ദിമിത്രി പയെറ്റ് ബ്രസീലിയൻ ക്ലബ് വാസ്കോ ഡ ഗാമയിൽ

ഫ്രഞ്ച് താരം ദിമിത്രി പയെറ്റ് ബ്രസീലിയൻ ക്ലബ് വാസ്കോ ഡ ഗാമയിൽ ചേർന്നു. 36 കാരനായ താരം മാഴ്സെയും ആയുള്ള കരാർ അവസാനിച്ച ശേഷം ഫ്രീ ഏജന്റ് ആയാണ് ബ്രസീൽ ക്ലബിൽ ചേർന്നത്. ഫ്രാൻസിൽ നിന്നു ഓഫറുകൾ വന്നെങ്കിലും മാഴ്സെക്ക് എതിരെ കളിക്കാൻ താൽപ്പര്യം ഇല്ലാത്തത് കൊണ്ട് താരം അതൊക്കെ നിരസിക്കുക ആയിരുന്നു.

കരിയറിൽ ഏറ്റവും കൂടുതൽ കാലം മാഴ്സെക്ക് തന്നെയാണ് പയെറ്റ് കളിച്ചിട്ടുള്ളത്. അതിനു മുമ്പ് നാന്റ്സ്, ലില്ലെ അടക്കമുള്ള ഫ്രഞ്ച് ക്ലബുകൾക്കും ആയി താരം കളിച്ചിരുന്നു. 2 സീസണുകളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനു ആയും പയെറ്റ് തന്റെ മികവ് കാണിച്ചിരുന്നു. 38 തവണ ഫ്രാൻസിന് ആയും ബൂട്ട് കെട്ടിയ പയെറ്റ് തന്റെ സെറ്റ് പീസ് മികവ് കൊണ്ടു കൂടി പ്രസിദ്ധനാണ്.

ഫ്രഞ്ച് ലീഗിൽ ചരിത്രമെഴുതി പയെറ്റ്

ഫ്രഞ്ച് ലീഗിൽ ചരിത്രമെഴുതി ദിമിത്രി പയെറ്റ്. ലീഗ് വണ്ണിൽ 100ഗോളുകളും 100 അസിസ്റ്റും നേടുന്ന ആദ്യ താരമായി മാറി മാഴ്സെയുടെ പയെറ്റ്. ഫ്രഞ്ച് ലീഗിൽ സിദാൻ, പ്ലാറ്റിനി എന്നിങ്ങനെ ഇതിഹാസ താരങ്ങൾക്ക് നേടാനാവാത്ത ഒരു റെക്കോർഡ് ആണ് പയെറ്റ് സ്വന്തം പേരിൽ കുറിച്ചത്.

നാന്റെസ്,ലില്ലെ,സെന്റ് എറ്റീൻ മാഴ്സെ എന്നീ ടീമുകൾക്ക് വേണ്ടി പയെറ്റ് കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ രണ്ട് സീസണിൽ വെസ്റ്റ് ഹാമിന് വേണ്ടിയും പയെറ്റ് ബൂട്ടണിഞ്ഞു. 35കാരനായ പയെറ്റ് യൂറോപ്പ ലീഗ് ഫൈനൽ കളിച്ച മാഴ്സെ ടീമിലംഗമായിരുന്നു.
എന്നാൽ ലീഗ് വൺ കിരീടം നേടാൻ ഇതുവരെ പയെറ്റിന് സാധിച്ചിട്ടില്ല.

Exit mobile version