സിഎസ്‌കെ വിടണം എന്ന് ആവശ്യപ്പെട്ട് രവിചന്ദ്രൻ അശ്വിൻ


ഇന്ത്യൻ സീനിയർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ 2026 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) വിടാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. 2010-കളുടെ തുടക്കത്തിൽ ടീമിന്റെ പ്രധാന താരമായിരുന്ന അശ്വിന്റെ സിഎസ്‌കെയുമായുള്ള രണ്ടാം വരവ് ഇതോടെ അവസാനിച്ചേക്കും.

38-കാരനായ അശ്വിൻ, 2025 സീസണിൽ ഒൻപത് മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. കൂടുതൽ അവസരങ്ങൾ തേടിയാണ് താരം ഈ നീക്കം നടത്തിയത് എന്നാണ് സൂചന.
എം.എസ്. ധോണിയുടെ വിരമിക്കൽ അടുത്ത് നിൽക്കുന്ന ഈ സമയത്ത് സിഎസ്‌കെയെ സംബന്ധിച്ചിടത്തോളം ഇത് വളരെ നിർണായകമായ ഒരു നീക്കമാണ്.

അശ്വിൻ മറ്റൊരു ടീമിൽ ചേരുകയാണെങ്കിൽ ഒപ്പം സിഎസ്‌കെ അക്കാദമിയിലെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് സ്ഥാനവും ഒഴിയാൻ സാധ്യതയുണ്ടെന്ന് ചില അടുത്ത വൃത്തങ്ങൾ പറയുന്നു. 170-ൽ അധികം ഐപിഎൽ വിക്കറ്റുകൾ നേടിയിട്ടുള്ള താരമാണ് അശ്വിൻ.

ബഹുമാനം മാത്രം!!! അശ്വിനോട് നഥാന്‍ ലയൺ

500 വിക്കറ്റ് നേട്ടത്തിൽ അശ്വിന് ആശംസയുമായി നഥാന്‍ ലയൺ. തനിക്ക് ഇന്ത്യന്‍ താരത്തോട് ബഹുമാനം മാത്രമാണുള്ളതെന്ന് തന്റെ സോഷ്യൽ മീഡിയയിൽ നഥാന്‍ ലയൺ പറയുകയായിരുന്നു.

രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരെ അശ്വിന്‍ ഈ നേട്ടം കൊയ്തപ്പോള്‍ ഈ 500 വിക്കറ്റ് ക്ലബിൽ മുത്തയ്യ മുരളീധരന്‍, ഷെയിന്‍ വോൺ, ജെയിംസ് ആന്‍ഡേഴ്സൺ, അനിൽ കുംബ്ലെ, സ്റ്റുവര്‍ട് ബ്രോഡ്, ഗ്ലെന്‍ മഗ്രാത്ത്, കോര്‍ട്ണി വാൽഷ്, നഥാന്‍ ലയൺ എന്നിവരാണ് ഉള്ളത്.

അശ്വിനെ നിലനിർത്തണം, ശാർദുലിനെ ഒഴിവാക്കണം എന്ന് ശ്രീകാന്ത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ ശാർദുൽ താക്കൂറിനെ മാറ്റണം എന്നും സ്പിന്നർ രവിചന്ദ്രൻ അശ്വിനെ നിലനിർത്തണം എന്നും മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ആദ്യ ടെസ്റ്റിൽ ഇന്ത്യ വമ്പൻ തോൽവി ഏറ്റുവാങ്ങിയിരുന്നു‌. അതുകൊണ്ട് തന്നെ ഒരു പേസറെ കൂടെ ടീമിൽ ഉൾപ്പെടുത്തണം എന്ന അഭിപ്രായം ഉയരുകയാണ്‌. എന്നാൽ അശ്വിൻ ടീമിൽ ആവശ്യമാണ് എന്ന് ശ്രീകാന്ത് പറഞ്ഞു.

ആദ്യ ടെസ്റ്റിൽ അശ്വിൻ 19 ഓവറിൽ 41 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. “ഞാൻ ഇനിയും അശ്വിനെ കളിപ്പിക്കും. ശാർദുൽ താക്കൂറിനേക്കാൾ മികച്ചത് അശ്വിനാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഷാർദുലിന് പകരം ഞാൻ അശ്വിനെ കളിപ്പിക്കും. അഞ്ച് വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും ഒരു ജോഡി വിക്കറ്റ് അവൻ എടുക്കും.” ശ്രീകാന്ത് പറഞ്ഞു.

“ഒരുപക്ഷേ, അദ്ദേഹം ജഡേജയുമായി നന്നായി ഒത്തുചേർന്ന് നന്നായി ബൗൾ ചെയ്യും. ഈ രണ്ടുപേർക്കും ഒരുമിച്ച് പ്രവർത്തിച്ചാൽ 4-5 വിക്കറ്റുകൾ എടുക്കാൻ കഴിയും,” ശ്രീകാന്ത് പറഞ്ഞു.

ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ, രണ്ടാം ഏകദിനത്തിലും വിജയം

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തിലും വിജയം നേടി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 399/5 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. ശുഭ്മന്‍ ഗിൽ, ശ്രേയസ്സ് അയ്യര്‍ എന്നിവരുടെ ശതകങ്ങള്‍ക്കൊപ്പം കെഎൽ രാഹുലും സൂര്യകുമാര്‍ യാദവും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍ സാധ്യമാക്കിയത്.

ഗിൽ 104 റൺസും ശ്രേയസ്സ് അയ്യര്‍ 105 റൺസും നേടിയപ്പോള്‍ കെഎൽ രാഹുല്‍ 52 റൺസ് നേടി പുറത്തായി. ടി20 ശൈലിയിൽ സൂര്യകുമാര്‍ യാദവ് ബാറ്റ് വീശിയപ്പോള്‍ താരം 37 പന്തിൽ നിന്ന് പുറത്താകാതെ 72 റൺസാണ് നേടിയത്. ഇഷാന്‍ കിഷന്‍ 18 പന്തിൽ 31 റൺസും നേടി.

മഴ കളിയിൽ തടസ്സം സൃഷ്ടിച്ചപ്പോള്‍ ഓസ്ട്രേലിയയുടെ ലക്ഷ്യം 33 ഓവറിൽ 317 റൺസായി പുനഃക്രമീകരിച്ചുവെങ്കിലും ടീം 28.2 ഓവറിൽ 217 റൺസിന് ഓള്‍ഔട്ട് ആയി. 36 പന്തിൽ നിന്ന് 54 റൺസ് നേടിയ ഷോൺ അബോട്ട് ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ഡേവിഡ് വാര്‍ണര്‍ 53 റൺസും നേടി.

ഇന്ത്യയ്ക്കായി രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ പ്രസിദ്ധ കൃഷ്ണ രണ്ട് വിക്കറ്റ് നേടി. 99 റൺസ് വിജയം ആണ് ഇന്ത്യ മത്സരത്തിൽ കരസ്ഥമാക്കിയത്.

ഇന്ത്യയുടെ സെലക്ഷനിൽ വലിയ പിഴവ് സംഭവിച്ചു എന്ന് ഹർഭജൻ

ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിക്കുന്നതിനിടെ ഇന്ത്യയ്ക്ക് വലിയ പിഴവ് സംഭവിച്ചതായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഒരു ഓഫ് സ്പിന്നറെ ടീമിൽ ചേർക്കുന്നത് തന്നെ ആവശ്യമില്ലാത്ത കാര്യമായിരിക്കെ ഓസ്‌ട്രേലിയ സീരീസിനായി ഇന്ത്യൻ ടീമിൽ രണ്ട് ഓഫ് സ്പിന്നർമാരെ വിളിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല എന്ന് ഹർഭജൻ പറഞ്ഞു.

“ഏഷ്യാ കപ്പ് സ്ക്വാഡിൽ ഇല്ലാതിരുന്ന വാഷിംഗ്ടൺ സുന്ദറിനെ ശ്രീലങ്കയിലേക്ക് വിളിച്ചതാണ് ഇന്ത്യക്ക് പറ്റിയ ആദ്യ പിഴവ്. അതിനുശേഷം, ഈ പരമ്പരയ്ക്കായി രണ്ടാമത്തെ കളിക്കാരനെയും അവർ ചേർത്തു, അതാണ് ആർ അശ്വിൻ. ഇന്ത്യ ഓഫ് സ്പിന്നർമാരെ തിരയുന്നു എന്ന് വേണം കരുതാൻ” ഹർഭജൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“ടീമിൽ ഒരു ഓഫ് സ്പിന്നറെ തിരഞ്ഞെടുത്തിട്ടില്ലെന്നും ധാരാളം ഇടംകൈയ്യൻമാർ അവരുടെ മുന്നിൽ വന്നാൽ ഞങ്ങളുടെ ബൗളർമാർ കുഴപ്പത്തിലാകുമെന്നും ഇന്ത്യ ഇപ്പോൾ മനസ്സിലാക്കിയിരിക്കാം. അവരുടെ തെറ്റു തിരുത്താൻ ഇന്ത്യ മറ്റൊരു തെറ്റ് ചെയ്യാൻ പോകുന്നു എന്നാണ് തനിക്ക് തോന്നുന്നത്” ഹർഭജൻ പറഞ്ഞു.

“നിങ്ങൾ ഒരിക്കലും ടീമിൽ മൂന്ന് സ്പിന്നർമാരെ തിരഞ്ഞെടുക്കില്ല. നിങ്ങൾ പരമാവധി രണ്ടു താരങ്ങളെ തിരഞ്ഞെടുക്കും. രവീന്ദ്ര ജഡേജ തീർച്ചയായും കളിക്കാൻ പോകുന്നു, മറ്റേ സ്പിന്നർ കുൽദീപ് യാദവ് ആയിരിക്കും. ആർക്കും അവന്റെ സ്ഥാനത്ത് എത്താൻ ഇപ്പോൾ കഴിയില്ല.” – ഹർഭജൻ പറഞ്ഞു.

അശ്വിനും ചാഹലും ഇന്ത്യൻ ടീമിൽ ഉണ്ടാകണമായിരുന്നു എന്ന് മദൻ ലാൽ

2023ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ആർ അശ്വിനും യുസ്‌വേന്ദ്ര ചാഹലും ഇടംനേടാത്തതിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മദൻ ലാൽ അതൃപ്തി പ്രകടിപ്പിച്ചു. “കുൽദീപ് യാദവിനെ ഓസ്‌ട്രേലിയ ടീം നന്നായാണ് നേരിട്ടത്. യുസ്‌വേന്ദ്ര ചാഹലിന് അവസരം ലഭിക്കേണ്ടതായിരുന്നു. അദ്ദേഹം ഒരു മാച്ച് വിന്നിംഗ് ബൗളറാണ്,” ലാൽ പിടിഐയോട് പറഞ്ഞു.

“അശ്വിൻ 500-600 വിക്കറ്റ് നേടിയിട്ടുള്ള ആളാണ്. അദ്ദേഹത്തിന് വിക്കറ്റ് വീഴ്ത്താൻ അറിയാം. ഡബ്ല്യുടിസി ഫൈനലിലും ഞങ്ങൾ അവനെ കളിപ്പിച്ചില്ല” 1983 ലോകകപ്പ് ജേതാവ് ഒർമ്മിപ്പിച്ചു.

അശ്വിനും ചാഹലും ഏഷ്യകപ്പിനുള്ള ടീമിൽ ഇടം നേടിയില്ല എങ്കിലും അവർക്ക് ലോകകപ്പിലേക്കുള്ള വാതിൽ തുറന്നു കടക്കുകയാണ് എന്നാണ് രോഹിത് ശർമ്മയും അഗാർക്കറും ഇന്നലെ പറഞ്ഞത്‌.

ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 438ൽ അവസാനിച്ചു

വെസ്റ്റിൻഡീസിന് എതിരായ രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ് 438 റൺസിൽ അവസാനിച്ചു. ഇന്ന് കോഹ്ലി പുറത്തായതിനു പിന്നാലെ പെട്ടെന്ന് ഇന്ത്യൻ ബാറ്റിങ് വീഴാൻ തുടങ്ങി. കോഹ്ലി 121 റൺസ് എടുത്താണ് പുറത്തായത്‌. 61. റൺസുമായി ജഡേജ കോഹ്ലിക്ക് നല്ല പിന്തുണ നൽകിയിരുന്നു.

ഇഷൻ കിഷൻ 25 റൺസ് എടുത്തും പുറത്തായി. അവസാനം അശ്വിൻ 78 പന്തിൽ നിന്ന് 56 റൺസ് അടിച്ചത് ഇന്ത്യയെ 400നു മുകളിൽ എത്തിച്ചു. എട്ട് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു അശ്വിന്റെ ഇന്നിംഗ്സ്.

വെസ്റ്റിൻഡീസിനായി കെമർ റോചും വരികാനും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. ഹോൾദർ രണ്ട് വിക്കറ്റും വീഴ്ത്തി. ഇന്ന് ഇനിയും 40ൽ അധികം ഓവറുകൾ ബാക്കിയുണ്ട്. വെസ്റ്റിൻസിനെ ബൗളു കൊണ്ടും പ്രതിരോധത്തിൽ ആക്കാൻ ആകും എന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.

700 അന്താരാഷ്ട്ര വിക്കറ്റ് നേടുന്ന മൂന്നാം ഇന്ത്യൻ താരമായി അശ്വിൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 700 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി അശ്വിൻ മാറി. വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തിലാണ് അശ്വിൻ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യൻ ടീമിന് വേണ്ടിയുള്ള തന്റെ 271-ാം മത്സരത്തിൽ ആണ് 700 വിക്കറ്റിലേക്ക് അശ്വിൻ എത്തിയത്. അൽസാരി ജോസഫിംറ്റെ വിക്കറ്റാണ് അശ്വിന്റെ എഴുന്നാറാം വിക്കറ്റായത്.

ഈ വിക്കറ്റോടെ അശ്വിൻ, ഹർഭജൻ സിംഗ്, അനിൽ കുംബ്ലെ എന്നിവർക്കൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിൽ 700 വിക്കറ്റ് നേടിയ മൂന്നാം ഇന്ത്യൻ ബൗളർമാരായി. ഹർഭജന്റെ 707 എന്ന വിക്കറ്റ് നേട്ടത്തെ മറികടക്കുന്നതിന് അടുത്താണ് അശ്വിൻ ഇപ്പോൾ. 401 മത്സരങ്ങളിൽ നിന്ന് 953 വിക്കറ്റ് എടുത്ത കുംബ്ലെ ആണ് ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരം.

കളിക്കണമെന്നാഗ്രഹമുണ്ടായിരുന്നു, കാരണം കഴിഞ്ഞ ഫൈനലിലും താന്‍ നാല് വിക്കറ്റുകള്‍ നേടി – രവിചന്ദ്രന്‍ അശ്വിന്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ കളിക്കാനാകാത്തതിൽ വിഷമമുണ്ടെന്ന് പറഞ്ഞ് രവിചന്ദ്രന്‍ അശ്വിന്‍. താന്‍ ഫൈനൽ കളിക്കുവാന്‍ ആഗ്രഹിച്ചിരുന്നുവെന്നും കാരണം ടീം ഫൈനലിലേക്ക് എത്തുന്നതിൽ താനും ഒരു പങ്ക് വഹിച്ചിട്ടുണ്ട് എന്നും പറഞ്ഞ് രവിചന്ദ്രന്‍ അശ്വിന്‍. കഴിഞ്ഞ ഫൈനലില്‍ താന്‍ നാല് വിക്കറ്റ് നേടിയിരുന്നുവെന്നും രവിചന്ദ്രന്‍ അശ്വിന്‍ വ്യക്തമാക്കി.

എന്നാൽ ഇത് തനിക്ക് പ്രശ്നമില്ലെന്നും താന്‍ ഇതും മറികടന്ന് മുന്നോട്ട് പോകുമെന്നും കാരണം താന്‍ ഇത് പോലത്തെ സാഹചര്യത്തിലൂടെ മുന്നേ പോയിട്ടുണ്ടെന്നും രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞു. തനിക്ക് ഇത് തിരിച്ചടിയല്ലെന്നും ചെറിയൊരു തടസ്സം മാത്രമാണെന്നും അശ്വിന്‍ പറഞ്ഞു.

അശ്വിനെ ഫൈനലിൽ കളിപ്പിക്കാത്തത് അവിശ്വസനീയമായിരുന്നു എന്ന് സച്ചിൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ നിന്ന് സീനിയർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കിയത് അവിശ്വസനീയം ആയിരുന്നു എന്ന് ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ.അശ്വിനെ പോലൊരു സ്പിന്നർക്ക് അനുകൂല സാഹചര്യങ്ങൾ ആവശ്യമില്ല എന്നും സച്ചിൻ പറഞ്ഞു. അശ്വിൻ ഇല്ലാതെ ഇറങ്ങിയ ഇന്ത്യ ഫൈനലിൽ ഓസ്‌ട്രേലിയയോട് 209 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു.

“ഞാൻ മത്സരത്തിന് മുമ്പ് സൂചിപ്പിച്ചതുപോലെ, സമർത്ഥരായ സ്പിന്നർമാർ എല്ലായ്പ്പോഴും ട്രാക്കുകളെ ആശ്രയിക്കുന്നില്ല, അവർ വായുവിലെ ഡ്രിഫ്റ്റ് ഉപയോഗിക്കുന്നു, അവരുടെ വ്യത്യാസങ്ങൾ മറയ്ക്കാൻ ഉപരിതലത്തിൽ നിന്ന് ബൗൺസ് ചെയ്യുന്നു. മറക്കരുത്, ഓസ്‌ട്രേലിയക്ക് അവരുടെ ബാറ്റിംഗ് മുൻ നിരയിൽ 5 ഇടംകയ്യന്മാർ ഉണ്ടായിരുന്നു.” സച്ചിൻ പറഞ്ഞു. ഈ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഘട്ടത്തിൽ 13 ടെസ്റ്റുകളിൽ നിന്ന് 61 വിക്കറ്റുകൾ അശ്വിൻ നേടിയിരുന്നു.

അമ്പയര്‍മാരുടെ തീരുമാനത്തെ വിമര്‍ശിച്ചു, അശ്വിനെതിരെ പിഴ

രാജസ്ഥാന്‍ റോയൽസ് ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിനെതിരെ പിഴ വിധിച്ച് ഐപിഎൽ ഗവേണിംഗ് കൗൺസിൽ. ഇന്നലെ ചെന്നൈയ്ക്കെതിരെയുള്ള വിജയത്തിന് ശേഷം പ്രതികരിക്കുമ്പോളാണ് താരം അമ്പയര്‍മാരുടെ തീരുമാനങ്ങള്‍ ചിലപ്പോള്‍ തന്നെ അതിശയിപ്പിക്കുന്നു എന്ന് പറഞ്ഞിരുന്നു.

അമ്പയര്‍മാര്‍ ഡ്യു കാരണം പന്ത് മാറ്റിയത് തന്നെ അതിശയിപ്പിച്ചുവെന്നും ബൗളിംഗ് സൈഡ് അത് ആവശ്യപ്പെടാതെയാണ് ഇത് ചെയ്തതെന്നതും ഓര്‍ക്കണമെന്ന് മത്സരശേഷമുള്ള പത്രസമ്മേളനത്തിലാണ് താരത്തിന്റെ പ്രതികരണം.

മാച്ച് ഒഫീഷ്യലുകളെ അപകീര്‍ത്തിപ്പെടുത്തി എന്നതാണ് അശ്വിനെതിരെയുള്ള കുറ്റം. താരത്തിന്റെ മാച്ച് ഫീസിന്റെ 25 ശതമാനം ആണ് പിഴയായി വിധിച്ചിരിക്കുന്നത്.

അശ്വിനെ നേരത്തെ ഇറക്കുന്നത് നല്ല തീരുമാനം അല്ല എന്ന് ഗെയ്ല്

രാജസ്ഥാൻ റോയൽസ് രവിചന്ദ്ര അശ്വിനെ നേരത്തെ ബാറ്റിംഗിന് ഇറക്കുന്നതിനെ വിമർശിച്ച് ക്രിസ് ഗെയ്ല്. ഇന്നലെ അശ്വിനെ അഞ്ചാം നമ്പറിൽ ഇറക്കിയത് ടീമിന്റെ റൺ റേറ്റ് താഴോട്ട് പോകാൻ കാരണം ആയിരുന്നു. 22 പന്തിൽ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 30 റൺസ് നേടി എങ്കിലും തുടക്കത്തിൽ അശ്വിൻ ഒരുപാട് പന്ത് വെറുതെ കളഞ്ഞിരുന്നു.

“രാജസ്ഥാൻ റോയൽസ് പലപ്പോഴും ഇത് ചെയ്യാറുണ്ട്. അശ്വിനെ ശരിയായ ബാറ്റ്‌സ്മാൻമാർക്ക് മുന്നിൽ അയക്കുക എന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ അതിന് എതിരാണ്. നിങ്ങൾ അശ്വിനെ അയയ്‌ക്കുമ്പോൾ നിങ്ങൾക്ക് എതിരെ ഒരു ഇടംകൈ സ്പിന്നർ ബൗളിംഗ് ചെയ്യുന്നുണ്ട്. അതൊരു എളുപ്പമുള്ള സാഹചര്യമല്ല” ജിയോസിനിമയിലെ മിഡ് ഇന്നിംഗ്‌സിനിടെ ഗെയിൽ പറഞ്ഞു.

“അശ്വിനെഎത്രയും വേഗം ബൗൾ ചെയ്യാൻ ആഅന് കൊണ്ടുവരേണ്ടത്. ബാറ്റു ചെയ്യാ. ഇടംകൈയ്യൻ ബാറ്റേഴ്സ് വാറ്റു ചെയ്യുമ്പ അശ്വിൻ ബൗൾ ചെയ്യാൻ എത്തിയാൽ അത് ഗുണം ചെയ്യും” ഗെയ്ൽ നിർദ്ദേശിച്ചു.

Exit mobile version