യുഫേഫ കോൺഫറൻസ് ലീഗ് വരുന്ന സീസണിൽ കളിക്കില്ലെന്നു റിപ്പോർട്ട്. പോയിന്റുകൾ കുറച്ചത് കാരണം മൂന്നാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് വീണ യുവന്റസ് നിലവിൽ യുഫേഫയും ആയി ഈ കാര്യത്തിൽ ധാരണയിൽ എത്തിയത് ആയാണ് റിപ്പോർട്ട്. എന്നാൽ നിലവിൽ കൂടുതൽ നിയമ സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന യുവന്റസ് കോൺഫറൻസ് ലീഗ് കളിക്കാതിരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ വന്നാൽ ഫിയറന്റീന ഇറ്റലിയിൽ നിന്നു കോൺഫറൻസ് ലീഗ് വരുന്ന സീസണിൽ കളിക്കും.

വരുന്ന സീസണിലെ കോൺഫറൻസ് ലീഗിൽ നിന്നു ഒഴിവായി ഇനി വരുന്ന കൂടുതൽ പിഴ, വിലക്ക് തുടങ്ങിയ യുഫേഫ ശിക്ഷാ നടപടികളിൽ നിന്നു പിന്മാറാൻ ആണ് യുവന്റസിന്റെ പുതിയ ഭരണസമിതിയുടെ തീരുമാനം. ഇത് നിലവിൽ യുഫേഫക്കും സ്വീകാര്യമാണ്. അങ്ങനെ എങ്കിൽ യുഫേഫ യുവന്റസിനെ കോൺഫറൻസ് ലീഗ് കളിക്കുന്നതിൽ നിന്നു വിലക്കുകയും ഇത് യുവന്റസ് അംഗീകരിക്കുകയും ചെയ്യും. നേരത്തെ സൂപ്പർ ലീഗിൽ നിന്നും യുവന്റസ് പിന്മാറിയിരുന്നു. ഈ സീസണിൽ ലീഗിൽ ശ്രദ്ധിച്ചു ആദ്യ നാലിൽ എത്തി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ആവും യുവന്റസ് ശ്രമിക്കുക.

യുവന്റസിന് എതിരെ യുവേഫ അന്വേഷണം തുടങ്ങി

ഇറ്റാലിയൻ സീരി എ വമ്പന്മാർ ആയ യുവന്റസിന് എതിരെ യുവേഫയുടെ ക്ലബ് ഫിനാഷ്യൽ കണ്ട്രോൾ ബോഡി അന്വേഷണം തുടങ്ങി. ക്ലബിന്റെ ലൈസൻസിങ്, ഫിനാഷ്യൽ ഫെയർ പ്ലെ നിയമങ്ങളിൽ ക്ലബ് തെറ്റുകൾ വരുത്തിയോ എന്നു ആവും ഇവർ അന്വേഷണം നടത്തുക.

നേരത്തെ യുവന്റസിന്റെ സി.ഇ.ഒ അടക്കം ബോർഡ് അംഗങ്ങൾ എല്ലാവരും രാജി വച്ചിരുന്നു. നിലവിൽ യുവന്റസ് ഒരുപാട് യുഫേഫ ചട്ടങ്ങൾ ലംഘിച്ചത് ആയും നിയമവിരുദ്ധ പ്രവർത്തികൾ നടത്തിയത് ആയും ചിലപ്പോൾ ഇതിനു തരം താഴ്ത്തൽ അടക്കമുള്ള കടുത്ത നടപടി പോലും അവർ നേരിട്ടേക്കും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫ്രഞ്ച് ലീഗിൽ ചരിത്രമെഴുതി പയെറ്റ്

ഫ്രഞ്ച് ലീഗിൽ ചരിത്രമെഴുതി ദിമിത്രി പയെറ്റ്. ലീഗ് വണ്ണിൽ 100ഗോളുകളും 100 അസിസ്റ്റും നേടുന്ന ആദ്യ താരമായി മാറി മാഴ്സെയുടെ പയെറ്റ്. ഫ്രഞ്ച് ലീഗിൽ സിദാൻ, പ്ലാറ്റിനി എന്നിങ്ങനെ ഇതിഹാസ താരങ്ങൾക്ക് നേടാനാവാത്ത ഒരു റെക്കോർഡ് ആണ് പയെറ്റ് സ്വന്തം പേരിൽ കുറിച്ചത്.

നാന്റെസ്,ലില്ലെ,സെന്റ് എറ്റീൻ മാഴ്സെ എന്നീ ടീമുകൾക്ക് വേണ്ടി പയെറ്റ് കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ രണ്ട് സീസണിൽ വെസ്റ്റ് ഹാമിന് വേണ്ടിയും പയെറ്റ് ബൂട്ടണിഞ്ഞു. 35കാരനായ പയെറ്റ് യൂറോപ്പ ലീഗ് ഫൈനൽ കളിച്ച മാഴ്സെ ടീമിലംഗമായിരുന്നു.
എന്നാൽ ലീഗ് വൺ കിരീടം നേടാൻ ഇതുവരെ പയെറ്റിന് സാധിച്ചിട്ടില്ല.

ബെൻസീമയാണ് താരം!! യുവേഫയുടെ ഈ സീസണിലെ മികച്ച താരമായി റയൽ മാഡ്രിഡ് സ്ട്രൈക്കർ

യുവേഫയുടെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം ഫ്രഞ്ച് താരം ബെൻസീമ സ്വന്തമാക്കി. ഇന്ന് നടന്ന പുരസ്കാര ചടങ്ങി ബെൻസീമ ഈ പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനായി നടത്തിയ വലിയ പ്രകടനം ആണ് ബെൻസീമയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. കഴിഞ്ഞ സീസണിൽ റയലിനൊപ്പം ചാമ്പ്യൻസ് ലീഗും ലാലിഗയും ബെൻസീമ നേടിയിരുന്നു.

ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും കഴിഞ്ഞ സീസണിൽ ടോപ് സ്കോററും ബെൻസീമ ആയിരുന്നു. റയലിന്റെ തന്നെ കോർതോസിനെയും മാഞ്ചസ്റ്റർ സിറ്റിയുടെ ഡിബ്രുയിനെയും മറികടന്നാണ് ബെൻസീമ ഈ പുരസ്കാരം നേടിയത്. കഴിഞ്ഞ സീസണിൽ 46 മത്സരങ്ങളിൽ നിന്ന് 45 ഗോളുകൾ ബെൻസീമ നേടിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ മാത്രം കഴിഞ്ഞ സീസണിൽ 15 ഗോളുകൾ താരം നേടിയിരുന്നു‌

ബെൻസീമ, കോർതോ, ഡിബ്രുയിൻ, ആരാകും യുവേഫയുടെ സീസണിലെ മികച്ച താരം

യുവേഫ പ്ലയർ ഓഫ് ദി ഇയർ പുരസ്കാരത്തിനിള്ള നോമിനേഷൻ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയ്ൻ, റയൽ മാഡ്രിഡ് താരങ്ങളായ കരീം ബെൻസീമ, കോർത്തോ എന്നിവർ ആണ് അവാർഡിനായി പരിഗണിക്കപ്പെടുന്ന മൂന്ന് പേർ‌. ഓഗസ്റ്റ് 25ന് ആണ് വിജയികളെ പ്രഖ്യാപിക്കുക.

ഗോൾകീപ്പർ കോർത്തോയും ബെൻസിമയും ചാമ്പ്യൻസ് ലീഗും ലാലിഗയും കഴിഞ്ഞ സീസണിൽ നേടിയിരുന്നു. 2021-22 യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലെയർ ഓഫ് ദി സീസൺ ആയിരുന്നു ബെൻസീമ. ചാമ്പ്യൻസ് ലീഗ് ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ചായിരുന്നു കോർത്തോ.

സിറ്റിക്ക് ഒപ്പം ലീഗ് കിരീടം നേടിയ ഡി ബ്രുയിൻ 2021-22 പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസൺ അവാർശ് നേടിയിരുന്നു. പി എസ് ജിയുടെ എംബാപ്പെ, റോമയുടെ ലോറെൻസോ പെല്ലെഗ്രിനി, ബയേൺ മ്യൂണിക്കിന്റെ സാഡിയോ മാനെ, ലിവർപൂളിന്റെ വാൻ ഡൈക്, മുഹമ്മദ് സലാ, ട്രെന്റ് അലക്‌സാണ്ടർ-അർനോൾഡ് എന്നിവരുൾപ്പെട്ട 15 കളിക്കാരുടെ പട്ടികയിൽ നിന്നാണ് ഇപ്പോൾ മൂന്ന് പേരിലേക്ക് എത്തിയത്.

റയലിന്റെ കാർലോ ആഞ്ചലോട്ടി, സിറ്റിയുടെ പെപ് ഗാർഡിയോള, ലിവർപൂളിന്റെ ക്ലോപ്പ് എന്നിവർ പുരുഷ മാനേജർ ഓഫ് ദ ഇയർ അവാർഡിനുള്ള ഷോർട്ട്‌ലിസ്റ്റിൽ ഉണ്ട്.

Story Highlight:Nominees for UEFA Men’s Player of the Year for 2021-22:

▪️ Karim Benzema
▪️ Thibaut Courtois
▪️ Kevin De Bruyne

ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം മാറ്റാനൊരുങ്ങി യുവേഫ

ക്ലബ്ബുകൾ പണം ചിലവഴിക്കുന്നത് നിയന്ത്രണം വരുത്താൻ കൊണ്ടുവന്ന ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ഒരുങ്ങി യുവേഫ. ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമ ഈ വർഷം അവസാനത്തോടെ മാറ്റാനാണ് യുവേഫ ശ്രമിക്കുന്നത്. പുതിയ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം ക്ലബ്ബിന്റെ ട്രാൻസ്ഫർ ചിലവിന് പുറമെ താരങ്ങളുടെ ശമ്പളത്തിന് പരിധി വെക്കാനും ലക്ഷറി ടാക്സ് കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്

ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം പലതവണ കടുത്ത വിമർശനങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ നിയമം പ്രായോഗികമല്ലെന്നും പല ക്ലബ്ബുകളും ഈ നിയമത്തെ മറികടക്കുന്ന രീതിയിൽ പലതും ചെയ്യുന്നുണ്ടെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ പുതിയ നിയമം വരുന്നത് വരെ കൊറോണ വൈറസ് ബാധ മൂലം ഉണ്ടായ നഷ്ടങ്ങളുടെ പേരിൽ ക്ലബ്ബുകളെ ശിക്ഷ നടപടികളിൽ നിന്ന് യുവേഫ ഒഴിവാക്കിയിട്ടുണ്ട്.

ഇനി ചാമ്പ്യൻസ് ലീഗിലും VAR

അടുത്ത സീസൺ മുതൽ ചാമ്പ്യൻസ് ലീഗിൽ VAR സംവിധാനം കൊണ്ടുവരുമെന്ന് യുവേഫ സ്ഥിതീകരിച്ചു. 2019 യുവേഫ സൂപ്പർ കപ്പിലും 2020 യൂറോ കപ്പിലും VAR സംവിധാനം ഉണ്ടാകും.

യൂറോപ്പ ലീഗിൽ 2020/2021 സീസണിന് ശേഷവും നേഷൻസ് ലീഗിൽ 2021 ന് ശേഷം മാത്രമേ നിലവിൽ വരൂ.

ഫുട്ബോൾ ജയിച്ചു പണക്കൊതി തോറ്റു, ആന്ദേർലെക്ട് ടിക്കറ്റ് തുക തിരിച്ചു നൽകണം

ഫുട്ബോൾ ആരാധകർക്ക് മുന്നിൽ വീണ്ടും പണക്കൊതി തോറ്റു. ടിക്കറ്റ് ചാർജായി അധികം ഈടാക്കിയ തുക ബയേൺ ആരാധകർക്ക് തിരിച്ച് നൽകാൻ ആന്ദേർലെക്ടിനോട് യുവേഫ ആവശ്യപ്പെട്ടു. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിനിടെയാണ് എവേ ഫാൻസായ ബയേൺ ഫാൻസിനെ ആന്ദേർലെക്ട് പിഴിഞ്ഞത്. 100 യൂറോയോളമാണ് ടിക്കറ്റിന്റെ വിലയായി ആന്ദേർലെക്ട് ആവശ്യപ്പെട്ടത്. ഇത്രയും ഉയർന്ന തുകയ്ക്ക് ടിക്കറ്റ് ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരങ്ങൾക്ക് പോലും ഉണ്ടാവാറില്ല. ഇതേ തുടർന്ന് കനത്ത പ്രതിഷേധങ്ങൾ ഫുട്ബോൾ ആരാധകരിൽ നിന്നും ഉണ്ടായിരുന്നു.

യുവേഫയുടെ നിർദ്ദേശ പ്രകാരം ടിക്കറ്റ് ഒന്നിന് മുപ്പത് യൂറോയോളം ആന്ദേർലെക്ട് ബയേണിന് തിരിച്ച് നൽകണം. മത്സരത്തിൽ ആന്ദേർലെക്ട്നെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തറപറ്റിച്ച് ബയേൺ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായിരുന്നു. ആരാധകർക്ക് വേണ്ടി ഉയർന്ന നിരക്കിലുള്ള ടിക്കറ്റുകൾക്ക് നിരക്ക് കുറച്ച് സബ്‌സിഡി എന്ന നിലയ്ക്കാണ് ബയേണിന്റെ ആരാധകർക്ക് ടിക്കറ്റ് ബയേൺ മാനേജ്‌മെന്റ് ലഭ്യമാക്കിയത്. ആരാധകരുടെ പ്രതിഷേധം അതിരു കടന്നതിനെത്തുടർന്നു ബയേണിന് ഇരുപതിനായിരത്തോളം യൂറോ യുവേഫ കഴിഞ്ഞ ഡിസംബറിൽ പിഴയിട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വരുന്നു യുവേഫ നേഷൻസ് ലീഗ്

യൂറോപ്പിലെ ഇന്റർനാഷണൽ ഫുട്ബോളിനെ ഉടച്ച് വാർക്കാനായി യുവേഫ അവതരിപ്പിക്കുന്ന പുതിയ മത്സര ക്രമമാണ് യുവേഫ നേഷൻസ് ലീഗ്. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ എണ്ണം കുറച്ച് കൊണ്ട് കൂടുതൽ മത്സരങ്ങൾ ഉൾപ്പെടുത്താനാണ് യൂറോപ്പിലെ ഫുട്ബോളിന്റെ ഗവേണിങ് ബോഡിയായ യുവേഫയുടെ ലക്ഷ്യം. പുതിയൊരു ലീഗ് വരുന്നതിനെക്കുറിച്ച് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ ഉയർന്നു വരുന്ന ചോദ്യം യൂറോപ്പിൽ നിന്നും ആരൊക്കെയാവും മത്സരത്തിനായെത്തുക എന്നതാണ്. നാല് ലീഗുകളായി തിരിച്ച് യൂറോപ്പിലെ 55 ടീമുകളെ ഉൾക്കൊള്ളിച്ചാണ് യുവേഫ നേഷൻസ് ലീഗ് ഒരുങ്ങുന്നത്.

2018 -19 സീസണിലാണ് ആദ്യത്തെ നേഷൻസ് ലീഗിലെ മത്സരങ്ങൾ നടക്കുക. നാല് ലീഗുകളും മൂന്നോ നാലോ ടീമുകൾ ഉൾപ്പെടുന്ന നാല് ഗ്രൂപ്പുകളായിയാണ് തിരിക്കുക. ആദ്യത്തെ ലീഗുമത്സരങ്ങൾ ആയതിനാൽ ലീഗ് ഫേസിൽ ഉൾപ്പെടുന്ന ടീമുകൾ ഒക്ടോബർ 11, 2017 ലെ യുവേഫ നേഷൻസ് റാങ്കിങ് അനുസരിച്ചായിരിക്കും. അതായത് ലീഗ് എയിൽ യൂറോപ്പിലെ ടോപ്പ് റാങ്കിങ്ങിൽ ഉള്ള രാജ്യങ്ങൾ ആയിരിക്കും ഉണ്ടാവുക. ഗ്രൂപ്പ് ഡിയിൽ റാങ്കിങ്ങിൽ ഏറ്റവും താഴെയുള്ള രാജ്യങ്ങളാകും ഉണ്ടാവുക. എല്ലാ ലീഗുകളിലെയും പോലെ റെലെഗേഷനും പ്രമോഷനും യുവേഫ നേഷൻസ് ലീഗിലും ഉണ്ടാകും.

യുവേഫ നേഷൻസ് ലീഗ് ചാമ്പ്യന്മാർ ലീഗ് എ യിൽ നിന്നാവും ഉണ്ടാവുക. ഒരു മിനി ടൂർണമെന്റ് നടത്തിയാണ് ജേതാക്കളെ തീരുമാനിക്കുക. ജൂണിൽ നടക്കുന്ന ടൂർണമെന്റിൽ സെമിയും ഫൈനലും മൂന്നാം സ്ഥാനക്കാർക്കായി ഒരു മത്സരവും ഉണ്ടാകും. എ ഒഴിച്ചുള്ള ലോവർ ലീഗുകളിലും മത്സരങ്ങൾ ഉണ്ടാകും. ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് പ്രമോഷനും പോയന്റ് നിലയിൽ പിന്നിലുള്ള ക്ലബ്ബ്കൾക്ക് റെലെഗേഷനും ഉണ്ടാവും. സ്പെറ്റംബറിലും നവംബറിലുമായാണ് ലീഗ് ഫേസ് മത്സരങ്ങൾ നടക്കുക. ഫൈനൽ ജൂൺ 2019തിനും യൂറോ 2020 പ്ലേയോഫ്‌സ് മാർച്ച് 2020നും നടക്കും. യൂറോയ്ക്കായുള്ള പത്ത് ലീഗ് ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് യൂറോ 2020 യിലേക്ക് ക്വാളിഫൈ ആകുന്ന 20 ടീമുകൾ. ആകെ 24 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന യൂറോയിൽ ബാക്കി നാല് സ്ഥാനങ്ങൾ യുവേഫ നേഷൻസ് ലീഗിലെ നാല് ലീഗ് ചാമ്പ്യന്മാർക്കായിരിക്കും.

ഇന്നലെ നടന്ന ഡ്രോയിൽ ഓരോ ലീഗ് ഗ്രൂപ്പുകളിൽ ഉള്ള ടീമുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. ലീഗ് എയിൽ സ്പെയിൻ, ക്രോയേഷ്യ, ഇംഗ്ലണ്ട് എന്നിവരടങ്ങുന്ന ഗ്രൂപ്പാണ് ശ്കതമായ ഗ്രൂപ്പ്. ലോകകപ്പ് വിജയികളായ ജർമനി ഫ്രാൻസും നെതർലാൻഡ്‌സും അടങ്ങുന്ന ഗ്രൂപ്പിലാണ്. സൗഹൃദ മത്സരങ്ങളെ കൂടുതൽ ആവേശഭരിതമാക്കിമാറ്റുവാൻ നേഷൻസ് ലീഗ് സഹായിക്കുമെന്നതിൽ തർക്കമില്ല. യൂറോയിലേക്ക് താരതമ്മ്യേന വീക്കായ ടീമുകൾക്കും പ്രവേശനം ലഭിക്കാനുള്ള സാധ്യതയുണ്ട്. മത്സരങ്ങളിൽ നിന്നുള്ള വരുമാനം ഓരോ ഫുട്ബോൾ അസോസിയേഷനും ലഭിക്കുന്നത് ആശ്വാസകരമാണ്. യൂറോപ്പിലെ ദേശീയ ടീമുകളുടെ മത്സരങ്ങൾ കൂടുതൽ ഫുട്ബോൾ ആരാധകരെ ആകര്ഷിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാർട്ടിൻ ഒ’നീൽ അയർലണ്ടിന്റെ കോച്ചായി തുടരും

മാർട്ടിൻ ഒ’നീൽ അയർലണ്ടിന്റെ കോച്ചായി രണ്ടു വർഷത്തേക്ക് കൂടി തുടരും. ഈ വര്ഷം റഷ്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ യോഗ്യതാ മത്സരത്തിന്റെ പ്ലേ ഓഫ് സ്റ്റേജ് വരെ അയർലണ്ടിനെ എത്തിക്കാൻ മാർട്ടിൻ ഒ’നീലിന് സാധിച്ചിരുന്നു. മുൻ ലെസ്റ്റർ സിറ്റി, സെൽറ്റിക്ക്, ആസ്റ്റൺ വില്ല മാനേജരായി പ്രവർത്തിച്ചിരുന്ന മാർട്ടിൻ ഒ’നീൽ പ്രീമിയർ ലീഗ് ക്ലബ്ബായ സ്റ്റോക്ക് സിറ്റിയുടെ മാനേജർ പോസ്റ്റ് നിരസിച്ചിരുന്നു. പിന്നീടാണ് സ്റ്റോക്ക് സിറ്റി പോൾ ലാംബെർട്ടിനെ നിയമിച്ചത്.

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ആദ്യ പാദത്തിൽ സമനില നേടാൻ മാർട്ടിൻ ഒ’നീലിന്റെ അയർലാൻഡിനായെങ്കിലും രണ്ടാം പാദത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകളക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പുതുതായി രൂപീകൃതമായ യുവേഫ നേഷൻസ് ലീഗിലാണ് മാർട്ടിൻ ഒ’നീൽ ഇനി അയർലാൻഡുമായെത്തുക. 2020 ൽ നടക്കുന്ന യൂറോയിലേക്കുള്ള ക്വാളിഫിക്കേഷനായാണ് അയർലാൻഡ് നേഷൻസ് ലീഗിൽ ഇറങ്ങുക. 2016 യൂറോയുടെ ക്വാർട്ടർ ഫൈനൽ വരെ എത്തിയ അയർലാൻഡ് ഫ്രാൻസിനോട് തൊട്ടാണ് പുറത്ത് പോയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version