പോർച്ചുഗൽ നേഷൻസ് ലീഗ് ചാമ്പ്യൻമാർ; സ്പെയിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചു


മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന നാടകീയമായ യുവേഫ നേഷൻസ് ലീഗ് 2025 ഫൈനലിൽ, നിശ്ചിത സമയത്തും അധിക സമയത്തും 2-2 സമനിലയിൽ പിരിഞ്ഞതിന് ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3 ന് സ്പെയിനെ തോൽപ്പിച്ച് പോർച്ചുഗൽ ജേതാക്കളായി.


21-ാം മിനിറ്റിൽ മാർട്ടിൻ സുബിമെൻഡിയുടെ ഗോളിൽ സ്പെയിൻ ആദ്യം മുന്നിലെത്തി. എന്നാൽ അഞ്ച് മിനിറ്റിന് ശേഷം പെഡ്രോ നെറ്റോയുടെ അസിസ്റ്റിൽ നൂനോ മെൻഡസിന്റെ തകർപ്പൻ ഗോളിൽ പോർച്ചുഗൽ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പെഡ്രിയുടെ അസിസ്റ്റിൽ മികെൽ ഓയർസാബൽ സ്പെയിനിന് വീണ്ടും ലീഡ് നേടിക്കൊടുത്തു.
രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ 61-ാം മിനിറ്റിൽ പോർച്ചുഗൽ വീണ്ടും സമനില പിടിച്ചു.

ഇതോടെ മത്സരം ആവേശകരമായി. ഇരു ടീമുകൾക്കും കളി സ്വന്തമാക്കാൻ അവസരങ്ങൾ ലഭിച്ചെങ്കിലും അധിക സമയത്തും സമനിലയിൽ തുടർന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഷൂട്ടൗട്ടിൽ പോർച്ചുഗൽ തങ്ങളുടെ ആത്മവിശ്വാസം നിലനിർത്തി. ഗോൺസാലോ റാമോസ്, വിറ്റിഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, നൂനോ മെൻഡസ്, റൂബൻ നെവെസ് എന്നിവരെല്ലാം തങ്ങളുടെ കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചു. അൽവാരോ മൊറാറ്റയുടെ കിക്ക് പാഴായത് സ്പെയിന് തിരിച്ചടിയായി, അതേസമയം ഇസ്കോ, മെറിനോ, ബയേന എന്നിവർക്ക് ഗോൾ നേടാൻ കഴിഞ്ഞു.


നിശ്ചിത സമയത്തിന്റെ അവസാനത്തിൽ പരിക്ക് കരണം കളിക്കളം വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ, പോർച്ചുഗലിന്റെ രണ്ടാം നേഷൻസ് ലീഗ് കിരീടത്തിലേക്കുള്ള യാത്രയിൽ പ്രധാന പങ്ക് വഹിച്ചു. 2019 ന് ശേഷമുള്ള അവരുടെ ആദ്യ കിരീടമാണിത്.

എംബപ്പെ തിളങ്ങി, ജർമ്മനിയെ തോൽപ്പിച്ച് യുവേഫ നേഷൻസ് ലീഗ് വെങ്കലം ഫ്രാൻസ് സ്വന്തമാക്കി


കിലിയൻ എംബാപ്പെ ഫോമിലേക്ക് തിരിച്ചെത്തി, ഒരു ഗോൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്തപ്പോൾ, യുവേഫ നേഷൻസ് ലീഗ് 2025-ൽ ജർമ്മനിയെ 2-0 ന് തോൽപ്പിച്ച് ഫ്രാൻസ് മൂന്നാം സ്ഥാനം നേടി.


ജർമ്മനി കളിയിൽ ആധിപത്യം പുലർത്തിയെങ്കിലും, മുന്നേറ്റത്തിൽ മൂർച്ചയില്ലായിരുന്നു. കരീം അഡെയെമിക്ക് വിഎആർ പെനാൽറ്റി നിഷേധിക്കുകയും ഫ്ലോറിയൻ വിർട്സ് പോസ്റ്റിൽ തട്ടുകയും ചെയ്തു. ആദ്യ പകുതിയിൽ കാര്യമായി ഒന്നും ചെയ്യാനാകാതിരുന്ന എംബാപ്പെ, ഇടവേളയ്ക്ക് തൊട്ടുമുമ്പ് കളിയിലെ ആദ്യ ഗോൾ നേടി – ഫ്രാൻസിനായി അദ്ദേഹത്തിന്റെ 50-ാമത്തെ ഗോൾ ആയി ഇത്.

രണ്ടാം പകുതിയുടെ അവസാനത്തിൽ, റോബിൻ കോച്ചിന്റെ ഒരു മോശം ക്ലിയറൻസിനെ മുതലെടുത്ത് മുന്നോട്ട് കുതിച്ച എംബാപ്പെ, ബയേൺ മ്യൂണിക്കിന്റെ മൈക്കിൾ ഒലിസെക്ക് പന്ത് നൽകി. ഒലിസെ അത് വലയിലാക്കി വിജയം ഉറപ്പിച്ചു.

റൊണാൾഡോ ഹീറോ! ജർമ്മനിയെ വീഴ്ത്തി പോർച്ചുഗൽ നേഷൻസ് ലീഗ് ഫൈനലിൽ


മ്യൂണിക്കിൽ നടന്ന യുവേഫ നേഷൻസ് ലീഗ് സെമി ഫൈനലിൽ ജർമ്മനിയെ 2-1 ന് തോൽപ്പിച്ച് പോർച്ചുഗൽ ഫൈനലിൽ പ്രവേശിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയഗോളിലൂടെ ഒരിക്കൽക്കൂടി പോർച്ചുഗലിന് രക്ഷകനായി. 40 വയസ്സുകാരനായ റൊണാൾഡോയുടെ 68-ാം മിനിറ്റിലെ ഗോൾ അദ്ദേഹത്തിന്റെ 137-ാമത് അന്താരാഷ്ട്ര ഗോളായിരുന്നു. ജർമ്മനിക്കെതിരെ തുടർച്ചയായി അഞ്ച് തോൽവികൾ എന്ന തന്റെ ഏറ്റവും വലിയ തോൽവി പരമ്പരയ്ക്ക് ഇതോടെ റൊണാൾഡോ അന്ത്യം കുറിച്ചു.


മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഫ്ലോറിയൻ വിർട്സിലൂടെ ജർമ്മനി ലീഡ് നേടി. നായകൻ ജോഷ്വാ കിമ്മിച്ചുമായി നടത്തിയ മികച്ച മുന്നേറ്റത്തിനൊടുവിൽ വിർട്സ് പന്ത് വലയിലെത്തിക്കുകയായിരുന്നു. എന്നാൽ, പോർച്ചുഗൽ ശക്തമായി തിരിച്ചുവന്നു.

ഫ്രാൻസിസ്കോ കൺസെയ്‌സാവോയുടെ മികച്ച ഒറ്റയാൾ കുതിപ്പാണ് പോർച്ചുഗലിന് സമനില ഗോൾ സമ്മാനിച്ചത്. 35 മീറ്ററിലധികം ദൂരം സ്പ്രിന്റ് ചെയ്താണ് കൺസെയ്‌സാവോ ഈ മനോഹരമായ ഗോൾ നേടിയത്.


നേരത്തെ രണ്ട് മികച്ച അവസരങ്ങൾ റൊണാൾഡോ നഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ, നുനോ മെൻഡിസ് നൽകിയ ലോ ക്രോസ് റൊണാൾഡോയ്ക്ക് പിഴച്ചില്ല. വളരെ അനായാസം പന്ത് വലയിലെത്തിച്ച് അദ്ദേഹം പോർച്ചുഗലിന് ലീഡ് സമ്മാനിച്ചു.

2019-ലെ പ്രഥമ നേഷൻസ് ലീഗ് ചാമ്പ്യൻമാരായ പോർച്ചുഗൽ, ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്പെയിൻ അല്ലെങ്കിൽ ഫ്രാൻസിനെ നേരിടും.

ജർമ്മനി ഇറ്റലിയെ മറികടന്ന് നേഷൻസ് ലീഗ് സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു

രണ്ടാം പാദത്തിൽ 3-3 എന്ന സമനിലയ്ക്ക് ശേഷം 5-4 എന്ന അഗ്രഗേറ്റ് വിജയത്തോടെ ജർമ്മനി ഇറ്റലി ഉയർത്തിയ പോരാട്ടത്തെ അതിജീവിച്ച് നേഷൻസ് ലീഗ് സെമിഫൈനലിലേക്ക് മുന്നേറി.

ആദ്യ പകുതിയിൽ ആധിപത്യം സ്ഥാപിച്ച ആതിഥേയർ ജോഷ്വ കിമ്മിച്ച് (പെനാൽറ്റി), ജമാൽ മുസിയാല, ടിം ക്ലീൻഡിയൻസ്റ്റ് എന്നിവരിലൂടെ മൂന്ന് ഗോൾ നേടി. ജർമ്മനിയുടെ തുടക്കത്തിലെ തീവ്രതയെ നേരിടാൻ ഇറ്റലി പാടുപെട്ടു. കിമ്മിച്ച് രണ്ട് പാദങ്ങളിലായി ഇറ്റലിക്ക് എതിരെ 4 അസിസ്റ്റുകൾ നൽകി.

രണ്ടാം പകുതിയിൽ ഇറ്റലി നാടകീയമായ തിരിച്ചുവരവ് നടത്തി. മോയ്‌സ് കീൻ രണ്ട് ഗോളുകൾ നേടി, സ്റ്റോപ്പേജ് സമയത്ത് ജിയാക്കോമോ റാസ്പഡോറി പെനാൽറ്റിയിലൂടെ മത്സരം 3-3 എന്നാക്കി. എങ്കികും ജർമ്മനി അഡ്വാന്റേജ് നിലനിർത്തി സെമി ഉറപ്പിച്ചു. ജൂണിൽ നടക്കുന്ന സെമിയിൽ ജർമ്മനി പോർച്ചുഗലിനെ നേരിടും.

ത്രില്ലർ ജയിച്ച് പോർച്ചുഗൽ നേഷൻസ് ലീഗ് സെമിഫൈനലിലേക്ക് കടന്നു

എക്സ്ട്രാ ടൈം വരെ നീണ്ട്ക്ക് മത്സരത്തിൽ ഡെൻമാർക്കിനെതിരെ 5-2ന്റെ ആവേശകരമായ വിജയത്തിന് ശേഷം പോർച്ചുഗൽ നേഷൻസ് ലീഗ് സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു, 5-3 എന്ന അഗ്രഗേറ്റ് വിജയമാണ് അവർ ഉറപ്പിച്ചത്. ഫ്രാൻസിസ്കോ ട്രിൻസാവോ രണ്ട് ഗോളുകൾ നേടി, തുടക്കത്തിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയും വല കണ്ടെത്തി.

ആദ്യ പാദത്തിൽ 1-0 ന് മുന്നിലായിരുന്നു ഡെൻമാർക്ക്, ഇന്ന് ബോക്സിൽ പാട്രിക് ഡോർഗു റൊണാൾഡോയെ ഫൗൾ ചെയ്തതോടെ തുടക്കത്തിൽ തന്നെ പോർച്ചുഗലിന് പെനാൽറ്റി ലഭിച്ചു. എന്നിരുന്നാലും, കാസ്പർ ഷ്മൈച്ചൽ റൊണാൾഡോയുടെ പെനാൽറ്റി രക്ഷപ്പെടുത്തി.

38-ാം മിനിറ്റിൽ ജോക്കിം ആൻഡേഴ്സന്റെ സെൽഫ് ഗോളിലൂടെ പോർച്ചുഗൽ ലീഡ് നേടി, പക്ഷേ 56-ാം മിനിറ്റിൽ റാസ്മസ് ക്രിസ്റ്റെൻസണിലൂടെ ഡെൻമാർക്ക് തിരിച്ചടിച്ചു.

റൊണാൾഡോ 72ആം മിനുറ്റിൽ പോർച്ചുഗലിന്റെ ലീഡ് പുനഃസ്ഥാപിച്ചു, 76-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സണിലൂടെ ഡെൻമാർക്കിന് വീണ്ടും ഗോൾ നേടി‌ സ്കോർ 2-2 എന്നാക്കി. അഗ്രിഗേറ്റിൽ ഡെന്മാർക്ക് അപ്പോൾ മുന്നിലായിരുന്നു. 86-ാം മിനിറ്റിൽ ട്രിൻസാവോയുടെ ഗോൾ അഗ്രിഗേറ്റ് സ്കോർ 3-3 എന്നാക്കി. കളി തുടർന്ന് എക്സ്ട്രാ ടൈമിലേക്ക്.

91-ാം മിനിറ്റിൽ വീണ്ടും ഗോൾ നേടി ട്രിങ്കാവോ പോർച്ചുഗലിന് നിയന്ത്രണം നൽകി. പകരക്കാരനായി ഇറങ്ങിയ ഗൊൺസാലോ റാമോസ് പോർച്ചുഗലിന്റെ അഞ്ചാം ഗോൾ നേടി വിജയം ഉറപ്പിച്ചു.

ജർമ്മനിക്കെതിരായാലും പോർച്ചുഗലിന്റെ സെമിഫൈനൽ പോരാട്ടം. ജർമ്മനി ഇറ്റലിയെ അഗ്രഗേറ്റിൽ 5-4 ന് പരാജയപ്പെടുത്തി.

നേഷൻസ് ലീഗ്; ഇറ്റലിക്ക് എതിരെ ജർമൻ തിരിച്ചുവരവ്

ജർമ്മനി തങ്ങളുടെ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ പാദത്തിൽ ഇറ്റലിക്കെതിരെ 2-1ന്റെ എവേ നിർണായക വിജയം ഉറപ്പിച്ചു. 9-ാം മിനിറ്റിൽ സാന്ദ്രോ ടൊനാലി ഇറ്റലിക്ക് ലീഡ് നൽകി എങ്കിലും ജർമ്മനി ശക്തമായി തിരിച്ചടിച്ചു

രണ്ടാം പകുതിയിൽ 49-ാം മിനിറ്റിൽ ജോഷ്വ കിമ്മിച്ചിൻ്റെ അസിസ്റ്റിൽ ടിം ക്ലെൻഡിയെൻസ്റ്റ് ജർമ്മനിക്ക് സമനില നൽകി.

76-ാം മിനിറ്റിൽ കിമ്മിച്ച് വീണ്ടും ഒരു അസിസ്റ്റ് നൽകി‌. ലിയോൺ ഗോറെറ്റ്‌സ്ക ആണ് വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയത്. ഇനി ഞായറാഴ്ച ജർമ്മനിയിൽ വെച്ച് രണ്ടാം പാദ മത്സരം നടക്കും.

നേഷൻസ് ലീഗ്; പോർച്ചുഗലിനെ തോൽപ്പിച്ച് റൊണാൾഡോക്ക് മുന്നിൽ SIU അടിച്ച് ഡെന്മാർക്ക്

നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ പകരക്കാരനായ റാസ്മസ് ഹൊയ്ലുണ്ടിന്റെ വൈകിയ ഗോളിൽ ഡെന്മാർക്ക് പോർച്ചുഗലിനെതിരെ 1-0 ന് നിർണായക വിജയം ഉറപ്പിച്ചു. 69-ാം മിനിറ്റിൽ മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ 78-ാം മിനിറ്റിൽ ആൻഡ്രിയാസ് സ്‌കോവ് ഓൾസൻ്റെ ഗോളിൽ സ്‌കോർ ചെയ്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോ 90 മിനിറ്റും കളിച്ചെങ്കിലും ഡെന്മാർക്കിൻ്റെ അച്ചടക്കമുള്ള പ്രതിരോധം തകർക്കാൻ കിണഞ്ഞു പരിശ്രമിച്ച പോർച്ചുഗലിന് ആയില്ല. രണ്ടാം പാദം ഇനിയും വരാനിരിക്കെ, പോർച്ചുഗലിന് സ്വന്തം തട്ടകത്തിൽ മികച്ച പ്രകടനം തന്നെ വേണ്ടിവരും. ഇന്ന് ഗോൾ നേടിയ ഹൊയ്ലുണ്ട് റൊണാൾഡോയുടെ SIU സെലിബ്രേഷൻ നടത്തിയാണ് ഗോൾ ആഘോഷിച്ചത്.

നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ ക്രൊയേഷ്യ ഫ്രാൻസിനെ ഞെട്ടിച്ചു

ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൻ്റെ ആദ്യ പാദത്തിൽ ഫ്രാൻസിനെ 2-0 ന് തോൽപ്പിച്ച് ക്രൊയേഷ്യ നേഷൻസ് ലീഗ് സെമി പ്രതീക്ഷകൾ സജീവമാക്കി. സ്വന്തം തട്ടകത്തിൽ ആരാധകർക്ക് മുന്നിൽ കളിച്ച ക്രൊയേഷ്യ ഫ്രഞ്ച് ആക്രമണത്തെ സമർത്ഥമായി തടഞ്ഞു..

എട്ടാം മിനിറ്റിൽ ആന്ദ്രെ ക്രാമാരിച്ച് പെനാൽറ്റി നഷ്ടമാക്കിയത് ആതിഥേയർക്ക് ലീഡ് നേടാനുള്ള അവസരം നഷ്ടമാകാൻ കാരണമായി. എന്നാൽ, 26-ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിൻ്റെ അസിസ്റ്റിൽ നിന്ന് ആൻ്റെ ബുദിമിർ ​​ഗോൾ നേടിയതോടെ ക്രൊയേഷ്യ മുന്നിലെത്തി.

ഹാഫ്‌ടൈമിന് തൊട്ടുമുമ്പ്, പെരിസിച് അസിസ്റ്റ് മേക്കറിൽ നിന്ന് സ്‌കോററായി മാറി, സ്റ്റോപ്പേജ് ടൈമിൽ മികച്ച ഫിനിഷിംഗ് ക്രൊയേഷ്യയുടെ ലീഡ് ഇരട്ടിയാക്കി. ക്രൊയേഷ്യയുടെ പ്രതിരോധം ഉടനീളം ഉറച്ചുനിന്നതിനാൽ വ്യക്തമായ അവസരങ്ങൾ സൃഷ്ടിക്കാൻ ഫ്രാൻസ് പാടുപെട്ടു.

ഇനി രണ്ടാം പാദം ഫ്രാൻസിൽ വെച്ച് നടക്കും.

എംബാപ്പെ ഫ്രാൻസ് ടീമിലേക്ക് തിരിച്ചെത്തി! ക്യാപ്റ്റൻ ആകും

ക്രൊയേഷ്യക്കെതിരായ ഈ മാസം നടക്കുന്ന യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിനുള്ള ഫ്രാൻസ് ടീമിലേക്ക് കൈലിയൻ എംബാപ്പെയെ തിരിച്ചുവിളിച്ചു, അദ്ദേഹം വീണ്ടും ക്യാപ്റ്റനായി ചുമതലയേൽക്കും. ഫിറ്റ്നസ് ആശങ്കകളും ഫീൽഡിന് പുറത്തുള്ള പ്രശ്നങ്ങളും കാരണം കഴിഞ്ഞ രണ്ട് അന്താരാഷ്ട്ര ഇടവേളകളിൽ താരം ഫ്രഞ്ച് ടീമിൽ ഉണ്ടായുരുന്നില്ല.

എംബപ്പെ

എംബപ്പെ ഇപ്പോൾ മികച്ച ഫോമിലാണ്, ആകെ 28 ഗോളുകൾ നേടി. 19 കാരനായ പിഎസ്ജി മിഡ്ഫീൽഡർ ഡിസയർ ഡൗവിന് ആദ്യമായി കോൾ അപ്പും ലഭിച്ചു, 23 മത്സരങ്ങളിൽ നിന്ന് 17 ഗോൾ കോണ്ട്രിബ്യൂഷൻ യുവ താരത്തിനുണ്ട്.

മാർച്ച് 20 ന് സ്പ്ലിറ്റിൽ നടക്കുന്ന ആദ്യ പാദത്തിൽ ഫ്രാൻസ് ക്രൊയേഷ്യയെ നേരിടും, തുടർന്ന് മാർച്ച് 23 ന് സ്റ്റേഡ് ഡി ഫ്രാൻസിൽ നടക്കുന്ന രണ്ടാം പാദത്തിന് ആതിഥേയത്വം വഹിക്കും. പേശിക്ക് ചെറിയ പരിക്ക് കാരണം എൻ’ഗോളോ കാന്റെ കളിക്കില്ല.

France Squad:

Goalkeepers: Lucas Chevalier, Mike Maignan, Brice Samba
Defenders: Jonathan Clauss, Lucas Digne, Theo Hernandez, Ibrahima Konate, Jules Kounde, Benjamin Pavard, William Saliba, Dayot Upamecano
Midfielders: Eduardo Camavinga, Matteo Guendouzi, Manu Kone, Adrien Rabiot, Aurelien Tchouameni, Warren Zaire-Emery
Forwards: Bradley Barcola, Ousmane Dembele, Desire Doue, Randal Kolo Muani, Kylian Mbappe, Michael Olise, Marcus Thuram

നാഷൺസ് ലീഗ് കിരീടം സ്പെയിൻ സ്വന്തമാക്കി, ക്രൊയേഷ്യക്ക് നിരാശ

യുവേഫ നാഷൺസ് ലീഗ് കിരീടം സ്പെയിൻ സ്വന്തമാക്കി. ഫൈനലിൽ ക്രൊയേഷ്യയെ നേരിട്ട സ്പെയിൻ പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് വിജയം നേടിയത്. നിശ്ചിത സമയത്ത് ഗോൾ ഒന്നും പിറക്കാത്ത മത്സരത്തിൽ 5-4 എന്ന സ്കോറിനായിരുന്നു പെനാൾട്ടി വിജയം.

ഇന്ന് നെതർലന്റ്സിൽ നടന്ന ഫൈനൽ മത്സരത്തിന് തുടക്കം മുതൽ ഒരു ഫൈനലിന്റെ കരുതൽ ഉണ്ടായിരുന്നു. ഒരു ടീമുകളും ഗോൾ വഴങ്ങാതിരിക്കുന്നതിലാണ് ശ്രദ്ധ കൊടുത്തത്. ആദ്യ 90 മിനുട്ടിലും ഗോൾ വരാതിരിക്കാൻ ഇത് കാരണമായി. അസെൻസിയോയും അൻസു ഫതിയും സ്പെയിനിനായി ഗോൾ നേടുന്നതിന് അടുത്ത് എത്തിയെങ്കിലും അവർ ആഹ്രഹിച്ച ഫിനിഷിംഗ് ടച്ച് വന്നില്ല. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്സ്ട്രാ ടൈമിലും കാര്യമായ മാറ്റം ഒന്നും സംഭവിച്ചില്ല. തുടർന്ന കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി.മഹെറും പെറ്റ്കോവിചും എടുത്ത പെനാൾട്ടി കിക്കുകൾ വലയിൽ എത്തിയില്ല. ഇത് ക്രൊയേഷ്യക്ക് തിരിച്ചടിയായി. സ്പെയിനിനായി ലപോർടെ പെനാൾട്ടി നഷ്ടപ്പെടുത്തി എങ്കിലും ജയം സ്പെയിൻ ഉറപ്പിച്ഛു.

ഓറഞ്ച് പടയെ തുരത്തി മോഡ്രിചും ക്രൊയേഷ്യയും നാഷൺസ് ലീഗ് ഫൈനലിൽ

യുവേഫ നാഷൺസ് ലീഗിൽ ക്രൊയേഷ്യ ഫൈനലിൽ. ഇന്ന് നെതർലാന്റ്സിൽ നടന്ന സെമി ഫൈനലിൽ ആതിഥേയരെ തന്നെ തോല്പ്പിച്ച് ആണ് ക്രൊയേഷ്യ ഫൈനലിലേക്ക് മുന്നേറിയത്. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന മത്സരത്തിൽ 4-2ന്റെ വിജയം അവർ സ്വന്തമാക്കി. ക്രൊയേഷ്യയുടെ ചരിത്രത്തിലെ രണ്ടാം ഫൈനൽ ആണ് ഇത്.

ഇന്ന് മത്സരം നന്നായി തുടങ്ങിയത് ക്രൊയേഷ്യ തന്നെ ആയിരുന്നു. അവർ പന്ത് കൈവശം വെച്ച് നന്നായി തന്നെ കളിച്ചു. പക്ഷേ ആദ്യ ഗോൾ വന്നത് നെതർലന്റ്സിൽ നിന്ന് ആയിരുന്നു. മത്സരത്തിന്റെ 34ആം മിനുട്ടിൽ മലന്റെ സ്ട്രൈക്കിൽ നെതർലന്റ്സ് മുന്നിൽ എത്തി. ആദ്യ പകുതി ഈ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ കുറച്ചു കൂടെ മെച്ചപ്പെട്ട ക്രൊയേഷ്യ 55ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സമനിലയിലേക്ക് ക്രൊയേഷ്യ എത്തി. ക്രമരിച് ആയിരുന്നു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. മത്സരത്തിന്റെ 72ആം മിനുറ്റിൽ പസലിചുലൂടെ രണ്ടാം ഗോൾ ക്രൊയേഷ്യ നേടി. കളി ക്രൊയേഷ്യ വിജയിക്കുക ആണെന്ന് തോന്നിയ മത്സരത്തിന്റെ 96ആം മിനുട്ടിൽ നോവ ലാങിലൂടെ നെതർലന്റ്സ് സമനില കണ്ടെത്തി. സ്കോർ 2-2.

ഇതോടെ കളി എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിൽ എട്ട് മിനുട്ട് പിന്നിടവെ പെട്കോവിചിലൂടെ ക്രൊയേഷ്യയുടെ മൂന്നാം ഗോൾ. അവർ 3-2ന് മുന്നിൽ എത്തി. മത്സരം അവസാനിക്കാൻ 5 മിനുട്ട് മാത്രം ബാക്കിയിരിക്കെ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് മോഡ്രിച് ക്രൊയേഷ്യയുടെ വിജയം ഉറപ്പിച്ചു. സ്കോർ 4-2.

നാളെ നടക്കുന്ന രണ്ടാം സെമിയിൽ ഇറ്റലി സ്പെയിനെ ആണ് നേരിടുക.

ഹംഗറിയുടെ മികവ് ഇറ്റലിക്ക് എതിരെ എടുക്കാനായില്ല, നാഷൺസ് ലീഗിൽ അസൂറികൾ മുന്നോട്ട്

യുവേഫ നാഷൺസ് ലീഗികെ നിർണായക മത്സരത്തിൽ ഹംഗറിയെ തോൽപ്പിച്ച് കൊണ്ട് ഇറ്റലി ഗ്രൂപ്പിലെ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇന്ന് നടന്ന നിർണായക മത്സരത്തിൽ ബുഡാപസ്റ്റിൽ വെച്ചിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇറ്റലി ഹംഗറിയെ തോൽപ്പിച്ചത്‌. കളി ആരംഭിക്കുന്ന സമയത്ത് ഹംഗറി ആയിരുന്നു ഗ്രൂപ്പിൽ ഒന്നാമത്.

ഇന്ന് മത്സരത്തിന്റെ 27ആം മിനുട്ടിൽ റാസ്പൊഡോറിയിലൂടെ ആണ് അസൂറികൾ ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ഫെഡറികോ ഡിമാർകോയുടെ ഗോൾ കൂടെ വന്നതോടെ ഇറ്റലിയുടെ വിജയം ഉറപ്പായി. 6 മത്സരങ്ങളിൽ നിന്ന് ഇറ്റലി 11 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്ത്. 10 പോയിന്റുമായി ഹംഗറി രണ്ടാം സ്ഥാനത്തും.

Exit mobile version