500 മില്യൺ ഡോളർ നിക്ഷേപം!! ഗ്ലോബൽ ടി20 ലീഗ് തുടങ്ങാൻ സൗദി അറേബ്യ

രാജ്യത്തിൻ്റെ 1 ട്രില്യൺ ഡോളർ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടിൻ്റെ (പിഐഎഫ്) സ്‌പോർട്‌സ് വിഭാഗമായ എസ്ആർജെ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെൻ്റിൻ്റെ പിന്തുണയോടെ ഒരു പുതിയ ഗ്ലോബൽ ടി20 ലീഗിലൂടെ ക്രിക്കറ്റിൽ വൻ നിക്ഷേപം നടത്താൻ സൗദി അറേബ്യ ഒരുങ്ങുന്നു. ദി ഏജ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, നിർദ്ദിഷ്ട ടൂർണമെൻ്റ് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം നീൽ മാക്‌സ്‌വെല്ലിൻ്റെ ആശയമാണ്, ഇത് ഓസ്‌ട്രേലിയൻ ക്രിക്കറ്റേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് വികസിപ്പിക്കുകയാണ് സൗദി അറേബ്യ.

പ്രതിവർഷം നാല് സ്ഥലങ്ങളിലായി എട്ട് ടീമുകൾ കളിക്കുന്ന ടെന്നീസ് ഗ്രാൻഡ് സ്ലാമുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ലീഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 500 മില്യൺ ഡോളർ നിക്ഷേപം കണക്കാക്കി, നിലവിലുള്ള ലീഗുകളുമായി മത്സരിക്കുന്നതിനുപകരം അവക്ക് ഒരു സമ്പൂർണ്ണത നൽകുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്.

ഐസിസി അംഗീകാരത്തെയും ബിസിസിഐ നയങ്ങളിലെ സാധ്യതകളെയും ആശ്രയിച്ചാകും ഈ ലീഗ് ആശയം മുന്നോട്ട് പോകുന്നത്. ബി സി സി ഐയുമായി സൗദി അറേബ്യ ചർച്ചകൾ നടത്തുന്നുണ്ട്, ഇന്ത്യൻ കളിക്കാരെ വിദേശ ടി20 ലീഗുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുന്ന നിയമം ഈ ലീഗിനായി മാറ്റാൻ ആണ് ലീഗ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഉറപ്പായി! 2034 ഫുട്ബോൾ ലോകകപ്പ് സൗദി അറേബ്യയിൽ നടക്കും!!

ഫിഫ ലോകകപ്പ് വീണ്ടും മിഡിൽ ഈസ്റ്റിലേക്ക് എത്തുന്നു. 2034 ലോകകപ്പ് സൗദി അറേബ്യയിൽ നടക്കും എന്ന് ഉറപ്പായി. ഫിഫ് ഇന്ന് ഔദ്യോഗികമായി തന്നെ സൗദി അറേബ്യ 2034 ലോകകപ്പിന് ആതിഥ്യം വഹിക്കും എന്ന് പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയ അവരുടെ ബിഡിൽ നിന്ന് പിന്മാറിയതോടെ സൗദി അറേബ്യ മാത്രമായിരുന്നു 2034 ഫിഫ ലോകകപ്പിനായി രംഗത്ത് ഉണ്ടായിരുന്നത്. ആ ബിഡ് ഇപ്പോൾ ഫിഫ അംഗീകരിക്കുകയും ചെയ്തു.

2034 എഡിഷൻ ഏഷ്യയിലോ ഓഷ്യാനിയയിലോ മാത്രമേ നടത്തൂ എന്ന് ഫിഫ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) പ്രസിഡന്റ് കൂടിയായ ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫി സമർപ്പിച്ച ബിഡിന് എ എഫ് സിയിലെ എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഉണ്ട്.

ഖത്തർ ലോകകപ്പ് പോലെ ഡിസംബർ മാസത്തിൽ ആകും സൗദി അറേബ്യയിലെ ലോകകപ്പും നടക്കാൻ സാധ്യത. എന്നാൽ 2034 ഡിസംബറിൽ റമദാൻ ഉണ്ടാകും എന്നത് ഫിക്സ്ചർ എങ്ങനെ ആകും എന്നതിൽ അനിശ്ചിതത്വം ഉണ്ടാക്കുന്നു. അവസാന കുറച്ചു വർഷമായി ഫുട്ബോളിൽ വലിയ നിക്ഷേപം നടത്തുന്ന സൗദി അറേബ്യ ലോകം ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ലോകകപ്പ് നടത്താ‌നായാണ് ഒരുങ്ങുന്നത്.

നാച്ചോ സൗദിയിലേക്ക്, അൽ ഇത്തിഹാദിൽ നിന്ന് വൻ ഓഫർ

റയൽ മാഡ്രിഡ് വിട്ട ഡിഫൻഡർ നാച്ചോ ഫെർണാണ്ടസ് ഇനി സൗദി അറേബ്യയിൽ കളിക്കാൻ സാധ്യത. താരം സൗദി ക്ലബായ അൽ ഇത്തിഹാദിന്റെ ഓഫർ സ്വീകരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇത്തിഹാദിൽ വെൻസീമയും നാചോയും ഒരുമിക്കുന്നത് ആരാധകർക്ക് കാണാൻ ആകും. താരം യൂറോപ്പിൽ തുടരാൻ ആഗ്രഹിക്കുന്നില്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്പിൽ റയൽ അല്ലാതെ ഒരു ക്ലബിനായി കളിക്കില്ല എന്നാണ് താരത്തിന്റെ തീരുമാനം.

റയൽ മാഡ്രിഡ് ക്ലബിൽ കരാർ പുതുക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. റയൽ മാഡ്രിഡ് താരത്തിന് പുതിയ കരാർ നൽകാൻ തയ്യാറായിരുന്നു നാച്ചോ ക്ലബ് മാനേജ്മെന്റിനോട് താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നു എന്ന് അറിയിക്കുക ആയിരുന്നു. നാചോ അവസാന 23 വർഷമായി റയൽ മാഡ്രിഡിനൊപ്പം ഉണ്ടായിരുന്നു.

23 വർഷം മുമ്പ് റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ ചേർന്ന നാച്ചോ 2011 ഏപ്രിലിൽ വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ ആയിരുന്നു റയലിനായി സീനിയർ അരങ്ങേറ്റം നടത്തിയത്. നാച്ചോ റയൽ മാഡ്രിഡിനായി ഇതുവരെ 400ൽ അധികം കളികൾ കളിച്ചിട്ടുണ്ട്. റയലിനൊപ്പം ആറ് ചാമ്പ്യൻസ് ലീഗ് അടക്കം 25 ട്രോഫികളും താരം നേടി. 33-കാരൻ ചാമ്പ്യൻസ് ലീഗിൽ മാത്രം ഇതുവരെ റയലിനായി 60ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

റോമ ക്ലബ് വാങ്ങാൻ സൗദി അറേബ്യ

റോമയുടെ നിലവിലെ അമേരിക്കൻ ഉടമകൾ സൗദി നിക്ഷേപകർക്ക് ക്ലബ്ബ് വിൽക്കാൻ ചർച്ചകൾ നടത്തുന്നതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. PIF തന്നെ റോമയ്ക്ക് ആയി രംഗത്തുള്ളതായാണ് വാർത്തകൾ.

ചൊവ്വാഴ്ച, സൗദി അറേബ്യയിലെ റിയാദിൽ, റോമ അധികൃതർ സൗദി നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയതായി ലാ റിപ്പബ്ലിക്ക റിപ്പോർട്ട് ചെയ്തു. രണ്ട് പാർട്ടികൾ റോമയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. സർക്കാർ നിയന്ത്രിക്കുന്ന പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടും ഒപ്പം തുർക്കി അലൽഷിഖ് എന്ന സ്വകാര്യ നിക്ഷേപകരും റോമയെ വാങ്ങാൻ ശ്രമിക്കുന്നുണ്ട്‌.

ക്ലബ്ബ് വിൽക്കാൻ 1.08 ബില്യൺ ഡോളറാണ് ഇപ്പോഴത്തെ റോമ ഉടമകൾ ആവശ്യപ്പെടുന്നത്. 700 മില്യൺ നൽകാനും ഒപ്പം 300 മില്യൺ സ്റ്റേഡിയം വികസിപ്പിക്കാനായൊ നൽകാനും സൗദി അറേബ്യൻ നിക്ഷേപകർ ഒരുക്കമാണ്‌

റാകിറ്റിച് ഇനി സൗദി അറേബ്യയിൽ

ക്രൊയേഷ്യൻ താരം ഇവാൻ റാകിറ്റിച് ഇനി സൗദി അറേബ്യയിൽ. സൗദി ക്ലബായ അൽ ശബാബിലേക്ക് ആകും റാകിറ്റിച് പോകുന്നത്. റാകിറ്റിച് സെവിയ്യയോട് താൻ ക്ലബ് വിടുകയാണെന്ന് അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ റാകിറ്റിച് സൗദി അറേബ്യയിലേക്ക് യാത്ര തിരിച്ച് മെഡിക്കൽ പൂർത്തിയാക്കും.

മുൻ ബാഴ്സലോണ മിഡ്ഫീൽഡറായ ഇവാൻ റാകിറ്റിച് അവസാന മൂന്ന് സീസണുകളായി സെവിയ്യക്ക് ഒപ്പം ഉണ്ട്. 35 വയസുകാരനായ താരം സെവിയ്യക്ക് ഒപ്പം മുമ്പും 3 സീസൺ കളിച്ചിട്ടുണ്ട്. ബാഴ്സക്ക് ഒപ്പം 4 ല ലീഗയും, കോപ്പ ഡെൽ റെയും, ചാമ്പ്യൻസ് ലീഗും ക്ലബ്ബ് ലോകകപ്പും നേടിയിട്ടുണ്ട്. ദീർഘകാലം ക്രൊയേഷ്യൻ ദേശീയ ടീമിലെ പ്രധാന താരമായിരുന്നു.

ഹെൻഡേഴ്സൺ സൗദി അറേബ്യ വിട്ട് യൂറോപ്പിലേക്ക് വരാൻ ശ്രമിക്കുന്നു

സൗദി അറേബ്യയിലേക്കുള്ള ജോർദാൻ ഹെൻഡേഴ്സന്റെ ട്രാൻസ്ഫർ നടന്നിട്ട് 6 മാസമെ ആയിട്ടുള്ളൂ. അതിനകം തന്നെ താരൻ സൗദി വിട്ട് വരാനുള്ള ശ്രമത്തിലാണ്. അൽ ഇത്തിഫാഖിൽ കളിക്കുന്ന താരത്തിന് സൗദിയിൽ ഇതുവരെ അത്ര നല്ല സമയമല്ല. അതുകൊണ്ട് തന്നെ സൗദി വിടാൻ ആണ് ഹെൻഡേഴ്സൺ ആഗ്രഹിക്കുന്നത്. ബയേണും ബയെർലെർകൂസണിലേക്ക് പോകാനുള്ള ശ്രമം ഹെൻഡേഴ്സൺ തന്നെ ഇപ്പോൾ നടത്തുന്നുണ്ട്. അതിനായി തന്റെ വേതനം വെട്ടി കുറക്കാനും ഹെൻഡേഴ്സൺ ഒരുക്കമാണ്.

ലിവർപൂൾ ക്യാപ്റ്റൻ ആയിരുന്ന ജോർദാൻ ഹെൻഡേഴ്സണെ സൗദി ക്ലബായ അൽ ഇത്തിഫാഖ് റെക്കോർഡ് വേതനം നൽകിയാണ് സ്വന്തമാക്കിയത്. എന്നാൽ ഹെൻഡേഴ്സൺ കളിക്കുന്ന ഇത്തിഫാഖ് ക്ലബ് അവസാന രണ്ട് മാസമായി ഒരു മത്സരം പോലും വിജയിച്ചിട്ടില്ല.

2011ൽ സണ്ടർലാണ്ടിൽ നിന്നാണ് ഹെൻഡേഴ്സൺ ലിവർപൂളിൽ എത്തുന്നത്. ലിവർപൂളിന് വേണ്ടി 450ൽ അധികം മത്സരങ്ങൾ കളിച്ച ഹെൻഡേഴ്സൺ അവരുടെ കൂടെ ക്യാപ്റ്റനായി പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. 2015 മുതൽ ഹെൻഡേഴ്സൺ ലിവർപൂൾ ടീമിന്റെ ക്യാപ്റ്റനാണ്. 492 മത്സരങ്ങൾ ലിവർപൂളിനായി കളിച്ച ഹെൻഡേഴ്സൺ 39 ഗോളും 74 അസിസ്റ്റും ക്ലബിൽ നൽകി. 8 കിരീടവും അദ്ദേഹം ലിവർപൂളിനൊപ്പം നേടി.

“പണം പ്രധാനമല്ല, സൗദിയിലേക്ക് പോകാൻ പദ്ധതിയില്ല” – ആഞ്ചലോട്ടി

സൗദി അറേബ്യൻ ലീഗിലേക്ക് പോകാൻ തനിക്ക് പദ്ധതിയില്ല എന്ന് റയൽ മാഡ്രിഡ് പരിശീലകൻ ആഞ്ചലോട്ടി. “എനിക്ക് സൗദിയിൽ നിന്ന് ഒരു കോളും ലഭിച്ചിട്ടില്ല. എനിക്ക് മറ്റൊരു പദ്ധതിയുണ്ട്, അത് സൗദിയെക്കുറിച്ചല്ല.” ആഞ്ചലോട്ടി പറഞ്ഞു. ഈ സീസൺ കഴിഞ്ഞാൽ ആഞ്ചലോട്ടി ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേൽക്കും എന്നാണ് സൂചനകൾ.

“സാമ്പത്തിക പാക്കേജിനെ അടിസ്ഥാനമാക്കി ഞാൻ ഒന്നും തീരുമാനിച്ചിട്ടില്ല. പണം നിർണ്ണായകമല്ല, എനിക്ക് ആവശ്യത്തിന് പണമുണ്ട്… എനിക്ക് താൻ ചെയ്യുന്ന ജോലിയിൽ സുഖം തോന്നണം”. ആഞ്ചലോട്ടി പറഞ്ഞു.

“ഞാൻ 500 മില്യൺ യൂറോയ്ക്ക് സൗദി അറേബ്യയിലേക്ക് പോയാലോ? നോക്കൂ, എനിക്ക് സൗദിയിൽ പോകണം എങ്കിൽ ഫ്ലൈറ്റ് ബുക്ക് ചെയ്യേണ്ടതില്ല. എനിക്ക് ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ നടന്നു പോകും. എനിക്ക് പണം ആവശ്യമില്ല. ലോകം ശരിക്കും മാറിക്കൊണ്ടിരിക്കുകയാണ്, അത് മാറിക്കൊണ്ടിരിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയ പിന്മാറി, 2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയിൽ നടക്കുമെന്ന് ഉറപ്പാകുന്നു

ഫിഫ ലോകകപ്പ് വീണ്ടും മിഡിൽ ഈസ്റ്റിലേക്ക് എത്തുന്നു. 2034 ലോകകപ്പ് സൗദി അറേബ്യയിൽ നടക്കും എന്ന് ഏതാണ്ട് ഉറപ്പാകുന്നു. ഫിഫ 2034 ലോകകപ്പിനായി ബിഡ് സമർപ്പിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കാൻ ഇരിക്കുകയാണ്. ഓസ്‌ട്രേലിയ അവരുടെ ബിഡിൽ നിന്ന് പിന്മാറിയതോടെ സൗദി അറേബ്യ മാത്രമായി ഇപ്പോൾ 2034 ഫിഫ ലോകകപ്പിനായി രംഗത്ത് ഉള്ളത്.

2034 എഡിഷൻ ഏഷ്യയിലോ ഓഷ്യാനിയയിലോ മാത്രമേ നടത്തൂ എന്ന് ഫിഫ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) പ്രസിഡന്റ് കൂടിയായ ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫി സമർപ്പിച്ച ബിഡിന് എ എഫ് സിയിലെ എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഉണ്ട്. അതാണ് ഓസ്ട്രേലിയയും പിന്മാറിയത്.

“ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഞങ്ങൾ വിശകലനം ചെയ്തു – എല്ലാ ഘടകങ്ങളും പരിഗണിച്ച് – 2034 ലെ ലോകകപ്പിനായു മുന്നോട്ട് വരേണ്ടതില്ല എന്ന് നിഗമനത്തിലെത്തി,” ഫുട്ബോൾ ഓസ്‌ട്രേലിയ ഒരു പ്രസ്താവനയിൽ പറയുന്നു.

സൗദി ക്ലബുകൾ ഒരിക്കലും യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കില്ല എന്ന് യുവേഫ പ്രസിഡന്റ്

സൗദി അറേബ്യൻ ക്ലബുകൾ യുവേഫയുമായി സഹകരിച്ച് യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ശ്രമിക്കും എന്ന വാർത്തകൾ തെറ്റാണെന്ന് പറഞ്ഞു യുവേഫ പ്രസിഡന്റ് സെഫെറിൻ.”ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് എന്നിവയിൽ യൂറോപ്യൻ ക്ലബ്ബുകൾക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ. യൂറോപ്യൻ ഫെഡറേഷനുകൾക്ക് മാത്രമേ ഫൈനൽ ആതിഥേയത്വം വഹിക്കാൻ അപേക്ഷിക്കാനാകൂ, ക്ലബ്ബുകൾക്ക് പോലും കഴിയില്ല. സൗദി ക്ലബുകൾ കളിക്കണം എങ്കിൽ ഞങ്ങളുടെ എല്ലാ നിയമങ്ങളും ഞങ്ങൾ മാറ്റേണ്ടിവരും, ഞങ്ങൾക്ക് അത് ആവശ്യമില്ല” സെഫെറിൻ പറഞ്ഞു

സൗദി ലീഗ് യൂറോപ്പിന് ഒരു ഭീഷണിയല്ല എന്നും ചൈനയിലും സമാനമായ ഒരു സമീപനം ഞങ്ങൾ മുമ്പ് കണ്ടതാണെന്നും സെഫെറിൻ പറഞ്ഞു. കരിയറിന്റെ അവസാനത്തിൽ ധാരാളം പണം വാഗ്ദാനം ചെയ്താണ് അവർ കളിക്കാരെ വാങ്ങിയത്. ചൈനീസ് ഫുട്ബോൾ വികസിച്ചില്ല, പിന്നീട് ലോകകപ്പിനും യോഗ്യത നേടിയില്ല. സെഫെറിൻ പറഞ്ഞു.

“എനിക്കറിയാവുന്നിടത്തോളം, എംബാപ്പെയും എർലിംഗ് ഹാലൻഡും സൗദി അറേബ്യയെക്കുറിച്ച് സ്വപ്നം കാണുന്നില്ല. കരിയറിലെ ഏറ്റവും മികച്ച കളിക്കാർ സൗദി അറേബ്യയിലേക്ക് പോകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ”സെഫെറിൻ പറഞ്ഞു.

ഔദ്യോഗിക പ്രഖ്യാപനം എത്തി, മാഞ്ചിനി ഇനി സൗദി അറേബ്യ പരിശീലകൻ

ഇറ്റലിയുടെ പരിശീലക സ്ഥനം ഒഴിഞ്ഞ മാഞ്ചിനി സൗദി അറേബ്യയിലേക്ക് എത്തി. സൗദി അറേബ്യ ദേശീയ ടീമിന്റെ പരിശീലകനായി മാഞ്ചിനിയെ നിയമിക്കാനുള്ള തീരുമാനം ഇന്ന് സൗദി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 77 മില്യൺ മൂല്യമുള്ള ഓഫർ ആണ് മാഞ്ചിനി സ്വീകരിച്ചിരിക്കുന്നത്‌. അടുത്ത ലോകകപ്പ് വരെ മാഞ്ചിനി സൗദിയിൽ ഉണ്ടാകും. സൗദി ക്ലബുകളെ പോലെ ദേശീയ ടീമിനെയും ശക്തരാക്കാൻ ഉദ്ദേശിച്ചാണ് സൗദിയുടെ ഈ നീക്കം.

കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലിയിലെ കിരീടത്തിലേക്ക് നയിച്ച പരിശീകനാണ് മാഞ്ചിനി. എന്നാൽ ആ യൂറോ കപ്പിനു ശേഷം മാഞ്ചിനിക്കും ഇറ്റലിക്കും നല്ല കാലമായിരുന്നില്ല. ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ പോലും ഇറ്റലിക്ക് ആയിരുന്നില്ല. ഇത് ആണ് മാഞ്ചിനി ഇറ്റലി വിടാനുള്ള പ്രധാന കാരണം.

https://twitter.com/SaudiNT/status/1695871660467830872?t=g-TSgXtX6rzZg9uj8I_qQg&s=19

2018ൽ ആയിരുന്നു മാഞ്ചിനി ഇറ്റലിയുടെ പരിശീലകനായി എത്തിയത്. 2006ന് ശേഷം കിരീടം നേടാനാവാത്ത ഇറ്റലിയെ തിരികെ കിരീടത്തിലേക്ക് എത്തിക്കാൻ മാഞ്ചിനിക്ക് യൂറോ കപ്പിലൂടെ ആയിരുന്നു. മുമ്പ് മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ, ലാസിയോ എന്നീ ടീമുകളെയെല്ലാം അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

സൗദി അറേബ്യ ട്രാൻസ്ഫർ വിൻഡോ വൈകി അടക്കുന്നത് ശരിയല്ല, അത് മാറ്റണം എന്ന് ക്ലോപ്പ്

സൗദി അറേബ്യയിലെ ട്രാൻസ്ഫർ വിൻഡോ വൈകി മാത്രമെ അവസാനിക്കൂ എന്നത് പ്രശ്നമാണ് എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. യൂറോപ്പിലെ ട്രാൻസ്ഫർ വിൻഡോ ഓഗസ്റ്റ് 31ന് അവസാനിക്കുമ്പോൾ സൗദിയിൽ സെപ്റ്റംബർ 20വരെ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആണ്‌. ഇത് യൂറോപ്പിലെ ക്ലബുകൾക്ക് തിരിച്ചടിയാണെന്ന് ക്ലോപ്പ് പറഞ്ഞു.

അധികൃതർ ഇതു ശ്രദ്ധിച്ച് പരിഹാരം കണ്ടെത്തണം എന്ന് ക്ലോപ്പ് പറഞ്ഞു‌‌. ഒരേ സിസ്റ്റത്തിൽ പ്രവർത്തിക്കണം എങ്കിൽ ഒരേ നിയമങ്ങൾ എല്ലവരും പിന്തുടരണം എന്നും അത് അധികൃതർ ഉറപ്പിക്കണം എന്നും ക്ലോപ്പ് പറഞ്ഞു. സൗദി അറേബ്യൻ ക്ലബായ അൽ ഇത്തിഹാദ് ഇപ്പോൾ ലിവർപൂളിന്റെ സലായെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനെ കുറിച്ച് സംസാരിക്കവെ ആണ് ക്ലോപ്പ് സൗദി ട്രാൻസ്ഫർ വിൻഡോയെ കുറിച്ചും സംസാരിച്ചത്.

സലാ 100% ലിവർപൂളിൽ തന്നെ തുടരും എന്നും അതിൽ ഒരു സംശയവും വേണ്ട എന്നും ക്ലോപ്പ് പറഞ്ഞു.

അൽ ഹിലാലിനായി അരങ്ങേറ്റത്തിൽ തന്നെ മിട്രോവിച് ഗോൾ നേടി

ഇന്ന് അൽ ഹിലാലിന് ആയി അരങ്ങേറ്റം നടത്തിയ മിട്രോവിച് ഗോളുമായി തന്റെ സൗദിയിലെ കരിയർ തുടങ്ങി. ഇന്ന് ലീഗ് മത്സരത്തിൽ എവേ ഗ്രൗണ്ടിൽ വെച്ച് അൽ റയീദിനെ നേരിട്ട അൽ ഹിലാൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയിച്ചു. അൽ ഹിലാലിനായി മിട്രോവിച് ഒരു ഗോളും സലീൻ അൽ ദസരി ഇരട്ട ഗോളുകളും നേടി.

മത്സരത്തിൽ 42ആം മിനുട്ടിൽ ആണ് മിട്രോവിച് ഗോൾ നേടിയത്. റൂബൻ നെവസ് ആയുരുന്നു ആ അവസരം ഒരുക്കിയത്‌. രണ്ടാം പകുതിയിൽ 56ആം മിനുട്ടിലും 69ആം മിനുട്ടിലും ആയിരുന്നു അൽ ദസാരിയുടെ ഗോൾ. ഇതിനു ശേഷം 76ആം മിനുട്ടിൽ ഹിലാലിന്റെ സാവിച് ചുവപ്പ് കാർഡ് കണ്ട് കളം വിട്ടും. പിന്നാലെ റയീദിന്റെ ഗോൺസാലസും ചുവപ്പ് കണ്ടു. അപ്പോഴും സ്കോർ 3-0. 90ആം മിനുട്ടിൽ ഹംദാനും കൂടെ ഗോൾ നേടിയതോടെ അൽ ഹിലാൽ വിജയം പൂർത്തിയാക്കി.

3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏഴ് പൊയിന്റുമായി ലീഗിൽ രണ്ടാം സ്ഥനത്താണ് അൽ ഹിലാൽ ഉള്ളത്.

Exit mobile version