ലൂസ് ബോളുകള്‍ക്കായി കാത്തിരുന്നു, രാഹുല്‍ സാര്‍ ഒരു ഉപദേശവും നല്‍കിയില്ല – പൃഥ്വി ഷാ

ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ശിഖര്‍ ധവാന്റെയും ഇഷാന്‍ കിഷന്റെയും അര്‍ദ്ധ ശതകങ്ങളെ മറികടന്ന് പൃഥ്വി ഷാ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. താരം 24 പന്തിൽ 43 റൺസ് നേടി പുറത്താകുമ്പോള്‍ ഇന്ത്യ 5.3 ഓവറിൽ 58 റൺസ് നേടിയിരുന്നു.

കോച്ച് രാഹുല്‍ ദ്രാവിഡ് തനിക്ക് യാതൊരു ഉപദേശവും നല്‍കിയില്ലെന്നും താന്‍ ലൂസ് ബോളുകള്‍ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും പൃഥ്വി ഷാ വ്യക്തമാക്കി. പിച്ച് ബാറ്റിംഗിന് അനുകൂലമായിരുന്നുവെന്നും രണ്ടാം ഇന്നിംഗ്സിൽ അത് ആദ്യ ഇന്നിംഗ്സിനെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടുവെന്നാണ് തനിക്ക് തോന്നുന്നതെന്നും പൃഥ്വി ഷാ വ്യക്തമാക്കി.

താന്‍ പേസ് ഇഷ്ടപ്പെടുന്നുവെന്നും എന്നാൽ ഹെൽമറ്റിൽ പന്ത് കൊണ്ടതിന് ശേഷം തന്റെ ഫോക്കസ് നഷ്ടമാകുകയായിരുന്നുവെന്നും പൃഥ്വി ഷാ പറഞ്ഞു.

അനായാസം ഇന്ത്യ, ലങ്കയുടെ സ്കോര്‍ 80 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്ന് ഇന്ത്യ

ശ്രീലങ്ക നല്‍കിയ 263 റൺസ് വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ 36.4 ഓവറിൽ മറികടന്ന് ഇന്ത്യ. പൃഥ്വി ഷായും ഇഷാന്‍ കിഷനും നല്‍കിയ മിന്നും തുടക്കത്തിനൊപ്പം ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ശിഖര്‍ ധവാനും കസറിയപ്പോള്‍ ശ്രീലങ്കയെ അനായാസം കെട്ടുകെട്ടിക്കുകയായിരുന്നു ഇന്ത്യ. 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

പൃഥ്വി ഷാ 24 പന്തിൽ 43 റൺസും ഇഷാന്‍ കിഷന്‍ തന്റെ അരങ്ങേറ്റ മത്സരത്തിൽ അര്‍ദ്ധ ശതകവും( 42 പന്തിൽ 59 റൺസ്) എന്നിവര്‍ക്കൊപ്പം പുറത്താകാതെ 86 റൺസ് നേടി ശിഖര്‍ ധവാനും തിളങ്ങുകയായിരുന്നു.

മനീഷ് പാണ്ടേ(26)യും അരങ്ങേറ്റക്കാരന്‍ സൂര്യകുമാര്‍ യാദവും ആണ് റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍. 20 പന്തിൽ പുറത്താകാതെ 31 റൺസാണ് സൂര്യകുമാര്‍ യാദവ് നേടിയത്.

പൃഥ്വി ഷാ ശ്രീലങ്കയിൽ തിളങ്ങിയാൽ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഉള്‍പ്പെടുത്തണം

ശ്രീലങ്കയിൽ ഇന്ത്യയ്ക്കായി തിളങ്ങുവാന്‍ പൃഥ്വി ഷായ്ക്ക് കഴിഞ്ഞാൽ താരത്തെ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിൽ ഉള്‍പ്പെടുത്തണമെന്ന് പറ‍ഞ്ഞ് മുഹമ്മദ് കൈഫ്. ഐപിഎലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച ഫോമിലാണ് താരം കളിച്ചതെന്നും അത് ലങ്കയിലും തുടരാനായാൽ ഷായ്ക്ക് ഇന്ത്യന്‍ ടീമിലിടം ലഭിയ്ക്കുമെന്നും കൈഫ് അഭിപ്രായം രേഖപ്പെടുത്തി.

വലിയ ഇന്നിംഗ്സുകള്‍ പൃഥ്വി നേടേണ്ടതുണ്ടെന്നും ഇന്ത്യന്‍ താരങ്ങളിൽ നിന്നുള്ള വെല്ലുവിളിയുണ്ടെന്നതിനാൽ തന്നെ താരത്തിന്റെ പക്കൽ നിന്ന് വലിയ ഇന്നിംഗ്സുകള്‍ വരേണ്ടതുണ്ടെന്നും കൈഫ് സൂചിപ്പിച്ചു. ഇന്ത്യന്‍ ടീമിൽ കളി മാറ്റി മറിയ്ക്കാവുന്ന ഇന്നിംഗ്സ് കളിക്കുവാന്‍ ശേഷിയുള്ള താരമാണ് പൃഥ്വി ഷാ എന്നും മുഹമ്മദ് കൈഫ് വ്യക്തമാക്കി.

പകരം ഓപ്പണര്‍മാരെ അയയ്ക്കുന്നതിനെതിരെ എതിര്‍പ്പുമായി ചേതന്‍ ശര്‍മ്മയും

ഇംഗ്ലണ്ടിലേക്ക് ശുഭ്മന്‍ ഗില്ലിന് പകരം ഓപ്പണര്‍മാരെ അയയ്ക്കുന്നതിനെതിരെ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ്മയെന്ന് സൂചന. ഔദ്യോഗികമായി ബിസിസിഐയ്ക്ക് ഇന്ത്യന്‍ ടീം മാനേജ്മെന്റിൽ നിന്ന് അറിയിപ്പ് ലഭിച്ചില്ലെന്നാണ് ചേതന്‍ പറയുന്നത്. അത് കൂടാതെ ഇപ്പോള്‍ പരിഗണിക്കപ്പെടുന്ന പൃഥ്വി ഷായും ദേവ്ദത്ത് പടിക്കലും ശ്രീലങ്കയിലേ ടൂര്‍ കഴിഞ്ഞ് ഇംഗ്ലണ്ടിൽ എത്തുമ്പോള്‍ തന്നെ പരമ്പര പാതിയിലധികം പിന്നിടുവാനാണ് സാധ്യത.

ജൂലൈ 26ന് ആണ് ഇന്ത്യയുടെ ലങ്കന്‍ പര്യടനം അവസാനിക്കുന്നത്. അത് കഴിഞ്ഞ് യുകെയിലെത്തി ഇംഗ്ലണ്ടിലെ ക്വാറന്റീന്‍ നിയമങ്ങളും കഴിഞ്ഞ് ഈ രണ്ട് താരങ്ങള്‍ സെലക്ഷന് പരിഗണിക്കപ്പെടുമ്പോള്‍ മൂന്നാം ടെസ്റ്റ് കഴിയുവാനുള്ള സാധ്യത കൂടുതലാണ്.

ബിസിസിഐ പ്രസിഡന്റിന് ഔദ്യോഗികമായി ഈ ആവശ്യം ലഭിച്ചിട്ടില്ലെന്നാണ് മറ്റൊരു ബിസിസിഐ ഒഫീഷ്യലും പറയുന്നത്. അതേ സമയം ടീം മാനേജ്മെന്റിന് താരങ്ങളെ ലങ്കന്‍ പരമ്പരയിൽ നിന്ന് പിന്‍വലിച്ച് ഇംഗ്ലണ്ടിലേക്ക് അയയ്ക്കണമെന്നാണ് ആവശ്യമെന്നും അറിയുന്നു.

ടീമിൽ നിലവിൽ തന്നെ ഓപ്പണര്‍മാരുള്ളപ്പോള്‍ പൃഥ്വിയെ വിളിക്കേണ്ടതില്ല – കപിൽ ദേവ്

ഇംഗ്ലണ്ടിലേക്ക് ശുഭ്മന്‍ ഗില്ലിന്റെ പകരക്കാരനായി പൃഥ്വി ഷായെ വിളിക്കുന്നത് തെറ്റായ സമീപനമെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കപിൽ ദേവ്. ടീമില്‍ നിലവില്‍ പകരക്കാരായ ഓപ്പണര്‍മാരുണ്ടെന്നും പൃഥ്വിയെ ഓപ്പണിംഗിനായി വിളിക്കുന്നത് ആ താരങ്ങളോടുള്ള മോശം സമീപനമാകുമെന്നാണ് തന്റെ അഭിപ്രായമെന്നും കപിൽ പറഞ്ഞു.

ഓപ്പണര്‍മാരായി മയാംഗ് അഗര്‍വാളും കെഎൽ രാഹുലും ടീമിലുണ്ടെങ്കിലും രാഹുലിനെ മധ്യനിരയിൽ കളിപ്പിക്കുവാനാണ് ഇന്ത്യന്‍ മാനേജ്മെന്റിന്റെ തീരുമാനം. കരുതൽ താരമായി അഭിമന്യു ഈശ്വരനും ടീമിലുണ്ടെങ്കിലും താരത്തിന് അവസരം നല്‍കുക അസാധ്യമാണ്.

അതിനാൽ ശുഭ്മന്‍ ഗില്ലിന് പകരം പൃഥ്വി ഷായെ ശ്രീലങ്കയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് എത്തിക്കുവാനുള്ള ശ്രമം ബിസിസിഐ ആരംഭിച്ചിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.

ഗില്ലിന്റെ പരിക്ക്, ടീം ഇന്ത്യ പൃഥ്വിയെ ഇംഗ്ലണ്ടിലെത്തിക്കുവാന്‍ നീക്കം തുടങ്ങി

ഓപ്പണിംഗ് താരം ശുഭ്മന്‍ ഗില്‍ പരിക്കിന്റെ പിടിയിലായതോടെ പകരം ഓപ്പണറായി പൃഥ്വി ഷായെ ഇംഗ്ലണ്ടിലേക്ക് എത്തിക്കുവാനുള്ള നീക്കവുമായി ടീം ഇന്ത്യ. അധികൃതരോട് ഇത് സംബന്ധിച്ച ആവശ്യം ഇന്ത്യ മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. മയാംഗ് അഗര്‍വാളും കെഎൽ രാഹുലും ടീമിൽ ഓപ്പണിംഗ് ദൗത്യം ചെയ്യുവാന്‍ ശേഷിയുള്ളവരാണെങ്കിലും രാഹുലിനെ മധ്യ നിരയിൽ ഉപയോഗപ്പെടുത്തുവാനാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിന് കൂടുതൽ താല്പര്യം എന്നാണ് അറിയുന്നത്.

നിലവിൽ ഇന്ത്യയുടെ ശ്രീലങ്കന്‍ ടൂറിനുള്ള സംഘത്തോടൊപ്പം ശ്രീലങ്കയിലാണ് പൃഥ്വി ഷാ. എന്നാൽ താരം പരിമിത ഓവര്‍ പരമ്പര കഴിഞ്ഞ് ലങ്കയിലെയും ഇംഗ്ലണ്ടിലെയും ക്വാറന്റീന്‍ കഴിഞ്ഞ് എത്തിയാലും ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിക്കാനുണ്ടായേക്കില്ലെന്നാണ് അറിയുന്നത്. അല്ലാത്ത പക്ഷം താരത്തെ ശ്രീലങ്കന്‍ ടൂറിൽ നിന്ന് റിലീസ് ചെയ്ത് ഇപ്പോള്‍ തന്നെ ഇംഗ്ലണ്ടിലേക്ക് യാത്രയയ്ക്കുവാന്‍ ടീം മാനേജ്മെന്റ് തയ്യാറാകണം.

പൃഥ്വി ഷാ ഇംഗ്ലണ്ട് പര്യടനത്തിനുണ്ടാകണമായിരുന്നു – സരൺദീപ് സിംഗ്

ഇന്ത്യന്‍ ഓപ്പണിംഗ് താരം പൃഥ്വി ഷായെ ഇന്ത്യ ഇംഗ്ലണ്ടിലേക്കുള്ള സംഘത്തിലുള്‍പ്പെടുത്തണമായിരുന്നുവെന്ന് പറഞ്ഞ് മുന്‍ സെലക്ടര്‍ സര‍ൺദീപ് സിംഗ്. പൃഥ്വിയ്ക്ക് പകരം അഭിമന്യൂ ഈശ്വരനെ തിരഞ്ഞെടുത്തത് മനസ്സിലാകുന്നില്ലെന്നും അതിനെക്കാളും മികച്ച സെലക്ഷന്‍ ദേവ്ദത്ത് പടിക്കലാകുമായിരുന്നുവെന്നും സരൺദീപ് പറഞ്ഞു. എന്നാൽ ഇന്ത്യയുടെ ശ്രീലങ്കയിലേക്കുള്ള ടീമിൽ പൃഥ്വിയും ദേവ്ദത്ത് പടിക്കലും ഇടം പിടിച്ചിട്ടുണ്ട്.

അഭിമന്യു ഈശ്വരനെയാകട്ടേ റിസര്‍വ് താരമായിട്ടാണ് തിരഞ്ഞെടുത്തിരുക്കുന്നത്. എന്നാൽ ഇതൊന്നും സരൺദീപിന് ബോധിച്ച മട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ദേവ്ദത്തിനെയായിരുന്നു അഭിമന്യു ഈശ്വരന് പകരം തിരഞ്ഞെടുക്കേണ്ടിയിരുന്നതെന്നും സരൺദീപ് സൂചിപ്പിച്ചു.

2018ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പൃഥ്വിയ്ക്ക് പിന്നീട് ഡോപ് ടെസ്റ്റ് പരാജയപ്പെട്ടതിനാൽ ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. അതിന് ശേഷം ഓസ്ട്രേലിയന്‍ ടീമിനെതിരെയുള്ള മോശം പ്രകടനത്തിന് ശേഷം ടീമിലെ സ്ഥാനം നഷ്ടമാകുകയായിരുന്നു.

കഫ് സിറപ്പ് വിവാദം, തന്റെയും പിതാവിന്റെയും ഭാഗത്തായിരുന്നു തെറ്റ് – പൃഥ്വി ഷാ

2018ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച് ശേഷം വെസ്റ്റിന്‍ഡീസിനെതിരെ ശതകം നേടിയെങ്കിലും തൊട്ടടുത്ത മാസം ബാന്‍ഡ് സബ്സ്റ്റന്‍സ് കണ്ടെത്തിയതിന് പൃഥ്വി ഷായെ എട്ട് മാസത്തേക്ക് ബിസിസിഐ വിലക്കിയിരുന്നു. അണ്ടര്‍ 19 ലോകകപ്പും വിജയിച്ചെത്തിയ താരത്തിന്റെ കരിയറിന്റെ തുടക്കത്തിലേറ്റ പിഴവിനെക്കുറിച്ച് പൃഥ്വി ഇപ്പോള്‍ മനസ്സ് തുറക്കുകയാണ്.

സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കിടെ തനിക്ക് ചുമയും ജലദോഷവും വന്നപ്പോള്‍ പിതാവിനോട് സംസാരിച്ച ശേഷം താന്‍ കഫ് സിറപ്പ് കുടിച്ചതാണ് പിഴച്ചതെന്നും താന്‍ അന്ന് ഫിസിയോയോട് സംസാരിക്കണമായിരുന്നുവെന്നും താരം വ്യക്തമാക്കി.

തന്റെയും പിതാവിന്റെയും ഭാഗത്താണ് അന്നത്തെ സംഭവത്തില്‍ പിഴവെന്നും ഇന്‍ഡോറില്‍ സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കിടെ അസുഖ ബാധിതനായ താന്‍ പുറത്ത് ഭക്ഷണം കഴിക്കാന്‍ ചെന്നപ്പോള്‍ പിതാവിനോട് സംസാരിച്ച ശേഷം അടുത്തുള്ള കടയില്‍ നിന്നൊരു കഫ് സിറപ്പ് വാങ്ങി കുടിച്ചതാണെന്നും ഫിസിയോയോട് സംസാരിക്കാതിരുന്നതിലെ പിഴവ് തന്റെ ഭാഗത്താണെന്നും പൃഥ്വി ഷാ ഒരു സ്പോര്‍ട്സ് ചാനലിനോട് സംസാരിക്കുമ്പോള്‍ വ്യക്തമാക്കി.

രണ്ട് ദിവസത്തേക്ക് സിറപ്പ് കഴിച്ച തനിക്ക് മൂന്നാം ദിവസമായിരുന്നു ഡോപ് ടെസ്റ്റെന്നും പോസിറ്റീവായപ്പോള്‍ താന്‍ തന്റെ ഇമേജിനെക്കുറിച്ച് വല്ലാതെ ചിന്തിച്ചതെന്നും അന്ന് ഈ വിവാദങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കുവാന്‍ താന്‍ ലണ്ടനിലേക്ക് പോയെന്നും അവിടെ ചെന്നിട്ടും റൂമില്‍ നിന്ന് അധികം പുറത്തിറങ്ങാതെയാണ് താന്‍ കഴിഞ്ഞതെന്നും പൃഥ്വി ഷാ വ്യക്തമാക്കി.

സച്ചിന്‍ തന്റെ കരിയറില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് – പൃഥ്വി ഷാ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ കരിയറിലെ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് പറഞ്ഞ് പൃഥ്വി ഷാ. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തും മോശം സമയത്തും അദ്ദേഹം തനിക്ക് മികച്ച പിന്തുണ തന്നിട്ടുണ്ടെന്നും പൃഥ്വി ഷാ പറ‍ഞ്ഞു. സച്ചിന്‍ ക്രിക്കറ്റ് ഇതിഹാസം എന്ന നിലയില്‍ മാത്രമല്ല അര്‍ജ്ജുന്റെ പിതാവെന്ന നിലയിലും തനിക്ക് എന്നും പിന്തുണ തന്ന് സഹായിച്ചിട്ടുള്ള വ്യക്തിയാണെന്നും പൃഥ്വി ഷാ പറഞ്ഞു.

രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും അരങ്ങേറ്റത്തില്‍ ശതകം നേടിയപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും അതേ റെക്കോര്‍ഡ് ഉണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും പൃഥ്വി ഷാ പറഞ്ഞു. ദുലീപ് ട്രോഫി ഫൈനലിന് ശേഷമാണ് തനിക്ക് ഇതിനെക്കുറിച്ച് അറിയാനായതെന്നും പൃഥ്വി ഷാ വ്യക്തമാക്കി.

പൃഥ്വി ഷായ്ക്കും ശുഭ്മന്‍ ഗില്ലിനും മാനേജ്മെന്റിന്റെ പിന്തുണയുണ്ടാകണം

പൃഥ്വി ഷായ്ക്കും ശുഭ്മന്‍ ഗില്ലിനും ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ പിന്തുണയുണ്ടാകണമെന്ന് അറിയിച്ച് മുന്‍ സെലക്ടര്‍ സരണ്‍ദീപ് സിംഗ്. ഇരു താരങ്ങള്‍ക്കും പരാജയം നേരിടേണ്ടി വന്നാലും ടീമിന്റെ ബാക്കിംഗ് വേണ്ടവരാണെന്നും ഇരുവരും മികച്ച പ്രതിഭകളായതിനാല്‍ തന്നെ ടീം അവരെ പിന്തുണയ്ക്കുവാന്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലേക്ക് പൃഥ്വിയെ പരിഗണിച്ചില്ലെങ്കിലും ശുഭ്മന്‍ ഗില്ലിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ താരത്തിന് അധികം റണ്‍സ് കണ്ടെത്തുവാന്‍ സാധിച്ചില്ല. ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലേക്കും ഇംഗ്ലണ്ട് പര്യടനത്തിനും പൃഥ്വിയ്ക്ക് അവസരമില്ലെങ്കിലും ഗില്ലിന് അവസരം ലഭിച്ചിട്ടുണ്ട്.

പൃഥ്വിയെ ഒഴിവാക്കരുതായിരുന്നു – സരണ്‍ദീപ് സിംഗ്

പൃഥ്വി ഷായെ ഇത്തരത്തില്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കേണ്ടതല്ലായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ സരണ്‍ദീപ് സിംഗ്. വിരേന്ദര്‍ സേവാഗ് എന്താണോ ഇന്ത്യന്‍ ടെസ്റ്റ് ടീമിന് വേണ്ടി ചെയ്തത് അത് ആവര്‍ത്തിക്കുവാന്‍ ശേഷിയുള്ള ഒരു താരമാണ് പൃഥ്വി ഷായെന്നും യുവ താരത്തിനെ അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്തരത്തില്‍ മാറ്റി നിര്‍ത്തിയത് ശരിയായില്ലെന്ന് സരണ്‍ദീപ് സിംഗ് പറഞ്ഞു.

ഓസ്ട്രേലിയന്‍ ടൂറിന് ശേഷം ടീമില്‍ നിന്ന് പുറത്താക്കിയ ശേഷവും ആഭ്യന്തര ക്രിക്കറ്റില്‍ താരം മികച്ച ഫോമാണ് കാഴ്ചവെച്ചതെന്നും ടെക്നിക്കല്‍ പാകപിഴവുകള്‍ തിരുത്തി മുന്നോട്ട് വന്ന താരം ഐപിഎലിലും മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് സരണ്‍ദീപ് വ്യക്തമാക്കി.

ദേശീയ ടീമിലേക്ക് മടങ്ങിയെത്തുവാന്‍ പൃഥ്വി ഷായോട് വണ്ണം കുറയ്ക്കുവാന്‍ ആവശ്യപ്പെട്ട് സെലക്ടര്‍മാര്‍

വിജയ് ഹസാരെ ട്രോഫിയിലും ഐപിഎലിലും മികച്ച പ്രകടനമാണ് പൃഥ്വി ഷാ പുറത്തെടുത്തതെങ്കിലും ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരില്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കിയ താരത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായുമുള്ള ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല.

താരത്തിനോട് വീണ്ടും സെലക്ഷന്‍ ലഭിയ്ക്കണമെങ്കില്‍ ഏതാനും കിലോ കുറയ്ക്കണമെന്നാണ് സെലക്ടര്‍മാരുടെ ആവശ്യം. ബാക്കപ്പ് താരമായി പോലും സെലക്ടര്‍മാര്‍ പൃഥ്വി ഷായെ പരിഗണിച്ചിരുന്നില്ല. ബാക്കപ്പ് ഓപ്പണറായി ബംഗാളിന്റെ അഭിമന്യൂ ഈശ്വരനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രധാന ടീമില്‍ നാല് ഓപ്പണര്‍മാരാണ് ഇപ്പോളുള്ളത്. രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, മയാംഗ് അഗര്‍വാള്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് ഇവര്‍. ഇതില്‍ രാഹുല്‍ തന്റെ ഫിറ്റ്നെസ്സ് തെളിയിച്ചാല്‍ മാത്രമേ ടീമിനൊപ്പം യാത്രയാകുകയുള്ളു.

Exit mobile version