സ‍ഞ്ജു സാംസണിനും പൃഥ്വി ഷായ്ക്കും അര്‍ദ്ധ ശതകം നഷ്ടം

തന്റെ അരങ്ങേറ്റ ഏകദിന മത്സരത്തിൽ അര്‍ദ്ധ ശതകം നേടുവാനുള്ള അവസരം സഞ്ജുവിന് നഷ്ടമായി. ഓപ്പണര്‍ പൃഥ്വി ഷായ്ക്കും അര്‍ദ്ധ ശതകം നഷ്ടമാകുന്നതാണ് ഇന്ന് കൊളംബോയിൽ കണ്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ശിഖര്‍ ധവാനെ തുടക്കത്തിൽ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 28 റൺസായിരുന്നു.

പിന്നീട് പൃഥ്വി ഷായും സഞ്ജു സാംസണും ചേര്‍ന്ന് 74 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. പൃഥ്വിയെ 49 റൺസിൽ ദസുന്‍ ഷനക വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോള്‍ സഞ്ജു സാംസൺ 46 റൺസ് നേടിയാണ് പവലിയനിലേക്ക് മടങ്ങിയത്. സ‍ഞ്ജു പുറത്താകുമ്പോള്‍ 18.4 ഓവറിൽ 118/3 എന്ന നിലയിലായിരുന്നു ഇന്ത്യ.

നാലോവര്‍ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് ഈ രണ്ട് സെറ്റായ ബാറ്റ്സ്മാന്മാരെയും നഷ്ടമായത്.

Exit mobile version