മുംബൈയ്ക്ക് ഒരു വിക്കറ്റ് നഷ്ടം, 105 റൺസ്

രഞ്ജി ട്രോഫിയുടെ ഫൈനലില്‍ ആദ്യ ദിവസം ഫൈനലില്‍ ആദ്യ ദിവസം അവസാനിക്കുമ്പള്‍ യശസ്വി ജൈസ്വാളിന്റെയും പൃഥ്വി ഷായുടെ മികവിൽ 105 റൺസ് നേടി മുംബൈ.

ടോസ് നേടി മധ്യ പ്രദേശിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് പൃഥ്വി ഷായും യശസ്വി ജൈസ്വാളും ചേര്‍ന്ന് 87 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 47 റൺസ് നേടിയ പൃഥ്വി ഷായെ അനുഭവ് അഗര്‍വാള്‍ പുറത്താക്കി.

43 റൺസുമായി യശസ്വി ജൈസ്വാളും 14 റൺസ് നേടി അര്‍മാന്‍ ജാഫറും ആണ് ക്രീസിൽ നിൽക്കുന്നത്.

പവറാണ് പവൽ!!! വിവാദ നിമിഷങ്ങള്‍ക്ക് ശേഷം ഡൽഹി വീണു, രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത്

മത്സരത്തിലെ പല ഘട്ടത്തിലും ചേസിംഗിൽ രാജസ്ഥാനൊപ്പം നിന്നുവെങ്കിലും വലിയ സ്കോര്‍ മറികടക്കാനാകാതെ ഡൽഹി ക്യാപിറ്റൽസ്. അവസാന ഓവര്‍ എറിയാനെത്തിയ ഒബേദ് മക്കോയിയ്ക്ക് കാര്യങ്ങള്‍ നിസാരമായിരുന്നു. എറിയേണ്ടത് ഒരു ഡോട്ട് ബോള്‍ അല്ലെങ്കിൽ ആറ് സിക്സ് വഴങ്ങാതിരിക്കുക. എന്നാൽ താരത്തിന്റെ രണ്ടാമത്തെ ഓവറിൽ 26 റൺസ് പിറന്നതിന്റെ സമ്മര്‍ദ്ദം ഉള്ളതിനാലാണോ എന്നറിയില്ല ഓവറിലെ ആദ്യ മൂന്ന് പന്തിൽ റോവ്മന്‍ പവൽ സിക്സര്‍ നേടി. എന്നാൽ മൂന്നാമത്തെ പന്ത് നോ ബോള്‍ ആയിരുന്നു വിളിക്കേണ്ടതെന്ന് ഋഷഭ് പന്ത് അതൃപ്തി അറിയിച്ച താരം റോവ്മന്‍ പവലിനോട് തിരികെ വരുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡൽഹി കോച്ച് പ്രവീൺ ആംറേ ഗ്രൗണ്ടിൽ ഇറങ്ങിയതും വാങ്കഡേയിൽ കാണാനായി.

എന്നാൽ ഈ സംഭവങ്ങള്‍ക്ക് ശേഷം മത്സരം തുടര്‍ന്നുവെങ്കിലും ആ മൂന്ന് പന്തുകളിൽ റോവ്മന്‍ പവൽ കാണിച്ച ഹീറോയിസം പിന്നീട് താരത്തിന് പുറത്തെടുക്കുവാന്‍ സാധിച്ചില്ല. അവസാന പന്തിൽ 15 പന്തിൽ 36 റൺസ് നേടിയ താരം പുറത്താകുമ്പോള്‍ 207/8 എന്ന നിലയിൽ ഡൽഹിയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോള്‍ 15 റൺസ് വിജയം നേടി രാജസ്ഥാന്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി.

കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ ഡൽഹിയ്ക്ക് മികച്ച തുടക്കമാണ് ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്ന് നൽകിയത്. ഡേവിഡ് വാര്‍ണര്‍ മടങ്ങുമ്പോള്‍ ഡൽഹി 43 റൺസാണ് 4.3 ഓവറിൽ നേടിയത്. 14 പന്തിൽ 28 റൺസ് നേടി അപകടാരിയായി മാറുകയായിരുന്ന വാര്‍ണറെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്.

Rajasthanroyals

അശ്വിനെ ആക്രമിക്കുവാന്‍ ശ്രമിച്ച് സര്‍ഫ്രാസ് ഖാനും പുറത്തായപ്പോള്‍ പവര്‍പ്ലേയ്ക്കുള്ളിൽ രണ്ട് വിക്കറ്റ് ഡൽഹിയ്ക്ക് നഷ്ടമായി. എട്ടോവര്‍ വരെ പിടിച്ച് പന്തെറിയുകയായിരുന്ന രാജസ്ഥാന് പെട്ടെന്ന് കാര്യങ്ങള്‍ കൈവിടുന്നതാണ് കണ്ടത്. ഒബൈദ് മക്കോയി എറിഞ്ഞ ഓവറിൽ 26 റൺസ് പിറന്നപ്പോള്‍ 9 ഓവറിൽ 95/2 എന്ന നിലയിൽ ഡൽഹി തങ്ങളുടെ സാധ്യത നിലനിര്‍ത്തി.

എന്നാൽ അടുത്ത ഓവറിൽ സഞ്ജു അശ്വിനെ ഇറക്കിയപ്പോള്‍ താരം പൃഥ്വി ഷായുടെ വിക്കറ്റ് സ്വന്തമാക്കി. 27 പന്തിൽ 37 റൺസ് നേടിയ പൃഥ്വി മടങ്ങുമ്പോള്‍ 51 റൺസാണ് പൃഥ്വിയും പന്തും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയത്. റിയാന്‍ പരാഗിന് 11ാം ഓവര്‍ നൽകിയ സഞ്ജുവിന് വീണ്ടും പിഴച്ചപ്പോള്‍ ഓവറിൽ നിന്ന് 22 റൺ കൂടി വന്നു.

8 ഓവര്‍ പിന്നിടുമ്പോള്‍ 69/2 എന്ന നിലയിലായിരുന്ന ഡൽഹി 11 ഓവര്‍ അവസാനിക്കുമ്പോള്‍ 121/3 എന്ന കരുതുറ്റ നിലയിലായിരുന്നു. 52 റൺസാണ് ഈ മൂന്നോവറിൽ പിറന്നത്. പ്രസിദ്ധ് എറിഞ്ഞ അടുത്ത ഓവറിൽ ചഹാല്‍ പന്തിന്റെ ക്യാച്ച് കൈവിട്ടുവെങ്കിലും അതേ ഓവറിൽ തന്നെ മികച്ചൊരു ക്യാച്ചിലൂടെ പടിക്കൽ പന്തിനെ പുറത്താക്കി. 24 പന്തിൽ 44 റൺസായിരുന്നു ഡൽഹി ക്യാപ്റ്റന്റെ സംഭാവന.

പിന്നീട് ലളിത് യാദവിന്റെ ഒറ്റയാള്‍ പോരാട്ടം ആണ് കണ്ടത്. താരം പൊരുതി നോക്കിയെങ്കിലും ലക്ഷ്യം വളരെ വലുതായതിനാൽ തന്നെ ടീമിനെ വിജയത്തിലേക്ക് എത്തിക്കു പ്രയാസമായിരുന്നു. അവസാന മൂന്നോവറിൽ 51 റൺസായിരുന്നു ഡൽഹി നേടേണ്ടിയിരുന്നത്.

ബോള്‍ട്ട് എറിഞ്ഞ 18ാം ഓവറിലെ ആദ്യ മൂന്ന് പന്തിൽ കാര്യമായ സ്കോര്‍ ചെയ്യുവാന്‍ ഡൽഹിയ്ക്കായില്ലെങ്കിലും അവസാന മൂന്ന് പന്തിൽ രണ്ട് സിക്സ് റോവ്മന്‍ പവൽ നേടിയതോടെ ലക്ഷ്യം 12 പന്തിൽ 36 റൺസായി മാറി. 19ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണ ലളിത് യാദവിനെ മടക്കിയപ്പോള്‍ താരം 24 പന്തിൽ 37 റൺസാണ് നേടിയത്. ഡൽഹിയുടെ ലക്ഷ്യം 9 പന്തിൽ 36 റൺസും ആയി വര്‍ദ്ധിച്ചു.

പ്രസിദ്ധ് ആ ഓവര്‍ വിക്കറ്റ് മെയ്ഡനായി അവസാനിപ്പിച്ചപ്പോള്‍ അവസാന ഓവറിൽ റോവ്മന്‍ പവല്‍ നേടേണ്ടിയിരുന്നത് ആറ് സിക്സുകളായിരുന്നു. ആദ്യ മൂന്ന് പന്തിൽ താരം സിക്സ് നേടിയെങ്കിലും പിന്നീട് ഗ്രൗണ്ടിൽ നടന്ന സംഭവങ്ങള്‍ ആ നേട്ടം ആവര്‍ത്തിക്കുന്നതിൽ നിന്ന് പവലിനെ തടയുകയായിരുന്നു.

നിസ്സാരം!!! പഞ്ചാബിനെതിരെ വമ്പന്‍ ജയം നേടി ഡൽഹി ക്യാപിറ്റൽസ്

പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും ടോപ് ഓര്‍ഡറിൽ അടിച്ച് തകര്‍ത്തപ്പോള്‍ 10.3 ഓവറിൽ പഞ്ചാബിന്റെ സ്കോറായ 115 റൺസ് മറികടന്ന് ഡൽഹി ക്യാപിറ്റൽസ്. 1 വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് നേടി വിജയിക്കുമ്പോള്‍ 30 പന്തിൽ 60 റൺസ് നേടി ഡേവിഡ് വാര്‍ണറും 12 റൺസ് നേടി സര്‍ഫ്രാസ് ഖാനും ആയിരുന്നു ക്രീസിൽ.

ഒന്നാം വിക്കറ്റിൽ പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 83 റൺസാണ് നേടിയത്. 20 പന്തിൽ 41 റൺസ് നേടിയ പൃഥ്വിയെ പവര്‍പ്ലേയ്ക്ക് ശേഷം നഷ്ടമായെങ്കിലും വാര്‍ണര്‍ തകര്‍പ്പന്‍ ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ ഡൽഹിയ്ക്ക് കൂറ്റന്‍ ജയം ആണ് ഇന്ന് സ്വന്തമായത്.

പൃഥ്വിയുടെ വിക്കറ്റ് രാഹുല്‍ ചഹാര്‍ ആണ് നേടിയത്.

പൃഥ്വിയും വാ‍ർണറും കസറി, 215 റൺസ് നേടി ഡൽഹി ക്യാപിറ്റൽസ്

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ കൊല്‍ക്കത്തയ്ക്കെതിരെ റൺ മല സൃഷ്ടിച്ച് ഡൽഹി ക്യാപിറ്റൽസ്. 5 വിക്കറ്റ് നഷ്ടത്തിൽ 215 റൺസണ് ഡൽഹി നേടിയത്. അവസാന ഓവറുകളിൽ അക്സര്‍ – ശര്‍ദ്ധുൽ കൂട്ടുകെട്ടിന്റെ വെടിക്കെട്ട് പ്രകടനം ആണ് ടീമിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. ഓപ്പണര്‍മാരായ പൃഥ്വി ഷായും ഡേവിഡ് വാ‍‍‍‍‍‍‍ർണറും റൺസ് അടിച്ച് കൂട്ടിയപ്പോള്‍ 8.4 ഓവറിൽ 93 റൺസാണ് ഒന്നാം വിക്കറ്റിൽ ഡൽഹി നേടിയത്.

29 പന്തിൽ 51 റൺസ് നേടിയ ഷാ പുറത്തായ ശേഷം ക്രീസിലെത്തിയ ഋഷഭ് പന്തും 14 പന്തിൽ 27 റൺസ് നേടിയപ്പോള്‍ 12.5 ഓവറിൽ 148 റൺസായിരുന്നു ഡൽഹി നേടിയത്. എന്നാൽ 18 റൺസ് നേടുന്നതിനിടെ ടീമിന് 4 വിക്കറ്റ് നഷ്ടമായി.

ഡേവിഡ് വാർണ‍ർ 45 പന്തിൽ 61 റൺസ് നേടിയ ശേഷം പുറത്തായപ്പോള്‍ ഡൽഹി 16.4 ഓവറിൽ 166/5 എന്ന നിലയിലായിരുന്നു. ഏഴാം വിക്കറ്റിൽ അക്സര്‍ പട്ടേൽ – ശര്‍ദ്ധുൽ താക്കൂര്‍ കൂട്ടുകെട്ട് വേഗത്തിൽ നേടിയ 49 റൺസ് ഡൽഹിയെ 200 കടത്തുകയായിരുന്നു.

20 പന്തിൽ ഈ കൂട്ടുകെട്ട് 49 റൺസ് നേടിയപ്പോള്‍ താക്കൂര്‍ 11 പന്തിൽ 29 റൺസും അക്സര്‍ പട്ടേൽ 14 പന്തിൽ 22 റൺസും നേടി. കൊൽക്കത്തയ്ക്കായി സുനിൽ നരൈന്‍ രണ്ട് വിക്കറ്റ് നേടി.

പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിംഗിന് ശേഷം ലക്നൗവിന്റെ തിരിച്ചുവരവ്

പൃഥ്വി ഷാ നല്‍കിയ വെടിക്കെട്ട് ബാറ്റിംഗ് തുടക്കത്തിന്റെ ബലത്തിൽ 149 റൺസ് നേടി ഡൽഹി ക്യാപിറ്റൽസ്. ഒരു വശത്ത് വാര്‍ണറെ കാഴ്ചക്കാരനാക്കി പൃഥ്വി ഷാ അതിവേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ ഡൽഹി 200ന് അടുത്തുള്ള സ്കോര്‍ നേടുമെന്നാണ് ഏവരും കരുതിയത്.

34 പന്തിൽ നിന്ന് പൃഥ്വി 61 റൺസ് നേടിയപ്പോള്‍ മറ്റ് ഡൽഹി താരങ്ങള്‍ 86 പന്തിൽ നിന്ന് 88 റൺസാണ് നേടിയത്. പവര്‍പ്ലേ അവസാനിച്ച ശേഷം ലക്നൗ സ്പിന്നര്‍മാര്‍ മത്സരത്തിൽ പിടിമുറുക്കുന്നതാണ് കാണാനായത്.

ഷായുടെ വിക്കറ്റിന് ശേഷം രണ്ട് വിക്കറ്റ് കൂടി രവി ബിഷ്ണോയി നേടിയപ്പോള്‍ 67/0 എന്ന നിലയിൽ നിന്ന് ഡല്‍ഹി 74/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പൃഥ്വി ഷായെ കൃഷ്ണപ്പ ഗൗതം ആണ് പുറത്താക്കിയത്. പിന്നീട് നാലാം വിക്കറ്റിൽ ഋഷഭ് പന്തും സര്‍ഫ്രാസ് ഖാനും ചേര്‍ന്ന് ടീമിനെ 75 റൺസ് കൂട്ടുകെട്ടിന്റെ ബലത്തിൽ മുന്നോട്ട് നയിച്ചു.

ഋഷഭ് പന്ത് തുടക്കത്തിൽ സ്പിന്നര്‍മാരെ നേരിടുവാന്‍ ബുദ്ധിമുട്ടിയെങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പന്ത് 39 റൺസും സര്‍ഫ്രാസ് 36 റൺസും നേടിയപ്പോളും ഇരുവര്‍ക്കും അതിവേഗത്തിൽ സ്കോറിംഗ് നടത്താനാകാതെ പോയത് ടീമിന് തിരിച്ചടിയായി.

രഹാനെ മുംബൈ ടീമിൽ

രഞ്ജി ട്രോഫിയ്ക്കുള്ള മുംബൈയുടെ ടീമിലേക്ക് അജിങ്ക്യ രഹാനെയെയും ഉള്‍പ്പെടുത്തി. ടീമിനെ പൃഥ്വി ഷാ നയിക്കും. സലീല്‍ അംഗോളയാണ് മുംബൈയുടെ സെലക്ഷന്‍ കമ്മിറ്റിയുടെ തലവന്‍. മുംബൈയുടെ ടീം നേരത്തെ ഡിസംബറിൽ പ്രഖ്യാപിച്ചപ്പോള്‍ രഹാനെയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ജനുവരിയിൽ രഞ്ജി ടൂര്‍ണ്ണമെന്റ് തുടങ്ങാനിരുന്നപ്പോള്‍ രഹാനെ ഇന്ത്യന്‍ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലായിരുന്നു. പിന്നീടാണ് രഞ്ജി ട്രോഫി ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. സൗരാഷ്ട്ര, ഒഡീഷ, ഗോവ എന്നിവരുമായി ഗ്രൂപ്പ് ഡിയിലാണ് മുംബൈ കളിക്കുന്നത്.

ഇന്ത്യയുടെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റനാണ് രഹാനെയെങ്കിലും യുവതാരം പൃഥ്വി ഷായ്ക്ക് ക്യാപ്റ്റന്‍സി നിലനിര്‍ത്തി നല്‍കുവാനുള്ള താരത്തിന് രഹാനെയുടെയും പിന്തുണ ലഭിച്ചുവെന്നാണ് അറിയുന്നത്.

ഡൽഹി നിലനിര്‍ത്തുക ഈ നാല് താരങ്ങളെ

ഐപിഎൽ 2022ന് മുമ്പുള്ള ഡല്‍ഹിയുടെ നിലനിര്‍ത്തുവാനുള്ള താരങ്ങളുടെ പട്ടിക തയ്യാര്‍. ഋഷഭ് പന്ത്, പൃഥ്വി ഷാ, അക്സര്‍ പട്ടേൽ, ആന്‍റിക് നോര്‍ക്കിയ എന്നിവരെയാണ് ടീം നിലനിര്‍ത്തുക.

ശിഖര്‍ ധവാന്‍, മുന്‍ നായകന്‍ ശ്രേയസ്സ് അയ്യര്‍, കാഗിസോ റബാഡ എന്നിവരെ ടീം നിലനിര്‍ത്തുന്നില്ലെന്ന് തീരുമാനിച്ചു. എന്നാൽ മെഗാ ലേലത്തിൽ ടീം ഈ താരങ്ങളിൽ ചിലരെയെങ്കിലും തിരികെ ടീമിലെത്തിക്കുവാനുള്ള സാധ്യത ഏറെയാണ്.

ഇതിൽ അയ്യര്‍ താന്‍ ലേലത്തിൽ പോകുവാന്‍ താല്പര്യപ്പെടുന്നുവെന്ന് ടീം മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്ക 509/7 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്തു, ഇന്ത്യ എ യ്ക്ക് മികച്ച തുടക്കം

ഇന്ത്യ – ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള ചതുര്‍ദിന മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കൂറ്റന്‍ സ്കോര്‍ നേടിയ ശേഷം ഡിക്ലയര്‍ ചെയ്ത് ദക്ഷിണാഫ്രിക്ക. 509/7 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക ഡിക്ലയര്‍ ചെയ്തപ്പോള്‍ ഇന്ത്യ 125/1 എന്ന നിലയിലാണ്.

48 റൺസ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ പ്രിയാംഗ് പഞ്ചൽ(45), അഭിമന്യൂ ഈശ്വരന്‍(27) എന്നിവരാണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്.

പീറ്റര്‍ മലന്‍(163), ടോണി ഡി സോര്‍സി(117), ജേസൺ സ്മിത്ത്(52), സിനേതേമ്പ കെഷീലേ(72*), ജോര്‍ജ്ജ് ലിന്‍ഡേ(51) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്.

മികച്ച തുടക്കം നല്‍കി ഡല്‍ഹി ക്യാപിറ്റൽസ് ഓപ്പണര്‍മാര്‍, 164 റൺസ്

ഐപിഎലില്‍ ഇന്നത്തെ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി ഡല്‍ഹി ക്യാപിറ്റൽസ്. ഒന്നാം വിക്കറ്റിൽ പൃഥ്വി ഷായും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് ഡല്‍ഹിയ്ക്ക് നല്‍കിയതെങ്കിലും അധികം വൈകാതെ ഇരു താരങ്ങളും പുറത്തായത് ഡല്‍ഹിയ്ക്ക് തിരിച്ചടിയായി.

35 പന്തിൽ 43 റൺസ് നേടിയ ശിഖര്‍ ധവാന്റെ വിക്കറ്റ് ആദ്യം നഷ്ടമാകുമ്പോള്‍ ഡല്‍ഹി 88 റൺസാണ് 10.1 ഓവറിൽ നേടിയത്. അടുത്ത ഓവറിൽ 31 പന്തിൽ 48 റൺസ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റ് ചഹാല്‍ വീഴ്ത്തി. അധികം വൈകാതെ ഋഷഭ് പന്തിനെയും(10) ഡല്‍ഹിയ്ക്ക് നഷ്ടമായി.

അവസാന ഓവറുകളിൽ ഷിമ്രൺ ഹെറ്റ്മ്യറിന്റെ 29 റൺസാണ് 164 റൺസിലേക്ക് ഡല്‍ഹിയെ എത്തിച്ചത്. മുഹമ്മദ് സിറാജ് 2 വിക്കറ്റ് നേടി. ശ്രേയസ്സ് അയ്യര്‍ 18 റൺസും ഋഷഭ് പന്ത് 10 റൺസ് നേടി പുറത്തായി.

പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും ഇംഗ്ലണ്ടിലേക്ക്

ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ സംഘത്തിൽ പരിക്ക് വില്ലനായപ്പോള്‍ പൃഥ്വി ഷായെയും സൂര്യകുമാര്‍ യാദവിനെയും ഇംഗ്ലണ്ടിലേക്ക് എത്തിക്കുവാന്‍ ബിസിസിഐ ഒരുങ്ങുന്നു. ഇവര്‍ക്കൊപ്പം ജയന്ത് യാദവിനെയും ഇംഗ്ലണ്ടിലേക്ക് എത്തിക്കുവാനാണ് ബിസിസിഐ തീരുമാനം.

ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ പൃഥ്വി ഷായും സൂര്യുകുമാര്‍ യാദവും മികച്ച രീതിയിലാണ് ഇന്ത്യയ്ക്കായി കളിച്ചത്. ഇംഗ്ലണ്ടിലെ ഇന്ത്യന്‍ സംഘത്തിൽ ശുഭ്മന്‍ ഗിൽ, അവേശ് ഖാന്‍, വാഷിംഗ്ടൺ സുന്ദര്‍ എന്നിവരാണ് പരിക്കിന്റെ പിടിയിൽ.

മൂന്നാം ഏകദിനത്തിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഇന്ത്യ, മൂന്ന് വീതം വിക്കറ്റുമായി പ്രവീൺ ജയവിക്രമയും അകില ധനന്‍ജയയും

പരമ്പര സ്വന്തമാക്കിയ ഇന്ത്യ അഞ്ച് പുതുമുഖ താരങ്ങള്‍ക്ക് അവസരം നല്‍കിയ മത്സരത്തിൽ ടീമിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 225 റൺസ് മാത്രമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി പൃഥ്വി ഷാ(49), സഞ്ജു സാംസൺ(46), സൂര്യകുമാര്‍ യാദവ്(40) എന്നിവര്‍ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് ടീമിനെ നയിക്കുവാന്‍ സാധിച്ചില്ല. 43.1 ഓവറിൽ ഇന്ത്യ ഓള്‍ഔട്ട് ആകുകയായിരുന്നു.

ശ്രീലങ്കന്‍ ബൗളിംഗ് നിര കൃത്യമായ ഇടവേളകളിൽ വിക്കറ്റുകള്‍ നേടിയപ്പോള്‍ ഇന്ത്യ 195/8 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. 9ാം വിക്കറ്റിൽ രാഹുല്‍ ചഹാറും നവ്ദീപ് സൈനിയും ചേര്‍ന്ന് നേടിയ 29 റൺസാണ് ഇന്ത്യയെ ഈ സ്കോറിലേക്ക് എത്തിച്ചത്.

അകില ധനന്‍ജയയും പ്രവീൺ ജയവിക്രമയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ദുഷ്മന്ത ചമീര രണ്ട് വിക്കറ്റിനുടമയായി. ജയത്തിനായി ശ്രീലങ്ക 47 ഓവറിൽ 227 റൺസാണ് നേടേണ്ടത്. ഇന്ത്യയുടെ ഇന്നിംഗ്സിനിടെ മഴ പെയ്തതിനാൽ മത്സരം 47 ഓവറായി ചുരുക്കുകയായിരുന്നു.

സ‍ഞ്ജു സാംസണിനും പൃഥ്വി ഷായ്ക്കും അര്‍ദ്ധ ശതകം നഷ്ടം

തന്റെ അരങ്ങേറ്റ ഏകദിന മത്സരത്തിൽ അര്‍ദ്ധ ശതകം നേടുവാനുള്ള അവസരം സഞ്ജുവിന് നഷ്ടമായി. ഓപ്പണര്‍ പൃഥ്വി ഷായ്ക്കും അര്‍ദ്ധ ശതകം നഷ്ടമാകുന്നതാണ് ഇന്ന് കൊളംബോയിൽ കണ്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ശിഖര്‍ ധവാനെ തുടക്കത്തിൽ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 28 റൺസായിരുന്നു.

പിന്നീട് പൃഥ്വി ഷായും സഞ്ജു സാംസണും ചേര്‍ന്ന് 74 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. പൃഥ്വിയെ 49 റൺസിൽ ദസുന്‍ ഷനക വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോള്‍ സഞ്ജു സാംസൺ 46 റൺസ് നേടിയാണ് പവലിയനിലേക്ക് മടങ്ങിയത്. സ‍ഞ്ജു പുറത്താകുമ്പോള്‍ 18.4 ഓവറിൽ 118/3 എന്ന നിലയിലായിരുന്നു ഇന്ത്യ.

നാലോവര്‍ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് ഈ രണ്ട് സെറ്റായ ബാറ്റ്സ്മാന്മാരെയും നഷ്ടമായത്.

Exit mobile version