പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിൽ നിന്ന് റോവ്മാൻ പവൽ പുറത്ത്


കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിൽ നിന്ന് വെസ്റ്റ് ഇൻഡീസ് താരം റോവ്മാൻ പവൽ പുറത്തായി. ഇത് വെസ്റ്റ് ഇൻഡീസിന് കനത്ത തിരിച്ചടിയാണ്.
ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20 മത്സരത്തിൽ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് 32-കാരനായ പവലിന് പരിക്കേറ്റത്. ഓസ്‌ട്രേലിയയോട് 5-0ന് പരമ്പര തോറ്റതിന് പിന്നാലെയാണ് താരത്തിന് പരിക്കേൽക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരായ അവസാന മത്സരത്തിലും ഫ്ലോറിഡയിൽ പാക്കിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിലും പവൽ കളിച്ചിരുന്നില്ല. പാക്കിസ്ഥാനെതിരായ ആദ്യ ടി20യിൽ വെസ്റ്റ് ഇൻഡീസ് 14 റൺസിന് തോറ്റിരുന്നു.
പകരക്കാരനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ വെസ്റ്റ് ഇൻഡീസ് മധ്യനിര കൂടുതൽ ദുർബലമായി.

ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങൾ ഓഗസ്റ്റ് 2, 4 തീയതികളിൽ ലോഡർഹില്ലിൽ നടക്കും. അതിനുശേഷം ഓഗസ്റ്റ് 8 മുതൽ ട്രിനിഡാഡിലെ ടരൂബയിൽ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ആരംഭിക്കും. 2023-ലാണ് പവൽ അവസാനമായി ഏകദിനത്തിൽ കളിച്ചത്. അതിനാൽ ഏകദിന പരമ്പരയിലും പവൽ കളിക്കാൻ സാധ്യതയില്ല.

റോവ്മാൻ പവലിനെ പുറത്താക്കിയതിൽ വെസ്റ്റ് ഇൻഡീസ് ബോർഡിനെതിരെ ബ്രാവോയുടെ രൂക്ഷ വിമർശനം

മികച്ച ക്യാപ്റ്റൻസി റെക്കോർഡ് ഉണ്ടായിരുന്നിട്ടും റോവ്മാൻ പവലിനെ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിനെ ഡ്വെയ്ൻ ബ്രാവോ ശക്തമായി വിമർശിച്ചു. ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവയ്‌ക്കെതിരായ ശ്രദ്ധേയമായ പരമ്പര വിജയങ്ങളിലേക്ക് ടീമിനെ നയിച്ച പവലിന് പകരം മാർച്ച് 31 ന് ഷായ് ഹോപ്പിനെ ടി30 ക്യാപ്റ്റൻ ആയി വെസ്റ്റിൻഡീസ് നിയമിച്ചിരുന്നു.

“@windiescricket, കരീബിയൻ ജനതയ്ക്കും ക്രിക്കറ്റ് ലോകത്തിനും മുന്നിൽ കളിക്കാർക്കെതിരായ അനീതികൾ തുടരുന്നുവെന്ന് നിങ്ങൾ വീണ്ടും തെളിയിച്ചു! ഒരു ​​മുൻ കളിക്കാരനും WI ക്രിക്കറ്റിന്റെ ആരാധകനും എന്ന നിലയിൽ, ഇത് എക്കാലത്തെയും മോശം തീരുമാനങ്ങളിൽ ഒന്നാണ്… കളിക്കാരോടുള്ള മോശം പെരുമാറ്റം, എപ്പോൾ അവസാനിക്കും! ഇത് എല്ലാ തലങ്ങളിലും വളരെ സങ്കടകരമാണ്…” ബ്രാവോ ഇൻസ്റ്റാഗ്രാമിൽ എഴുതി.

ക്യാപ്റ്റനെന്ന നിലയിൽ 37 മത്സരങ്ങളിൽ 19 എണ്ണത്തിലും പവൽ വിജയിച്ചിരുന്നു, കൂടാതെ ഐസിസി ടി20 റാങ്കിംഗിൽ വെസ്റ്റ് ഇൻഡീസ് 9-ാം സ്ഥാനത്തുനിന്ന് 5-ാം സ്ഥാനത്തേക്ക് ഉയരുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുകയുൻ ചെയ്തിരുന്നു.

1.5 കോടി രൂപയ്ക്ക് റോവ്മാൻ പവൽ KKR-ൽ

ഐപിഎൽ 2025 ലേലത്തിൽ വെസ്റ്റ് ഇൻഡീസ് പവർ-ഹിറ്റർ റോവ്മാൻ പവലിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്ക് സ്വന്തമാക്കി. 26 മത്സരങ്ങളിൽ നിന്ന് 360 റൺസിൻ്റെ ഐപിഎൽ കരിയർ റെക്കോർഡും 88 മത്സരങ്ങളിൽ നിന്ന് 1,679 റൺസിൻ്റെ ടി20 കരിയറിലെ റെക്കോർഡും പവലിനുണ്ട്.

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനൊപ്പം ഉണ്ടായിരുന്നു എങ്കിലും മോശം പ്രകടനത്തിന് ഏറെ വിമർശനങ്ങൾ ലഭിച്ചിരുന്ന്യ്. ഡൽഹി ക്യാപിറ്റൽസുമായുള്ള മുൻ സ്പെല്ലിനും ശേഷം, വരാനിരിക്കുന്ന സീസണിൽ കെകെആറിനൊപ്പം തൻ്റെ ഫോം വീണ്ടും ഉയർത്താൻ പവൽ നോക്കും.

നേരത്തെ ഇറങ്ങണം എന്നാഗ്രഹമുണ്ട്, പക്ഷെ രാജസ്ഥാൻ ഏൽപ്പിക്കുന്ന റോളിൽ കളിക്കും – പവൽ

രാജസ്ഥാൻ റോയൽസിനെ ഇന്നലെ വിജയത്തിലേക്ക് എത്തിച്ച വെസ്റ്റിൻഡീസ് താരം റോവ്മൻ പവൽ ആർ സി ബിക്ക് എതിരെ താൻ ഇറങ്ങുമ്പോൾ അത്ര പ്രയാസമുള്ള സാഹചര്യം ആയിരുന്നില്ല എന്ന് പറഞ്ഞു. താൻ സമ്മർദ്ദം കുറക്കാനും പോസിറ്റീവ് ആയി കളിക്കാനും ആണ് ശ്രമിച്ചത് എന്നും പവൽ പറഞ്ഞു. 8 പന്തിൽ നിന്ന് 16 റൺസ് എടുത്ത് പവൽ ഇന്നലെ പുറത്താകാതെ നിന്നിരുന്നു.

“ഇറങ്ങുമ്പോൾ സാഹചര്യം അത്ര ബുദ്ധിമുട്ടുള്ളതായിരുന്നില്ല. നിങ്ങൾക്ക് പന്ത് ബാറ്റിൽ തട്ടിക്കേണ്ട സാഹചര്യമായിരുന്നു, ഞാൻ സമ്മർദ്ദം കുറക്കാൻ ആണ് ശ്രമിച്ചത്.” – പവൽ പറഞ്ഞു.

“എൻ്റെ കാര്യമാണെങ്കിൽ ഞാൻ അത് അൽപ്പം നേരത്തെ ഇറങ്ങാൻ ആണ് ആഗ്രഹിക്കുന്നത്. എന്നാൽ ടീമിന് അതല്ല എന്നിൽ നിന്ന് ആവശ്യം. ഞങ്ങൾക്ക് ഗുണനിലവാരമുള്ള ബാറ്റർമാർ മുന്നിൽ ഉണ്ട്. ഈ റോൾ ടീമിനായി സ്വീകരിക്കണം, ഈ റോളിൽ കൂടുതൽ സംഭാവന ടീമിന് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.” പവൽ പറഞ്ഞു.

ഇന്നലെ നാലു ക്യാച്ചുകളും പവൽ എടുത്തിരുന്നു. ഫാഫിനെയും കോഹ്ലിയെയും പോലുള്ളവർ ബാറ്റു ചെയ്യുമ്പോൾ ആ ക്യാച്ച് എല്ലാം എന്നിലേക്ക് എത്തണം എന്നാണ് ഞാൻ ആഗ്രഹിക്കാർ എന്നും ആ ക്യാച്ചുകൾ വിടാൻ തനിക്ക് ആകില്ല എന്നും പ പറഞ്ഞു.

എതിരാളികൾ വിറക്കും!! വെസ്റ്റിൻഡീസ് ലോകകപ്പ് ടീം പ്രഖ്യാപിച്ചു

വരാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ വെസ്റ്റിൻഡീസ് പ്രഖ്യാപിച്ചു. രാജസ്ഥാൻ റോയൽസ് താരമായ റോവ്മൻ പവൽ ആണ് വെസ്റ്റിൻഡീസിനെ നയിക്കുന്നത്. ഏതു ടീമും ഭയപ്പെടുന്ന താരങ്ങളുടെ വൻനിര തന്നെ വെസ്റ്റിൻഡീസ് സ്ക്വാഡിൽ ഉണ്ട്.

നിക്ലസ് പൂരൻ, റസൽ, ഹെറ്റ്മയർ, റൊമാരിയോ ഷെപേർഡ്, ഷായ് ഹോപ് എന്നിങ്ങനെ നിരവധി ബിഗ് ഹിറ്റേഴ്സ് വെസ്റ്റിൻഡീസ് ടീമിൽ ഉണ്ട്.

അഫ്ഗാനിസ്ഥാൻ, ന്യൂസിലാൻഡ്, പാപുവ ന്യൂ ഗിനിയ, ഉഗാണ്ട എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിൽ ആണ് വെസ്റ്റിൻഡീസ് ഉള്ളത്. ജൂൺ 2ന് ഗയാനയിൽ ഗിനിയക്ക് എതിരെയാണ് അവരുടെ ആദ്യ മത്സരം.

Squad: Rovman Powell (c), Alzarri Joseph, Johnson Charles, Roston Chase, Shimron Hetmyer, Jason Holder, Shai Hope, Akeal Hossain, Shamar Joseph, Brandon King, Gudakesh Motie, Nicholas Pooran, Andre Russell, Sherfane Rutherford, Romario Shepherd

“വെസ്റ്റിൻഡീസിനായി നാലാമത് ഇറങ്ങുന്നത് ആണ്, രാജസ്ഥാനും തന്നെ നേരത്തെ ഇറക്കാം” – പവൽ

രാജസ്ഥാൻ റോയൽസിന്റെ ബാറ്റർ റോവ്മൻ പവൽ തനിക്ക് നേരത്തെ ഇറങ്ങാൻ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ എട്ടാമനായാണ് പവൽ ഇറങ്ങിയത്. 13 പന്തിൽ നിന്ന് 26 റൺസ് എടുത്ത് പവൽ രാജസ്ഥാന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. അശ്വിനെ ഇറക്കുന്ന സമയത്ത് പവലിനെയോ ഹെറ്റ്മയറെയോ ഇറക്കണം എന്നും ആരാധകർ ആവശ്യം ഉന്നയിച്ചിരുന്നു.

ഞാൻ വെസ്റ്റ് ഇൻഡീസിനായി നാലോ അഞ്ചോ നമ്പറിൽ ബാറ്റ് ചെയ്യുന്ന ആളാണ്, വെസ്റ്റ് ഇൻഡീസ് ഒരു മികച്ച ടി20 ടീമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് എന്നെ മുന്നോട്ട് ഇറക്കാ. പവൽ പറഞ്ഞു.

ഇനി കുറച്ച് ദിവസം അവധിയാണ്, ഞാൻ മാനേജ്‌മെൻ്റിൻ്റെ ചെവിയിൽ തന്നെ നേരത്തെ ഇറക്കാൻ പറഞ്ഞു കൊണ്ടേയിരിക്കാം. പവൽ തമാശയായി പറഞ്ഞു. രാജസ്ഥാൻ ടീമിന്റെ പോരാട്ടവീര്യം മികച്ചതാണ് എന്നും ടീം മികച്ച നിലയിൽ ആണെന്നും പവൽ പറഞ്ഞു.

ഈ വിജയത്തെക്കുറിച്ച് പറയുവാന്‍ വാക്കുകളില്ല – റോവ്മന്‍ പവൽ

വെസ്റ്റിന്‍ഡീസിന്റെ ചരിത്ര വിജയത്തെക്കുറിച്ച് വര്‍ണ്ണിക്കുവാന്‍ വാക്കുകളില്ലെന്ന് പറഞ്ഞ് നായകന്‍ റോവ്മന്‍ പവൽ. ഇന്ത്യയ്ക്കെതിരെ നിര്‍ണ്ണായകമായ ടി20 മത്സരത്തിൽ 8 വിക്കറ്റ് വിജയം നേടി പരമ്പര സ്വന്തമാക്കിയ വെസ്റ്റിന്‍ഡീസ് നായകന്‍ ക്രെഡിറ്റ് മുഴുവന്‍ കോച്ചിംഗ് സംഘത്തിനാണ് നൽകിയത്.

നാലാം മത്സരത്തിലെ തോല്‍വിയ്ക്ക് ശേഷം ടീം പതറാതെ പിടിച്ചു നിന്നുവെന്നത് വലിയ കാര്യമാണെന്നും ആരാധകരുടെ പിന്തുണയ്ക്കും ഈ വിജയത്തിൽ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ അനുകൂലമല്ലാത്ത സാഹചര്യത്തിലും ടീമിനായി പിന്തുണയുമായി അവര്‍ എത്തിയെന്നും അത് ടീമിന് പ്രചോദനമായിയെന്നും റോവ്മന്‍ പവൽ വ്യക്തമാക്കി.

2016ന് ശേഷം ടി20 പരമ്പര ജയിച്ചിട്ടില്ല, ഇത് മികച്ച അവസരം – റോവ്മന്‍ പവൽ

2016ന് ശേഷം വെസ്റ്റിന്‍ഡീസ് ഒരു ടി20 പരമ്പര വിജയിച്ചിട്ടില്ലെന്നും എന്നാൽ ഇന്ത്യയ്ക്കെതിരെ ആദ്യ രണ്ട് ടി20യും വിജയിച്ചത് ഇത് സാധ്യമാക്കുവാനുള്ള മികച്ച സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും പറഞ്ഞ് വെസ്റ്റിന്‍ഡീസ് നായകന്‍ റോവ്മന്‍ പവൽ. ഇന്നലെ ബൗളര്‍മാര്‍ക്ക് ഒരു ഓവര്‍ സ്പെൽ നൽകിയത് തീരുമാനിച്ച കാര്യമായിരുന്നുവെന്നും റോവ്മന്‍ പവൽ വ്യക്തമാക്കി.

ചഹാൽ, കുൽദീപ്, രവി ബിഷ്ണോയി തുടങ്ങിയവരെ നേരിടുവാന്‍ ഇടംകൈയ്യന്മാരെ വിന്‍ഡീസിന് ആവശ്യമാണെന്നും ടീമിൽ ആ റോളിൽ പൂരനും ഹെറ്റ്മ്യറും ഉണ്ടെന്നും അവരുടെ സാന്നിദ്ധ്യം വളരെ പ്രധാനമായതാണെന്നും പവൽ വ്യക്തമാക്കി.

സ്പിന്നര്‍മാര്‍ക്കെതിരെ മധ്യ ഓവറുകളിൽ വെസ്റ്റിന്‍ഡീസ് എങ്ങനെ ബാറ്റ് ചെയ്യും എന്നത് പരമ്പരയുടെ ഫലം തീരുമാനിക്കും

വെസ്റ്റിന്‍ഡീസ് മധ്യ ഓവറുകളിൽ സ്പിന്നര്‍മാരെ എങ്ങനെ നേരിടുമെന്നത് പോലെയാകും ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയുടെ ഫലമെന്ന് പറഞ്ഞ് വീന്‍ഡീസ് നായകന്‍ റോവ്മന്‍ പവൽ. ഇന്നിംഗ്സിന്റെ ബാക്കെന്‍ഡിൽ തങ്ങളുടെ പക്കൽ വമ്പനടിക്കാരുണ്ടെന്നും അത് ഗുണകരമായ കാര്യമാണെന്നും റോവ്മന്‍ പവൽ കൂട്ടിചേര്‍ത്തു.

ഇടംകൈയ്യന്മാരായ നിക്കോളസ് പൂരന്റെയും ഷിമ്രൺ ഹെറ്റ്മ്യറിന്റെയും കൈൽ മയേഴ്സിന്റെ സാന്നിദ്ധ്യം ടീമിന് കരുത്തേകുന്നുവെന്നും പവൽ വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിന്‍ഡീസ് 4 റൺസ് വിജയം കൈവരിച്ചിരുന്നു.

ഇന്ത്യയ്ക്ക് അവസാന ഓവറിൽ സെറ്റ് ബാറ്റ്സ്മാന്‍ ഇല്ലാത്തതിനാൽ തന്നെ ആത്മവിശ്വാസം ഉണ്ടായിരുന്നു – റോവ്മന്‍ പവൽ

വെസ്റ്റിന്‍ഡീസിന്റെ ഇന്ത്യയ്ക്കെതിരെയുള്ള ടി20 വിജയം 4 റൺസിനായിരുന്നു. അവസാന ഓവറിലേക്ക് മത്സരം എത്തുമ്പോള്‍ 10 റൺസായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്. കൈവശമുണ്ടായിരുന്നത് 3 വിക്കറ്റും. എന്നാൽ ഒരു സെറ്റ് ബാറ്റ്സ്മാന്‍ അവര്‍ക്കായി ക്രീസിലില്ലായിരുന്നു എന്നത് തങ്ങള്‍ക്ക് ആത്മവിശ്വാസം നൽകിയിരുന്നുവെന്നാണ് വെസ്റ്റിന്‍ഡീസ് നായകന്‍ റോവ്മന്‍ പവൽ പറഞ്ഞത്.

റൊമാരിയോ ഷേപ്പേര്‍ഡ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ കുൽദീപ് യാദവിന്റെ വിക്കറ്റ് വീണപ്പോള്‍ തൊട്ടുമുമ്പത്തെ ഓവറിൽ രണ്ട് ബൗണ്ടറി നേടിയ അര്‍ഷ്ദീപ് ഇന്ത്യയ്ക്ക് പ്രതീക്ഷയായി നിലകൊണ്ടു. എന്നാൽ അവസാന ഓവറിൽ വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ താരത്തിനും സാധിക്കാതെ പോയപ്പോള്‍ അഞ്ചാം പന്തിൽ അര്‍ഷ്ദീപ് റണ്ണൗട്ടായി പുറത്തായി. 7 പന്തിൽ 12 റൺസായിരുന്നു താരം നേടിയത്.

 

ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് 150 റൺസ് വിജയ ലക്ഷ്യം, വെടിക്കെട്ട് ബാറ്റിംഗുമായി റോവ്മന്‍ പവൽ.

ട്രിനിഡാഡിലെ ആദ്യ ടി20 മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസ് നേടിയത് 149 റൺസ്. റോവ്മന്‍ പവലിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് അവസാന ഓവറുകളിൽ വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സിന് വേഗത നൽകിയത്.

പവൽ 32 പന്തിൽ 48 റൺസ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍ 34 പന്തിൽ 41 റൺസ് നേടി പുറത്തായി. കൈൽ മയേഴ്സിനെയും ബ്രണ്ടന്‍ കിംഗിനെയും(28) ഒരേ ഓവറിൽ പുറത്താക്കി യൂസുവേന്ദ്ര ചഹാൽ വെസ്റ്റിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയിരുന്നു. 30/2 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിന് ജോൺസൺ ചാള്‍സിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 58 റൺസായിരുന്നു.

പിന്നീട് പൂരനും പവലും ചേര്‍ന്ന് വെസ്റ്റിന്‍ഡീസിനെ മുന്നോട്ട് നയിച്ചുവെങ്കിലും സ്കോര്‍ 96ൽ നിൽക്കുമ്പോള്‍ പൂരനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. അവസാന അഞ്ചോവറിൽ വെസ്റ്റിന്‍ഡീസ് 42 റൺസാണ് നേടിയത്. ഇന്ത്യയ്ക്കായി ചഹാലും അര്‍ഷ്ദീപ് സിംഗും രണ്ട് വീതം വിക്കറ്റ് നേടി.

11 ഓവര്‍ മത്സരം, 3 പന്ത് ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി വെസ്റ്റിന്‍ഡീസ്

മഴ കാരണം 11 ഓവറായി ചുരുക്കിയ മത്സരത്തിൽ റൺ മഴ പെയ്തപ്പോള്‍ 3 വിക്കറ്റ് വിജയം നേടി വെസ്റ്റിന്‍ഡീസ്. ഒന്നാം ടി20യിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ആണ് വെസ്റ്റിന്‍ഡീസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 11 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസ് 10.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കരസ്ഥമാക്കിയത്.

22 പന്തിൽ 48 റൺസ് നേടിയ ഡേവിഡ് മില്ലര്‍ക്കൊപ്പം 12 പന്തിൽ 21 റൺസ് നേടി റീസ ഹെന്‍ഡ്രിക്സ്, 5 പന്തിൽ 18 റൺസുമായി പുറത്താകാതെ നിന് മഗാല എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി റൺസ് കണ്ടെത്തിയത്. വെസ്റ്റിന്‍ഡീസ് ബൗളിംഗിൽ ഷെൽഡൺ കോട്രെല്ലും ഒഡീന്‍ സ്മിത്തും 2 വീതം വിക്കറ്റ് നേടി.

18 പന്തിൽ 43 റൺസ് നേടി പുറത്താകാതെ നിന്ന റോവ്മന്‍ പവൽ ആണ് വെസ്റ്റിന്‍ഡീസിന്റെ സൂപ്പര്‍ താരം. 14 പന്തിൽ 28 റൺസ് നേടിയ ജോൺസൺ ചാള്‍സും 8 പന്തിൽ 23 റൺസ് നേടിയ ബ്രണ്ടന്‍ കിംഗും നിര്‍ണ്ണായക സംഭാവനകള്‍ നൽകി. 3 വിക്കറ്റ് നേടിയ സിസാന്‍ഡ മഗാലയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിലെ പ്രധാന വിക്കറ്റ് നേട്ടക്കാരന്‍.

Exit mobile version