അർജന്റീനയും സ്പെയിനും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫൈനലിസിമ (Finalissima) മത്സരം 2026 മാർച്ച് 27 ന് നടക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഖത്തറിലെ ദോഹയാണ് ആതിഥേയ നഗരമായി തിരഞ്ഞെടുത്തിരിക്കുന്നത്, പ്രശസ്തമായ ലുസൈൽ സ്റ്റേഡിയം വേദിയാകും.
Messi
ടീമുകളുടെ വരവ് മുതൽ പത്രസമ്മേളനങ്ങൾ വരെയുള്ള ഒരു പ്രധാന ഫൈനലിന്റെ മഹത്തായ അന്തരീക്ഷം ഈ ഇവന്റിൽ പുനഃസൃഷ്ടിക്കാൻ ആണ് ഫിഫ ഉദ്ദേശിക്കുന്നത്. . 2022 ലോകകപ്പ് ഫൈനലിൽ അർജന്റീന വിജയിച്ചതിന് സാക്ഷ്യം വഹിച്ച വേദിയാണ് ലുസൈൽ സ്റ്റേഡിയം എന്ന പ്രത്യേകതയും ഈ മത്സരത്തിന് ആവേശത്തിന്റെ ഒരു പുതിയ തലം നൽകുന്നു.
കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീനയും യുവേഫ യൂറോ 2024 വിജയികളായ സ്പെയിനും തമ്മിലാണ് ഈ മത്സരം നടക്കുന്നത്.
11 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫിഫ പുരുഷ ലോക റാങ്കിംഗിൽ സ്പെയിൻ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 200-ൽ അധികം അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം ഫുട്‌ബോൾ ലോകത്ത് വലിയ മാറ്റങ്ങളാണ് പുതിയ റാങ്കിംഗിൽ സംഭവിച്ചിരിക്കുന്നത്. 2023 ഏപ്രിൽ മുതൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നിലവിലെ ലോക ചാമ്പ്യൻമാരായ അർജന്റീന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കോൺമെബോൾ യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനോട് 1-0ന് തോറ്റതാണ് അർജന്റീനയ്ക്ക് തിരിച്ചടിയായത്. അതേസമയം, മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രാൻസ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. റാങ്കിംഗിലെ മാറ്റങ്ങൾ അവിടെ അവസാനിച്ചില്ല. സ്ലോവാക്യയോട് 2-0ന് തോറ്റ ജർമ്മനി ഒരു വർഷത്തിന് ശേഷം ആദ്യ 10-ൽ നിന്ന് പുറത്തായി, 12-ാം സ്ഥാനത്തേക്ക് താഴ്ന്നു. സ്ലോവാക്യ 42-ാം സ്ഥാനത്തേക്ക് ഉയർന്ന് ആദ്യ 50-ൽ ഇടംപിടിച്ചു. മൊറോക്കോ 11-ാം സ്ഥാനത്തേക്ക് കയറി തങ്ങളുടെ ശക്തി തെളിയിച്ചു.
വടക്കേ അമേരിക്കയിലും ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടായി. റൊമാനിയയെയും വെയിൽസിനെയും സൗഹൃദ മത്സരങ്ങളിൽ തോൽപ്പിച്ച കാനഡ 26-ാം സ്ഥാനത്തേക്ക് ഉയർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സുമായിട്ടുള്ള അകലം കുറച്ചു. ഇന്ത്യക്ക് ഇത് നല്ല ഇന്റർനാഷണൽ ബ്രേക്ക് ആയിരുന്നു എങ്കിലും ഇന്ത്യ 134ആം സ്ഥാനത്തേക്ക് താഴന്നു.
യൂറോ വനിതാ ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി സ്പെയിൻ തങ്ങളുടെ ആദ്യ യൂറോ ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ സെമിഫൈനലിൽ ജർമ്മനിയെ അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പെയിൻ കീഴടക്കിയത്. സൂപ്പർ താരം ഐറ്റാന ബോൺമതിയാണ് 113-ാം മിനിറ്റിൽ വിജയഗോൾ നേടിയത്.
ജർമ്മൻ ഗോൾകീപ്പർ ആൻ-കാട്രിൻ ബെർഗർ വിട്ടുനൽകിയ അവസരം മുതലെടുത്ത് ബോൺമതി തൊടുത്ത വളഞ്ഞ ഷോട്ട് ഗോളായി മാറുകയായിരുന്നു. മത്സരത്തിലുടനീളം സ്പെയിൻ പന്ത് കൈവശം വെച്ച് ആധിപത്യം പുലർത്തിയെങ്കിലും ജർമ്മനിയുടെ ശക്തമായ പ്രതിരോധം ഭേദിക്കാൻ അവർക്ക് കഴിഞ്ഞില്ല. ജർമ്മനി മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീട്ടാൻ ഒരുങ്ങിയതായിരുന്നു. എന്നാൽ, ബോൺമതിയുടെ വൈകിവന്ന ഗോൾ ഞായറാഴ്ച ബേസലിൽ നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ റീമാച്ചിന് വഴിയൊരുക്കി.
2023 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ആയിരുന്നു സ്പെയിൻ ചാമ്പ്യൻമാരായത്.
ലണ്ടൻ: കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും യൂറോ കപ്പ് വിജയികളായ സ്പെയിനും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം 2026 മാർച്ച് 26നും 31നും ഇടയിൽ നടക്കും. അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ (AFA) പ്രസിഡന്റും റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ (RFEF) പ്രസിഡന്റും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.
പ്രധാനപ്പെട്ട ഈ കിരീടപ്പോരാട്ടം ഫുട്ബോൾ ആരാധകർക്ക് ആവേശകരമായ ഒരു കാഴ്ചയായിരിക്കും. നിലവിൽ ലണ്ടൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളാണ് മത്സര വേദിക്കായി പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ഡയറിയോ എഎസ് റിപ്പോർട്ട് ചെയ്യുന്നു.
യുവേഫ വനിതാ യൂറോ 2025-ന്റെ സെമിഫൈനലിലേക്ക് സ്പെയിൻ മുന്നേറി. ബെർണിൽ നടന്ന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പെയിൻ തോൽപ്പിച്ചത്. 30,000-ത്തോളം കാണികൾ തിങ്ങിനിറഞ്ഞ വാങ്ക്ഡോർഫ് സ്റ്റേഡിയത്തിൽ ലോക ചാമ്പ്യൻമാരെ സമ്മർദ്ദത്തിലാഴ്ത്തുന്ന പ്രകടനമാണ് സ്വിറ്റ്സർലാൻഡ് കാഴ്ചവെച്ചത്.
പന്ത് കൈവശം വെച്ച് കളിക്കുകയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തെങ്കിലും സ്പെയിനിന് ആദ്യ പകുതിയിൽ സ്വിസ് പ്രതിരോധം മറികടക്കാനായില്ല. ഒമ്പതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സ്പെയിൻ താരം മരിയോണ കാൽഡെൻ്റി നഷ്ടപ്പെടുത്തിയത് സ്വിസ് ടീമിന് ആത്മവിശ്വാസം നൽകി. ലോക റാങ്കിംഗിൽ 23-ാം സ്ഥാനത്തുള്ള ആതിഥേയർ മികച്ച പ്രതിരോധം തീർക്കുകയും സ്പെയിനിൻ്റെ താളം തെറ്റിക്കുകയും ചെയ്തു.
സ്പെയിനിൻ്റെ നിരന്തരമായുള്ള ശ്രമങ്ങൾ 66-ാം മിനിറ്റിൽ ഫലം കണ്ടു. പകരക്കാരിയായി ഇറങ്ങിയ അതീന ഡെൽ കാസ്റ്റിലോ, അയ്താന ബോൺമതി നൽകിയ മികച്ച പാസ് സ്വീകരിച്ച് ഗോൾ നേടി സ്പെയിനിന് ലീഡ് നൽകി. അഞ്ച് മിനിറ്റിന് ശേഷം ക്ലോഡിയ പിന മികച്ചൊരു ഗോൾ കൂടി നേടിയതോടെ സ്വിറ്റ്സർലൻഡിന്റെ ചെറുത്തുനിൽപ്പ് അവസാനിച്ചു.
മത്സരത്തിൻ്റെ അവസാനത്തിൽ അലക്സിയ പുട്ടേയാസിന്റെ പെനാൽറ്റി സ്വിസ് ഗോൾകീപ്പർ ലിവിയ പെങ്ങ് തടഞ്ഞെങ്കിലും മത്സരഫലത്തിന് മാറ്റമുണ്ടായില്ല. അവസാന മിനിറ്റിൽ നോയൽ മാരിറ്റ്സിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ സ്വിറ്റ്സർലൻഡിന്റെ യൂറോ യാത്ര അവസാനിച്ചു.
ബുധനാഴ്ച നടക്കുന്ന സെമിയിൽ ഫ്രാൻസ് അല്ലെങ്കിൽ ജർമ്മനിയുമായിട്ടാകും സ്പെയിൻ്റെ മത്സരം.
യുവേഫ വനിതാ യൂറോ 2025-ൽ സ്പെയിൻ തങ്ങളുടെ ആധിപത്യം തുടർന്നു. സ്വിറ്റ്സർലൻഡിൽ നടന്ന മത്സരത്തിൽ ബെൽജിയത്തെ 6-2 എന്ന സ്കോറിന് തകർത്ത് സ്പെയിൻ ക്വാർട്ടർ ഫൈനൽ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു. അലക്സിയ പുട്ടെയാസ് ഇരട്ട ഗോളുകൾ നേടി.
പോർച്ചുഗലിനെതിരെ ആദ്യ മത്സരത്തിൽ 5-0 ന് വിജയിച്ച സ്പെയിൻ, ഗ്രൂപ്പ് ബിയിലെ രണ്ട് മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് നേടിയത്. ഐറിൻ പരേഡസ്, എസ്തർ ഗോൺസാലസ്, മരിയോണ കാൾഡെന്റെയ്, ക്ലോഡിയ പിന എന്നിവരും സ്പെയിനിനായി ഇന്ന് ഗോൾ നേടി.
ജസ്റ്റിൻ വാൻഹേവർമേറ്റ്, പിന്നീട് ഹന്നാ യൂർലിംഗ്സ് എന്നിവരിലൂടെ ബെൽജിയം രണ്ടുതവണ സമനില നേടിയെങ്കിലും, സ്പെയിനിന്റെ ഒഴുക്കൻ ആക്രമണത്തിന് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല.
രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റും മികച്ച ഗോൾ വ്യത്യാസവുമുള്ള സ്പെയിനിന്റെ അവസാന എട്ടിലെ സ്ഥാനം ഏറെക്കുറെ ഉറപ്പാണ്. പോർച്ചുഗൽ ഇറ്റലിക്കെതിരെ സമനില നേടുകയോ തോൽക്കുകയോ ചെയ്താൽ സ്പെയിനിന്റെ യോഗ്യത ഔദ്യോഗികമായി സ്ഥിരീകരിക്കും.
ബേണിൽ നടന്ന യുവേഫ വനിതാ യൂറോ 2025 (UEFA Women’s Euro 2025) പോരാട്ടത്തിൽ പോർച്ചുഗലിനെതിരെ (Portugal) സ്പെയിൻ (Spain) ആധികാരിക വിജയം നേടി. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സ്പെയിൻ പോർച്ചുഗലിനെ തകർത്തത്.
മത്സരത്തിന് മുൻപ് പോർച്ചുഗൽ താരം ഡിയോഗോ ജോട്ടയുടെയും (Diogo Jota) സഹോദരൻ ആന്ദ്രേ സിൽവയുടെയും (André Silva) മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇരുവരും ഈ ആഴ്ചയിലുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്.
വാങ്ക്ഡോർഫ് സ്റ്റേഡിയത്തിൽ (Wankdorf Stadium) വെച്ച് നടന്ന മത്സരത്തിൽ മൗന പ്രാർത്ഥനയോടെയാണ് കളി ആരംഭിച്ചത്. പോർച്ചുഗൽ ആരാധകർ “Rest in Peace” എന്നെഴുതിയ പ്ലക്കാർഡുകളും ജോട്ടയോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന ബാനറുകളും ഉയർത്തിയിരുന്നു. ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച മരണമായിരുന്നു ജോട്ടയുടേത്.
കളി തുടങ്ങിയതിന് ശേഷം ലോക ചാമ്പ്യൻമാരായ സ്പെയിൻ കളി നിയന്ത്രിച്ചു. ആദ്യ ഏഴ് മിനിറ്റിനുള്ളിൽ തന്നെ എസ്തർ ഗോൺസാലസിന്റെയും (Esther Gonzalez) വിക്കി ലോപ്പസിന്റെയും (Vicky Lopez) ഗോളുകളിലൂടെ സ്പെയിൻ 2-0ന് മുന്നിലെത്തി. 18 വയസ്സുകാരിയായ ലോപ്പസ് സ്പെയിനിന്റെ യൂറോയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്ന റെക്കോർഡ് സ്വന്തമാക്കി.
സ്പെയിൻ നായികയും രണ്ട് തവണ ബാലൺ ഡി ഓർ (Ballon d’Or) ജേതാവുമായ അലക്സിയ പുട്ടേയാസ് (Alexia Putellas) ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് സ്പെയിനിന്റെ മൂന്നാം ഗോൾ നേടി. കഴിഞ്ഞ യൂറോയിൽ കാൽമുട്ടിനേറ്റ പരിക്ക് കാരണം പുട്ടേയാസിന് കളിക്കാൻ സാധിച്ചിരുന്നില്ല. തൊട്ടുപിന്നാലെ ലഭിച്ച അവസരം മുതലെടുത്ത് ഗോൺസാലസ് തന്റെ രണ്ടാം ഗോളും നേടി. അധിക സമയത്ത് ക്രിസ്റ്റീന മാർട്ടിൻ-പ്രിയെറ്റോയും (Cristina Martin-Prieto) ഗോൾ നേടിയതോടെ സ്പെയിൻ 5-0ന് വിജയം ഉറപ്പിച്ചു.
വൈറൽ മെനിഞ്ചൈറ്റിസിൽ നിന്ന് സുഖം പ്രാപിച്ച സ്പാനിഷ് മധ്യനിര താരം ഐറ്റാന ബോൺമതി (Aitana Bonmati) അവസാന മിനിറ്റുകളിൽ കളത്തിലിറങ്ങിയത് സ്പെയിനിന് വലിയ ആത്മവിശ്വാസം നൽകി.
റമദാൻ നോമ്പ് എടുക്കാനുള്ള ലമിൻ യമാലിൻ്റെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നതായി സ്പെയിൻ ദേശീയ ടീമിന്റെ പരിശീലകൻ. നെതർലാന്റ്സിന് എതിരായ യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലി്ൽ യമാൽ കളിക്കും എന്നും നോമ്പ് എടുക്കുന്നത് യമാൽ ടീമിൽ ഉൾപ്പെടുന്നതിനെ ബാധിക്കില്ല എന്നും സ്‌പെയിൻ കോച്ച് ലൂയിസ് ഡി ലാ ഫ്യൂൻ്റെ ഉറപ്പ് നൽകി.
റോട്ടർഡാമിലെ ആദ്യ പാദത്തിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു അദ്ദേഹം. പ്രൊഫഷണൽ മാർഗനിർദേശത്തോടെ ആണ് യമൽ തൻ്റെ നോമ്പ് കൈകാര്യം ചെയ്യുന്നത് എന്നും ഡി ലാ ഫ്യൂണ്ടേ ഊന്നിപ്പറഞ്ഞു.
“ഇത് ഞങ്ങൾക്ക് തികച്ചും സാധാരണമാണ്. അവൻ തൻ്റെ മതപരമായ കൽപ്പനകളും നിയമങ്ങളും പിന്തുടരുകയാണ്, അവൻ തൻ്റെ ക്ലബ്ബിലും (ബാഴ്സലോണ) അവ പിന്തുടർന്നിരുന്നു,” ഡി ലാ ഫ്യൂണ്ടെ പറഞ്ഞു.
“മെഡിക്കൽ ടീമും പോഷകാഹാര വിദഗ്ധരും അദ്ദേഹത്തിന് ഭക്ഷണം കഴിക്കുന്നതും കുടിക്കുന്നതും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.” കോച്ച് പറഞ്ഞു.
യമാലിന്റെ തീരുമാനത്തെ ടീം പൂർണ്ണമായി മാനിക്കുന്നുണ്ടെന്ന് ഡി ലാ ഫ്യൂണ്ടെ സ്ഥിരീകരിച്ചു. “എല്ലാ വിശ്വാസങ്ങളോടും ഞങ്ങൾക്ക് എല്ലായ്പ്പോഴും അങ്ങേയറ്റം ബഹുമാനമുണ്ട്. കളിക്കാൻ അദ്ദേഹം യോഗ്യനാണ്. ഒരു പ്രശ്നവും ഇല്ല” അദ്ദേഹം കൂട്ടിച്ചേർത്തു.
തൻ്റെ പരിശീലക ജീവിതത്തിൽ ഇതൊരു പുതിയ അനുഭവമാണെന്നും സ്പെയിൻ കോച്ചും സമ്മതിച്ചു. “ഇതുപോലൊരു സാഹചര്യം ഞാൻ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ല. ഞാൻ പരിശീലിപ്പിക്കുന്ന ഒരു ടീമിൽ ഒരാൾ നോമ്പ് എടുക്കുന്നത് ഇത് ആദ്യമാണ്.” അദ്ദേഹം പറഞ്ഞു.
റയൽ മാഡ്രിഡ് ഡിഫൻഡർ റൗൾ അസെൻസിയോ നെതർലൻഡ്‌സിനെതിരായ യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിനുള്ള സ്പെയിൻ ടീമിൽ ഇടം നേടി. താരം ആദ്യമായാണ് സ്പാനിഷ് സീനിയർ ടീമിൽ എത്തുന്നത്. 26 അംഗ ടീമിൽ അസെൻസിയോ, ബാഴ്‌സലോണയുടെ ഇനിഗോ മാർട്ടിനെസ് എന്നിവരെ കോച്ച് ലൂയിസ് ഡി ലാ ഫ്യൂൻറ്റെ ഉൾപ്പെടുത്തി, സ്ഥിരം സെൻ്റർ ബാക്ക്മാരായ അയ്‌മെറിക് ലാപോർട്ടെയും ഡാനി വിവിയനും പരിക്കുകൾ കാരണം ടീമിൽ ഇല്ല.
ബാലൺ ഡി ഓർ ജേതാവ് റോഡ്രി പുറത്തായതിനാൽ, മധ്യനിരയെ ശക്തിപ്പെടുത്തുന്നവരിൽ മാർട്ടിൻ സുബിമെൻഡിയും മാർക്ക് കാസാഡോയും ടീമിൽ ഉൾപ്പെടുത്തി. നിലവിലെ നേഷൻസ് ലീഗ് ചാമ്പ്യൻമാരായ സ്‌പെയിൻ മാർച്ച് 20 ന് റോട്ടർഡാമിൽ നെതർലാൻഡ്‌സിനെ നേരിടും മാർച്ച് 23 ന് വലൻസിയയിൽ റിട്ടേൺ ലെഗിന് ആതിഥേയത്വം വഹിക്കും.
SQUAD
Goalkeepers: Unai Simon (Athletic Bilbao), David Raya (Arsenal/ENG), Alex Remiro (Real Sociedad)
Defenders: Oscar Mingueza (Celta Vigo), Inigo Martinez (Barcelona), Pedro Porro (Tottenham/ENG), Robin Le Normand (Atletico Madrid), Pau Cubarsi (Barcelona), Raul Asencio (Real Madrid), Alex Grimaldo (Bayer Leverkusen/GER), Marc Cucurella (Chelsea/ENG)
Midfielders: Martin Zubimendi (Real Sociedad), Marc Casado (Barcelona), Fabian Ruiz (Paris Saint-Germain/FRA), Mikel Merino (Arsenal/ENG), Alex Baena (Villarreal), Pedri (Barcelona)
സ്പെയിൻ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെ 2028 വരെ ചുമതലയിൽ തുടരും. ഡി ലാ ഫ്യൂന്റെ പുതിയ കരാറിൽ ഒപ്പുവെച്ചതായി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ (RFEF) പ്രഖ്യാപിച്ചു. 2024 യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും 2022-23 യുവേഫ നേഷൻസ് ലീഗിലും സ്പെയിനിനെ വിജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിനായിരുന്നു.
ലൂയിസ് എൻറിക് പോയതിനുശേഷം 2022 ൽ സ്പെയിന്റെ ചുമതലയേറ്റ ഡി ലാ ഫ്യൂന്റെ, സ്പെയിനിനെ ഫോമിലേക്ക് തിരികെയെത്തിച്ചു. അദ്ദേഹത്തിന്റെ മികവ് ഫിഫ ബെസ്റ്റ് കോച്ച് അവാർഡിനും ബാലൺ ഡി ഓറിനും അദ്ദേഹത്തിന് നാമനിർദ്ദേശങ്ങൾ നേടിക്കൊടുത്തു. അടുത്ത ലോകകപ്പ് സ്വന്തമാക്കുക ആകും സ്പാനിഷ് പരിശീലകന്റെ ലക്ഷ്യം.
ഒളിമ്പിക്സ് ഫുട്ബോളിൽ സ്പെയിൻ സ്വർണ്ണം സ്വന്തമാക്കി. ഇന്ന് നടന്ന ആവേശകരമായ ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി ആണ് സ്പെയിൻ സ്വർണ്ണം നേടിയത്. എട്ട് ഗോളുകൾ പിറന്ന മത്സരത്തിൽ 8-3 എന്ന സ്കോറിനായിരുന്നു സ്പെയിന്റെ വിജയം. എക്സ്ട്രാ ടൈം വരെ ഇന്നത്തെ മത്സരം നീണ്ടു നിന്നു.
ഇന്ന് 11ആം മിനുട്ടിൽ മിലൊറ്റെയിലൂടെ ഫ്രാൻസ് ആണ് ലീഡ് എടുത്തത്. 18ആം മിനുട്ടിൽ ഫെർമിൻ ലോപസിലൂടെ സ്പെയിൻ സമനില പിടിച്ചു. 25ആം മിനുട്ടിൽ ഫെർമിൻ തന്നെ സ്പെയിന്റെ ലീഡ് ഇരട്ടിയാക്കി. 28ആം മിനുട്ടിൽ അലക്സ് ബനേയയിലൂടെ മൂന്നാം ഗോളു നേടി സ്പെയിൻ ലീഡ് 3-1 എന്നാക്കി.
ഇതിനു വേഷം ഫ്രാൻസ് തിരിച്ചടിക്കാൻ നോക്കി. 79ആം മിനുട്ട് വരെ സ്കോർ 3-1 എന്ന് തുടർന്നു. 79ആം മിനുട്ടിൽ അക്ലൗചിയുടെ ഗോൾ ഫ്രാൻസിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. സ്കോർ 3-2. 93ആം മിനുട്ടിൽ മറ്റേറ്റയുടെ ഗോൾ ഫ്രാൻസിന് സമനില നൽകി. സ്കോർ 3-3. കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്സ്ട്രാ ടൈമിൽ നൂറാം മിനുട്ടിൽ കാമെയോയുടെ ഗോൾ സ്പെയിന് വീണ്ടും ലീഡ് നൽകി. സ്കോർ 4-3. ഇതിനു ശേഷം ഫ്രാൻസ് സമനിലക്ക് ശ്രമിക്കവെ 120ആം മിനുട്ടിൽ കാമെയോ വീണ്ടും ഗോളടിച്ച് സ്പാനിഷ് വിജയം ഉറപ്പിച്ചു.. അവർ സ്വർണ്ണവും ഫ്രാൻസ് വെള്ളിയും നേടി.
ഒളിമ്പിക് ഫുട്‌ബോൾ ഫൈനലിൽ സ്വർണ മെഡലൈനായി സ്‌പെയിൻ ഫ്രാൻസ് പോരാട്ടം. രാത്രി നടന്ന മത്സരത്തിൽ ഈജിപ്തിനെ എക്സ്ട്രാ സമയത്തേക്ക് നീണ്ട മത്സരത്തിൽ ആണ് ആതിഥേയരായ തിയറി ഒൻറിയുടെ ടീം 3-1 എന്ന സ്കോറിന് മറികടന്നത്. ഫ്രാൻസ് ആധിപത്യം കണ്ട മത്സരത്തിൽ ഈജിപ്തും മികച്ച അവസരങ്ങൾ ആണ് ഉണ്ടാക്കിയത്. തുടർന്ന് രണ്ടാം പകുതിയിൽ മഹ്മൗദ് സാബറിലൂടെ ഈജിപ്ത് ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. എന്നാൽ 83 മത്തെ മിനിറ്റിൽ ടൂർണമെന്റിൽ അതുഗ്രൻ ഫോമിലുള്ള ജീൻ മറ്റെറ്റ മൈക്കിൾ ഒലീസയുടെ പാസിൽ നിന്നു ഫ്രാൻസിന് സമനില ഗോൾ സമ്മാനിച്ചു. 90 മിനിറ്റിനു ശേഷം മത്സരം എക്സ്ട്രാ സമയത്തിലേക്ക് നീണ്ടു.
മറ്റെറ്റ
രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയത്ത് ആദ്യ മഞ്ഞ കാർഡ് കണ്ട ഈജിപ്ത് പ്രതിരോധതാരം ഒമർ ഫയദ് എക്സ്ട്രാ സമയത്തിന്റെ തുടക്കത്തിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയതോടെ അവർ 10 പേരായി ചുരുങ്ങി. ഇത് മുതലാക്കിയ ഫ്രാൻസ് പിന്നെ ആക്രമണം അഴിച്ചു വിട്ടു. 99 മത്തെ മിനിറ്റിൽ കിലിയൻ സിദിലയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മറ്റെറ്റ ഫ്രാൻസിനെ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തിച്ചു. എക്സ്ട്രാ സമയത്തിന്റെ രണ്ടാം പകുതിയിൽ ഡിസയർ ഡൗയുടെ പാസിൽ നിന്നു ടൂർണമെന്റിലെ താരമായ മൈക്കിൾ ഒലീസ ലിയോണിൽ ഫ്രഞ്ച് ജയം പൂർത്തിയാക്കുക ആയിരുന്നു. മറ്റെറ്റയുടെയും ഒലീസയുടെയും മിന്നും ഫോമാണ് ഫൈനലിൽ സ്പെയിനിന് എതിരെയും ഫ്രഞ്ച് പ്രതീക്ഷ. അതേസമയം വെങ്കല മെഡലിന് ആയുള്ള പോരാട്ടത്തിൽ ഈജിപ്ത്, മൊറോക്കോയെ ആണ് നേരിടുക.