രഹാനെ മുംബൈ ടീമിൽ

രഞ്ജി ട്രോഫിയ്ക്കുള്ള മുംബൈയുടെ ടീമിലേക്ക് അജിങ്ക്യ രഹാനെയെയും ഉള്‍പ്പെടുത്തി. ടീമിനെ പൃഥ്വി ഷാ നയിക്കും. സലീല്‍ അംഗോളയാണ് മുംബൈയുടെ സെലക്ഷന്‍ കമ്മിറ്റിയുടെ തലവന്‍. മുംബൈയുടെ ടീം നേരത്തെ ഡിസംബറിൽ പ്രഖ്യാപിച്ചപ്പോള്‍ രഹാനെയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ജനുവരിയിൽ രഞ്ജി ടൂര്‍ണ്ണമെന്റ് തുടങ്ങാനിരുന്നപ്പോള്‍ രഹാനെ ഇന്ത്യന്‍ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലായിരുന്നു. പിന്നീടാണ് രഞ്ജി ട്രോഫി ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. സൗരാഷ്ട്ര, ഒഡീഷ, ഗോവ എന്നിവരുമായി ഗ്രൂപ്പ് ഡിയിലാണ് മുംബൈ കളിക്കുന്നത്.

ഇന്ത്യയുടെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റനാണ് രഹാനെയെങ്കിലും യുവതാരം പൃഥ്വി ഷായ്ക്ക് ക്യാപ്റ്റന്‍സി നിലനിര്‍ത്തി നല്‍കുവാനുള്ള താരത്തിന് രഹാനെയുടെയും പിന്തുണ ലഭിച്ചുവെന്നാണ് അറിയുന്നത്.

Exit mobile version