ലെസ്റ്റർ സിറ്റി പുതിയ മാനേജരായി മാർട്ടി സിഫ്യൂയെന്റസിനെ നിയമിച്ചു


റൂഡ് വാൻ നിസ്റ്റൽറൂയി ക്ലബ്ബ് വിട്ടതിന് പിന്നാലെ, ലെസ്റ്റർ സിറ്റി മാർട്ടി സിഫ്യൂയെന്റസിനെ തങ്ങളുടെ പുതിയ മാനേജരായി മൂന്ന് വർഷത്തെ കരാറിൽ ഔദ്യോഗികമായി നിയമിച്ചു. 2024-25 സീസണിൽ 25 പോയിന്റുകളോടെ പ്രീമിയർ ലീഗിൽ 18-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ലെസ്റ്റർ സിറ്റിയെ റിലഗേഷനിൽ നിന്ന് രക്ഷിക്കാൻ ഡച്ചുകാരനായ വാൻ നിസ്റ്റൽറൂയിക്ക് കഴിഞ്ഞിരുന്നില്ല.


43 വയസ്സുകാരനായ കാറ്റലോണിയക്കാരനായ സിഫ്യൂയെന്റസ്, ക്വീൻസ് പാർക്ക് റേഞ്ചേഴ്സിൽ (QPR) ഹ്രസ്വവും എന്നാൽ മികച്ചതുമായ ഒരു കാലയളവിന് ശേഷമാണ് ലെസ്റ്റർ സിറ്റിയിലെത്തുന്നത്. 2023 ഒക്ടോബറിൽ ക്യുപിആറിന്റെ ചുമതലയേറ്റ അദ്ദേഹം, സീസൺ 18-ാം സ്ഥാനത്ത് അവസാനിപ്പിക്കുകയും അവസാന എട്ട് മത്സരങ്ങളിൽ അഞ്ച് വിജയങ്ങൾ നേടുകയും ചെയ്ത് ടീമിനെ relegation ഭീഷണിയിൽ നിന്ന് രക്ഷിച്ചു.


അദ്ദേഹത്തിന്റെ ദീർഘകാല അസിസ്റ്റന്റായ സാവി കാൽമും ലെസ്റ്ററിൽ അദ്ദേഹത്തോടൊപ്പം ചേരും. ഇംഗ്ലണ്ടിലെത്തുന്നതിന് മുമ്പ്, സിഫ്യൂയെന്റസ് സ്വീഡനിൽ ഹാമർബി ഐഎഫിനെ പരിശീലിപ്പിച്ചു, അവരെ സ്വീഡിഷ് കപ്പ് ഫൈനലിലേക്കും യൂറോപ്യൻ യോഗ്യതയിലേക്കും നയിച്ചു. അതിനുമുമ്പ് നോർവേയിൽ സാൻഡെഫ്ജോർഡിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

13 ഐതിഹാസിക വർഷങ്ങൾക്ക് ശേഷം ജാമി വാർഡി ലെസ്റ്റർ സിറ്റി വിടുന്നു


ലെസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ ജാമി വാർഡി 2024-25 സീസൺ അവസാനത്തോടെ ക്ലബ് വിടും. ഫോക്സിന്റെ അത്ഭുതകരമായ 2015-16 പ്രീമിയർ ലീഗ് കിരീട വിജയത്തിന് ചുക്കാൻ പിടിച്ച 38 കാരനായ സ്ട്രൈക്കർ ക്ലബ്ബിൽ 13 അവിസ്മരണീയ വർഷങ്ങളാണ് ചെലവഴിച്ചത്.


ലിവർപൂളിനോട് 1-0 ന് ഹോം മത്സരത്തിൽ തോറ്റതിന് പിന്നാലെ പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ലെസ്റ്റർ വാർഡിയുടെ വിടവാങ്ങൽ പ്രഖ്യാപിച്ചത്. ഗോൾ നേടാതെ തുടർച്ചയായി ഒമ്പത് ഹോം ലീഗ് മത്സരങ്ങളിൽ തോറ്റ ക്ലബ്ബിന് ഇത് ദയനീയമായ ഒരു സീസണായിരുന്നു


2019-20 ൽ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടിയ വാർഡി ഈ സീസണിൽ 31 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്.


നോൺ-ലീഗ് ഫുട്ബോളിൽ നിന്ന് പ്രീമിയർ ലീഗ് ചാമ്പ്യൻ വരെയുള്ള അദ്ദേഹത്തിന്റെ യാത്ര ഒരു തലമുറയിലെ കളിക്കാർക്കും ആരാധകർക്കും പ്രചോദനമായിരുന്നു.

ലിവർപൂൾ കിരീടത്തിന് തൊട്ടടുത്ത്, ലെസ്റ്റർ പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയി

ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ തങ്ങളുടെ ആദ്യ കൈ വെച്ചു എന്ന് പറയാം. ഇന്ന് ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചതോടെ അവർക്ക് ഇനു കിരീടം നേടാൻ 3 പോയിന്റ് കൂടെയേ ആവശ്യമായുള്ളൂ. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവർപൂൾ വിജയിച്ചത്.

ഇന്ന് ഗോൾ കണ്ടെത്താൻ പ്രയാസപ്പെട്ട ലിവർപൂളിനായി സൂപ്പർ സബ്ബായി എത്തിയ അലക്സാണ്ടർ അർനോൾഡ് ആണ് ഗോൾ നേടിയത്. 76ആം മിനുറ്റിൽ ആയിരുന്നു അർനോൾഡിന്റെ ഗോൾ. ഈ ഗോൾ ലിവർപൂളിന്റെ വിജയം ഉറപ്പിച്ചു.

ഈ ജയത്തോടെ ലിവർപൂളിന് 33 മത്സരങ്ങളിൽ 79 പോയിന്റുണ്ട്. ഇനി 3 പോയിന്റ് കൂടെ നേടിയാലോ ആഴ്സണൽ പോയിന്റ് ഡ്രോപ്പ് ചെയ്താലോ ലിവർപൂളിന് കിരീടത്തിൽ എത്താം. ഇന്ന് പരാജയപ്പെട്ടതോടെ ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയി.

2 അസിസ്റ്റും 1 ഗോളുമായി ബ്രൂണോ, മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ഇന്ന് ലെസ്റ്റർ സിറ്റിയെ എവേ ഗ്രൗണ്ടിൽ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത 3 ഗോളിനാണ് വിജയിച്ചത്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം റാസ്മസ് ഹൊയ്ലുണ്ട് ഇന്ന് ഗോൾ കണ്ടെത്തി. ബ്രൂണോ ഫെർണാണ്ടസ് 2 അസിസ്റ്റും ഒരു ഗോളും ഇന്ന് നേടി.

ഇന്ന് ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്പൂർണ്ണ ആധിപത്യം പുലർത്തി. എറിക്സന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുന്നത് കാണാൻ ആയി. 28ആം മിനുറ്റിൽ ആയിരുന്നു ഹൊയ്ലുണ്ടിന്റെ ഗോൾ. ബ്രൂണോ ഫെർണാണ്ടസിന്റെ പാസ് സ്വീകരിച്ച് മുന്നറിയ ഹൊയ്ലുണ്ട് വലം കാൽ ഷോറ്റ് കൊണ്ട് വലയിലേക്ക് എത്തിച്ചു.

രണ്ടാം പകുതിയിൽ യുണൈറ്റഡിന്റെ യുവ സെന്റർ ബാക്ക് എയ്ദൻ ഹെവൻ പരിക്കേറ്റ് പുറത്ത് പോയത് മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായി. ഗർനാചോ 67ആം മിനുറ്റിൽ യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി. 90ആം മിനുറ്റിൽ ബ്രൂണോയുടെ ഗോൾ യുണൈറ്റഡിന്റെ വിജയം പൂർത്തിയാക്കി.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 29 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായി ലീഗിൽ 13ആം സ്ഥാനത്തേക്ക് എത്തി. ലെസ്റ്റർ സിറ്റി 17 പോയിന്റുമായി 19ആം സ്ഥാനത്താണ്.

സൂപ്പർ സബ്ബായി മെറിനോ!! ആഴ്സണൽ ലിവർപൂളിന് 4 പോയിന്റ് മാത്രം പിറകിൽ

പ്രീമിയർ ലീഗിൽ നിർണായക വിജയവുമായി ആഴ്സണൽ. ഇന്ന് ലെസ്റ്റർ സിറ്റിയെ എവേ ഗ്രൗണ്ടിൽ ചെന്ന് നേരിട്ട ആഴ്സണൽ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് വിജയിച്ചത്. പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടുന്ന ആഴ്സണൽ അറ്റാക്കിൽ ഒരു സ്ട്രൈക്കർ ഇല്ലാതെ ഇറങ്ങിയത് കൊണ്ട് തന്നെ ഗോൾ കണ്ടെത്താൻ ഇന്ന് ഏറെ പ്രയാസപ്പെട്ടു.

മത്സരത്തിന്റെ 82ആം മിനുട്ടിൽ മാത്രമാണ് കളിയുടെ വിധി നിർണയിച്ച ഗോൾ വന്നത്. സബ്ബായി എത്തിയ മെറിനോ ഒരു ഹെഡറിലൂടെ ആണ് ഗോൾ കണ്ടെത്തിയത്. ന്വനേരിയുടെ ഒരു ക്രോസിൽ നിന്നായിരുന്നു ഈ ഗോൾ.

87ആം മിനുറ്റിൽ മെറിനോ വീണ്ടും ഗോൾ കണ്ടെത്തി ആഴ്സണലിന്റെ ജയം ഉറപ്പിച്ചു. ഇത്തവണ ട്രൊസാർഡിന്റെ ക്രോസിൽ നിന്ന് ആയിരുന്നു മെറിനോയുടെ ഗോൾ.

ഈ വിജയത്തോടെ ആഴ്സ്ണൽ 53 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുന്നു‌. ലിവർപൂളിന് 4 പോയിന്റ് മാത്രം പിറകിലാണ് ആഴ്സണൽ ഇപ്പോൾ. എന്നാൽ ലിവർപൂൾ ഒരു മത്സരം കുറവാണ്.

ഇഞ്ച്വറി ടൈമിലെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്ററിനെ തോൽപ്പിച്ചു!!

എഫ് എ കപ്പിൽ ഇഞ്ച്വറി ടൈം ഗോളിൽ വിജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലെസ്റ്റർ സിറ്റിക്ക് എതിരെ തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ച് 2-1ന് വിജയിക്കുക ആയുരുന്നു. 93ആം മിനുറ്റിൽ ആയിരുന്നു വിജയ ഗോൾ വന്നത്.

ഇന്ന് ഓൾഡ്ട്രാഫോർഡിൽ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ദയനീയമായ പ്രകടനമാണ് കാണാൻ ആയത്. ഒരു നല്ല നീക്കം പോലും യുണൈറ്റഡിന് നടത്താൻ ആയില്ല. യുണൈറ്റഡിന്റെ മോശം പാസുകൾ മുതലെടുത്ത് ലെസ്റ്റർ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

42ആം മിനുറ്റിൽ ബോബി ഡി കോർഡോവ റീഡിലൂടെ ലെസ്റ്റർ സിറ്റി ലീഡ് എടുത്തു. ആദ്യ പകുതി ഈ ലീഡിൽ അവസാനിപ്പിക്കാൻ ലെസ്റ്റർ സിറ്റിക്ക് ആയി. രണ്ടാം പകുതിയിൽ റൂബൻ അമോറിമിന്റെ മാറ്റങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സഹായിച്ചു.

68ആം മിനുട്ടിൽ വലതു വിങ്ങിലൂടെ ഗർനാചോ നടത്തിയ അറ്റാക്കിംഗ് നീക്കത്തിൽ നിന്ന് സിർക്സി ഗോൾ അടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില നൽകി. പിന്നീട് വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 93ആം മിനുറ്റിൽ വിജയ ഗോൾ നേടി. ബ്രൂണോ ഫെർണാണ്ടസ് എടുത്ത ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ മഗ്വയർ ആണ് വിജയ ഗോൾ നേടിയത്.

ടോട്ടനത്തിനെ അവരുടെ ഹോം ഗ്രൗണ്ടിൽ തോൽപ്പിച്ച് ലെസ്റ്റർ സിറ്റി

നോർത്ത് ലണ്ടനിൽ ടോട്ടനം ഹോട്സ്പറിനെതിരെ 2-1 എന്ന തകർപ്പൻ വിജയത്തോടെ ലെസ്റ്റർ സിറ്റി റിലഗേഷൻ സോണിക് നിന്ന് പുറത്തുകടന്നു. ഇന്ന് 33-ാം മിനിറ്റിൽ റിച്ചാർലിസണിലൂടെ തുടക്കത്തിൽ തന്നെ ലീഡ് നേടിയെങ്കിലും, രണ്ടാം പകുതിയിൽ സ്പർസ് പതറുകയായിരുന്നു.

പെഡ്രോ പോറോയുടെ പിൻപോയിന്റ് ക്രോസിൽ നിന്നായിരുന്നു റിച്ചാർലിസന്റെ ഗോൾ. രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനുറ്റിൽ തന്നെ ലെസ്റ്റർ സമനില നേടി. ബോബി ഡി കോർഡോവ-റീഡിന്റെ ലോ ക്രോസിൽ നിന്ന് ജാമി വാർഡി സമനില നേടി.

നാല് മിനിറ്റിനുശേഷം, ഡി കോർഡോവ-റീഡ് വീണ്ടും ഒരു അസിസ്റ്റ് പ്രൊവൈഡറായി മാറി. എൽ ഖന്നൗസിന്റെ ഫിനിഷ് ലെസ്റ്ററിന് നിർണായക വിജയം നൽകി.

ഈ വിജയത്തോടെ ലെസ്റ്റർ 17 പോയിന്റുമായി 17-ാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം, സ്വന്തം മൈതാനത്ത് സ്പർസിന്റെ മോശം ഫോം തുടരുകയാണ്, ഏഴ് ഹോം മത്സരങ്ങളിൽ വിജയിക്കാത്ത സ്പർസ് 24 പോയിന്റുമായി 15-ാം സ്ഥാനത്ത് തുടരുകയാണ്.

ന്യൂകാസിൽ ലെസ്റ്റർ സിറ്റിയെ 4 ഗോളുകൾക്ക് തകർത്തു

പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയെ 4-0ന് തോൽപ്പിച്ച് ന്യൂകാസിൽ യുണൈറ്റഡ് മികച്ച വിജയം നേടി. 30-ാം മിനിറ്റിൽ ആൻ്റണി ഗോർഡൻ്റെ മികച്ച ബിൽഡ്-അപ്പിൽ നിന്ന് പിറന്ന അവസരം കൃത്യമായ സ്ട്രൈക്കിലൂടെ ജേക്കബ് മർഫി വലയിൽ എത്തിച്ചതോടെ ന്യൂകാസിൽ ലീഡ് എടുത്തു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാഗ്‌പീസ് ലീഡ് വർദ്ധിപ്പിച്ചു, 47-ാം മിനിറ്റിൽ ലൂയിസ് ഹാളിൻ്റെ അസിസ്റ്റിൽ നിന്ന് ബ്രൂണോ ഗുയിമാരെസ് ക്ലോസ് റേഞ്ചിൽ നിന്ന് പന്ത് ഹെഡ് ചെയ്തു വലയിൽ എത്തിച്ചു. സ്കോർ 2-0.

വെറും മൂന്ന് മിനിറ്റിനുള്ളിൽ അലക്സാണ്ടർ ഇസാക്ക്, ലളിതമായ ഹെഡ്ഡറിലൂടെ മൂന്നാം ഗോൾ നേടി. 60ആം മിനുട്ടിൽ മർഫി തൻ്റെ രണ്ടാം ഗോളു കൂടെ നേടിയതോടെ മാഗ്പീസ് വിജയം ഉറപ്പിച്ചു. ഈ വിജയം 23 പോയിൻ്റുമായി ന്യൂകാസിലിനെ 11-ാം സ്ഥാനത്തേക്ക് ഉയർത്തി. പുതിയ മാനേജർ റൂഡ് വാൻ നിസ്റ്റൽറൂയിയുടെ കീഴിൽ തങ്ങളുടെ ആദ്യ പരാജയം സഹിച്ച ലെസ്റ്റർ സിറ്റി 14 പോയിൻ്റുമായി 16-ാം സ്ഥാനത്ത് തുടരുന്നു.

നിസ്റ്റൽ റൂയ് എത്തി, ലെസ്റ്റർ സിറ്റി ജയിച്ചു തുടങ്ങി

പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെതിരെ 3-1 ൻ്റെ വിജയത്തോടെ ലെസ്റ്റർ സിറ്റി മാനേജരെന്ന നിലയിൽ റൂഡ് വാൻ നിസ്റ്റെൽറൂയ് തൻ്റെ ആദ്യ മത്സരം ആഘോഷിച്ചു. ജാമി വാർഡി, എൽ ഖന്നൂസ്, പാറ്റ്സൺ ഡാക്ക എന്നിവരുടെ ഗോളുകൾ നിസ്റ്റൽ റൂയിയുടെ ലെസ്റ്റർ കരിയറിന് മികച്ച തുടക്കം ഉറപ്പാക്കി.

വാർഡി രണ്ടാം മിനുട്ടിൽ തന്നെ വല കണ്ടെത്തി. തുടക്കത്തിൽ ഓഫ്‌സൈഡ് ഫ്ലാഗ് ഉയർന്നെങ്കിലും, ഒരു VAR അവലോകനത്തിന് ശേഷം ഗോോ അനുവദിച്ചു. ഇത് സീസണിലെ വാർഡിയുടെ അഞ്ചാമത്തെ ഗോളായി.

വെസ്റ്റ് ഹാമിനായി നിക്ലാസ് ഫുൽക്രുഗിൻ്റെ വൈകിയ ആശ്വാസ ഗോളിന് മുമ്പ് എൽ ഖന്നൂസും ഡാക്കയും ലീഡ് ഉയർത്തിയതോടെ ലെസ്റ്റർ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ റെലിഗേഷൻ സോണിന് നാല് പോയിൻ്റ് മുകളിൽ ഉള്ള ലെസ്റ്റർ പട്ടികയിൽ 15-ാം സ്ഥാനത്തേക്ക് ഉയർന്നു.

മറ്റൊരു മത്സരത്തിൽ ജീൻ-ഫിലിപ്പ് മാറ്റേറ്റയുടെ നിർണായക സ്‌ട്രൈക്കിന്റെ ബലത്തിൽ ക്രിസ്റ്റൽ പാലസ് ഇപ്‌സ്‌വിച്ച് ടൗണിനെതിരെ 1-0ന് ജയിച്ചു.

ലെസ്റ്റർ സിറ്റി പരിശീലകനായി റൂഡ് വാൻ നിസ്റ്റൽറൂയ് എത്തുന്നു

സ്റ്റീവ് കൂപ്പറിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ ലെസ്റ്റർ സിറ്റി പുതിയ പരിശീലകനായി റൂഡ് വാൻ നിസ്റ്റൽറൂയിയെ നിയമിക്കും. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് സ്‌ട്രൈക്കറുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്, ഒരു കരാറിന് ഉടൻ അന്തിമരൂപമാകും. ബ്രെൻ്റ്‌ഫോർഡിനെതിരായ വരാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി നിയമനം നടത്താൻ ആണ് ലെസ്റ്റർ ശ്രമിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഇടക്കാല ഹെഡ് കോച്ചായി സേവനമനുഷ്ഠിച്ചതിന് പിന്നാലെയാണ് വാൻ നിസ്റ്റൽ റൂയിയെ തേടി ഇങ്ങനെ ഒരവസരം വരുന്നത്. യുണൈറ്റഡിന്റെ താൽക്കാലിക പരിശീലകനായി മൂന്ന് വിജയങ്ങളും ഒരു സമനിലയും അദ്ദേഹം നേടി. മുമ്പ് പി എസ് വിയുടെ പരിശീലകനായും നിസ്റ്റൽ റൂയ് പ്രവർത്തിച്ചിട്ടുണ്ട്.

പ്രീമിയർ ലീഗ് പട്ടികയിൽ 16-ാം സ്ഥാനത്താണ് ലെസ്റ്റർ ഇപ്പോൾ ഉള്ളത്.

പരിശീലകൻ സ്റ്റീവ് കൂപ്പറെ ലെസ്റ്റർ സിറ്റി പുറത്താക്കി

തങ്ങളുടെ പരിശീലകൻ സ്റ്റീവ് കൂപ്പറെ ലെസ്റ്റർ സിറ്റി പുറത്താക്കി. കഴിഞ്ഞ മത്സരത്തിൽ ഇന്നലെ ചെൽസിയോട് 2-1 പരാജയപ്പെട്ട ശേഷം നിലവിൽ ലീഗിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ലെസ്റ്റർ 16 സ്ഥാനത്ത് ആണ്. 12 കളികളിൽ നിന്നു 10 പോയിന്റുകൾ മാത്രമാണ് ലെസ്റ്ററിന്റെ സമ്പാദ്യം.

മോശം പ്രകടനങ്ങൾ തന്നെയാണ് ഇംഗ്ലീഷ് പരിശീലകന്റെ പുറത്താക്കലിന് കാരണം. സ്റ്റീവ് കൂപ്പറിന്റെ സഹപരിശീലകരും അദ്ദേഹത്തിന് ഒപ്പം ക്ലബ് വിടും. നിലവിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, എവർട്ടൺ, വെസ്റ്റ് ഹാം പരിശീലകൻ ഡേവിഡ് മോയസ്, മുൻ ചെൽസി, ബ്രൈറ്റൺ പരിശീലകൻ ഗ്രഹാം പോട്ടർ എന്നിവരിൽ ഒരാൾ ലെസ്റ്റർ പരിശീലകൻ ആവും എന്നാണ് സൂചന.

ലെസ്റ്ററിനെതിരെ ചെൽസിക്ക് വിജയം, ലീഗിൽ മൂന്നാം സ്ഥാനത്ത്

കിംഗ് പവർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് ഏറ്റുമുട്ടലിൽ ചെൽസി 2-1ന് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി. നിക്കോളാസ് ജാക്‌സണിൻ്റെയും എൻസോ ഫെർണാണ്ടസിൻ്റെയും മികച്ച ഗോളുകളാൽ നയിക്കപ്പെടുന്ന ബ്ലൂസ്, ഈ ജയത്തോടെ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി.

15-ാം മിനിറ്റിൽ തന്നെ ലെസ്റ്ററിൻ്റെ വൗട്ട് ഫെയ്‌സിൻ്റെ പ്രതിരോധത്തിലെ പിഴവ് നിക്കോളാസ് ജാക്‌സൺ മുതലാക്കിയപ്പോൾ ചെൽസി ലീഡ് നേടി. ബിൽഡപ്പിൽ പ്രധാനിയായ എൻസോ ഫെർണാണ്ടസ്, കൃത്യമായ അസിസ്റ്റോടെ ജാക്‌സണെ സജ്ജമാക്കി, സെനഗലീസ് സ്‌ട്രൈക്കറെ ക്ലിനിക്കൽ ഫിനിഷിലൂടെ താഴത്തെ മൂലയിലേക്ക് പന്ത് എത്തിച്ചു. നാല് എവേ ഗെയിമുകളിൽ ജാക്സൻ്റെ നാലാമത്തെ ഗോൾ ആണ് ഇത്.

75-ാം മിനിറ്റിൽ ഫെർണാണ്ടസിലൂടെ ബ്ലൂസ് ലീഡ് ഇരട്ടിയാക്കി. VAR അവലോകനത്തെത്തുടർന്ന് ലെസ്റ്ററിന് പെനാൽറ്റി ലഭിച്ചതോടെ സ്റ്റോപ്പേജ് ടൈമിൽ ലെസ്റ്ററിന് ആശ്വാസ ഗോൾ ലഭിച്ചു. ബോക്‌സിൽ ബോബി ഡി കോർഡോവ-റീഡിനെ റോമിയോ ലാവിയ ഫൗൾ ചെയ്‌തതിന് ലഭിച്ച പെനാൾട്ടിജോർദാൻ അയ്യൂ സ്‌പോട്ടിൽ നിന്ന് പരിവർത്തനം സ്കോർ ചെയ്‌ത് 2-1 ആക്കി. എന്നിരുന്നാലും, ലെസ്റ്ററിന് തിരിച്ചുവരവ് നടത്താൻ സമയം ഉണ്ടായിരുന്നില്ല.

Exit mobile version