സയ്യിദ് മുഷ്താഖലിയിൽ പൃഥ്വി ഷായുടെ തകർപ്പൻ പ്രകടനം: 23 പന്തിൽ അർദ്ധസെഞ്ചുറി


2025 നവംബർ 28-ന് കൊൽക്കത്തയിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹൈദരാബാദിനെതിരായ മത്സരത്തിൽ മഹാരാഷ്ട്രയുടെ ഇന്നിംഗ്സിന് നേതൃത്വം നൽകി പൃഥ്വി ഷാ 36 പന്തിൽ നിന്ന് 66 റൺസ് അടിച്ചുകൂട്ടി. ഇതിൽ 23 പന്തിൽ നിന്നുള്ള അർദ്ധസെഞ്ചുറിയും ഉൾപ്പെടുന്നു. ഹൈദരാബാദ് 192 റൺസ് നേടിയപ്പോൾ, ഓപ്പണിംഗ് വിക്കറ്റിൽ അർഷിൻ കുൽക്കർണിയുമായി ചേർന്ന് പൃഥ്വി ഷാ 117 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

ക്യാപ്റ്റന്റെ തകർപ്പൻ ഇന്നിംഗ്‌സ് ഡിസംബർ 15-ന് അബുദാബിയിൽ നടക്കുന്ന ഐപിഎൽ 2026 ലേലത്തിന് ആഴ്ചകൾക്ക് മുമ്പാണ് വരുന്നത്. ഇത് ഷായുടെ മികച്ച ഫോമിലേക്കുള്ള തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യൻ ഡ്യൂട്ടിയിലായതിനാൽ റുതുരാജ് ഗെയ്ക്വാദിന്റെ അഭാവത്തിൽ മഹാരാഷ്ട്രയെ നയിക്കുന്ന ഷാ, കൂടുതൽ അവസരങ്ങൾക്കായി മുംബൈയിൽ നിന്ന് മാറിയതിന് ശേഷം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഒമ്പത് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്, ബാറ്റിംഗിലെ അദ്ദേഹത്തിന്റെ സ്വാഭാവികമായ ഫ്ലൂവൻസി കാണിച്ചുതന്നു. ല്ല്

മോശം ഫോമും അച്ചടക്കമില്ലായ്മയും കാരണം കഴിഞ്ഞ ഐപിഎൽ ലേലത്തിൽ ഷായെ ആരും എടുത്തിരുന്നില്ല. എന്നാൽ രഞ്ജി ട്രോഫിയിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ – 67 ശരാശരിയിൽ 470 റൺസും 156 പന്തിൽ ഇരട്ട സെഞ്ചുറിയും ഉൾപ്പെടെ – അദ്ദേഹം ശക്തമായി തിരിച്ചെത്തി എന്ന് തെളിയിക്കുന്നു.

പൃഥ്വി ഷാ സർഫറാസ് ഖാനെ കണ്ട് പ്രചോദനമുൾക്കൊള്ളണം എന്ന് പീറ്റേഴ്സൺ


സർഫറാസ് ഖാൻ അടുത്തിടെ നേടിയ ശ്രദ്ധേയമായ ഫിറ്റ്നസ് പരിവർത്തനത്തിൽ നിന്ന് പഠിക്കാൻ പൃഥ്വി ഷായോട് ആവശ്യപ്പെട്ടുകൊണ്ട് കെവിൻ പീറ്റേഴ്സൺ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് പുതിയ ചർച്ചക്ക് തിരികൊളുത്തി. ടെസ്റ്റ് കരിയർ പുനരുജ്ജീവിപ്പിക്കാനായി സർഫറാസ് 17 കിലോയോളം ഭാരം കുറച്ചതിനെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ പ്രശംസിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾക്കിടയിലും ഭാരത്തിന്റെ പേരിൽ പലപ്പോഴും വിമർശനം നേരിട്ടിട്ടുള്ള സർഫറാസിനെ ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യയുടെ നിലവിലെ ടെസ്റ്റ് പര്യടനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.


ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 65.98 ശരാശരിയുള്ള സർഫറാസ്, ഇന്ത്യക്കായി ആറ് ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്, എല്ലാം സ്വന്തം നാട്ടിൽ വെച്ചായിരുന്നു. ഈ മത്സരങ്ങളിൽ നിന്ന് 37.10 ശരാശരിയിൽ 371 റൺസ് നേടി. വിദേശ പര്യടനങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത് സെലക്ടർമാർ അദ്ദേഹത്തിന്റെ ടെക്നിക്കിന്റെ അടിസ്ഥാനത്തിൽ ന്യായീകരിച്ചു. എന്നാൽ വിദേശത്ത് റെഡ്-ബോൾ മത്സരങ്ങളിൽ അദ്ദേഹത്തിന്റെ പ്രകടനം (ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും 69.75 ശരാശരിയിൽ 279 റൺസ്) വ്യത്യസ്തമായൊരു കഥയാണ് പറയുന്നത്.

“അസാധാരണമായ ശ്രമം,! വലിയ അഭിനന്ദനങ്ങൾ. ഇത് കളിക്കളത്തിൽ മികച്ചതും സ്ഥിരതയുള്ളതുമായ പ്രകടനങ്ങളിലേക്ക് നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” പീറ്റേഴ്സൺ സോഷ്യൽ മീഡിയയിൽ കുറിച്ചു. “ആരെങ്കിലും ഇത് പൃഥ്വിക്ക് കാണിച്ചു കൊടുക്കാമോ? ഇത് സാധ്യമാണ്!” പീറ്റേഴ്സൺ കൂട്ടിച്ചേർത്തു.


ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പൃഥ്വി ഷാ ഫിറ്റ്നസ് പ്രശ്നങ്ങൾ, അച്ചടക്കമില്ലായ്മ, സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ എന്നിവ കാരണം കരിയറ താളം തെറ്റി നിൽക്കുകയാണ്.

പൃഥ്വി ഷാ മുംബൈ വിട്ടു, ആഭ്യന്തര സീസണിൽ മഹാരാഷ്ട്രയ്ക്കായി കളിക്കും


2025-26 ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി വലിയൊരു മാറ്റം. പൃഥ്വി ഷാ മുംബൈയുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ച് മഹാരാഷ്ട്രയിൽ ചേർന്നു. ഇന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഋതുരാജ് ഗെയ്‌ക്വാദ്, രാഹുൽ ത്രിപാഠി, അങ്കിത് ബാവ്നെ എന്നിവർക്കൊപ്പം അദ്ദേഹം കളിക്കും.


25 വയസ്സുകാരനായ ഷാ കഴിഞ്ഞ മാസം മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ആവശ്യപ്പെട്ടിരുന്നു. ഒരു പ്രൊഫഷണൽ കളിക്കാരനായി ചേരുന്നതിന് മറ്റ് പല സംസ്ഥാന ടീമുകളിൽ നിന്നും അദ്ദേഹത്തിന് ഓഫറുകൾ ലഭിച്ചിരുന്നു.

ഓപ്പണറായ ഷായ്ക്ക് 2024 ഒരു മോശം വർഷമായിരുന്നു. മുംബൈയുടെ രഞ്ജി ടീമിൽ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടിരുന്നു, ഐപിഎൽ 2025 മെഗാ ലേലത്തിൽ ആരും വാങ്ങാനുണ്ടായിരുന്നില്ല, കൂടാതെ ലിമിറ്റഡ് ഓവർ ടീമുകളിലും അദ്ദേഹം പരിഗണിക്കപ്പെട്ടില്ല.

മുംബൈ വിടാൻ എൻഒസി ആവശ്യപ്പെട്ട് പൃഥ്വി ഷാ; പുതിയ ആഭ്യന്തര ടീമിലേക്ക് മാറും



പൃഥ്വി ഷാ, 2025-26 ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി സംസ്ഥാന ടീം മാറുന്നതിന് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ (MCA) ഔദ്യോഗികമായി സമീപിച്ചു. ഈ നീക്കം അംഗീകരിക്കപ്പെട്ടാൽ, ഷായുടെ കരിയറിൽ ഒരു വലിയ മാറ്റത്തിന് ഇത് വഴിവെക്കും.


ഒരു എംസിഎ വൃത്തം ഈ വിവരം സ്ഥിരീകരിച്ചു: “അതെ, അദ്ദേഹം എൻഒസി ആവശ്യപ്പെട്ട് ഞങ്ങൾക്ക് എഴുതിയിട്ടുണ്ട്. ഞങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കും.”
മുംബൈ ടീമിനൊപ്പമുള്ള രണ്ട് വർഷത്തെ പ്രയാസകരമായ ഘട്ടത്തിന് ശേഷമാണ് ഷായുടെ ഈ തീരുമാനം.

മികച്ച ആഭ്യന്തര റെക്കോർഡുണ്ടായിട്ടും (65 ഇന്നിംഗ്‌സുകളിൽ നിന്ന് 55.7 ശരാശരിയിലും 126 സ്ട്രൈക്ക് റേറ്റിലും 3399 റൺസ്) പ്രധാന ടൂർണമെന്റുകളിൽ ഷായ്ക്ക് ഇടം ലഭിച്ചില്ല. ഫിറ്റ്നസ്സും അച്ചടക്കമില്ലായ്മയും കാരണമായി രഞ്ജി ട്രോഫി ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കാൻ തിരിച്ചെത്തി മുംബൈയെ കിരീടം നേടാൻ സഹായിച്ചെങ്കിലും, വിജയ് ഹസാരെ ട്രോഫി ടീമിൽ നിന്ന് വീണ്ടും പുറത്തായി.


കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് വൺ ഡേ കപ്പിൽ നോർത്താംപ്ടൺഷെയറിന് വേണ്ടി കളിച്ചപ്പോൾ 97, 72, 9, 23, 17 എന്നിങ്ങനെയായിരുന്നു സ്കോറുകൾ.
2018-ൽ അരങ്ങേറ്റ ടെസ്റ്റ് സെഞ്ച്വറി നേടിയ കൗമാര താരമായിരുന്ന ഷാ പിന്നീട് നാല് ടെസ്റ്റുകൾ മാത്രമേ കളിച്ചിട്ടുള്ളൂ, 2021 മുതൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. 75 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിട്ടും ഐപിഎൽ 2025 ലേലത്തിൽ അദ്ദേഹത്തെ ആരും വാങ്ങിയില്ല.

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമിൽ പൃഥ്വി ഷായെ ഉൾപ്പെടുത്തി

നവംബർ 23 മുതൽ ഡിസംബർ 15 വരെ നടക്കാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈയുടെ 29 അംഗ സാധ്യതാ പട്ടികയിൽ പൃഥ്വി ഷാ ഇടംനേടി. ഒരു കാലത്ത് ഇന്ത്യയുടെ വാഗ്ദാനമായ യുവ പ്രതിഭയായി കണക്കാക്കപ്പെട്ടിരുന്ന ഷാ, ഫിറ്റ്നസ്, അച്ചടക്കം എന്നിവ കാരണം ഈ സീസണിൻ്റെ തുടക്കത്തിൽ രഞ്ജി ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഈ ടൂർണമെൻ്റ് ഷായ്ക്ക് തൻ്റെ കഴിവ് തെളിയിക്കാനും തിരിച്ചുവരവിന് വേണ്ടി പ്രവർത്തിക്കാനും അവസരം നൽകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

2018-ൽ തൻ്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയെങ്കിലും, ഷായുടെ കരിയർ ഫീൽഡിന് പുറത്തുള്ള പ്രശ്‌നങ്ങളാൽ തകർന്നു. 2020 മുതൽ അദ്ദേഹം ഒരു ടെസ്റ്റ് കളിച്ചിട്ടില്ല. ശ്രേയസ് അയ്യറും മുംബൈ ടീമിൽ ഉണ്ട്.

Mumbai Probables: Prithvi Shaw, Ayush Mhatre, Angkrish Raghuvanshi, Jay Bista, Shreeraj Gharat, Ajinkya Rahane, Shreyas Iyer, Suryansh Shedge, Ishan Mulchandani, Siddesh Lad, Hardik Tamore (wk), Aakash Anand (wk), Sairaj Patil, Akash Parkar, Shams Mulani, Himanshu Singh, Sagar Chhabria, Shardul Thakur, Mohit Avasthi, Sylvester Dsouza, Royston Dias, Yogesh Patil, Harsh Tanna, Irfan Umair, Vinayak Bhoir, Krutik Hanagavadi, Shashank Attarde, Juned Khan.

ഫിറ്റ്‌നസും അച്ചടക്ക പ്രശ്‌നങ്ങളും, പൃഥ്വി ഷായെ മുംബൈയുടെ രഞ്ജി ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കി

പൃഥ്വി ഷായുടെ ഫിറ്റ്‌നസും അച്ചടക്കവും സംബന്ധിച്ച ആശങ്കകൾ കാരണം മുംബൈയുടെ രഞ്ജി ട്രോഫി ടീമിൽ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കിയതായി റിപ്പോർട്ട്. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ്റെ സെലക്ഷൻ കമ്മിറ്റിയും ടീം മാനേജ്‌മെൻ്റും ഷായുടെ മനോഭാവത്തിൽ അതൃപ്തരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രത്യേകിച്ച് നെറ്റ് സെഷനുകളിൽ പങ്കെടുക്കാനുള്ള മടി ടീം മാനേജ്മെന്റിനെ അലട്ടുന്നുണ്ടായിരുന്നു. ഷായുടെ ഫിറ്റ്‌നസ് വളരെക്കാലമായി നിലനിൽക്കുന്ന ഒരു പ്രശ്നമാണ്.

ഒരുകാലത്ത് ഇന്ത്യയുടെ വാഗ്ദാന പ്രതിഭയായിരുന്ന ഷാ, തൻ്റെ ക്രിക്കറ്റ് കരിയറിനെ ബാധിച്ച ഫീൽഡിന് പുറത്തുള്ള പ്രശ്‌നങ്ങളിൽ പരിഹാരം കണ്ടെത്താൻ ഇതുവരെ ഷാക്ക് ആയിട്ടില്ല. രഞ്ജി ട്രോഫിയിലെ ഷായുടെ സമീപകാല പ്രകടനങ്ങളും ദുർബലമാണ്.

വിന്റേജ് പന്ത്!!! പൃഥ്വി ‘ഷോ’, ഒപ്പം തിളങ്ങി വാര്‍ണറും, ചെന്നൈയ്ക്കായി മികവ് കാട്ടി പതിരാന

ചെന്നൈയ്ക്കെതിരെ ഐപിഎൽ മത്സരത്തിൽ 191 റൺസ് നേടി ഡൽഹി ക്യാപിറ്റൽസ്. ഒരു ഘട്ടത്തിൽ 200ന് മേലെ റൺസ് ടീം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയ മതീഷ പതിരാനയുടെ പ്രകടനമാണ് ചെന്നൈയ്ക്ക് ഡൽഹിയെ 191 റൺസിൽ പിടിച്ചുകെട്ടാന്‍ സാധ്യമായത്.

9.3 ഓവറിൽ 93 റൺസാണ് പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ നേടിയത്. വാര്‍ണര്‍ 35 പന്തിൽ 52 റൺസ് നേടി പുറത്തായപ്പോള്‍ പൃഥ്വി 27 പന്തിൽ 43 റൺസുമായി പുറത്തായി. ഡേവിഡ് വാര്‍ണറുടെ വിക്കറ്റും മുസ്തഫിസുര്‍ റഹ്മാനാണ് നേടിയത്. വാര്‍ണറെ പുറത്താക്കുന്നതിൽ തകര്‍പ്പന്‍ ക്യാച്ചിലൂടെ പതിരാന പങ്ക് വഹിച്ചിരുന്നു.

ഋഷഭ് പന്ത് റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ 12 പന്തിൽ 18 റൺസ് നേടിയ മിച്ചൽ മാര്‍ഷിനെ മതീഷ പതിരാന പുറത്താക്കി. അതേ ഓവറിൽ ട്രിസ്റ്റന്‍ സ്റ്റബ്സിനെ പുറത്താക്കി പതിരാന ചെന്നൈയുടെ മത്സരത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യമാക്കി. അത് വരെ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ ഋഷഭ് പന്ത് ഗിയര്‍ മാറ്റുന്നതാണ് പിന്നീട് കണ്ടത്.

മുസ്തഫിസുറിനെ ബൗണ്ടറിയും സിക്സും പായിച്ച പന്ത് പതിരാനയെ ഒരു സിക്സിനും രണ്ട് ബൗണ്ടറിയ്ക്കും പായിച്ചുവെങ്കിലും തൊട്ടടുത്ത പന്തിൽ പുറത്തായി. 32 പന്തിൽ 51 റൺസാണ് പന്ത് നേടിയത്. ആദ്യ മൂന്നോവറിൽ 14 റൺസ് മാത്രം വഴങ്ങിയ പതിരാന അവസാന ഓവറിൽ 17 റൺസ് വഴങ്ങിയപ്പോള്‍ നാലോവര്‍ സ്പെല്ലിൽ 31 റൺസ് വഴങ്ങി 3 വിക്കറ്റാണ് നേടിയത്.

പരിക്ക് മാറി എത്തി, സെഞ്ച്വറിയുമായി പൃഥ്വി ഷോ ഫോമിലേക്ക് എത്തി

സെഞ്ച്വറിയുനായി തന്റെ തിരിച്ചുവരവ് അറിയിച്ച് പൃഥ്വി ഷാ. പരിക്ക് മാറി എത്തിയ പൃഥ്വി ഷാ ഇന്ന് നടക്കുന്ന ഛത്തീസ്‌ഗഢിന് എതിരായ രഞ്ജി പോരാട്ടത്തിൽ സെഞ്ച്വറി നേടി. പരിക്ക് മാറി എത്തിയതിനു ശേഷമുള്ള പൃഥ്വി ഷായുടെ രണ്ടാം മത്സരം മാത്രമാണിത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് ഷാ തിരിച്ചെത്തിയത്.

മുംബൈ ഇന്നിംഗ്‌സിനും 4 റൺസിനും ജയിച്ച മത്സരത്തിൽ ഷാ അന്ന് 35 റൺസ് നേടിയിരുന്നു. ഇന്ന് ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൻ്റെ ഒന്നാം ദിനത്തിൽ അദ്ദേഹം 159 റൺസ് ആണ് നേടിയത്‌. 185 പന്തിൽ 159 റൺസെടുത്താണ് താരം പുറത്തായത്. 18 ബൗണ്ടറികളും മൂന്ന് സിക്‌സറും അടങ്ങിയത് ആയിരുന്നു ഷായുടെ ഇന്നിങ്സ്.

പൃഥ്വി ഷായെ ഡൽഹി ക്യാപിറ്റൽസ് നിലനിർത്തി, ശാർദുലിനെ കെ കെ ആർ റിലീസ് ചെയ്തു

പൃഥ്വി ഷായെ നിലനിർത്താൻ തീരുമാനിച്ച് ഡൽഹി ക്യാപിറ്റൽസ്. താരത്തിന്റെ ഫോമിനെ കുറിച്ച് ആലോചിച്ച് യാതൊരു ആശങ്കയും ഡൽഹി മാനേജ്മെന്റിനില്ല. ഷായുടെ ടാലന്റിന്റെ വിശ്വസിക്കാൻ ആണ് അവരുടെ തീരുമാനം. കൗണ്ടി ക്രിക്കറ്റ് മത്സരത്തിനിടെ കാൽമുട്ടിനേറ്റ പരിക്കേറ്റ പൃഥ്വി ഷാ ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്.

ഓൾറൗണ്ടർ ശാർദുൽ താക്കൂറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്യാനും തീരുമാനിച്ചു. ഓക്ഷനിൽ പകരം മികച്ച താരങ്ങളെ സ്വന്തമാക്കാൻ ആയാണ് കെ കെ ആർ ശർദ്ധുലിനെ റിലീസ് ചെയ്തത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ 10.75 കോടി രൂപയുടെ ബഡ്ജറ്റ് ഈ നീക്കത്തോടെ ലഭിക്കും.

പൃഥ്വി ഷാ മൂന്ന് മാസത്തോളം പുറത്തിരിക്കും

പൃഥ്വി ഷായ്ക്കേറ്റ പരിക്ക് സാരമുള്ളതാണ് എന്നും അദ്ദേഹം ദീർഘകാലം പുറത്തിരിക്കും എന്നും റിപ്പോർട്ടുകൾ. താരം മൂന്ന് മുതൽ നാലു മാസം വരെ കളത്തിന് പുറത്താകും എന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം ഡർഹാമിനെതിരായ റോയൽ ലണ്ടൻ ഏകദിന കപ്പ് മത്സരത്തിന് ഇടയിൽ ആയിരുന്നു പൃഥ്വി ഷായുടെ കാൽമുട്ടിന് പരിക്കേറ്റത്. അതിനു പിന്നാലെ നോർത്താംപ്ടൺഷെയർ വിട്ട് താരം ഇന്ത്യയിൽ എത്തിയിരുന്നു.

ഡർഹാമിനെതിരായ മത്സരത്തിൽ ഫീൽഡിംഗിനിടെ ആയിരുന്നു പൃഥ്വിയുടെ കാൽമുട്ടിന് പരിക്കേറ്റത്‌. അവിടെ പൃഥ്വിക്ക് മൂന്ന് ഇന്നിംഗ്‌സുകൾ മാത്രമേ കളിക്കാനാകൂവെങ്കിലും ടൂർണമെന്റിലെ ടോപ് സ്‌കോററായായിരുന്ന്യ് താരം ടൂർണമെന്റ് വിട്ടത്. സോമർസെറ്റിനെതിരെ ഇരട്ട സെഞ്ച്വറി നേടി റെക്കോർഡ് കുറിച്ച ഷാ അടുത്ത മത്സരത്തിൽ 76 പന്തിൽ 15 ഫോറും ഏഴ് സിക്‌സും സഹിതം പുറത്താകാതെ 125 റൺസ് നേടിയിരുന്നു. ഫോമിലേക്ക് ഉയർന്നതിനു പിന്നാലെയുള്ള ഈ പരിക്ക് അദ്ദേഹത്തിന് വലിയ ക്ഷീണമാകും.

പൃഥ്വി ഷാക്ക് പരിക്ക്, നോർത്താംപ്ടൺഷെയറിനായി ഇനി കളിക്കില്ല

ഡർഹാമിനെതിരായ റോയൽ ലണ്ടൻ ഏകദിന കപ്പ് മത്സരത്തിന് ഇടയിൽ കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് പൃഥ്വി ഷാ ഇന്ത്യയിലേക്ക് മടങ്ങുന്നു. ഈ സീസണിൽ കൗണ്ടിയിൽ പൃഥ്വി ഷാ കളിക്കില്ല. നോർത്താംപ്ടൺഷെയർ തിങ്കളാഴ്ച ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ പരിക്കിന്റെ വാർത്ത പങ്കുവെച്ചു‌.

ഡർഹാമിനെതിരായ മത്സരത്തിൽ ഫീൽഡിംഗിനിടെ ആയിരുന്നു പൃഥ്വിയുടെ കാൽമുട്ടിന് പരിക്കേറ്റത്‌. സ്റ്റീൽബാക്കിനായി പൃഥ്വിക്ക് മൂന്ന് ഇന്നിംഗ്‌സുകൾ മാത്രമേ കളിക്കാനാകൂവെങ്കിലും ടൂർണമെന്റിലെ ടോപ് സ്‌കോററായാണ് താരം ടൂർണമെന്റ് വിടുന്നത്. സോമർസെറ്റിനെതിരെ ഇരട്ട സെഞ്ച്വറി നേടി റെക്കോർഡ് കുറിച്ച ഷാ അടുത്ത മത്സരത്തിൽ 76 പന്തിൽ 15 ഫോറും ഏഴ് സിക്‌സും സഹിതം പുറത്താകാതെ 125 റൺസ് നേടിയിരുന്നു.

“സുഹൃത്തുക്കളില്ല, എവിടെ പോയാലും കുഴപ്പങ്ങൾ പിന്തുടരുന്നു, ഞാൻ പുറത്തിറങ്ങുന്നതും നിർത്തി” പൃഥ്വി ഷാ

ഇന്ത്യൻ ടീമിൽ നിന്ന് തന്നെ പുറത്താക്കിയതിൽ നിരാശയുണ്ടെന്നു പൃഥ്വി ഷാ. 2018ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചെങ്കിലും ഷാ കഴിഞ്ഞ രണ്ട് വർഷമായി ഒരു അന്താരാഷ്ട്ര മത്സരവും കളിച്ചിട്ടില്ല. തനിക്ക് അധികം സുഹൃത്തുക്കൾ ഇല്ല എന്നുൻ താൻ ഇപ്പോൾ ഒറ്റക്ക് നിക്കുന്നത് ആസ്വദിക്കുക ആണെന്നും താരം പറയുന്നു.

“എന്നെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കിയപ്പോൾ, കാരണം എനിക്കറിയില്ലായിരുന്നു. ഫിറ്റ്നസ് ആയിരിക്കാൻ പ്രശ്നം എന്ന് ആരോ പറഞ്ഞു. എന്നാൽ ഞാൻ ബെംഗളൂരുവിൽ വന്ന് എൻസിഎയിലെ എല്ലാ ടെസ്റ്റുകളും പാസായി‌. വീണ്ടും റൺസ് നേടി, വീണ്ടും ടി20 ടീമിലേക്ക് മടങ്ങി. എന്നാൽ വെസ്റ്റ് ഇൻഡീസിൽ വീണ്ടും അവസരം ലഭിച്ചില്ല. ഞാൻ നിരാശനാണ്, പക്ഷേ നിങ്ങൾ മുന്നോട്ട് പൊയേ പറ്റൂ” ഷാ പറഞ്ഞു.

“ഒരു വ്യക്തിയെന്ന നിലയിൽ, ഞാൻ ഒറ്റയ്ക്ക് നിൽക്കാൻ ഇഷ്ടപ്പെടുന്നു. ആളുകൾ എന്നെ കുറിച്ച് പലതും പറയാറുണ്ട്. പക്ഷെ എന്നെ അറിയുന്നവർക്ക് ഞാൻ എങ്ങനെയാണെന്ന് അറിയാം. എനിക്ക് സുഹൃത്തുക്കളില്ല, സുഹൃത്തുക്കളെ ഉണ്ടാക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്റെ ചിന്തകൾ പങ്കിടാൻ എനിക്ക് ഭയമാണ്. എങ്ങനെയൊക്കെയോ അതെല്ലാം സോഷ്യൽ മീഡിയയിൽ അവസാനം എത്തുന്നു. എനിക്ക് വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമേയുള്ളൂ, കുറച്ച് സുഹൃത്തുക്കൾ മാത്രമേയുള്ളൂ, അവരുമായി പോലും ഞാൻ എല്ലാം പങ്കിടില്ല ”ഷാ കൂട്ടിച്ചേർത്തു.

“ഞാൻ പുറത്ത് പോയാൽ ആളുകൾ ഉപദ്രവിക്കും. അവർ സോഷ്യൽ മീഡിയയിൽ എന്തെങ്കിലും ഇടും, അതിനാൽ ഈ ദിവസങ്ങളിൽ പുറത്തു പോകാതിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എവിടെ പോയാലും കുഴപ്പങ്ങൾ പിന്തുടരുന്നു. ഞാൻ പുറത്തിറങ്ങുന്നത് പൂർണ്ണമായും നിർത്തി. ഈ ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പോലും ഞാൻ തനിച്ചാണ് പോകുന്നത്. ഞാൻ ഇപ്പോൾ തനിച്ചായിരിക്കുന്നത് ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു,” ഷാ പറഞ്ഞു.

Exit mobile version