ഐറിഷ് യൂറോ സ്വപ്നങ്ങൾ തടയിട്ട് സ്വിറ്റ്സർലാന്റ്

യൂറോ കപ്പ് യോഗ്യതയ്ക്കായി റിപ്പബ്ലിക് ഓഫ് അയർലാണ്ടിന് കാത്തിരിക്കണം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അയർലാണ്ടിനെ സ്വിറ്റ്സർലാന്റ് പരാജയപ്പെടുത്തിയത്. ഹാരിസ് സെഫെറോവിചും എഡിമിൽസൺ ഫെർണാണ്ടസുമാണ് സ്വിസ്സ് നിരയ്ക്ക് വേണ്ടി ഗോളടിച്ചത്. ഇന്നത്തെ‌ മത്സരഫലം യൂറോ യോഗ്യതയ്ക്കായുള്ള ഗ്രൂപ്പ് ഡിയെ കൂടുതൽ സങ്കീർണമാക്കി.

ഹാന്റ് ബോൾ കാരണം ചുവപ്പ് കണ്ട് അയർലണ്ട് ഗോളി ഷീമസ് കോൾമാൻ പുറത്ത് പോയിരുന്നു. റിക്കാർഡോ റോഡ്രിഗസിന്റെ പെനാൽറ്റി പുറത്തേക്ക് തട്ടി ഡാരൻ റാണ്ടോൾഫ് അയർലാണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നാൽ സബ്ബായി ഇറങ്ങിയ ഫെർണാണ്ടസ് അയർലണ്ട് പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഡഫിയുടെ കാലിൽ തട്ടിയാണ് പന്ത് വലയിലേക്കെത്തിയത്. മൈക്ക് മക്കാർത്തിയുടെ കീഴിൽ ആദ്യ പരാജയമാണ് റിപ്പബ്ലിക്ക് ഓഫ് അയർലാണ്ട് ഏറ്റുവാങ്ങിയത്. യൂറോ യോഗ്യതയ്ക്കായി ഇനി ഡെന്മാർക്കിനെയാണ് അയർലാണ്ട് നേരിടുക. സ്വിറ്റ്സർലാന്റ് ഗിബ്രൾട്ടാരിനെയും ജോർജിയയേയും നേരിടും.

മാർട്ടിൻ ഒ’നീൽ അയർലണ്ടിന്റെ കോച്ചായി തുടരും

മാർട്ടിൻ ഒ’നീൽ അയർലണ്ടിന്റെ കോച്ചായി രണ്ടു വർഷത്തേക്ക് കൂടി തുടരും. ഈ വര്ഷം റഷ്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ യോഗ്യതാ മത്സരത്തിന്റെ പ്ലേ ഓഫ് സ്റ്റേജ് വരെ അയർലണ്ടിനെ എത്തിക്കാൻ മാർട്ടിൻ ഒ’നീലിന് സാധിച്ചിരുന്നു. മുൻ ലെസ്റ്റർ സിറ്റി, സെൽറ്റിക്ക്, ആസ്റ്റൺ വില്ല മാനേജരായി പ്രവർത്തിച്ചിരുന്ന മാർട്ടിൻ ഒ’നീൽ പ്രീമിയർ ലീഗ് ക്ലബ്ബായ സ്റ്റോക്ക് സിറ്റിയുടെ മാനേജർ പോസ്റ്റ് നിരസിച്ചിരുന്നു. പിന്നീടാണ് സ്റ്റോക്ക് സിറ്റി പോൾ ലാംബെർട്ടിനെ നിയമിച്ചത്.

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ആദ്യ പാദത്തിൽ സമനില നേടാൻ മാർട്ടിൻ ഒ’നീലിന്റെ അയർലാൻഡിനായെങ്കിലും രണ്ടാം പാദത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകളക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പുതുതായി രൂപീകൃതമായ യുവേഫ നേഷൻസ് ലീഗിലാണ് മാർട്ടിൻ ഒ’നീൽ ഇനി അയർലാൻഡുമായെത്തുക. 2020 ൽ നടക്കുന്ന യൂറോയിലേക്കുള്ള ക്വാളിഫിക്കേഷനായാണ് അയർലാൻഡ് നേഷൻസ് ലീഗിൽ ഇറങ്ങുക. 2016 യൂറോയുടെ ക്വാർട്ടർ ഫൈനൽ വരെ എത്തിയ അയർലാൻഡ് ഫ്രാൻസിനോട് തൊട്ടാണ് പുറത്ത് പോയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version