സിംബാബ്‍വേയ്ക്കെതിരെ 7 വിക്കറ്റിന്റെ ആധികാരിക വിജയവുമായി അഫ്ഗാനിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടി20യിൽ അഫ്ഗാനിസ്ഥാന് മിന്നും വിജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 19.3 ഓവറിൽ 125 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 18 ഓവറിൽ അഫ്ഗാനിസ്ഥാന്‍ വിജയം നേടി.

37 റൺസ് നേടിയ സിക്കന്ദര്‍ റാസ മാത്രമാണ് സിംബാബ്‍വേ ബാറ്റര്‍മാരിൽ തിളങ്ങിയത്. മറ്റു താരങ്ങള്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ കഴിയാതെ പോയതാണ് സിംബാബ്‍വേയ്ക്ക് തിരിച്ചടിയായത്. അഫ്ഗാനിസ്ഥാന് വേണ്ടി റഷീദ് ഖാന്‍ മൂന്നും മുജീബ് ഉര്‍ റഹ്മാന്‍, അബ്ദുള്ള അഹമ്മദ്സായി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

അഫ്ഗാനിസ്ഥാന് വേണ്ടി 57 റൺസുമായി പുറത്താകാതെ നിന്ന ഇബ്രാഹിം സദ്രാന്‍ ആണ് വിജയശില്പി. അസ്മത്തുള്ള ഒമര്‍സായി 25 റൺസുമായി പുറത്താകാതെ നിന്നു. സിംബാബ്‍വേയ്ക്ക് വേണ്ടി ബ്രാഡ് ഇവാന്‍സ് രണ്ട് വിക്കറ്റ് നേടി.

ബംഗ്ലാദേശിനെതിരെ 5 വിക്കറ്റ് വിജയവുമായി വെസ്റ്റിന്‍ഡീസ്

ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യിൽ വെസ്റ്റിന്‍ഡീസിന് മികച്ച വിജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 151 റൺസിന് 20ാം ഓവറിലെ അവസാന പന്തില്‍ ഓള്‍ഔട്ട് ആയപ്പോള്‍ 16.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടി വെസ്റ്റിന്‍ഡീസ് വിജയം നേടി.

ബംഗ്ലാദേശ് നിരയിൽ ഓപ്പണര്‍ തന്‍സിദ് ഹസന്‍ 89 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ 23 റൺസ് നേടിയ സൈഫ് ഹസന്‍ ആണ് രണ്ടാമത്തെ ടോപ് സ്കോറര്‍. വെസ്റ്റിന്‍ഡീസ് നിരയിൽ റൊമാരിയോ ഷെപ്പേര്‍ഡ് മൂന്നും ജേസൺ ഹോള്‍ഡര്‍ , ഖാരി പിയറി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

 

വെസ്റ്റിന്‍ഡീസ് ബാറ്റിംഗിൽ റോസ്ടൺ ചേസ് 29 പന്തിൽ 50 റൺസും അകീം അഗസ്റ്റ് 25 പന്തിൽ 50 റൺസും അമീര്‍ ജാന്‍ഗൂ 23 പന്തിൽ 34 റൺസും നേടിയാണ് വേഗത്തിലുള്ള വിജയം സാധ്യമാക്കിയത്. റിഷാദ് ഹൊസൈന്‍ മൂന്ന് വിക്കറ്റ് നേടി.

ഇന്ത്യയ്ക്ക് കാലിടറി, 14ാം ഓവറിൽ വിജയം കുറിച്ച് ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരെ രണ്ടാം ടി20 മത്സരത്തിൽ 4 വിക്കറ്റ് വിജയം നേടി ഓസ്ട്രേലിയ. ഇന്ത്യയെ 125 റൺസിന് പുറത്താക്കിയ ശേഷം 13.2 ഓവറിലാണ് ഓസീസ് 6 വിക്കറ്റ് നഷ്ടത്തിൽ മികച്ച വിജയം കരസ്ഥമാക്കിയത്.

മിച്ചൽ മാര്‍ഷ് 26 പന്തിൽ 46 റൺസ് നേടിയപ്പോള്‍ ട്രാവിസ് ഹെഡ് 28 റൺസും ജോഷ് ഇംഗ്ലിസ് 20 റൺസും നേടി ഓസീസ് നിരയിൽ തിളങ്ങി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, വരുൺ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

തിളങ്ങിയത് അഭിഷേകും ഹര്‍ഷിതും മാത്രം, ഇന്ത്യയ്ക്ക് 125 റൺസ്

ഓസ്ട്രേലിയയ്ക്കെതിരെ എംസിജിയിലെ രണ്ടാം ടി20യിൽ ഇന്ത്യയുടെ മോശം ബാറ്റിംഗ് പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18.4 ഓവറിൽ 125 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ അഭിഷേക് ശര്‍മ്മ 37 പന്തിൽ നിന്ന് 68 റൺസും ഹര്‍ഷിത് റാണ 35 റൺസും നേടിയാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

ഒരു ഘട്ടത്തിൽ 49/5 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ നൂറ് കടത്തിയത് ഈ കൂട്ടുകെട്ടാണ്. ആറാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 56 റൺസാണ് നേടിയത്. ഹര്‍ഷിത് പുറത്തായ ശേഷം വാലറ്റത്തിനോടൊപ്പം 20 റൺസ് കൂടി അഭിഷേക് നേടിയെങ്കിലും താരം 9ാം വിക്കറ്റായി പുറത്തായ ശേഷം തൊട്ടടുത്ത പന്തിൽ ബുംറയും പുറത്തായതോടെ ഇന്ത്യ ഓള്‍ഔട്ട് ആയി.

ഓസ്ട്രേലിയയ്ക്കായി ജോഷ് ഹാസൽവുഡ് തന്റെ നാലോവറിൽ വെറും 13 റൺസ് നൽകി 3 വിക്കറ്റ് നേടിയപ്പോള്‍ സേവിയര്‍ ബാര്‍ട്ലെറ്റും നഥാന്‍ എല്ലിസും രണ്ട് വീതം വിക്കറ്റ് നേടി.

ദി ഗ്രേറ്റസ്റ്റ് റൺ ചേസ്, ഓസ്ട്രേലിയയെ മുന്‍ ലോക ചാമ്പ്യന്മാരാക്കിയ ഇന്ത്യയുടെ ബാറ്റിംഗ് വീര്യം

അമന്‍ജോത് കൗര്‍ സോഫി മോളിനക്സിനെ ബൗണ്ടറി പായിച്ചപ്പോള്‍
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റൺ ചേസ് ആണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ പതിനഞ്ച് മത്സരങ്ങള്‍ വിജയിച്ചെത്തിയ ഓസ്ട്രേലിയ നൽകിയ കൂറ്റന്‍ സ്കോര്‍ ഇന്ത്യ പിന്തുടര്‍ന്ന് മറികടന്നപ്പോള്‍ മുന്‍ ലോക ചാമ്പ്യന്മാര്‍ മാത്രമായി ഇനി ഓസ്ട്രേലിയ കുറച്ച് കാലം അറിയപ്പെടും.

339 റൺസെന്നത് ഏവരും അപ്രാപ്യമെന്ന് കരുതിയ സ്കോര്‍ തന്നെയാണ്. ജെമീമയുടെ അപരാജിത ഇന്നിംഗ്സിനൊപ്പം ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ കളം നിറഞ്ഞാടിയപ്പോള്‍ ഇന്ത്യയ്ക്ക് തന്നെയായിരുന്നു മേൽക്കൈ. എന്നാൽ ഓസ്ട്രേലിയയെ ഒരിക്കലും എഴുതിത്തള്ളാനാകില്ലായിരുന്നു.

ഗ്രൂപ്പ് സ്റ്റേജിൽ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരോട് പരാജയപ്പെട്ട ശേഷമാണ് ഇന്ത്യ സെമി ഫൈനലില്‍ യോഗ്യത നേടിയത്. മോശം ഫീൽഡിംഗും ക്യാച്ച് കൈവിട്ടതും ടീമിന് സെമിയിൽതിരിച്ചടിയായപ്പോള്‍ ഓസ്ട്രേലിയ നേടിയ വലിയ സ്കോര്‍ ഇന്ത്യ മറികടക്കുമെന്ന് ആരും കരുതിയില്ല.

എന്നാൽ കൃത്യമായ ഇടവേളകളിൽ ബൗണ്ടറികള്‍ കണ്ടെത്തി ഇന്ത്യ തങ്ങളുടെ കന്നി കിരീടത്തിലേക്കുള്ള പ്രയാണത്തിന് സഹായകരമാകുന്ന ഒരു റൺ ചേസ് ആണ് ഇന്നലെ നെയ്തെടുത്തത്.

സെമി ഫൈനൽ പോലുള്ള അതിസമ്മര്‍ദ്ദ മത്സരത്തിലാണ് ഇന്ത്യ ഈ ചേസ് നടത്തിയത് എന്നത് ഈ റൺ ചേസിന്റെ പ്രത്യേകതയുയര്‍ത്തുന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ഏറ്റുമുട്ടുമ്പോള്‍ വിജയിക്കുന്നത് ആരായാലും പുതിയ ഒരു കിരീടാവകാശികളാണ് ഉയര്‍ന്ന് വരുന്നത്.

ജെമീമ ഓൺ ഫയര്‍!!! ഇന്ത്യ ഇന്‍ ഫൈനൽ

ഐസിസി വനിത ഏകദിന ലോകകപ്പ് ഫൈനലില്‍ കടന്ന് ഇന്ത്യ. ജെമീമ റോഡ്രിഗസിന്റെ തകര്‍പ്പന്‍ ശതകത്തിനൊപ്പം ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറും തിളങ്ങിയ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ 48.3 ഓവറിലാണ് 5 വിക്കറ്റ് വിജയം കരസ്ഥമാക്കിയത്.

339 റൺസെന്ന കൂറ്റന്‍ സ്കോര്‍ തേടി ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ ഷഫാലിയെയും പത്തോവറിനുള്ളിൽ സ്മൃതി മന്ഥാനയെയും നഷ്ടമായി. 59/2 എന്ന നിലയിലായിരുന്ന ഇന്ത്യയെ പിന്നീട് മുന്നോട്ട് നയിച്ചത് ജമീമ റോഡ്രിഗസ് – ഹര്‍മ്മന്‍പ്രീത് കൗര്‍ കൂട്ടുകെട്ടായിരുന്നു. മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 147 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ ഇന്ത്യ അനായാസ വിജയത്തിലേക്ക് കുതിയ്ക്കുമെന്ന് കരുതി.

എന്നാൽ 89 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗറിനെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അന്നബെൽ സത്തര്‍ലാണ്ട് ആ കൂട്ടുകെട്ട് തകര്‍ത്തപ്പോള്‍ ദീപ്തി ശര്‍മ്മയെയും (24) ഇന്ത്യയ്ക്ക് നഷ്ടമായി.

ദീപ്തി പുറത്തായ ശേഷം ക്രീസിലെത്തിയ റിച്ച ഘോഷ് മികച്ച ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 46 റൺസ് വേഗത്തിൽ നേടി. 45ാം ഓവറിൽ കൂറ്റനടികളുമായി റിച്ച ഘോഷ് കളം നിറഞ്ഞപ്പോള്‍ അവസാന അഞ്ചോവറിൽ ഇന്ത്യയുടെ വിജയ ലക്ഷ്യം 34 റൺസായി മാറി.

16 പന്തിൽ 26 റൺസ് നേടിയ റിച്ചയെയും അന്നബെൽ ആണ് പുറത്താക്കിയത്.  എന്നാൽ 134 പന്തിൽ 127 റൺസുമായി പുറത്താകാതെ നിന്ന് ജെമീമയും 8 പന്തിൽ 15 റൺസ് നേടി അമന്‍ജോത് കൗറും ഇന്ത്യയ്ക്ക് ഫൈനലില്‍ സ്ഥാനം നേടിക്കൊടുത്തു. ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യയ്ക്ക് മുന്നിൽ വലിയ വെല്ലുവിളി, ഓസ്ട്രേലിയയ്ക്ക് 338 റൺസ്

ഐസിസി വനിത ലോകകപ്പ് ഫൈനലിലെത്തുവാന്‍ ഇന്ത്യ നേടേണ്ടത് 339 റൺസ്. ഇന്ന് രണ്ടാം സെമിയിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 338 റൺസിന് പുറത്താകുകയായിരുന്നു.

119 റൺസുമായി ഫോബ് ലിച്ച്ഫീൽഡും 77 റൺസ് നേടി എലിസ് പെറിയും ആണ് ഓസീസ് ബാറ്റിംഗിനെ മുന്നോട്ട് നയിച്ചത്. രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 155 റൺസാണ് കൂട്ടി ചേര്‍ത്തത്.

ലിച്ച്ഫീൽഡിനെ പുറത്താക്കി അമന്‍ജോത് കൗര്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പെറി പുറത്താകുമ്പോള്‍ ഓസ്ട്രേലിയ 243/5 എന്ന നിലയിലായിരുന്നു. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം വിക്കറ്റുകളുമായി ഇന്ത്യ ഓസ്ട്രേലിയയെ 265/6 എന്ന നിലയിലേക്ക് പിടിച്ചുകെട്ടിയെങ്കിലും ഏഴാം വിക്കറ്റിൽ 66 റൺസ് നേടി ആഷ്‍ലൈ ഗാര്‍ഡ്നര്‍ – കിം ഗാര്‍ത് കൂട്ടുകെട്ട് ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിച്ചു.  63 റൺസ് നേടിയ ഗാര്‍ഡ്നര്‍ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.

ഇന്ത്യയ്ക്കായി ശ്രീ ചരണിയും ദീപ്തി ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടി.

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ വിജയം നേടി ന്യൂസിലാണ്ട്

ഇംഗ്ലണ്ടിനെതിരെ ന്യൂസിലാണ്ടിന് വിജയം. ഇന്ന് ബേ ഓവലില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ 4 വിക്കറ്റ് വിജയം ആണ് ന്യൂസിലാണ്ട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 35.2 ഓവറിൽ 223 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 36.4 ഓവറിൽ വിജയം കരസ്ഥമാക്കി.

ഡാരിൽ മിച്ചൽ 78 റൺസും മൈക്കൽ ബ്രേസ്വെൽ 51 റൺസ് നേടിയാണ് ന്യൂസിലാണ്ടിന്റെ  ജയം ഒരുക്കിയത്. ടോം ലാഥം 24 റൺസ് നേടി. വിജയത്തിന് 17 റൺസ് അകലെ നിൽക്കുമ്പോളാണ് 49 റൺസ് കൂട്ടുകെട്ടിനെ ഇംഗ്ലണ്ട് തകര്‍ത്തത്. 27 റൺസ് നേടിയ മിച്ചൽ സാന്റനറിനെ ആദിൽ റഷീദ് പുറത്താക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഹാരി ബ്രൂക്ക് 135 റൺസുമായി ആണ് മുന്നോട്ട് നയിച്ചത്. താരത്തിന് പിന്തുണയായി വാലറ്റത്ത് 46 റൺസ് നേടിയ ജാമി ഓവര്‍ട്ടൺ മാത്രമാണ് പൊരുതി നിന്നത്. 56/6 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ഈ കൂട്ടുകെട്ട് 87 റൺസുമായി വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റി.

ന്യൂസിലാണ്ടിനായി സാക്കറി ഫൗള്‍ക്സ് നാലും ജേക്കബ് ഡഫി മൂന്നും വിക്കറ്റ് നേടി. മാറ്റ് ഹെന്‍‍റി രണ്ട് വിക്കറ്റുമായി മികവ് പുലര്‍ത്തി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 93 റൺസ് വിജയവുമായി പാക്കിസ്ഥാന്‍

ലാഹോറിലെ ഗഡ്ഡാഫി സ്റ്റേഡിയത്തിൽ പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ 93 റൺസ് വിജയം നേടി പാക്കിസ്ഥാന്‍. ദക്ഷിണാഫ്രിക്ക 277 റൺസ് വിജയ ലക്ഷ്യം തേടി രണ്ടാം ഇന്നിംഗ്സിൽ ഇറങ്ങിയപ്പോള്‍ ടീമിന് 183 റൺസ് മാത്രമേ നേടാനായുള്ളു.

ആദ്യ ഇന്നിംഗ്സിൽ പാക്കിസ്ഥാന്‍ 378 റൺസ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 269 റൺസിന് പുറത്താകുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ പാക്കിസ്ഥാനെ 167 റൺസിന് ദക്ഷിണാഫ്രിക്ക എറിഞ്ഞൊതുക്കിയെങ്കിലും ടീമിന് 183 റൺസ് മാത്രമേ നേടാനായുള്ളു.

ആദ്യ ഇന്നിംഗ്സിൽ ഇമാം ഉള്‍ ഹക്കും സൽമാന്‍ അഗയും പാക്കിസ്ഥാന് വേണ്ടി 93 റൺസ് നേടിയപ്പോള്‍ സൊഹൈൽ മസൂദ് 76 റൺസും മൊഹമ്മദ് റിസ്വാന്‍ 75 റൺസും ടീമിനായി നേടി. ദക്ഷിണാഫ്രിക്കയ്ക്കായി സെനുരന്‍ മുത്തുസാമി 6 വിക്കറ്റുമായി തിളങ്ങി.

ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിൽ ടോണി ഡി സോര്‍സി 104 റൺസും റയാന്‍ റിക്കൽട്ടൺ 71 റൺസും നേടിയപ്പോള്‍ പാക്കിസ്ഥാന് വേണ്ടി ആദ്യ ഇന്നിംഗ്സിൽ നോമന്‍ അലി 6 വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിൽ മുത്തുസാമി അഞ്ചും ഹാര്‍മര്‍ നാലും വിക്കറ്റ് നേടി തിളങ്ങിയപ്പോള്‍ 42 റൺസ് നേടിയ ബാബര്‍ അസം ആണ് പാക് നിരയിലെ ടോപ് സ്കോറര്‍.

54 റൺസ് നേടി ഡെവാള്‍ഡ് ബ്രെവിസും 45 റൺസ് നേടി റയാന്‍ റിക്കൽട്ടണും ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതിയെങ്കിലും 6 വിക്കറ്റുമായി ഷഹീന്‍ അഫ്രീദി പാക് വിജയം ഉറപ്പാക്കി.

ഇന്ത്യയ്ക്ക് ജൈസ്വാളിനെ നഷ്ടം, ജയിക്കാന്‍ വേണ്ടത് 58 റൺസ്

വെസ്റ്റിന്‍ഡീസ് നൽകിയ 121 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടം. യശസ്വി ജൈസ്വാളിനെ നഷ്ടമായ ടീം നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ 63/1 എന്ന നിലയിലാണ്.

30 റൺസുമായി സായി സുദര്‍ശനും 25 റൺസുമായി കെഎൽ രാഹുലും ക്രീസിൽ നിൽക്കുമ്പോള്‍ ജയത്തിനായി ഇന്ത്യ ഇനി നേടേണ്ടത് 58 റൺസാണ്.

നേരത്തെ പത്താം വിക്കറ്റിലെ 79 റൺസ് ചെറുത്ത്നില്പിലൂടെ വെസ്റ്റിന്‍ഡീസ് തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 390 റൺസ് നേടിയിരുന്നു. ഷായി ഹോപ്, ജോൺ കാംപെൽ എന്നിവരുടെ ശതകങ്ങള്‍ക്കൊപ്പം ജസ്റ്റിന്‍ ഗ്രീവ്സ് 50 റൺസും നേടിയാണ് വെസ്റ്റിന്‍ഡീസിനായി പൊരുതിയത്. ജെയ്ഡന്‍ സീൽസ് ഗ്രീവ്സിനൊപ്പം 32 റൺസുമായി അവസാന വിക്കറ്റിൽ ചെറുത്ത്നില്പുയര്‍ത്തി.

അവസാന വിക്കറ്റ് നേടാന്‍ പ്രയാസപ്പെട്ട് ഇന്ത്യ, 121 റൺസ് വിജയ ലക്ഷ്യം

ഇന്ത്യയ്ക്കെതിരെ വെസ്റ്റിന്‍ഡീസിന് രണ്ടാം ഇന്നിംഗ്സിൽ 390 റൺസെന്ന ഭേദപ്പെട്ട സ്കോര്‍ നേടാനായെങ്കിലും ഇന്ത്യയ്ക്ക് മുന്നിൽ 121 റൺസിന്റെ വിജയ ലക്ഷ്യം മാത്രമേ ടീമിന് നൽകാനായുള്ളു.

ഷായി ഹോപും ജോൺ കാംപെലും ശതകങ്ങള്‍ നേടിയ ശേഷം മറ്റു താരങ്ങള്‍ക്ക് കാര്യമായ സംഭാവനകള്‍ നൽകാനാകാതെ പോയതാണ് വെസ്റ്റിന്‍ഡീസിന് തിരിച്ചടിയായത്. എന്നാൽ പത്താം വിക്കറ്റിൽ അര്‍ദ്ധ ശതക കൂട്ടുകെട്ട് നേടി വെസ്റ്റിന്‍ഡീസിനായി ജസ്റ്റിന്‍ ഗ്രീവ്സും ജെയ്ഡന്‍ സീൽസും ബാറ്റ് വീശിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഈ കൂട്ടുകെട്ട് തകര്‍ക്കുവാന്‍ പ്രയാസപ്പെട്ടു.

ജസ്പ്രീത് ബുംറ 32 റൺസ് നേടിയ ജെയ്ഡന്‍ സീൽസിന്റെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തപ്പോള്‍ ജസ്റ്റിന്‍ ഗ്രീവ്സ് പുറത്താകാതെ 50 റൺസുമായി ക്രീസിലുണ്ടായിരുന്നു. ഈ പത്താം വിക്കറ്റ് കൂട്ടുകെട്ട് 79 റൺസാണ് നേടിയത്.

റോസ്ടൺ ചേസ് 40 റൺസ് നേടിയപ്പോള്‍ ഇന്ത്യയ്ക്കായി കുൽദീപ് യാദവും ജസ്പ്രീത് ബുംറയും മൂന്ന് വീതം വിക്കറ്റും മൊഹമ്മദ് സിറാജും രണ്ട്  വിക്കറ്റും നേടി.

രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റിന്‍ഡീസിന്റെ മികച്ച ബാറ്റിംഗ്

ഡൽഹി ടെസ്റ്റിൽ ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനെതിരെ ഫോളോ ഓൺ ചെയ്യപ്പെട്ട വെസ്റ്റിന്‍ഡീസ് മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 173/2 എന്ന നിലയിൽ. ഇന്നിംഗ്സ് തോൽവി ഒഴിവാക്കുവാന്‍ 97 റൺസ് കൂടി നേടേണ്ട ടീമിനായി 87 റൺസുമായി ജോൺ കാംപെല്ലും 66 റൺസുമായി ഷായി ഹോപുമാണ് ക്രീസിലുള്ളത്.

നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ യശസ്വി ജൈസ്വാള്‍ (175), ശുഭ്മന്‍ ഗിൽ (129*) എന്നിവരുടെ ബാറ്റിംഗ് മികവിൽ 518/5 എന്ന സ്കോറാണ് നേടിയത്. സായി സുദര്‍ശന്‍ 87 റൺസ് നേടിയപ്പോള്‍ നിതീഷ് റെഡ്ഡി 43 റൺസും ധ്രുവ് ജുറൈൽ 44 റൺസും നേടി പുറത്തായപ്പോള്‍ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

വെസ്റ്റിന്‍ഡീസിന് ആദ്യ ഇന്നിംഗ്സിൽ 248 റൺസ് മാത്രമാണ് നേടാനായത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് അഞ്ചും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് നേടി.

Exit mobile version