10 കോടി രൂപയ്ക്ക് മുഹമ്മദ് ഷമി ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലേക്ക്


ലഖ്‌നൗ: ഐപിഎൽ 2026 ലേലത്തിന് മുന്നോടിയായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ സൺറൈസേഴ്‌സ് ഹൈദരാബാദ് (SRH) ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലേക്ക് (LSG) കൈമാറ്റം ചെയ്തു. അദ്ദേഹത്തിന്റെ മുൻപത്തെ ലേലത്തുകയായ 10 കോടി രൂപയ്ക്ക് തുല്യമായ ‘ഓൾ-ക്യാഷ് ഡീൽ’ വഴിയാണ് ഈ കൈമാറ്റം.

35-കാരനായ ഷമിക്ക് ഐപിഎൽ 2025 സീസൺ മോശമായിരുന്നു. ഒമ്പത് മത്സരങ്ങളിൽ നിന്ന് 11.23 എന്ന ഉയർന്ന ഇക്കോണമി റേറ്റിൽ ആറ് വിക്കറ്റുകൾ മാത്രമാണ് അദ്ദേഹം വീഴ്ത്തിയത്. എന്നാൽ ഈ ട്രേഡ് വഴി എൽഎസ്ജിക്കൊപ്പം തന്റെ ഐപിഎൽ കരിയർ പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹം ലക്ഷ്യമിടുന്നു. മുമ്പ് ഗുജറാത്ത് ടൈറ്റൻസിനായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുകയും 2023-ൽ പർപ്പിൾ ക്യാപ് നേടുകയും ചെയ്തിരുന്ന ഷമിയെ പരിക്കുകളാണ് 2024-ൽ കളിക്കളത്തിൽ നിന്ന് അകറ്റിയത്.

മുൻ ഡൽഹി താരം അഭയ് ശർമ്മ ഐ.പി.എൽ 2026-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഫീൽഡിംഗ് കോച്ചായേക്കും


ഐ.പി.എൽ 2026-ന് മുന്നോടിയായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽ.എസ്.ജി) തങ്ങളുടെ പരിശീലക സ്റ്റാഫിൽ വലിയ അഴിച്ചുപണി നടത്തുന്നു. ഇതിൻ്റെ ഭാഗമായി മുൻ ഡൽഹി, റെയിൽവേസ് ക്രിക്കറ്റർ അഭയ് ശർമ്മ പുതിയ ഫീൽഡിംഗ് കോച്ചായി ടീമിനൊപ്പം ചേരുമെന്ന് റിപ്പോർട്ട്.


56 വയസ്സുള്ള അഭയ്, ഇന്ത്യൻ അണ്ടർ 19 ടീമിനെ പരിശീലിപ്പിച്ചതിൽ വിപുലമായ പരിചയസമ്പത്ത് ഉള്ള വ്യക്തിയാണ്. നിരവധി അണ്ടർ 19 ലോകകപ്പുകളിൽ അദ്ദേഹം ഫീൽഡിംഗ് കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ഉഗാണ്ട ദേശീയ ടീമിനെ അവരുടെ ആദ്യ ലോകകപ്പ് കാമ്പെയ്‌നിൽ നയിച്ചത് അടുത്തിടെയാണ.

അഭയുടെ നിയമനം എൽ.എസ്.ജി-യുടെ ഫീൽഡിംഗ് വിഭാഗത്തെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ രണ്ട് സീസണുകളിൽ പ്ലേഓഫിൽ കടന്ന ടീം, കഴിഞ്ഞ രണ്ട് പതിപ്പുകളിലും ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് എൽ.എസ്.ജി ഈ തന്ത്രപരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. അഭയ് ശർമ്മയ്‌ക്കൊപ്പം ടോം മൂഡിയെ ഗ്ലോബൽ ഡയറക്ടർ ഓഫ് ക്രിക്കറ്റായും കെയ്ൻ വില്യംസണിനെ സ്ട്രാറ്റജിക് ഡയറക്ടറായും ടീം കൊണ്ടുവന്നിട്ടുണ്ട്.

സഹീർ ഖാൻ ലഖ്നൗ സൂപ്പർ ജയന്റ്‌സ് വിട്ടു


ലഖ്നൗ: ഐപിഎൽ 2025 സീസണിന് ശേഷം ലഖ്നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്റർ സ്ഥാനത്ത് നിന്ന് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ രാജിവെച്ചു. ഒരു സീസണിൽ മാത്രമാണ് സഹീർ ടീമിനൊപ്പം പ്രവർത്തിച്ചത്. ടീം ഉടമ സഞ്ജീവ് ഗോയങ്ക, മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗർ, സഹീർ ഖാൻ എന്നിവരുടെ കാഴ്ചപ്പാടുകളിലുള്ള ഭിന്നതയാണ് ഈ വേർപിരിയലിന് പ്രധാന കാരണം.


ഐപിഎൽ 2025-ന് മുന്നോടിയായുള്ള മെഗാ ലേലത്തിന് മുമ്പ് ഗൗതം ഗംഭീറിന് പകരക്കാരനായിട്ടാണ് സഹീർ ഖാൻ എൽ.എസ്.ജി ക്യാമ്പിലെത്തിയത്. ടീം ക്യാപ്റ്റൻ റിഷഭ് പന്തുമായി നല്ല ബന്ധമുണ്ടായിരുന്നെങ്കിലും, ടീമിന്റെ നേതൃനിരയിലെ “ചിന്താക്കുഴപ്പങ്ങൾ” സഹീറിനെ നിരാശനാക്കിയിരുന്നു. ഇതാണ് സീസണിന്റെ രണ്ടാം പകുതിയിൽ ടീമിന്റെ പ്രകടനത്തെ ബാധിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


റിഷഭ് പന്തിന്റെ നേതൃത്വത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്‌സ് ഐപിഎൽ 2025 സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 6 വിജയങ്ങൾ മാത്രം നേടി ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സ്ഥിരതയില്ലായ്മയും പരിക്കുകളുമായിരുന്നു ടീമിന് പ്രധാന വെല്ലുവിളി. പേസർ മായങ്ക് യാദവിന് പരിക്ക് കാരണം രണ്ട് മത്സരങ്ങളിൽ മാത്രമാണ് കളിക്കാനായത്. വരാനിരിക്കുന്ന ഐപിഎൽ 2026 മിനി ലേലത്തിന് മുന്നോടിയായി മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ, രവി ബിഷ്ണോയി, ഡേവിഡ് മില്ലർ തുടങ്ങിയ ചില കളിക്കാരെ ടീം ഒഴിവാക്കാൻ സാധ്യതയുണ്ട്.

ലക്നൗ സൂപ്പർ ജയന്റ്‌സ് സഹീർ ഖാനുമായി പിരിയുന്നു


ലക്നൗ സൂപ്പർ ജയന്റ്‌സ് ടീം മെന്റർ സഹീർ ഖാനുമായി വഴിപിരിയാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2025-ലെ ഐപിഎല്ലിൽ റിഷഭ് പന്തിൻ്റെ നേതൃത്വത്തിൽ ടീം ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ഈ തീരുമാനം. 2024-ൽ മുംബൈ ഇന്ത്യൻസിൽ നിന്ന് ലക്നൗവിൽ എത്തിയ സഹീർ ഖാൻ, മോൺ മോർക്കൽ പോയതോടെ ബൗളിംഗ് കോച്ചിന്റെ ചുമതലയും ഏറ്റെടുത്തിരുന്നു.

എന്നാൽ, ഇനി ലക്നൗ സൂപ്പർ ജയന്റ്‌സിന് പുറമെ RPSG ഗ്രൂപ്പിന്റെ മറ്റ് ക്രിക്കറ്റ് ടീമുകളായ ദി ഹണ്ട്രഡിലെ മാഞ്ചസ്റ്റർ ഒറിജിനൽസ്, SA20-യിലെ ഡർബൻ സൂപ്പർ ജയന്റ്‌സ് എന്നിവയുടെയും ചുമതല വഹിക്കാൻ കഴിയുന്ന ഒരു മെന്ററെയാണ് മാനേജ്മെന്റ് തിരയുന്നത്.


ടീം ഉടമ സഞ്ജീവ് ഗോയങ്ക നിലവിൽ ദി ഹണ്ട്രഡ് ടൂർണമെൻ്റിനായി യുകെയിലാണ്. RPSG ഗ്രൂപ്പിന്റെ എല്ലാ ക്രിക്കറ്റ് പ്രവർത്തനങ്ങളുടെയും വളർച്ചയ്ക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന ഒരു ഡയറക്ടർ ഓഫ് ക്രിക്കറ്റിനെ നിയമിക്കാൻ അദ്ദേഹം ശ്രമിക്കുമെന്നാണ് സൂചന. മുൻ ഇന്ത്യൻ ബൗളിംഗ് കോച്ചായ ഭരത് അരുണിനെ ലക്നൗവിൻ്റെ ബൗളിംഗ് കോച്ചായി ടീം നേരത്തെ തന്നെ നിയമിച്ചിരുന്നു.

ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ മുഴുവൻ ടീമിനും 12 ലക്ഷം പിഴ!! പന്തിന് 30 ലക്ഷം!!


റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ അവസാന ഐപിഎൽ 2025 ലീഗ് മത്സരത്തിൽ സ്ലോ ഓവർ റേറ്റ് പാലിച്ചതിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ ഋഷഭ് പന്തിന് 30 ലക്ഷം രൂപ പിഴ ചുമത്തി. ഐപിഎൽ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണിൽ എൽഎസ്ജിയുടെ മൂന്നാമത്തെ തെറ്റാണിത്.


ഐപിഎൽ നിർദ്ദേശങ്ങൾ അനുസരിച്ച്, ഇംപാക്ട് പ്ലേയർ ഉൾപ്പെടെയുള്ള മറ്റ് പ്ലേയിംഗ് ഇലവനിലെ എല്ലാ അംഗങ്ങൾക്കും 12 ലക്ഷം രൂപ അല്ലെങ്കിൽ അവരുടെ മത്സര ഫീയുടെ 50% (ഏതാണോ കുറവ്) പിഴ ചുമത്തിയിട്ടുണ്ട്.


ലഖ്‌നൗവിൽ നടന്ന മത്സരം ആതിഥേയർക്ക് നിരാശ സമ്മാനിച്ചു, ആറ് വിക്കറ്റിന് അവർ ആർസിബിയോട് തോറ്റു. അവസാന ആറ് മത്സരങ്ങളിൽ ഒരെണ്ണം മാത്രം ജയിച്ച എൽഎസ്ജിയുടെ പ്ലേഓഫ് പ്രതീക്ഷകൾ ഇതോടെ അവസാനിച്ചു. ആദ്യ എട്ട് മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച് മികച്ച തുടക്കം ലഭിച്ചെങ്കിലും മോശം ഫിനിഷ് അവരുടെ കാമ്പയിന് ദുഃഖകരമായ അന്ത്യം നൽകി.

സൂര്യകുമാറും റിക്കിൾട്ടനും തിളങ്ങി! മുംബൈക്ക് മികച്ച സ്കോർ

വാങ്കഡെയിൽ ലഖ്‌നൗവിനെതിരെ മുംബൈക്ക് മികച്ച സ്കോർ. ബാറ്റിംഗിനയക്കപ്പെട്ട മുംബൈ ഇന്ത്യൻസ് വാങ്കഡെ സ്റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്സിനെതിരെ 7 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടി. ഓപ്പണർ റയാൻ റിക്കിൾട്ടൺ 32 പന്തിൽ 6 ഫോറുകളും 4 സിക്സറുകളും സഹിതം 58 റൺസ് നേടി മികച്ച തുടക്കം നൽകി. രോഹിത് ശർമ്മയുടെ പെട്ടെന്നുള്ള പുറത്താകലിന് ശേഷം, വിൽ ജാക്സ് (21 പന്തിൽ 29), പിന്നീട് സൂര്യകുമാർ യാദവ് (28 പന്തിൽ 54) എന്നിവർ സ്കോർബോർഡിനെ അതിവേഗം മുന്നോട്ട് നയിച്ചു.

അവസാന ഓവറുകളിൽ, നമൻ ധീർ (11 പന്തിൽ 25)*, കോർബിൻ ബോഷ് (10 പന്തിൽ 20) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് മുംബൈയെ 210 കടത്തി.
ലഖ്‌നൗവിന്റെ ബൗളിംഗ് നിരയ്ക്ക് റൺ ഒഴുക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മായങ്ക് യാദവും ആവേശ് ഖാനും രണ്ട് വിക്കറ്റുകൾ വീതം നേടിയെങ്കിലും ധാരാളം റൺസ് വഴങ്ങി. അതേസമയം, പ്രിൻസ് യാദവ്, ദിഗ്വേഷ് രാത്തി, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

അവസാന ഓവറിൽ സമദിന്റെ നാല് സിക്സുകൾ!! ലഖ്നൗവിന് മികച്ച സ്കോർ



ഇന്ന് നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ റോയൽസിനെതിരെ 180-5 റൺസ് നേടി. സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അഭാവത്തിൽ റിയാൻ പരാഗിന്റെ നേതൃത്വത്തിൽ ഇറങ്ങിയ രാജസ്ഥാൻ റോയൽസ് മികച്ച ബോളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. എന്നിരുന്നാലും, ലഖ്‌നൗവിന് പൊരുതാവുന്ന സ്കോറിലേക്ക് എത്താൻ സാധിച്ചു.


ലഖ്‌നൗവിൻ്റെ ബാറ്റിംഗ് നിരയിൽ അർദ്ധ സെഞ്ചുറികൾ നേടിയ ആയുഷ് ബദോനിയും, ഐയ്ഡൻ മാർക്രവുമാണ് ടീമിന് തുണയായത്. മാർക്രം 45 പന്തുകളിൽ നിന്ന് 66 റൺസ് നേടിയപ്പോൾ, ബദോനി 34 പന്തുകളിൽ 50 റൺസ് സ്വന്തമാക്കി. മറ്റ് ലഖ്‌നൗ ബാറ്റർമാർക്ക് കാര്യമായ പ്രകടനം നടത്താനായില്ല. അവസാനം സമദ് 10 പന്തിൽ നിന്ന് 30 അടിച്ച് ലഖനൗവിനെ 180 കടക്കാൻ സഹായിച്ചു. സന്ദീപിന്റെ അവസാന ഓവറിൽ 4 സിക്സ് സമദ് അടിച്ചു.


രാജസ്ഥാൻ റോയൽസിൻ്റെ ബോളിംഗ് നിരയിൽ വാനിന്ദു ഹസരംഗ രണ്ട് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. സന്ദീപ് ശർമ്മ, ജോഫ്ര ആർച്ചർ, തുഷാർ പാണ്ഡെ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി ലഖ്‌നൗവിനെ സമ്മർദ്ദത്തിലാക്കി.

വീണ്ടും നിക്ലസ് പൂരൻ വെടിക്കെട്ട്!! ലഖ്നൗ ഗുജറാത്തിനെ വീഴ്ത്തി

ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ വിജയവുമായി ലഖ്നൗ സൂപ്പർ ജയന്റ്സ്. ഇന്ന് ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 181 എന്ന വിജയലക്ഷ്യം 19.3 ഓവറിലേക്ക് 4 വിക്കറ്റ് നഷ്ടത്തിൽ ലഖ്നൗ ചെയ്സ് ചെയ്തു. മാക്രത്തിന്റെയും പൂരന്റെയും മികച്ച പ്രകടനത്തിന്റെ മികവിലാണ് ലഖ്നൗവിന്റെ ജയം.

പന്ത് ഇന്നും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. ഓപ്പണറായി വന്ന പന്ത് 17 പന്തിൽ 21 റൺസ് എടുത്ത് പുറത്തായി. മാക്രം 31 പന്തിൽ 58 റൺസ് എടുത്തു. 1 സിക്സും 9 ഫോറും മാക്രം അടിച്ചു.

34 പന്തിൽ നിന്ന് 61 റൺസ് അടിച്ച പൂരൻ ആണ് കളി പൂർണ്ണമായും ഗുജറാത്തിൽ നിന്ന് അകറ്റിയത്. 7 സിക്സും 1 ഫോറും ആണ് പൂരൻ അടിച്ചത്. പക്ഷെ പൂരൻ പുറത്തായ ശേഷം വലിയ ഓവറുകൾ വരാത്തത് കളി ടൈറ്റ് ആവാൻ കാരണമായി. 19ആം ഓവറിൽ മില്ലർ പുറത്തായതോടെ കളി ജയിക്കാൻ 8 പന്തിൽ 7 എന്ന നിലയിൽ ആയി. അടുത്ത 2 പന്തിൽ വന്നത് 1 റൺസ്. ഇതോടെ അവസാന ഓവറിൽ ജയിക്കാൻ 6 റൺ എന്നായി.

സായ് കിശോർ ആണ് ഗുജറാത്തിനായി അവസാന ഓവർ എറിഞ്ഞത്. സമദ് ആദ്യ പന്തിൽ സിംഗിൾ എടുത്തു. രണ്ടാം പന്തിൽ ബദോനി ബൗണ്ടറി കണ്ടെത്തിയതോടെ സമ്മർദ്ദം അവസാനിച്ചു. പിന്നെ അധികം വൈകാതെ ലഖ്നൗ വിജയവും സ്വന്തമാക്കി.

നാലാം വിജയത്തോടെ ലഖ്നൗ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി.

ഐ പി എല്ലിൽ ഇന്ന് ലഖ്നൗ സൂപസൂപ്പർ ജയന്റ്സിനെ നേരിടുന്ന ഗുജറാത്ത് ടൈറ്റൻസ് ആദ്യം ബാറ്റ് ചെയ്ത് 180-6 റൺസ് നേടി. അവർക്ക് ആയി ഓപ്പണർമാരായ ഗില്ലും സായ് സുദർശനും തിളങ്ങി. ഇരുവരും അർധ സെഞ്ച്വറികൾ നേടി.

120 റൺസിന്റെ ഓപ്പണിംഗ് പാട്ണർഷിപ്പ് ഇരുവരും ചേർന്ന് പടുത്തു. സായ് സുദർശൻ 37 പന്തിൽ 56 റൺസ് നേടിയപ്പോൾ ഗിൾ 38 പന്തിൽ നിന്ന് 60 റൺസ് നേടി. ഇതിനു ശേഷം വന്നവർക്ക് റൺ റേറ്റ് ഉയർത്താൻ ആയില്ല എന്നത് ഗുജറാത്തിനെ മികച്ച സ്കോറിൽ നിന്ന് അകറ്റി‌.

ബട്ലർ 14 പന്തിൽ 26, വാഷിങ്ടൻ 3 പന്തിൽ 2, 19 പന്തിൽ 22 റൺസ് നേടിയ റതർഫോർഡ് എന്നിവർ ബൗണ്ടറി കണ്ടെത്താൻ പാടുപെട്ടു.

മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിനു ശേഷം റൺ കണ്ടെത്താൻ വിഷമിച്ച് ഗുജറാത്ത് ടൈറ്റൻസ്

ഐ പി എല്ലിൽ ഇന്ന് ലഖ്നൗ സൂപസൂപ്പർ ജയന്റ്സിനെ നേരിടുന്ന ഗുജറാത്ത് ടൈറ്റൻസ് ആദ്യം ബാറ്റ് ചെയ്ത് 180-6 റൺസ് നേടി. അവർക്ക് ആയി ഓപ്പണർമാരായ ഗില്ലും സായ് സുദർശനും തിളങ്ങി. ഇരുവരും അർധ സെഞ്ച്വറികൾ നേടി.

120 റൺസിന്റെ ഓപ്പണിംഗ് പാട്ണർഷിപ്പ് ഇരുവരും ചേർന്ന് പടുത്തു. സായ് സുദർശൻ 37 പന്തിൽ 56 റൺസ് നേടിയപ്പോൾ ഗിൾ 38 പന്തിൽ നിന്ന് 60 റൺസ് നേടി. ഇതിനു ശേഷം വന്നവർക്ക് റൺ റേറ്റ് ഉയർത്താൻ ആയില്ല എന്നത് ഗുജറാത്തിനെ മികച്ച സ്കോറിൽ നിന്ന് അകറ്റി‌.

ബട്ലർ 14 പന്തിൽ 26, വാഷിങ്ടൻ 3 പന്തിൽ 2, 19 പന്തിൽ 22 റൺസ് നേടിയ റതർഫോർഡ് എന്നിവർ ബൗണ്ടറി കണ്ടെത്താൻ പാടുപെട്ടു.

മുംബൈ ആഞ്ഞടിക്കാൻ നോക്കിയിട്ടും എത്തിയില്ല!! ലഖ്നൗവിന് തകർപ്പൻ ജയം!!

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. അവസാന ഓവർ വരെ ആവേശം ജ്വലിച്ച മത്സരത്തിൽ ലഖ്നൗ 12 റൺസിനാണ് ജയിച്ചത്. ലഖ്നൗ ഉയർത്തിയ 204 എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ 191/5 എടുക്കാനെ ആയുള്ളൂ.

വിൽ ജാക്സിനെയും (5), റയാന്‍ റിക്കൽട്ടണിനെയും(10) ആദ്യ ഓവറുകളിൽ തന്നെ നഷ്ടമായ മുംബൈയ്ക്ക് വേണ്ടി മിന്നും ബാറ്റിംഗ് പ്രകടനം ആണ് നമന്‍ ധിര്‍ നടത്തിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 64/2 എന്ന നിലയിലായിരുന്ന മുംബൈയ്ക്കായി മൂന്നാം വിക്കറ്റിൽ ധിര്‍ – സ്കൈ കൂട്ടുകെട്ട് 47 റൺസാണ് കൂട്ടിചേര്‍ത്തത്.

സ്കോര്‍ 86ൽ നിൽക്കെ ദിഗ്വേഷ് രഥിയാണ് ധിറിന്റെ വിക്കറ്റ് നേടി ഈ കൂട്ടുകെട്ട് തകര്‍ത്തത്. മൂന്നാം വിക്കറ്റിൽ 69 റൺസാണ് ഇവര്‍ നേടിയത്. 24 പന്തിൽ 46 റൺസാണ് നമന്‍ ധിര്‍ നേടിയത്. ഇതിനു ശേഷം സ്കൈയും തിലക് വർമ്മയും ചെയ്സ് ഏറ്റെടുത്തു.

അവസാന 7 ഓവറിൽ മുംബൈക്ക് ജയിക്കാൻ 79 റൺസ് വേണമായിരുന്നു. സൂര്യകുമാർ 31 പന്തിലേക്ക് തന്റെ ഫിഫ്റ്റി പൂർത്തിയാക്കി. 17ആം ഓവറിൽ സൂര്യകുമാർ ഔട്ട് ആയി. 43 പന്തിൽ 67 റൺസ് എടുത്താണ് സൂര്യ പുറത്തായത്.

അവസാന 2 ഓവറിൽ മുംബൈക്ക് ജയിക്കാൻ 29 റൺസ് വേണമായിരുന്നു. ഹാർദികും തിലക് വർമ്മയും ആയിരുന്നു ക്രീസിൽ. ഷാർദുൽ എറിഞ്ഞ 19ആം ഓവറിൽ ആദ്യ 5 പന്തിൽ 5 റൺസെ വന്നുള്ളൂ. റൺ എടുക്കാൻ ബുദ്ദിമുട്ടിയ തിലക് വർമ്മയെ മുംബൈ റിട്ടർ ചെയ്തു സാന്റ്നറിനെ ഇറക്കി. ആ ഓവറിൽ ആകെ വന്നത് 7 റൺസ്. അവസാന ഓവറിൽ ജയിക്കാൻ 22 റൺസ്.

ഹാർദിക് പാണ്ഡ്യ സ്ട്രൈക്കിൽ. ആവേശിന്റെ ആദ്യ പന്ത് ഹാർദിക് സിക്സ് പറത്തി. പിന്നെ 5 പന്തിൽ 16. രണ്ടാം പന്തിൽ 2. 4 പന്തിൽ ജയിക്കാൻ 14. അടുത്ത പന്തിൽ ഹാർദിക് സിംഗിൾ എടുത്തില്ല. നാലാം പന്തിൽ ഹാർദികിന് റൺ എടുക്കാൻ ആയില്ല. ഇതോടെ 2 പന്തിൽ 14 എന്നായി. ഇതോടെ പരാജയം ഉറപ്പായി.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 203 റൺസ് ആണ് എൽ എസ് ജി നേടിയത്. മിച്ചൽ മാര്‍ഷിന്റെ വെടിക്കെട്ട് ബാറ്റിംഗിന് ശേഷം എയ്ഡന്‍ മാര്‍ക്രം തന്റെ അര്‍ദ്ധ ശതകവും ആയുഷ് ബദോനി അതിവേഗത്തിൽ സ്കോറിംഗും നടത്തിയപ്പോള്‍ ലക്നൗ 8 വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് നേടിയത്.

മാര്‍ക്രത്തിനെ കാഴ്ചക്കാരനാക്കി മിച്ചൽ മാര്‍ഷ് അടി തുടങ്ങിയപ്പോള്‍ ലക്നൗ ആദ്യ ഓവറുകളിൽ തന്നെ കുതിപ്പ് തുടരുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസ് നേടിയ ലക്നൗവിനായി 60 റൺസും നേടിയത് മിച്ചൽ മാര്‍ഷ് ആയിരുന്നു.

അപകടകാരിയായി മാറുകയായിരുന്ന മാര്‍ഷിനെ സ്വന്തം ബൗളിംഗിൽ പിടിച്ച് മലയാളി താരം വിഗ്നേഷ് പുത്തൂര്‍ ആണ് മുംബൈയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. ലക്നൗ ഓപ്പണര്‍മാര്‍ 76 റൺസ് ഒന്നാം വിക്കറ്റിൽ നേടിയപ്പോള്‍ ഇതിൽ മിച്ചൽ മാര്‍ഷ് 31 പന്തിൽ 60 റൺസാണ് നേടിയത്.

മാര്‍ഷ് പുറത്തായ ശേഷം 6 പന്തിൽ 12 റൺസ് നേടിയ നിക്കോളസ് പൂരനെയും 2 റൺസ് നേടിയ ഋഷഭ് പന്തിനെയും ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ ലക്നൗ 107/3 എന്ന നിലയിലേക്ക് വീണു.

പിന്നീട് മാര്‍ക്രം – ആയുഷ് ബദോനി കൂട്ടുകെട്ടാണ് 51 റൺസ് നാലാം വിക്കറ്റിൽ നേടി ലക്നൗവിനെ മുന്നോട്ട് നയിച്ചത്. 19 പന്തിൽ 30 റൺസ് നേടിയ ബദോനിയെ അശ്വനി കുമാര്‍ ആണ് പുറത്താക്കിയത്.

അര്‍ദ്ധ ശതകം തികച്ച് മാര്‍ക്രത്തെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. 38 പന്തിൽ 53 റൺസായിരുന്നു മാര്‍ക്രം നേടിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയെ അവസാന ഓവറിൽ ഒരു സിക്സിനും ഫോറിനും പറത്തി ഡേവിഡ് മില്ലര്‍ ലക്നൗവിന്റെ സ്കോര്‍ 200ൽ എത്തിച്ചു. തൊട്ടടുത്ത പന്തിൽ മില്ലറെയും അടുത്ത പന്തിൽ ആകാശ് ദീപിനെയും പുറത്താക്കി ഹാര്‍ദ്ദിക് തന്റെ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി.

മില്ലര്‍ 14 പന്തിൽ നിന്ന് 27 റൺസാണ് നേടിയത്.

ആകാശ് ദീപ് പരിക്ക് മാറി എൽഎസ്ജി ടീമിനൊപ്പം ചേർന്നു

ഫാസ്റ്റ് ബൗളര്‍ ആകാശ് ദീപ് പരിക്ക് മാറി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം (എല്‍എസ്ജി) ചേർന്നു. ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ പുനരധിവാസത്തിന് വിധേയനായ സ്പീഡ്സ്റ്റർ, ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെ ഉണ്ടായ പുറം പരിക്കിൽ നിന്ന് സുഖം പ്രാപിച്ചു.

ഐ‌പി‌എൽ 2025 മെഗാ ലേലത്തിൽ എൽ‌എസ്‌ജിയുടെ ഏറ്റവും വിലയേറിയ മൂന്നാമത്തെ കളിക്കാരനായിരുന്നു ആകാശ് ദീപ്, അദ്ദേഹത്തെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസി ₹8 കോടി രൂപയാണ് ചെലവഴിച്ചത്. ഇതുവരെയുള്ള മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമാണ് എൽഎസ്ജി നേടിയത്, ഏപ്രിൽ 4 ന് ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ മുംബൈയ്‌ക്കെതിരായ അവരുടെ വരാനിരിക്കുന്ന മത്സരത്തിൽ ആകാശ് ദീപ് കളിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഒരു 30 റൺസ് കൂടെ നേടണമായിരുന്നു ജയിക്കാൻ എന്ന് റിഷഭ് പന്ത്

ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ (പിബികെഎസ്) എട്ട് വിക്കറ്റിന് തോറ്റതിനെ കുറിച്ച് സംസാരിച്ച ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) ക്യാപ്റ്റൻ റിഷഭ് പന്ത് തങ്ങളുടെ ടീമിന് “20 മുതൽ 30 റൺസ് വരെ കുറവായിരുന്നു” എന്ന് പറഞ്ഞു.

“ഈ ടോട്ടൽ പോരാ, ഞങ്ങൾക്ക് 20-30 റൺസ് കുറവായിരുന്നു. അത് കളിയുടെ ഭാഗമാണ് – ഞങ്ങളുടെ ആദ്യത്തെ ഹോം മത്സരമാണ്, അതിനാൽ സാഹചര്യങ്ങൾ ഇപ്പോഴും വിലയിരുത്തുകയാണ്,” മത്സരത്തിന് ശേഷം പന്ത് പറഞ്ഞു.

“ഈ ദിവസം ഞങ്ങൾ വേണ്ടത്ര മികച്ചവരായിരുന്നില്ല. ഞങ്ങൾ ഇതിൽ നിന്ന് പഠിച്ച് മുന്നോട്ട് പോകും,” പന്ത് പറഞ്ഞു.

.

Exit mobile version