ദക്ഷിണാഫ്രിക്ക എയ്ക്ക് തകർപ്പൻ വിജയം: 417 റൺസ് ചേസ് ചെയ്ത് ഇന്ത്യ എ-യെ തോല്പ്പിച്ചു


ഇന്ത്യ എ-ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക എ ചരിത്ര വിജയം സ്വന്തമാക്കി. ബെംഗളൂരുവിലെ ബി.സി.സി.ഐ. സെന്റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 417 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നാണ് ദക്ഷിണാഫ്രിക്ക എ അവിശ്വസനീയമായ പ്രകടനം കാഴ്ചവെച്ചത്.

ജോർദാൻ ഹെർമൻ (91), ലെസെഗോ സെനോക്വാനെ (77), സുബൈർ ഹംസ (77) എന്നിവരുടെ ശ്രദ്ധേയമായ പ്രകടനങ്ങളാണ് ഈ വിജയം അനായാസമാക്കിയത്. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് തുടങ്ങിയ പ്രമുഖ ബോളർമാർ ഉൾപ്പെട്ട ഇന്ത്യൻ നിരയെയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര നിഷ്പ്രഭമാക്കിയത്.


ഹെർമനും സെനോക്വാനെയും ചേർന്ന് 156 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് സ്ഥാപിച്ച് ദക്ഷിണാഫ്രിക്ക എ-ക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇന്ത്യൻ ബോളർമാർ ഓപ്പണർമാരെ പുറത്താക്കി തിരിച്ചടിച്ചെങ്കിലും, മധ്യനിരയിൽ ഹംസയും ടെംബ ബാവുമയും ചേർന്ന് 107 റൺസിന്റെ നിർണായക കൂട്ടുകെട്ടുമായി ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. ഇന്ത്യൻ ബോളർമാർ വിക്കറ്റുകൾ വീഴ്ത്തി സമ്മർദ്ദം ചെലുത്തിയപ്പോഴും, ദക്ഷിണാഫ്രിക്ക എ സംയമനം പാലിച്ചു. ഒടുവിൽ, കോണർ എസ്റ്റർഹുയിസെൻ നേടിയ പുറത്താകാത്ത 52 റൺസ് വിജയത്തിലേക്ക് ടീമിനെ നയിച്ചു.

മൂന്ന് ഓവറുകൾ ശേഷിക്കെ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക എയുടെ ഈ തകർപ്പൻ വിജയം. ഇതോടെ പരമ്പര 1-1 എന്ന നിലയിൽ സമനിലയിലായി.

ദക്ഷിണാഫ്രിക്ക 509/7 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്തു, ഇന്ത്യ എ യ്ക്ക് മികച്ച തുടക്കം

ഇന്ത്യ – ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള ചതുര്‍ദിന മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കൂറ്റന്‍ സ്കോര്‍ നേടിയ ശേഷം ഡിക്ലയര്‍ ചെയ്ത് ദക്ഷിണാഫ്രിക്ക. 509/7 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക ഡിക്ലയര്‍ ചെയ്തപ്പോള്‍ ഇന്ത്യ 125/1 എന്ന നിലയിലാണ്.

48 റൺസ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ പ്രിയാംഗ് പഞ്ചൽ(45), അഭിമന്യൂ ഈശ്വരന്‍(27) എന്നിവരാണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്.

പീറ്റര്‍ മലന്‍(163), ടോണി ഡി സോര്‍സി(117), ജേസൺ സ്മിത്ത്(52), സിനേതേമ്പ കെഷീലേ(72*), ജോര്‍ജ്ജ് ലിന്‍ഡേ(51) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്.

ഇന്ത്യ എ യ്ക്കെതിരെ കരുതുറ്റ നിലയിൽ ദക്ഷിണാഫ്രിക്ക എ ടീം

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യ എ ടീമിനെതിരെ ആദ്യ ചതുര്‍ദിനത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ കരുതുറ്റ നിലയിൽ ദക്ഷിണാഫ്രിക്ക എ ടീം.

ബ്ലൂംഫോണ്ടൈനിൽ 343/3 എന്ന നിലയിലുള്ള ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ പീറ്റര്‍ മലനും ടോണി ഡി സോര്‍സിയും ശതകങ്ങള്‍ നേടിയാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

സോര്‍സി 117 റൺസ് നേടി പുറത്തായപ്പോള്‍ പീറ്റര്‍ മലന്‍ പുറത്താകാതെ 157 റൺസ് നേടിയിട്ടുണ്ട്.

ടോസ് നേടിയ ഇന്ത്യ എ നായകന്‍ പ്രിയാംഗ് പഞ്ചല്‍ എതിരാളികളോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. നവ്ദീപ് സൈനിയും അര്‍സന്‍ നാഗസ്വാല്ലയും ഓരോ വിക്കറ്റ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 14/2 എന്ന നിലയിലേക്ക് വീണു.

പിന്നീട് മലന്‍ – സോര്‍സി കൂട്ടുകെട്ട് 217 റൺസ് കൂട്ടുകെട്ട് നേടി ടീമിനെ കരുതുറ്റ നിലയിലേക്ക് എത്തിച്ചുവെങ്കിലും ഉമ്രാന്‍ മാലിക് കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

51 റൺസ് നേടിയ ജേസൺ സ്മിത്തിനൊപ്പം നാലാം വിക്കറ്റിൽ 112 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് പീറ്റര്‍ മലന്‍ ഇപ്പോള്‍ നേടിയിട്ടുള്ളത്.

ശതകം പൂര്‍ത്തിയാക്കി പ്രിയാംഗ് പഞ്ചല്‍, ഇന്ത്യയുടെ ലീഡ് 200നടുത്തേക്ക്

മത്സരം അവസാനിക്കുവാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സമനിലയിലേക്ക് നീങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായ മത്സരത്തില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി പ്രിയാംഗ് പഞ്ചല്‍. ഇന്ത്യ എയുടെ രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണിംഗ് വിക്കറ്റില്‍ അഭിമന്യു ഈശ്വരനുമായി ചേര്‍ന്ന് 94 റണ്‍സ് നേടി പഞ്ചല്‍ ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതിനിടെ ഡെയിന്‍ പിഡെട് 37 റണ്‍സ് നേടിയ ഈശ്വരനെ പുറത്താക്കി ഇന്ത്യയ്ക്ക് ആദ്യ പ്രഹരം നല്‍കി.

പിന്നീട് തന്റെ അടുത്ത ഓവറില്‍ പിഡെട് ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിനെയും പുറത്താക്കി. ഇതോടെ 94/0 എന്ന നിലയില്‍ നിന്ന് 94/2 എന്ന നിലയിലേക്ക് ഇന്ത്യ വീണു. പിന്നീട് കരുണ്‍ നായരുമായി ചേര്‍ന്ന് ഇന്നിംഗ്സ് മുന്നോട്ട് നയിച്ച പഞ്ചല്‍ തന്റെ ശതകം പൂര്‍ത്തിയാക്കി. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ 52 ഓവറില്‍ 161/2 എന്ന നിലയിലാണ്. 101 റണ്‍സുമായി പ്രിയാംഗ് പഞ്ചലും 19 റണ്‍സ് നേടി കരുണ്‍ നായരുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് മത്സരത്തില്‍ 178 റണ്‍സിന്റെ ലീഡാണ് ഇപ്പോളുള്ളത്.

വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കി, മത്സരം സമനിലയിലേക്ക്

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ യ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ മികച്ച ബാറ്റിംഗ് തുടക്കം. 14/0 എന്ന നിലയില്‍ മത്സരത്തിന്റ എഅവസാന ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 85/0 എന്ന നിലയിലാണ്. മത്സരത്തില്‍ ഇന്ത്യയ്ക്ക് 102 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്. രണ്ട് സെഷന്‍ മാത്രം അവശേഷിക്കെ മത്സരം സമനിലയിലേക്കാണ് നീങ്ങുന്നത്.

49 റണ്‍സ് നേടിയ പ്രിയാംഗ് പഞ്ചലും 33 റണ്‍സ് നേടി അഭിമന്യൂ ഈശ്വരനുമാണ് ഇന്ത്യയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് നല്‍കാതെ ഇന്ത്യ, വിയാന്‍ മുള്‍ഡറിനെ കാഴ്ചക്കാരനാക്കി വാലറ്റത്തെ തുടച്ച് നീക്കി കുല്‍ദീപ് യാദവും ഷഹ്ബാദ് നദീമും

ഇന്ത്യ എ യ്ക്കെതിരെ ലീഡ് നേടുകയെന്ന ദക്ഷിണാഫ്രിക്ക എയുടെ മോഹങ്ങള്‍ക്ക് വിലങ്ങ് തടിയായി കുല്‍ദീപ് യാദവും . വിയാന്‍ മുള്‍ഡര്‍ 131 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ വാലറ്റത്തെ ഒരു വശത്ത് നിന്ന് പിഴുതെടുത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ടീമിന് 17 റണ്‍സിന്റെ നേരിയ ലീഡ് നല്‍കുകയായിരുന്നു. കുല്‍ദീപ് യാദവ് 4 വിക്കറ്റും ഷഹ്ബാസ് നദീം 3 വിക്കറ്റും നേടിയപ്പോള്‍ 109.3 ഓവറില്‍ ദക്ഷിണാഫ്രിക്ക 400 റണ്‍സിന് ഓള്‍ഔട്ട് ആയി.

355/6 എന്ന നിലയില്‍ നിന്ന് അവസാന 4 വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 45 റണ്‍സ് നേടുന്നതിനിടയില്‍ നഷ്ടമാകുകയായിരുന്നു. എയ്ഡന്‍ മാര്‍ക്രം 161 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി.

മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ 14/0 എന്ന നിലയിലാണ്. പ്രിയാംഗ് പഞ്ചല്‍ 9 റണ്‍സും അഭിമന്യൂ ഈശ്വരന്‍ 5 റണ്‍സുമായി നില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്ക 31 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്.

മൂന്നാം ദിവസത്തെ ഒന്നാം സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ അതിജീവിച്ച് ദക്ഷിണാഫ്രിക്ക എ

എയ്ഡന്‍ മാര്‍ക്രത്തിന്റെ അര്‍ദ്ധ ശതകത്തിനൊപ്പം 42 റണ്‍സുമായി വിയാന്‍ മുള്‍ഡറും നിലയുറപ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക എ യ്ക്ക് മൂന്നാം ദിവസം മികച്ച തുടക്കം. തലേ ദിവസം 159/5 എന്ന നിലയില്‍ അവസാനിച്ചിടത്ത് നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത് എയ്ഡന്‍ മാര്‍ക്രത്തിന്റെ ശതകമാണ്. 140 റണ്‍സ് നേടിയ താരവും 42 റണ്‍സുമായി വിയാന്‍ മുള്‍ഡറും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 108 റണ്‍സ് ദക്ഷിണാഫ്രിക്ക എ യെ ഭേദപ്പെട്ട നിലയിലേക്ക് നയിക്കുകയായിരുന്നു.

217 പന്തുകള്‍ നേരിട്ട മാര്‍ക്രം 18 ബൗണ്ടറിയും 2 സിക്സും അടക്കമാണ് 140 റണ്‍സ് നേടിയിരിക്കുന്നത്. ഇന്ത്യയുടെ സ്കോറിന് 167 റണ്‍സ് പിന്നിലാണ് ദക്ഷിണാഫ്രിക്ക ഇപ്പോളും.

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍, അഞ്ച് വിക്കറ്റ് നഷ്ടം

ഇന്ത്യ എയുടെ 417 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക എ യ്ക്ക് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടം. 159 റണ്‍സാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ഇതുവരെ നേടിയത്. രണ്ടാം വിക്കറ്റില്‍ എയ്ഡന്‍ മാര്‍ക്രവും ത്യൂണിസ് ഡി ബ്രൂയിനും ചേര്‍ന്ന് മികച്ച നിലയിലേക്ക് സന്ദര്‍ശകരെ നയിച്ചുവെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാരായ ഷഹ്ബാസ് നദീമും കുല്‍ദീപ് യാദവും കനത്ത പ്രഹരങ്ങള്‍ ഏല്പിക്കുകയായിരുന്നു.

83 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രം ഒരറ്റത്ത് നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും മറുവശത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തിരിച്ചടി നല്‍കി. ഷഹ്ബാസും കുല്‍ദീപും രണ്ട് വീതം വിക്കറ്റാണ് നേടിയത്. ത്യൂണിസ് ഡി ബ്രൂയിന്‍ 41 റണ്‍സ് നേടി പുറത്തായപ്പോള്‍ രണ്ടാം ദിവസം സ്റ്റംപ്സിന് പിരിയുമ്പോള്‍ വിയാന്‍ മുള്‍ഡര്‍ 9 റണ്‍സുമായി മാര്‍ക്രത്തിന് കൂട്ടായി നിലകൊള്ളുന്നു.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 258 റണ്‍സ് പിന്നിലായാണ് ദക്ഷിണാഫ്രിക്ക ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്.

417 റണ്‍സിന് ഓള്‍ഔട്ട് ആയി ഇന്ത്യ, ജലജ് സക്സേന പുറത്താകാതെ 48 റണ്‍സ്

ദക്ഷിണാഫ്രിക്ക എ യ്ക്കെതിരെ 417 റണ്‍സിന് പുറത്തായി ഇന്ത്യ. 339/5 എന്ന നിലയില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ. 78 റണ്‍സ് കൂടി നേടി പുറത്താകുകയായിരുന്നു. ശിവം ഡുബേ 68 റണ്‍സ് നേടിയപ്പോള്‍ ജലജ് സക്സേന പുറത്താകാതെ 48 റണ്‍സുമായി നിന്നു. 24 റണ്‍സ് നേടിയ ഉമേഷ് യാദവുമായി ചേര്‍ന്ന് ജലജ് എട്ടാം വിക്കറ്റില്‍ നേടിയ 35 റണ്‍സാണ് ഇന്ത്യയെ 400 കടക്കുവാന്‍ സഹായിച്ചത്.

ഉമേഷ് റണ്ണൗട്ടായി അധികം വൈകാതെ ഇന്ത്യ എ ഇന്നിംഗ്സ് അവസാനിച്ചു. 13 പന്തില്‍ നിന്ന് 2 വീതം സിക്സും ഫോറും നേടിയാണ് ഉമേഷ് തന്റെ 24 റണ്‍സ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഡെയിന്‍ പീഡെട്, വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

അര്‍ദ്ധ ശതകവുമായി വൃദ്ധിമാന്‍ സാഹയും ശിവം ഡുബേയും, ഇന്ത്യ അതിശക്തമായ നിലയില്‍

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ മികച്ച നിലയില്‍. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 100 ഓവറില്‍ 339/5 എന്ന നിലയിലാണ്. 63 റണ്‍സ് നേടിയ ശിവം ഡുബേയും 14 റണ്‍സുമായി ജലജ് സക്സേനയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 233/3 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 78 റണ്‍സ് നേടിയ കരുണ്‍ നായരെ 6 റണ്‍സ് കൂടി നേടുന്നതിനിടെ നഷ്ടമായി.

73 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയ ശേഷം വിയാന്‍ മുള്‍ഡര്‍ ആണ് കരുണ്‍ നായരെ പുറത്താക്കിയത്. 47 റണ്‍സ് കൂടി അഞ്ചാം വിക്കറ്റില്‍ നേടിയ ശേഷം സാഹയുടെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. താരം 60 റണ്‍സാണ് നേടിയ്. വെറോണ്‍ ഫിലാന്‍ഡറിനായിരുന്നു വിക്കറ്റ്.

ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ആദ്യ ചതുര്‍ദിന മത്സരത്തില്‍ വിജയം കരസ്ഥമാക്കി ഇന്ത്യ എ. മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 186 റണ്‍സില്‍ അവസാനിപ്പിച്ച് 3 വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് നേടിയാണ് നാലാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ഇന്ത്യ വിജയം ഉറപ്പാക്കിയത്.

തലേ ദിവസത്തെ സ്കോറിനോടൊപ്പം 7 റണ്‍സ് കൂടി നേടുന്നതിനിടെ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആകുകയായിരുന്നു. ലൂഥോ സിപാംലയെ പുറത്താക്കി ശര്‍ദ്ധുല്‍ താക്കൂര്‍ ആണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 48 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയ ലക്ഷ്യം.

ശുഭ്മന്‍ ഗില്‍(5), അങ്കിത് ഭാവനെ(6), കെഎസ് ഭരത്(5) എന്നിവരെ ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും റിക്കി ഭുയി(20*), ശിവം ഡുബേ(12*) എന്നിവര്‍ ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ലുംഗിസാനി ഗിഡിയ്ക്ക് രണ്ട് വിക്കറ്റും ഡെയിന്‍ പീഡെട് ഒരു വിക്കറ്റും നേടി.

ലീഡ് 40 റണ്‍സ് മാത്രം, ദക്ഷിണാഫ്രിക്കയ്ക്ക് അവശേഷിക്കുന്നത് ഒരു വിക്കറ്റ്

രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ന്നപ്പോള്‍ ഇന്ത്യ എ യ്ക്കെതിരെ മോശം നിലയില്‍ ദക്ഷിണാഫ്രിക്ക എ. നാളെ മത്സരത്തിന്റെ അവസാന ദിവസം തിരുവനന്തപുരത്തെ മഴ കനിഞ്ഞാല്‍ മാത്രമേ പരാജയം ഒഴിവാക്കുവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആകുകയുള്ളു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 179/9 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. കൈവശമുള്ളത് 40 റണ്‍സിന്റെ ലീഡ് മാത്രം.

മൂന്നാം ദിവസം മഴ കാരണം വൈകി തുടങ്ങിയ മത്സരത്തില്‍ ഹെയിന്‍റിച്ച് ക്ലാസ്സെനും വിയാന്‍ മുള്‍ഡറും ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകളായി നിന്നുവെങ്കിലും മുള്‍ഡര്‍ റണ്ണൗട്ട് ആയതോടെ ദക്ഷിണാഫ്രിക്കയുടെ പതനം ആരംഭിച്ചു. ആറാം വിക്കറ്റില്‍ 74 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ മുള്‍ഡര്‍ 46 റണ്‍സ് നേടി പുറത്തായി. പിന്നീട് 10 റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റുകള്‍ കൂടി ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി.

48 റണ്‍സ് നേടിയ ഹെയിന്‍റിച്ച് ക്ലാസ്സെനെ പുറത്താക്കി ജലജ് സക്സേന മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. നേരത്തെ ഡെയിന്‍ പീഡെടിനെ താരം പുറത്താക്കുകയായിരുന്നു. ഷഹ്ബാസ് നദീം മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ക്രീസില്‍ 5 റണ്‍സുമായി ലൂഥോ സിപാംലയും റണ്ണൊന്നുമെടുക്കാതെ ലുംഗിസാനി ഗിഡിയുമാണ് നില്‍ക്കുന്നത്.

Exit mobile version