ബ്രൈറ്റണിൽ ഇനി ഇറ്റാലിയൻ തന്ത്രങ്ങൾ, ഡി സെർബിയെ പരിശീലകനായി നിയമിച്ചു

ഗ്രഹാം പോട്ടർ ചെൽസിയിലേക്ക് പോയ ഒഴിവിൽ ബ്രൈറ്റൺ ഹോവ് ആൽബിയൻ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. റോബർട്ടോ ഡി സെർബിയെ അവർ ഔദ്യോഗികമായി പരിശീലകനായി പ്രഖ്യാപിച്ചു.

43 വയസുകാരനായ സെർബി മുൻപ് സീരി എ ക്ലബ്ബ്കളായ സസൂലോ , ബെനെവെന്റോ ടീമുകളൂടെ പരിശീലകനായിരുന്നു. ഷാക്തർ പരിശീലകനായിരിക്കെ റഷ്യയുടെ യുക്രൈൻ അധിനിവേശത്തോടെ ക്ലബ്ബ് വിട്ട അദ്ദേഹം നിലവിൽ ക്ലബ്ബ് ഇല്ലാതെ നിൽക്കെയാണ് പ്രീമിയര് ലീഗ് ക്ലബ്ബിന്റെ വിളി എത്തിയത്. കളിക്കാരൻ എന്ന നിലയിൽ മിലാൻ, നാപ്പോളി ടീമുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

പോട്ടറിനും അടക്കാനാവാതെ ചെൽസി പ്രതിരോധത്തിലെ വിള്ളലുകൾ, ചാമ്പ്യൻസ് ലീഗിൽ സമനില

ചാമ്പ്യൻസ് ലീഗിൽ ചെൽസിയുടെ നില പരുങ്ങലിലേക്ക്. സാൽസ്ബർഗിനെ നെരിട്ട അവർ 1-1 ന്റെ സമനില മാത്രമാണ് ഇന്ന് നേടിയത്. ഇതോടെ ഗ്രൂപ്പിൽ കേവലം 1 പോയിന്റുമായി അവസാന സ്ഥാനക്കാരാണ് അവർ. പുതിയ പരിശീലകൻ ഗ്രഹാം പോട്ടറിന് കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ചെൽസി ആക്രമണത്തിൽ മാറ്റം കാണിച്ചെങ്കിലൂം അനവസരത്തിൽ ഗോൾ വഴങ്ങുന്ന ശീലം ഇത്തവണയും മറന്നില്ല.

തന്റെ ആദ്യ സ്റ്റാർട്ടിങ് ഇലവനിൽ പ്രതിരോധത്തിൽ അനുഭവസമ്പത്തുള്ള തിയാഗോ സിൽവ , ക്യാപ്റ്റൻ അസ്പിലിക്വേറ്റ എന്നിവർക്കാണ് സ്ഥാനം നൽകിയത്. പരിക്കേറ്റ മെൻഡിക്ക് പകരം കെപ്പയും ആദ്യ ഇലവനിൽ ഇടം നേടി. ആദ്യ പകുതിയിൽ കളിയുടെ പരിപൂർണ്ണ നിയന്ത്രണം കൈവശം വച്ച ചെൽസി കൃത്യമായ ഇടവേളകളിൽ എതിർ ഗോൾ മുഖം അക്രമിച്ചെങ്കിലും ഗോൾ പിറന്നില്ല.

 

രണ്ടം പകുതിയിൽ മാറ്റങ്ങൾ ഇല്ലാതെ ഇറങ്ങിയ ചെൽസിക്ക് ആദ്യ ഗോളിനായി അധികം സമയം കാത്തിരിക്കേണ്ടി വന്നില്ല. കളിയുടെ 48 ആം മിനുട്ടിൽ മൗണ്ട് നൽകിയ പാസ് തന്റെ ട്രേഡ് മാർക്ക് ഫിനിഷിലൂടെ റഹീം സ്റ്റെർലിങ് വലയിലാക്കി. പിന്നീട് ലീഡ് ഉയർത്താൻ ഉള്ള അവസരങ്ങൾ കാര്യമായി സൃഷ്ടിക്കാതിരുന്ന ചെൽസി 75 ആം മിനുട്ടിൽ സമനില ഗോൾ വഴങ്ങി. ഒകാഫോർ ആണ് സാൽസ്ബർഗിന്റെ സമനില ഗോൾ നേടിയത്. പിന്നീട് പോട്ടർ സബ്സ്റ്റിറ്റിയൂഷനുകൾ ഇറക്കിയെങ്കിലും വിജയ ഗോൾ പിറന്നില്ല.

ചെൽസിയുടെ വാഗ്ദാനം നിരസിക്കാൻ പറ്റാത്തത്രയും നല്ലതായിരുന്നു – ഗ്രഹാം പോട്ടർ

ചെൽസിയിലേക്കുള്ള തന്റെ വരവിന് കൂടുതൽ ആലോചനകൾ വേണ്ടിവന്നിരുന്നില്ല എന്ന് ഗ്രഹാം പോട്ടർ. ചെൽസി വാഗ്ദാനം ചെയ്തത് തനിക്ക് നിരസിക്കാവുന്നതിലും അപ്പുറം ഉള്ളതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ചെൽസി പരിശീലകൻ എന്ന നിലയിൽ തന്റെ ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ചാമ്പ്യൻസ് ലീഗിൽ സാൽസ്ബർഗിന് എതിരെയാണ് ചെൽസിയുടെ മത്സരം.

കഴിഞ ആഴ്ചയാണ് അദ്ദേഹം തോമസ് ടൂഷലിന് പകരക്കാരനായി ചെൽസി പരിശീലക സ്ഥാനം ഏറ്റെടുത്തത്. അഞ്ച് വർഷത്തെ കരാറിൽ വർഷം 12 മില്യൺ പൗണ്ടോളം ശമ്പളം ആണ് ചെൽസി അദ്ദേഹത്തിന് നൽകുക. കൂടാതെ ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കളിക്കാം എന്നതും പോട്ടറെ ബ്രൈറ്റൻ വിടാൻ പ്രേരിപ്പിച്ച ഘടകങ്ങളിൽ ഒന്നാണ്. പോട്ടറുടെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരമാണ് നാളെ.

ബ്രിട്ടീഷ് രാജ്ഞിയുടെ മരണം , നാപോളിയുടെ ചാമ്പ്യൻസ് ലീഗ് മത്സരം മാറ്റി

ബ്രിട്ടീഷ് രാജ്ഞിയുടെ മരണം കാരണം യുവേഫ ചാമ്പ്യൻസ് ലീഗ് റേഞ്ചേഴ്സ് – നാപ്പോളി മത്സരം മാറ്റി. ചൊവ്വാഴ്ച നടക്കേണ്ട മത്സരം ഒരു ദിവസം വൈകി ബുധനാഴ്ചയാകും ഇനി നടകുക. പോലീസ് ന്റെ അഭ്യർത്ഥന കാരണമാണ് യുവേഫ മത്സരം മാറ്റാൻ തീരുമാനിച്ചത്.

റേഞ്ചേഴ്‌സിന്റെ മൈതാനത്ത് നടകുന്ന മത്സരത്തിൽ നാപോളിയുടെ ആരാധകർക്ക് പ്രവേശനം ഉണ്ടാകില്ല. രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ നടകുന്ന 19 ആം തിയതിക്ക് മുൻപ് നടകുന്ന മത്സരം ആയതിനാൽ എവേ ആരാധകരെ സ്കോട്ലാന്റിൽ പ്രവേശിപ്പിക്കുന്നത് പോലീസ് സംവിധാനങ്ങൾക്ക് ജോലിഭാരം കൂട്ടും എന്നത് കണ്ടാണ്. ഇതൊടെ റേഞ്ചേഴ്സിന്റെ ഒക്ടോബർ 26 ന് നടകുന്ന നാപോളിയുടെ മൈതാനത്ത് വച്ചുള്ള മൽസരത്തിലും എവേ കാണികളെ പ്രവേശിപ്പിക്കില്ല.

റഷ്യയുമായി സൗഹൃദ മത്സരം കളിക്കാൻ ബോസ്നിയ, കളിക്കില്ലെന്ന് സൂപ്പർ താരങ്ങൾ

റഷ്യയുമായി സൗഹൃദ മത്സരം പ്രഖ്യാപിച്ച ബോസ്‌നിയൻ ഫുടബോൾ അസോസിയേഷന് എതിരെ കടുത്ത പ്രതികരണവുമായി ടീമിലെ സീനിയർ താരങ്ങളായ എഡിൻ ജെക്കോയും, പിയാനിച്ചും രംഗത്ത്. മത്സരത്തിൽ തങ്ങൾ കളിക്കാൻ തയ്യാറല്ലെന്ന് ഇരുവരും പരസ്യമായി തന്നെ പ്രഖ്യാപിച്ചു.

യുക്രൈൻ യുദ്ധത്തിൽ റഷ്യയെ ഫിഫ വിലക്കി എങ്കിലും അവരുമായി നവംബർ 19 ന് സെന്റ് പീറ്റേഴ്‌സ്ബെർഗിലാണ് മത്സരം സംഘടിപ്പിക്കാൻ ബോസ്‌നിയൻ ഫുടബോൾ അസോസിയേഷൻ തീരുമാനിച്ചത്. പ്രഖ്യാപനം വന്ന ഉടൻ തന്നെ രൂക്ഷ വിമർശനമാണ് ഇതിന് എതിരെ ഉയർന്നത്. നിലവിൽ ടീമിന്റെ ക്യാപ്റ്റനായ ജെക്കോ തന്റെ തീരുമാനം അസോസിയേഷന് അറിയാം എന്നും ഈ അവസരത്തിൽ താൻ ഉക്രയിൻ ജനതക്ക് ഒപ്പമാണ് എന്നും പ്രഖ്യാപിച്ചു. ടീമിലെ മറ്റൊരു പ്രധാന അംഗമായ പിയാനിച് തീരുമാനം അങ്ങേയറ്റം മോശം ആണെന്നും തീരുമാനം തന്നെ ഏറെ നിരാശപ്പെടുത്തി എന്നുമാണ് പറഞ്ഞത്.

കഴിഞ നവംബറിൽ ആണ് റഷ്യ അവസാനമായി ഒരു ഫുടബോൾ മത്സരം കളിച്ചത്. റഷ്യൻ ക്ലബ്ബ്കളോ , ദേശീയ ടീമോ തങ്ങളുടെ ഒരു മത്സരത്തിലും പങ്കെടുക്കെണ്ടതില്ല എന്ന് നേരത്തെ തന്നെ യുവേഫയും ഫിഫയും നിലപാട് എടുത്തിരുന്നു.

എല്ലാ ലീഗിലും കിരീടം, റെക്കോർഡ് ബുക്കിലെ ഒരേയൊരു രാജാവായി ഡോൺ കാർലോ

യൂറോപ്പിലെ ടോപ് 5 ലീഗുകൾ എല്ലാത്തിലും പരിശീലകൻ എന്ന നിലയിൽ കിരീടം നേടുന്ന ആദ്യ പരിശീലകനായി കാർലോ ആഞ്ചലോട്ടി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഇന്ന് റയലിന് ഒപ്പം ല ലീഗ കിരീടം നേടിയാണ് ഇറ്റലിക്കാരനായ ആഞ്ചലോട്ടി അപൂർവ്വ റെക്കോർഡ് സൃഷ്ടിച്ചത്.

ആദ്യ ശ്രമത്തിൽ റയലിന് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ അഞ്ചലോട്ടിക്ക് സാധിച്ചെങ്കിലും ലീഗ് കിരീടം നേടുന്ന മുൻപേ പുറത്തായിരുന്നു. പക്ഷെ തന്റെ രണ്ടാം വരവിൽ ലീഗ് കിരീടം ഉറപ്പിച്ച അദ്ദേഹം കരിയറിൽ മറ്റൊരു നേട്ടം കൂടെ സ്വന്തം പേരിലാക്കി. നേരത്തെ ചെൽസി പരിശീലകനായി പ്രീമിയർ ലീഗും, മിലാന്റെ പരിശീലകനായി ഇറ്റലിയൻ സീരി എ കിരീടവും, പി യെസ് ജി പരിശീലകനായി ഫ്രഞ്ച് ലീഗ് ഓൺ കിരീടവും, ബയേണിന് ഒപ്പം ബുണ്ടസ് ലീഗയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

വീഴാൻ ഉദ്ദേശമില്ല, കിരീടത്തിലേക്ക് അകലം കുറച്ച് സിറ്റി

പോയിന്റ് ഡ്രോപ്പ് ചെയുന്നത് കാത്തിരുന്ന ലിവർപൂൾ ആരാധകർക്ക് സിറ്റിയുടെ നിരാശ സമ്മാനം. ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്ത അവർ ലീഗ് കിരീടത്തിലേക്ക് കൂടുതൽ അടുത്തു. നിലവിൽ 34 മത്സരങ്ങൾ കളിച സിറ്റി 83 പോയിന്റ്റുമായി ഒന്നാം സ്ഥാനത് തുടരും. ലിവർ പൂൾ അത്രതന്നെ മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് പിറകിലാണ്. ഇനി കേവലം 4 മത്സരങ്ങൾ മാത്രം ശേഷിക്കേ കിരീട പോരാട്ടം അവസാന ആഴ്ചയിലേക്ക് നീളും എന്ന് ഉറപ്പായി.

ലീഡ്‌സ് സ്വന്തം മൈതാനത്ത് തോൽവി വഴങ്ങിയതോടെ റിലഗേഷൻ ഭീഷണിയിലാണ്. നിലവിൽ 17 ആം സ്ഥാനം ആണെങ്കിലും 2 മത്സരങ്ങൾ കുറവ് കളിച്ച ഏവർട്ടൻ ആണ് പിറകിൽ. റോഡ്രി, ആകെ, ജിസൂസ്, ഫെർണാണ്ടിഞ്ഞോ എന്നിവരുടെ ഗോളുകളാണ് സിറ്റിക്ക് വൻ ജയം സമ്മാനിച്ചത്.

തിരിച്ചുവരവ് തുടർന്ന് ബേൺലി, നോർവിച് പ്രീമിയർ ലീഗിന് പുറത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് നോർവിച് സിറ്റി വീണ്ടും പുറത്തായി. ആസ്റ്റൺ വില്ലയോട് അവർ ഇന്ന് തോറ്റതിന് പുറമെ വാട്ട്ഫോടിനെ ബേൺലി തോൽപിച്ചതോടെയാണ് അവർ പുറത്തായത്. ഈ സീസനിൽ 34 കളികളിൽ നിന്ന് കേവലം 21 പോയിന്റ് മാത്രമാണ് അവർക്ക് നേടാനായത്.

ഇന്നത്തെ ജയത്തോടെ പോയിന്റ് ടേബിളിൽ 16 ആം സ്ഥാനത്തേക്ക് ഉയർന്ന ബേൺലി തങ്ങളുടെ ലീഗിൽ തുടരാനുള്ള സാധ്യത സജീവമാക്കി. ഒരു ഗോളിനു പിന്നിൽ പോയ ശേഷമാണ് അവർ ജയം നേടിയത്. നോർവിച് പക്ഷെ എതിർ ഇല്ലാത്ത 2 ഗോളുകൾക്കാണ് സ്റ്റീവൻ ജെറാർഡിന്റെ ടീമിനോട് തോൽവി വഴങ്ങിയത്.

കിരീട പോരാട്ടത്തിൽ പിന്നോട്ടില്ല, നിർണായക ജയവുമായി ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഒരു ഇഞ്ച് പോലും പുറകോട്ട് പോകാതെ ലിവർ പൂൾ. ശക്തമായ പ്രതിരോധം നിരത്തിയ ന്യൂ കാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ക്ളോപ്പിന്റെ ടീം മറികടന്നത്. നിലവിൽ സിറ്റിയും ലിവർപൂളും 34 കളികൾ പിന്നീട്ടപ്പോൾ ഒരു പോയിന്റ് വ്യത്യാസത്തിൽ സിറ്റി ഒന്നാമതാണ്. 83 പോയിന്റാണ് സിറ്റിക്ക് ഉള്ളത്. ലിവർപൂൾ 82 പോയിന്റുണ്ട്.

ആദ്യ പകുതിയിൽ പിറന്ന ഏക ഗോളാണ് കളിയുടെ ഫലം നിർണയിച്ചത്. കളിയുടെ 19 ആം മിനുട്ടിൽ ജോട്ടയുടെ അസിസ്റ്റിൽ മധ്യനിര താരം നാബി കെയ്റ്റയാണ് ഗോൾ നേടിയത്. പിന്നീടും പതിവുപോലെ ലിവർപൂൾ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫിനിഷ് ചെയ്യാൻ അവർക്കായില്ല.

വമ്പൻ ട്രാൻസ്ഫറുകൾ നടത്താൻ റയോള ഉണ്ടാവില്ല, സൂപ്പർ ഏജന്റ് അന്തരിച്ചു

ഫുട്ബോൾ ലോകത്തെ സൂപ്പർ ഏജന്റ് മിനോ റയോള അന്തരിച്ചു. 54 വയസുകാരനായ ഏജന്റ് മരണപെട്ട വിവരം അദ്ദേഹത്തിന്റെ ടീം ട്വിറ്റാറിലൂടെ ആണ് അറിയിച്ചത്. ലോക ഫുട്ബോളിലെ വൻ താങ്കളുടെ ഏജന്റ് ആയി പ്രവർത്തിച്ചു വരികയായിരുന്നു. ഏതാനും മാസങ്ങളായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു.

വമ്പൻ ട്രാൻസ്ഫറുകൾ നടത്തുന്നതിൽ ഉള്ള മിടുക്കാണ് അദ്ദേഹത്തെ ഫുട്ബോൾ ലോകത്ത് പ്രശസ്തനാക്കിയത്. നിലവിൽ ലോക ഫുട്ബോളിൽ ഏറ്റവും ഡിമാൻഡ് ഉള്ള ഏതാനും കളിക്കാരുടെ ഏജന്റാണ്. ഏർലിംഗ് ഹാലൻഡ്, പോൾ പോഗ്ബ, ഡോണരുമ്മ, മിക്കിതാര്യൻ, ഇബ്രാഹിമോവിച്, മൊയിസ് കീൻ, ജെസി ലിംഗർഡ് അടക്കമുള്ളവരുടെ ഏജന്റാണ്.

പോൾ പോഗ്ബയെ ആക്കാലത്തെ ട്രാൻസ്ഫർ റെക്കോർഡിൽ യുവന്റസിൽ നിന്ന് യൂനൈറ്റെഡിൽ എത്തിച്ചത് അടക്കം വൻ ട്രാൻസ്ഫറുകൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.

പ്രായം വെറുമൊരു നമ്പർ, ക്ലബ്ബ് ലോകകപ്പിന്റെ താരമായി സിൽവ

ഫിഫ ക്ലബ്ബ് ലോകകപ്പിൽ മികച്ച താരത്തിനുള്ള അവാർഡ് ചെൽസിയുടെ തിയാഗോ സിൽവ സ്വന്തമാക്കി. ചെൽസിയുടെ കിരീട നേട്ടത്തിൽ വഹിച്ച മികച്ച പ്രകടനമാണ് താരത്തിന് ഈ നേട്ടം സമ്മാനിച്ചത്. തന്റെ 38 ആം വയസിലാണ് താരം ഈ നേട്ടം കൈവരിക്കുന്നത്.

സെമി ഫൈനലിൽ കേവലം ഒരു ഗോളിന് ജയിച്ച ചെൽസിയുടെ പ്രതിരോധം കാക്കാൻ അസാമാന്യ പ്രകടനമാണ് താരം നടത്തിയത്. ഫൈനലിൽ പെനാൽറ്റിക്ക് കാരണമായ ഹാൻഡ് ബോള് വഴങ്ങി എങ്കിലും ഫൈനലിലും ചെൽസി പ്രതിരോധത്തിൽ അസാമാന്യ പ്രകടനം താരം ആവർത്തിച്ചു. ഫ്രീ ട്രാൻസ്സ്ഫറിൽ ചെൽസി സ്വന്തമാക്കിയ സിൽവ ടീമിന്റെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിലും നിർണായക പങ്ക് വഹിച്ചിരുന്നു.

വീണ്ടുമൊരു ഹാവേർട്‌സ് ഗോൾ, ചെൽസി ലോകത്തിന്റെ നെറുകയിൽ

യൂറോപ്യൻ ചാംപ്യന്മാരിൽ നിന്ന് ചെൽസി ഇനി ലോകത്തിന്റെ നെറുകയിൽ. ഫിഫ ക്ലബ്ബ് ലോകകപ്പിൽ പാൽമിറാസിനെ 2-1 ന് വീഴ്ത്തിയ തോമസ് ടൂഷലിന്റെ ടീം അങ്ങനെ കപ്പ് സ്വന്തമാക്കി. ഇത് ആദ്യമായാണ്‌ ചെൽസി ക്ലബ്ബ് ലോകകപ്പ് നേടുന്നത്. എക്സ്ട്രാ ടൈമിൽ കളി തീരാൻ 5 മിനുട്ട് ബാക്കി നിൽക്കെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഗോൾ നേടിയ കായ് ഹാവേർട്‌സ് തന്നെയാണ് ഇത്തവണയും ചെൽസിയുടെ ജയം ഉറപ്പിച്ച ഗോൾ നേടിയത്.

യൂറോപ്യൻ ജേതാക്കളോട് ഒട്ടും ഭയമില്ലാതെയാണ് ബ്രസീലിയൻ ടീം കളിച്ചത്. തുടർച്ചയായി ചെൽസി ഗോൾ മുഖം ആക്രമിച്ച അവർക്ക് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. ചെൽസിയുടെ ആക്രമണം പക്ഷെ വേണ്ടത്ര മൂർച്ച ഉണ്ടായതും ഇല്ല. ആദ്യ പകുതി അവസാനിക്കുമ്പോൾ അങ്ങനെ ഇരു ടീമുകളും ഗോൾ രഹിതമായാണ് പിരിഞ്ഞത്.

രണ്ടാം പകുതിയിൽ ചെൽസി ഉണർന്ന് കളിച്ചതോടെ അവർക്ക് ലീഡ് നേടാനായി. മികച്ച നീക്കത്തിന് ഒടുവിൽ ഓഡോയിയുടെ മിന്നും ക്രോസിൽ നിന്ന് ബുള്ളറ്റ് ഹെഡറിൽ റൊമേലു ലുകാക്കു 55 ആം മിനുട്ടിൽ ചെൽസിയെ മുന്നിൽ എത്തിച്ചു. പക്ഷെ 62 ആം മിനുട്ടിൽ തിയാഗോ സിൽവയുടെ ഹാൻഡ് ബോളിന് റഫറി പാൽമിറാസിന് പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റാഫേൽ വെയ്ഗ പന്ത് കൃത്യമായി വലയിലാക്കി സ്കോർ 1-1 ആക്കി. പക്ഷെ പിന്നീടുള്ള സമയത്ത് ഇരു ടീമുകൾക്കും ലക്ഷ്യം കാണാൻ സാധിക്കാതെ വന്നതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്സ്ട്രാ ടൈമിൽ അരയും തലയും മുറുകിയ ചെൽസി ആക്രമണം തടുക്കുന്നതിന് ഇടയിൽ ഒരു തവണ പാൽമിറാസിന് പിഴച്ചു. ബോക്സിൽ ഹാൻഡ് ബോളിന് റഫറി മോണിറ്റർ നോക്കി ചെൽസിക്ക് പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഹാവേർട്‌സ് പിഴവ് കൂടാതെ പന്ത് വലയിലാക്കി ചെൽസി ജയം ഉറപ്പാക്കി. മുൻപ് 2 തവണ ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ വീണ നിലപട ഇത്തവണ കപ്പുമായി ലണ്ടനിലേക്ക് എന്ന് ഉറപ്പിച്ച ഗോളായിരുന്നു അത്.

Exit mobile version