മികച്ച തുടക്കം നൽകി ഓപ്പണര്‍മാര്‍, വെസ്റ്റ് സോൺ കുതിയ്ക്കുന്നു

ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിന്റെ ആദ്യ ഇന്നിംഗ്സ് 327 റൺസിന് അവസാനിപ്പിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി വെസ്റ്റ് സോൺ. മൂന്നാം ദിവസം ഉച്ച ഭക്ഷണ സമയത്ത് വെസ്റ്റ് സോൺ 129/1 എന്ന നിലയിലാണ്.

ഓപ്പണര്‍മാരായ യശസ്വി ജൈസ്വാളും  പ്രിയാങ്ക് പഞ്ചൽ(40) ചേര്‍ന്ന് 110 റൺസ്  ആണ് ഒന്നാം വിക്കറ്റിൽ നേടിയത്.  72 റൺസിന്റെ ലീഡ് വെസ്റ്റ് സോണിന്റെ കൈവശമുണ്ട്. 68 റൺസ് നേടിയ ജൈസ്വാളും 13 റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. സായി കിഷോറിനാണ് പ്രിയാങ്ക് പഞ്ചലിന്റെ വിക്കറ്റ്.

ചിന്തന്‍ ഗജ രവി തേജയെയും സായി കിഷോറിനെയും പുറത്താക്കിയപ്പോള്‍ ബേസിൽ തമ്പിയെ പുറത്താക്കി ജയ്ദേവ് ഉനഡ്കട് സൗത്ത് സോണിന്റെ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. തേജ 34 റൺസ് നേടി അവസാന വിക്കറ്റായാണ് പുറത്തായത്. ഉനഡ്കട് നാലും അതിത് സേഥ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ചിന്തന്‍ ഗജ രണ്ട് വിക്കറ്റിന് ഉടമയായി.

പ്രിയാംഗ് പഞ്ചൽ നായകന്‍, ഇന്ത്യ എ ടീം പ്രഖ്യാപിച്ചു

ന്യൂസിലാണ്ട് എ ടീമിനെതിരെ കളിക്കുവാനുള്ള ഇന്ത്യയുടെ എ ടീമിനെ പ്രഖ്യാപിച്ചു. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത പോലെ പ്രിയാംഗ് പഞ്ചൽ ആണ് ടീമിന്റെ നായകന്‍. ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 1ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ബെംഗളൂരുവും ഹൂബ്ലിയിലുമായാണ് മൂന്ന് ചതുര്‍ദിന മത്സരങ്ങള്‍ നടക്കുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 8ന് ഹൂബ്ലിയിലും മൂന്നാം മത്സരം സെപ്റ്റംബര്‍ 15ന് ബെംഗളൂരുവിലും നടക്കും.

ചെന്നൈയിൽ നടക്കുന്ന ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.

ഇന്ത്യ എ ചതുര്‍ദിന ടീം : Priyank Panchal (Captain), Abhimanyu Easwaran, Ruturaj Gaikwad, Rajat Patidar, Sarfaraaz Khan, Tilak Varma, KS Bharat (wk), Upendra Yadav (wk), Kuldeep Yadav, Saurabh Kumar, Rahul Chahar, Prasidh Krishna, Umran Malik, Mukesh Kumar, Yash Dayal, Arzan Nagwaswalla

 

Story Highlights: Priyank Panchal to lead, India A squad for four-day matches against New Zealand A announced

ഇന്ത്യ എ ടീമിന്റെ നായകനായി പ്രിയാംഗ് പഞ്ചലിനെയും ഹനുമ വിഹാരിയെയും പരിഗണിക്കുന്നു

ന്യൂസിലാണ്ട് എ ടീമിനെതിരെ ചതുര്‍ദിന – ഏകദിന പരമ്പരയ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കുവാനിരിക്കെ ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് പ്രിയാംഗ് പഞ്ചലിനെയും ഹനുമ വിഹാരിയെയും പരിഗണിക്കുന്നു. പ്രിയാംഗ് പഞ്ചൽ എന്തെങ്കിലും കാരണങ്ങളാൽ പരമ്പരയിൽ കളിക്കുന്നില്ലെങ്കിലാണ് ഹനുമ വിഹാരിയെ പരിഗണിക്കുക എന്നാണ് അറിയുന്നത്.

ശുഭ്മന്‍ ഗില്‍ ഒരു കൗണ്ടിയുമായി കരാറിലെത്തുന്നതിനുള്ള ചര്‍ച്ചകളിലായതിനാലാണ് താരത്തെ ഈ റോളിലേക്ക് പരിഗണിക്കാത്തതെന്നാണ് ലഭിയ്ക്കുന്ന വിവരം. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യ എ സ്ക്വാഡിനെ പ്രഖ്യാപിക്കും.

 

Story Highlights: Panchal, Vihari in line for India A captaincy

പ്രിയാംഗ് പഞ്ചലിന് ശതകം നഷ്ടം, 103 റൺസ് നേടി അഭിമന്യൂ ഈശ്വരന്‍

ദക്ഷിണാഫ്രിക്ക എ യ്ക്കെതിരെ ചതുര്‍ദിന മത്സരത്തിലെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 308/4 എന്ന നിലയിൽ. ഇന്ന് 142 റൺസ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം പ്രിയാംഗ് പഞ്ചൽ പുറത്താകുമ്പോള്‍ താരത്തിന് ശതകം 4 റൺസ് അകലെ നഷ്ടമാകുകയായിരുന്നു.

അതേ സമയം അഭിമന്യു ഈശ്വന്‍ തന്റെ ശതകം പൂര്‍ത്തിയാക്കി. 103 റൺസാണ് താരം നേടിയത്. ഹനുമ വിഹാരിയുടെ(25) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായ നാലാമത്തെ വിക്കറ്റ്.

19 റൺസുമായി ബാബ അപരാജിതും 5 റൺസ് നേടി ഉപേന്ദ്ര യാദവും ആണ് ക്രീസിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുഥോ സിപാംലയും ജോര്‍ജ്ജ് ലിന്‍ഡേയും രണ്ട് വീതം വിക്കറ്റ് നേടി.

ദക്ഷിണാഫ്രിക്ക 509/7 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്തു, ഇന്ത്യ എ യ്ക്ക് മികച്ച തുടക്കം

ഇന്ത്യ – ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള ചതുര്‍ദിന മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കൂറ്റന്‍ സ്കോര്‍ നേടിയ ശേഷം ഡിക്ലയര്‍ ചെയ്ത് ദക്ഷിണാഫ്രിക്ക. 509/7 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക ഡിക്ലയര്‍ ചെയ്തപ്പോള്‍ ഇന്ത്യ 125/1 എന്ന നിലയിലാണ്.

48 റൺസ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ പ്രിയാംഗ് പഞ്ചൽ(45), അഭിമന്യൂ ഈശ്വരന്‍(27) എന്നിവരാണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്.

പീറ്റര്‍ മലന്‍(163), ടോണി ഡി സോര്‍സി(117), ജേസൺ സ്മിത്ത്(52), സിനേതേമ്പ കെഷീലേ(72*), ജോര്‍ജ്ജ് ലിന്‍ഡേ(51) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്.

പൊരുതാതെ കീഴടങ്ങി കേരളം, 9 വിക്കറ്റിന്റെ അനായാസ ജയവുമായി ഗുജറാത്ത്

സഞ്ജു നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ 123 റൺസ് നേടിയ കേരളത്തെ സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ പരാജയപ്പെടുത്തി ഗുജറാത്ത്. പ്രിയാംഗ് പഞ്ചലും എസ്ഡി ചൗഹാനും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 15.3 ഓവറിൽ കേരളം വിജയം കുറിച്ചു.

66 റൺസ് നേടിയ പ്രിയാംഗ് പഞ്ചലിനെ കെഎം ആസിഫ് ആണ് പുറത്താക്കിയത്. ചൗഹാന്‍ 50 റൺസുമായി പുറത്താകാതെ നിന്നു.

ആന്ധ്രയ്ക്ക് 300 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ഗുജറാത്ത്, ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി പ്രിയാംഗ് പഞ്ചല്‍

ആന്ധ്രയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ 299 റണ്‍സ് നേടി ഗുജറാത്ത്. ഇന്ന് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഗുജറാത്ത് 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. 134 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പ്രിയാംഗ് പഞ്ചല്‍ ആണ് ഗുജറാത്ത് നിരയില്‍ തിളങ്ങിയത്. ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടിയാണ് താരം പുറത്തായത്.

രാഹുല്‍ വി ഷാ(28), ഹെത് പട്ടേല്‍(28), റിപല്‍ പട്ടേല്‍(35) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ആന്ധ്രയ്ക്ക് വേണ്ടി ഹരിശങ്കര്‍ റെഡ്ഢി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ശശികാന്ത്, ലളിത് മോഹന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ശതകം പൂര്‍ത്തിയാക്കി പ്രിയാംഗ് പഞ്ചല്‍, ഇന്ത്യയുടെ ലീഡ് 200നടുത്തേക്ക്

മത്സരം അവസാനിക്കുവാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സമനിലയിലേക്ക് നീങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായ മത്സരത്തില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി പ്രിയാംഗ് പഞ്ചല്‍. ഇന്ത്യ എയുടെ രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണിംഗ് വിക്കറ്റില്‍ അഭിമന്യു ഈശ്വരനുമായി ചേര്‍ന്ന് 94 റണ്‍സ് നേടി പഞ്ചല്‍ ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതിനിടെ ഡെയിന്‍ പിഡെട് 37 റണ്‍സ് നേടിയ ഈശ്വരനെ പുറത്താക്കി ഇന്ത്യയ്ക്ക് ആദ്യ പ്രഹരം നല്‍കി.

പിന്നീട് തന്റെ അടുത്ത ഓവറില്‍ പിഡെട് ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിനെയും പുറത്താക്കി. ഇതോടെ 94/0 എന്ന നിലയില്‍ നിന്ന് 94/2 എന്ന നിലയിലേക്ക് ഇന്ത്യ വീണു. പിന്നീട് കരുണ്‍ നായരുമായി ചേര്‍ന്ന് ഇന്നിംഗ്സ് മുന്നോട്ട് നയിച്ച പഞ്ചല്‍ തന്റെ ശതകം പൂര്‍ത്തിയാക്കി. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ 52 ഓവറില്‍ 161/2 എന്ന നിലയിലാണ്. 101 റണ്‍സുമായി പ്രിയാംഗ് പഞ്ചലും 19 റണ്‍സ് നേടി കരുണ്‍ നായരുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് മത്സരത്തില്‍ 178 റണ്‍സിന്റെ ലീഡാണ് ഇപ്പോളുള്ളത്.

വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കി, മത്സരം സമനിലയിലേക്ക്

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ യ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ മികച്ച ബാറ്റിംഗ് തുടക്കം. 14/0 എന്ന നിലയില്‍ മത്സരത്തിന്റ എഅവസാന ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 85/0 എന്ന നിലയിലാണ്. മത്സരത്തില്‍ ഇന്ത്യയ്ക്ക് 102 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്. രണ്ട് സെഷന്‍ മാത്രം അവശേഷിക്കെ മത്സരം സമനിലയിലേക്കാണ് നീങ്ങുന്നത്.

49 റണ്‍സ് നേടിയ പ്രിയാംഗ് പഞ്ചലും 33 റണ്‍സ് നേടി അഭിമന്യൂ ഈശ്വരനുമാണ് ഇന്ത്യയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്.

ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ, അന്‍മോല്‍പ്രീതിനും ശതകം

അഭിമന്യൂ ഈശ്വരന്റെയും ഇരട്ട ശതകത്തിനു ശേഷം പ്രിയാംഗ് പഞ്ചലും അന്‍മോര്‍പ്രീത് സിംഗും ശതകം നേടിയ മത്സരത്തില്‍ ശ്രീലങ്ക എ ടീമിനെതിരെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ഇന്ത്യ എ. 622/5 എന്ന സ്കോറാണ് ഇന്ത്യ രണ്ടാം ദിവസം നേടി ഡിക്ലയര്‍ ചെയ്തത്. 116 റണ്‍സുമായി അന്‍മോല്‍പ്രീത് പുറത്താകാതെ നിന്നപ്പോള്‍ സിദ്ദേഷ് ലാഡ് 76 റണ്‍സ് നേടി പുറത്തായി. ലാഡ് പുറത്തായതോടെയാണ് ഇന്ത്യ ഡിക്ലറേഷന്‍ പ്രഖ്യാപിച്ചത്.

നേരത്തെ അഭിമന്യൂ ഈശ്വരന്‍ 233 റണ്‍സും പ്രിയാംഗ് പഞ്ചല്‍ 160 റണ്‍സും നേടിയാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിനുള്ള അടിത്തറ പാകിയത്. ഒന്നാം വിക്കറ്റില്‍ 352 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

Exit mobile version