റൂട്ടിനെ രോഷാകലനായി, താൻ എന്താണ് പറഞ്ഞതെന്ന് വ്യക്തമാക്കി പ്രസീദ് കൃഷ്ണ


ഓവലിൽ നടക്കുന്ന ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം, സാധാരണയായി ശാന്തനായ ജോ റൂട്ട് ഇന്ത്യൻ താരം പ്രസിദ്ധ് കൃഷ്ണയുടെ വാക്കുകളോട് ചൂടായി പ്രതികരിക്കുന്നത് കാണാനായിരുന്നു. എന്നാൽ, ഇത് ഗൗരവമുള്ള ഒന്നായി കാണേണ്ടതില്ലെന്ന് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കോച്ച് മാർക്കസ് ട്രെസ്കോത്തിക്ക് വ്യക്തമാക്കി.

“മത്സരാധിഷ്ഠിതമായ ഒരു കളിയിൽ സാധാരണ കേൾക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് അവിടെ സംഭവിച്ചത്,” അദ്ദേഹം പറഞ്ഞു. ഇത്തരം വാക്കുതർക്കങ്ങളെ റൂട്ട് സാധാരണയായി അവഗണിക്കുകയാണ് പതിവെങ്കിലും ഇത്തവണ താരം രൂക്ഷമായി പ്രതികരിച്ചെന്നും, അമ്പയർമാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയതെന്നും ട്രെസ്കോത്തിക്ക് കൂട്ടിച്ചേർത്തു.


ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിലെ 24-ാം ഓവറിലാണ് സംഭവം. റൂട്ടിന്റെ ശ്രദ്ധ തെറ്റിക്കാനുള്ള തന്ത്രം മനഃപൂർവമായിരുന്നുവെന്ന് പ്രസിദ്ധ് കൃഷ്ണ പിന്നീട് സമ്മതിച്ചു. റൂട്ടിന്റെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്നും “ഇതൊരു സ്വഭാവിക കാര്യം മാത്രം” ആയിരുന്നു എന്നും കൃഷ്ണ പറഞ്ഞു. താങ്കൾ നല്ല ഷേപ്പിൽ ആണല്ലോ എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. പ്രസീദ് പറഞ്ഞു. അതിന് അദ്ദേഹം അസഭ്യം പറഞ്ഞു. ഇന്ത്യൻ ബൗളർ കൂട്ടിച്ചേർത്തു.

“റൂട്ടിനെ എനിക്കിഷ്ടമാണ്, അദ്ദേഹം ഒരു ഇതിഹാസമാണ്,” എന്ന് പറഞ്ഞ കൃഷ്ണ, ഇരുവർക്കുമിടയിൽ കായികപരമായ ഒരു തർക്കം മാത്രമാണ് നടന്നതെന്നും ഊന്നിപ്പറഞ്ഞു.


സിറാജിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും ഫോമിന് പിറകിൽ നെഹ്റ ആണെന്ന് ഉത്തപ്പ


മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ ഗുജറാത്ത് ടൈറ്റൻസ് മുഖ്യ പരിശീലകൻ ആശിഷ് നെഹ്‌റയെ പ്രശംസിച്ചു. ഐപിഎൽ 2025 ൽ മുഹമ്മദ് സിറാജിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും മികച്ച തിരിച്ചുവരവിന് കാരണം നെഹ്‌റയുടെ ഉപദേശമാണെന്ന് ഉത്തപ്പ പറഞ്ഞു. ഈ സീസണിൽ ഇതുവരെ മികച്ച പ്രകടനം കാഴ്ചവെച്ച ജിടി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഈ നേട്ടത്തിൽ ഈ രണ്ട് പേസർമാരും പ്രധാന പങ്കുവഹിച്ചു.


നിരാശാജനകമായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട സിറാജ്, അഞ്ച് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ വീഴ്ത്തി ടൂർണമെന്റിൽ മികച്ച ഫോം കണ്ടെത്തി. തുടർച്ചയായി രണ്ട് മത്സരങ്ങളിൽ താരം പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടി. നെഹ്‌റ സിറാജിന്റെ കൈക്കുഴയുടെ സ്ഥാനവും സീം മൂവ്‌മെന്റും ക്രമീകരിക്കാൻ സഹായിച്ചെന്നും, ഇത് പുതിയ പന്തിൽ അവനെ കൂടുതൽ അപകടകാരിയാക്കിയെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി.


മൂന്ന് വർഷത്തിന് ശേഷം ഐപിഎല്ലിൽ തിരിച്ചെത്തിയ പ്രസിദ്ധ് കൃഷ്ണയും അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. രാജസ്ഥാൻ റോയൽസിനെതിരായ 3/24 എന്ന അദ്ദേഹത്തിന്റെ പ്രകടനം ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു. പ്രസിദ്ധിനെ കൂടുതൽ ഫലപ്രദമായ ബാക്ക്-ഓഫ്-എ-ലെങ്ത് തന്ത്രത്തിലേക്ക് മാറ്റാൻ നെഹ്‌റയുടെ സ്വാധീനം സഹായിച്ചെന്നും, ഇത് അവനെ കൂടുതൽ അപകടകാരിയുമാക്കിയെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു.

ബുംറക്ക് പരുക്കേറ്റിട്ടും ഓസ്ട്രേലിയയെ 181ന് എറിഞ്ഞിട്ട് ഇന്ത്യ

ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ തകർത്ത് ഇന്ത്യൻ ബൗളിംഗ്. ഇന്ന് രണ്ടാം ദിനം കളി രണ്ടാം സെഷനിൽ നിൽക്കെ ഇന്ത്യ ഓസ്ട്രേലിയയെ 181ന് എറിഞ്ഞിട്ടു. ഇന്ത്യ 4 റൺസിന്റെ ലീഡ് നേടി. ക്യാപ്റ്റൻ ബുമ്ര പരിക്കേറ്റ് പുറത്തായിട്ടും ഇന്ത്യൻ ബൗളർമാർ ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ വിരിഞ്ഞു കെട്ടി.

ഇന്നലെ 1 വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് എന്ന നിലയിൽ കളി അവസാനിപ്പിച്ച ഓസ്ട്രേലിയക്ക് ഇന്ന് തുടക്കത്തിൽ തന്നെ 2 റൺസ് എടുത്ത ലബുഷാനെയെ നഷ്ടമായി. ബുമ്രയാണ് ലബുഷാനെയെ പുറത്താക്കിയത്.

23 റൺസ് എടുത്ത കോൺസ്റ്റസിനെയും 4 റൺസ് എടുത്ത ട്രാവിസ് ഹെഡിനെയും സിറാജ് പുറത്താക്കി. ലഞ്ചിന് പിരിയുന്നതിനു തൊട്ടു മുമ്പ് സ്മിത്തിനെ (33) പ്രസീദ് കൃഷ്ണയെയും പുറത്താക്കി.

ലഞ്ചിനു ശേഷം ബുമ്ര ഒരു ഓവർ മാത്രമാണ് എറിഞ്ഞത്. ഈ അവസരത്തിൽ പ്രസീദ് കൃഷ്ണയും നിതീഷ് റെഡ്ഡിയും ഉത്തരവാദിത്വം ഏറ്റെടുത്തു. അലക്സ് കാരിയെ പ്രസീദ് കൃഷ്ണ ബൗൾഡ് ആക്കിയപ്പോൾ നിതീഷ് അടുത്തടുത്ത പന്തുകളിൽ കമ്മിൻസിനെയും സ്റ്റാർക്കിനെയും മടക്കി.

ഓസ്ട്രേലിയക്ക് ആയി മികച്ച ബാറ്റിംഗ് കാഴ്ചവെച്ച അരങ്ങേറ്റക്കാരൻ 57 റൺസ് എടുത്തു. അവസാനം പ്രസീദ് വെബ്സ്റ്ററിനെ ജയ്സ്വാളിന്റെ കയ്യിൽ എത്തിച്ചു. അവസാന വിക്കറ്റ് സിറാജും എടുത്ത് ഇന്ത്യക്ക് ലീഡ് നൽകി.

ദുലീപ് ട്രോഫി ആദ്യ മത്സരത്തിൽ പ്രസിദ് കൃഷ്ണ കളിക്കില്ല

പരിക്കിൽ നിന്ന് മോചിതനാകാൻ വൈകിയതിനാൽ സെപ്റ്റംബർ 5 ന് ഇന്ത്യ ബിക്കെതിരായ ഇന്ത്യ എയുടെ ആദ്യ ദുലീപ് ട്രോഫി മത്സരം പ്രസിദ് കൃഷ്ണയ്ക്ക് നഷ്ടമാകും. ഈ വർഷം ആദ്യം ശസ്ത്രക്രിയ കഴിഞ്ഞ പ്രസിദ് കൃഷ്ണ ഈ മത്സരത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല.

2024-25 ആഭ്യന്തര സീസൺ ദുലീപ് ട്രോഫിയോടെ ആണ് ആരംഭിക്കുന്നത്. എ, ബി, സി, ഡി ടീമുകൾ റൗണ്ട് റോബിൻ ഫോർമാറ്റിൽ ആണ് ഏറ്റുമുട്ടുന്നത്. 2024-ലെ ഐപിഎൽ മുഴുവൻ നഷ്‌ടമായ കൃഷ്ണ, ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) ഇപ്പോഴും പരിശീലനത്തിലാണ്.

കൈക്ക് പരിക്കേറ്റ സൂര്യകുമാർ യാദവ്, ഡെങ്കിപ്പനി ബാധിച്ച് മുഹമ്മദ് സിറാജ്, ഉംറാൻ മാലിക്, രവീന്ദ്ര ജഡേജ എന്നിവരും ദുലീപ് ട്രോഫിയിൽ കളിക്കുന്നില്ല.

സീസൺ തുടങ്ങും മുമ്പ് സഞ്ജുവിന്റെ രാജസ്ഥാന് തിരിച്ചടി

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിന് സീസൺ ആരംഭിക്കും മുമ്പ് വലിയ തിരിച്ചടി. അവരുടെ 28 കാരനായ പേസർ പ്രസീദ് കൃഷ്ണ ഈ സീസണിൽ കളിക്കില്ല എന്ന് ക്ലബ് അറിയിച്ചു. ഇടത് കാലിന് പരിക്കേറ്റതിനാൽ താരത്തിന് ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) 2024 സീസൺ നഷ്ടമാകുമെന്ന് ക്ലബ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പരിക്ക് മാറാനായി അടുത്തിടെ പ്രസീദ് ഒരു ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. വലംകൈയൻ പേസർ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) പുനരധിവാസ പ്രക്രിയക്ക് വിധേയനാകും. വേഗത്തിൽ സുഖം പ്രാപിക്കാൻ ഫ്രാഞ്ചൈസി അദ്ദേഹത്തിന് ആശംസകൾ നേരുന്നു എന്ന് ക്ലബ് പ്രസ്താവനയിൽ പറഞ്ഞു. പ്രസീദിന് പകരം ആരെയും ഇതുവരെ രാജസ്ഥാൻ റോയൽസ് പ്രഖ്യാപിച്ചിട്ടില്ല.

പ്രസീദ് കൃഷ്ണയെ വിശ്വസിക്കുന്നു, മികച്ച പ്രകടനം നടത്താനുള്ള കഴിവുണ്ട് എന്ന് രോഹിത് ശർമ്മ

ആദ്യ മത്സരത്തിലെ പ്രകടനം അത്ര മികച്ചതല്ല എങ്കിലും ടീമിന് പ്രസീദ് കൃഷ്ണയുടെ കഴിവിൽ പൂർണ്ണ വിശ്വാസം ഉണ്ട് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. അടുത്ത മത്സരത്തിലും പ്രസീദ് കളിക്കുമെന്നും രോഹിത് സൂചന നൽകി. “ഞങ്ങൾ ഞങ്ങളുടെ പ്ലേയിംഗ് ഇലവനെ പൂർണ്ണമായും അന്തിമമാക്കിയിട്ടില്ല. എല്ലാവരും ലഭ്യമാണ്. പരിക്കിന്റെ ആശങ്കയില്ല. ഇവിടെയുള്ളവരെല്ലാം കളിക്കാൻ ലഭ്യമാണ്. ഞങ്ങൾ വൈകുന്നേരം ഇരുന്ന് തീരുമാനിക്കാം എന്താണ് ശരിയായ ഇലവൻ എന്ന്” രോഹിത് പറഞ്ഞു.

“ഇത് പറയുമ്പോൾ, എനിക്ക് ഇപ്പോഴും തോന്നുന്നു, ചിലപ്പോൾ ഞങ്ങളുടെ ബൗളിംഗിൽ ഞങ്ങൾക്ക് അൽപ്പം പരിചയക്കുറവ് ഉണ്ടാകും, നിങ്ങൾ അവരിൽ കുറച്ച് വിശ്വാസം കാണിക്കണം, പ്രസീദ് കൃഷ്ണ തന്റെ ആദ്യ ഗെയിം കളിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഞാൻ പറഞ്ഞത് പോലെ, നിങ്ങളുടെ ആദ്യ ഗെയിം കളിക്കുമ്പോൾ അൽപ്പം സമ്മർദ്ദത്തിൽ ആകും. ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ, ഈ തലത്തിലും പ്രത്യേകിച്ച് ഈ ഫോർമാറ്റിലും വിജയിക്കാൻ അദ്ദേഹത്തിന് നല്ല കഴിവുണ്ട് എന്ന എന്റെ ചിന്തയെ ഞാൻ ഇപ്പോഴും പിന്തുണയ്ക്കുന്നു” രോഹിത് പറഞ്ഞു

ഇന്ത്യയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക, പ്രസിദ്ധ് കൃഷ്ണയ്ക്ക് അരങ്ങേറ്റം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റിൽ ടോസ് നഷ്ടമായ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മത്സരത്തിൽ ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുകയാണ്. രവീന്ദ്ര ജഡേജയ്ക്ക് പകരം രവിചന്ദ്രന്‍ അശ്വിന്‍ ടീമിലേക്ക് എത്തുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് അരങ്ങേറ്റക്കാര്‍ ഉണ്ട്.

നാന്‍ഡ്രേ ബര്‍ഗറും ഡേവിഡ് ബെഡിന്‍ഗാമുമാണ് ആതിഥേയര്‍ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുന്നത്. ഇരു ടീമുകളും നാല് പേസര്‍മാരെ മത്സരത്തിനിറക്കുന്നുണ്ട്.

ഇന്ത്യ: Rohit Sharma(c), Yashasvi Jaiswal, Shubman Gill, Virat Kohli, Shreyas Iyer, KL Rahul(w), Ravichandran Ashwin, Shardul Thakur, Jasprit Bumrah, Mohammed Siraj, Prasidh Krishna

ദക്ഷിണാഫ്രിക്ക: Dean Elgar, Aiden Markram, Tony de Zorzi, Temba Bavuma(c), Keegan Petersen, David Bedingham, Kyle Verreynne(w), Marco Jansen, Gerald Coetzee, Kagiso Rabada, Nandre Burger

സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിയും ബാറ്റിംഗും ഒരുപോലെ ആണെന്ന് പ്രസീദ് കൃഷ്ണ

സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിയും ബാറ്റിംഗ് ശൈലിയും തമ്മിൽ സാമ്യം ഉണ്ടെന്ന് ഇന്ത്യൻ പേസർ പ്രസീദ് കൃഷ്ണ. രണ്ട് വിജയങ്ങളുമായി മികച്ച രീതിയിൽ ആണ് സൂര്യകുമാർ തന്റെ ക്യാപ്റ്റൻസി കരിയർ തുടങ്ങിയത്. മത്സരത്തിന് ശേഷം സംസാരിച്ച പ്രസീദ് കൃഷ്ണ സൂര്യകുമാറിന്റെ ക്യാപ്റ്റൻസി അദ്ദേഹത്തിന്റെ ബാറ്റിംഗിനോട് വളരെ സാമ്യമുള്ളതാണെന്നു പറഞ്ഞു.

“സൂര്യകുമാർ ബാറ്റ് ചെയ്യുന്ന രീതി പോലെ തന്നെയാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയും. അവൻ തന്റെ കളിക്കാരെ വിശ്വസിക്കുന്നു, ഞങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത് ചെയ്യാൻ ഞങ്ങളെ എല്ലാവരെയും അവൻ പിന്തുണയ്ക്കുന്നു, എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ പിന്തുണയ്ക്കാൻ അവൻ ഞങ്ങളുടെ തൊട്ടുപിന്നിൽ ഉണ്ട്.” പ്രസീദ് പറഞ്ഞു.

“അതാണ് പ്രധാന., സ്വാതന്ത്ര്യമാണ് എല്ലാം. നിങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുക, എല്ലാവരും ടീമിൽ പരസ്പരം വിശ്വസിക്കുന്നു.” അദ്ദേഹ‌ പറഞ്ഞു.

ഹാർദിക് ഈ ലോകകപ്പിൽ കളിക്കില്ല, പകരം പ്രസീദ് കൃഷ്ണ ടീമിൽ

ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഈ ലോകകപ്പിൽ ഇനി കളിക്കില്ല. പാണ്ഡ്യയുടെ പരിക്ക് ഭേദമാകാൻ ഇനിയും സമയം എടുക്കും എന്നതു കൊണ്ട് ഇന്ത്യ പകരക്കാരനെ പ്രഖ്യാപിച്ചു. പേസർ ആയ പ്രസീദ് കൃഷ്ണയാണ് പകരം ടീമിൽ എത്തുക.

മുംബൈയിൽ വെച്ച് ഹാർദിക് ഇന്ത്യൻ ടീമിനൊപ്പം ചേരും എന്ന് ബി സി സി ഐ നേരത്തെ പറഞ്ഞിരുന്നു. പക്ഷെ വേദന വീണ്ടും അനുഭവപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഭാവി തീരുമാനം ആവുക ആയിരുന്നു. ഹാർദികിന് പലരം ഒരു ഓൾറൗണ്ടറെ ഉൾപ്പെടുത്താത്തത് ഇന്ത്യ ഇപ്പോഴത്തെ പോലെ അഞ്ചു ബൗളർമാരുമായി തുടരും എന്നതിന്റെ സൂചനയാണ്.

ഫാസ്റ്റ് ബൗളറാണെങ്കിൽ പരിക്ക് കൂടപ്പിറപ്പാണെന്ന് – പ്രസിദ്ധ് കൃഷ്ണ

ഒരു വര്‍ഷത്തോളം പരിക്ക് കാരണം കളിക്കളത്തിന് പുറത്തിരിക്കുകയാണ് പ്രസിദ്ധ് കൃഷ്ണ. ക്രിക്കറ്റിലേക്ക് മടങ്ങി വരുവാന്‍ തയ്യാറെടുക്കുന്ന താരം പറയുന്നത് ഫാസ്റ്റ് ബൗളര്‍ ആണെങ്കിൽ പരിക്ക് കൂടപ്പിറപ്പാണെന്നും താന്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നുമാണ്.

ഇതെല്ലാം ക്രിക്കറ്റിന്റെ ഭാഗമാണെന്നും പരിക്കും കടുത്ത പരിശീലനവും എല്ലാം ഫാസ്റ്റ് ബൗളിംഗ് താരങ്ങളുടെ ഒപ്പം ഉള്ളതാണെന്നും കൃഷ്ണ വ്യക്തമാക്കി. എന്നാൽ മറ്റുള്ളവരെല്ലാം ക്രിക്കറ്റ് കളിക്കുമ്പോള്‍ കളിക്ക് പുറത്ത് നിന്ന് കാഴ്ചക്കാരനായി മാത്രം ഇരിക്കുക പ്രയാസകരമായ കാരണമാണെന്നും പ്രസിദ്ധ് കൃഷ്ണ കൂട്ടിചേര്‍ത്തു.

2002ലെ സിംബാബ്‍വേ പര്യടനത്തിനിടെയാണ് താരം പരിക്കിന്റെ പിടിയിലാകുന്നത്. പിന്നീട് പ്രസിദ്ധ് ഐപിഎലും നഷ്ടമായി. ഏകദിനത്തിൽ 14 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റ് നേടി ശ്രദ്ധേയമായ പ്രകടനം ആണ് താരം പുറത്തെടുത്തത്. ഐപിഎലില്‍ രാജസ്ഥാന്‍ റോയൽസിന്റെ രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് നേട്ടക്കാരനായിരുന്നു കൃഷ്ണ.

രാജസ്ഥാന്‍ റോയൽസിന് കനത്ത തിരിച്ചടി, പ്രസിദ്ധ് കൃഷ്ണയ്ക്ക് ഐപിഎൽ നഷ്ടമാകും

2023 ഐപിഎലില്‍ പ്രസിദ്ധ കൃഷ്ണ കളിക്കില്ല. താരത്തിന് പരിക്ക് കാരണം ശസ്ത്രക്രിയ വേണ്ടി വന്നതിനാൽ ദൈര്‍ഘ്യമേറിയ റീഹാബ് പ്രക്രിയയിലൂടെ കടന്ന് പോകേണ്ടതിനാൽ തന്നെ താരത്തിന്റെ സേവനം രാജസ്ഥാന്‍ റോയൽസിന് ലഭിയ്ക്കില്ല.

10 കോടി രൂപ നൽകിയാണ് രാജസ്ഥാന്‍ റോയൽസ് 2022 സീസണിന് മുമ്പ് താരത്തിനെ സ്വന്തമാക്കിയത്. 17 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റാണ് താരം രാജസ്ഥാന് വേണ്ടി നേടിയത്. 2023 സീസണിലേക്ക് താരത്തിന് പകരക്കാരനെ ഫ്രാഞ്ചൈസി ആവശ്യപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ശര്‍ദ്ധുൽ താക്കുര്‍

ഇന്ത്യ എ സംഘത്തിലേക്ക് ശര്‍ദ്ധുൽ താക്കുറിനെ ഉള്‍പ്പെടുത്തി. പ്രസിദ്ധ് കൃഷ്ണ പരിക്കേറ്റതോടെയാണ് ഈ മാറ്റം. ന്യൂസിലാണ്ടിനെതിരെയുള്ള ചതുര്‍ദിന പരമ്പര ആരംഭിയ്ക്കുന്നതിന് തൊട്ടുമുമ്പാണ് പുറം വേദന കാരണം പ്രസിദ്ധ് പരമ്പരയിൽ നിന്ന് പുറത്തായത്.

ന്യൂസിലാണ്ട് എയും ഇന്ത്യ എയും തമ്മിലുള്ള ആദ്യ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇതോടെ ദുലീപ് ട്രോഫിയ്ക്കുള്ള വെസ്റ്റ് സോൺ ടീമിൽ നിന്ന് ശര്‍ദ്ധുൽ പിന്മാറേണ്ടി വന്നു.

പകരം താരമായി വെസ്റ്റ് സോൺ ടീമിലേക്ക് ചേതന്‍ സക്കറിയയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 8 മുതൽ 25 വരെ തമിഴ്നാട്ടിലാണ് ദുലീപ് ട്രോഫി നടക്കുന്നത്.

Exit mobile version