ശ്രീലങ്കൻ സ്പിന്നർ പ്രവീൺ ജയവിക്രമയെ ഐസിസി ഒരു വർഷത്തേക്ക് വിലക്കി

അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിന് ശ്രീലങ്കൻ സ്പിന്നർ പ്രവീൺ ജയവിക്രമയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തി. ഒക്ടോബർ 2 ബുധനാഴ്ച ഐസിസി സ്ഥിരീകരിച്ച പ്രകാരം 26-കാരൻ ലംഘനം സമ്മതിച്ചു. 2021 ലെ ലങ്കാ പ്രീമിയർ ലീഗിനിടെ അഴിമതി നിറഞ്ഞ സമീപനം റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടതാണ് ജയവിക്രമയുടെ കുറ്റം.

മാച്ച് ഫിക്സിംഗ് ആവശ്യങ്ങൾക്കായി മറ്റൊരു കളിക്കാരനെ സ്വാധീനിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഡിലീറ്റ് ചെയ്ത് അദ്ദേഹം അന്വേഷണം തടസ്സപ്പെടുത്തുകയും ചെയ്തു.

ജയവിക്രമ 2021 ൽ തൻ്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയിരുന്നു. ബംഗ്ലാദേശിനെതിരായ തൻ്റെ അരങ്ങേറ്റ ടെസ്റ്റിൽ 11 വിക്കറ്റ് നേട്ടം നേടി. 2022 ജൂണിലാണ് അദ്ദേഹം അവസാനമായി ശ്രീലങ്കയെ പ്രതിനിധീകരിച്ചത്. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റിൽ മാത്രമാണ് പങ്കെടുത്തത്.

ജയവിക്രമയ്ക്ക് കോവിഡ്, രണ്ടാം ടെസ്റ്റിൽ കളിക്കില്ല

ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയുടെ സ്പിന്നര്‍ പ്രവീൺ ജയവിക്രമ കളിക്കില്ല. താരം കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇത്. താരത്തിന് അസ്വാസ്ഥ്യവും ലക്ഷണങ്ങളും ഉണ്ടെന്നും അഞ്ച് ദിവസത്തേക്ക് റൂം ഐസൊലേഷനിലേക്ക് മാറിയെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ശ്രീലങ്കന്‍ ടീമിലെ ബാക്കി താരങ്ങളെല്ലാം നെഗറ്റീവാണ്. ആദ്യ ടെസ്റ്റിനിടെ ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസിന് കോവിഡ് ബാധിച്ചിരുന്നു. വെള്ളിയാഴ്ച ആരംഭിയ്ക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് മാത്യൂസ് ഫിറ്റാകുമെന്നാണ് ശ്രീലങ്കന്‍ ടീം കരുതുന്നത്.

വിന്‍ഡീസ് ഇന്നിംഗ്സിന് അവസാനം കുറിച്ച് പ്രവീൺ ജയവിക്രമ

നാലാം ദിവസം ആരംഭിച്ച് ആറാം ഓവറിൽ അവശേഷിച്ച വിന്‍ഡീസ് വിക്കറ്റും ശ്രീലങ്ക നേടിയതോടെ ടീമിന് 156 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 230 റൺസില്‍ അവസാനിച്ചു.

2 റൺസ് നേടിയ ഷാനൺ ഗബ്രിയേലിനെ വിക്കറ്റിന് മുന്നിൽ കുടുക്കി പ്രവീൺ ജയവിക്രമ തന്റെ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ജോഷ്വ ഡാ സിൽവ 15 റൺസുമായി പുറത്താകാതെ നിന്നു.

മൂന്നാം ഏകദിനത്തിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഇന്ത്യ, മൂന്ന് വീതം വിക്കറ്റുമായി പ്രവീൺ ജയവിക്രമയും അകില ധനന്‍ജയയും

പരമ്പര സ്വന്തമാക്കിയ ഇന്ത്യ അഞ്ച് പുതുമുഖ താരങ്ങള്‍ക്ക് അവസരം നല്‍കിയ മത്സരത്തിൽ ടീമിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 225 റൺസ് മാത്രമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി പൃഥ്വി ഷാ(49), സഞ്ജു സാംസൺ(46), സൂര്യകുമാര്‍ യാദവ്(40) എന്നിവര്‍ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് ടീമിനെ നയിക്കുവാന്‍ സാധിച്ചില്ല. 43.1 ഓവറിൽ ഇന്ത്യ ഓള്‍ഔട്ട് ആകുകയായിരുന്നു.

ശ്രീലങ്കന്‍ ബൗളിംഗ് നിര കൃത്യമായ ഇടവേളകളിൽ വിക്കറ്റുകള്‍ നേടിയപ്പോള്‍ ഇന്ത്യ 195/8 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. 9ാം വിക്കറ്റിൽ രാഹുല്‍ ചഹാറും നവ്ദീപ് സൈനിയും ചേര്‍ന്ന് നേടിയ 29 റൺസാണ് ഇന്ത്യയെ ഈ സ്കോറിലേക്ക് എത്തിച്ചത്.

അകില ധനന്‍ജയയും പ്രവീൺ ജയവിക്രമയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ദുഷ്മന്ത ചമീര രണ്ട് വിക്കറ്റിനുടമയായി. ജയത്തിനായി ശ്രീലങ്ക 47 ഓവറിൽ 227 റൺസാണ് നേടേണ്ടത്. ഇന്ത്യയുടെ ഇന്നിംഗ്സിനിടെ മഴ പെയ്തതിനാൽ മത്സരം 47 ഓവറായി ചുരുക്കുകയായിരുന്നു.

നരേന്ദ്ര ഹിര്‍വാനിയ്ക്ക് ശേഷം അരങ്ങേറ്റത്തില്‍ രണ്ടിന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ ബൗളറായി പ്രവീണ്‍ ജയവിക്രമ

അരങ്ങേറ്റ മത്സരത്തില്‍ രണ്ടിന്നിംഗ്സിലും അഞ്ചോ അതിലധികമോ വിക്കറ്റുകള്‍ നേടുന്ന താരമായി ശ്രീലങ്കയുടെ പ്രവീണ്‍ ജയവിക്രമ. ഇന്ന് ടീമിന്റെ വിജയം ഉറപ്പിക്കുവാന്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേടിയ താരം ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നേടിയിരുന്നു.

നരേന്ദ്ര ഹിര്‍വാനി 1988ല്‍ വെസ്റ്റിന്‍ഡീസിനെതിരെ അരങ്ങേറ്റത്തില്‍ സമാനമായ രീതിയില്‍ രണ്ട് ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. അതിന് ശേഷം നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ബൗളര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്.

209 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി ശ്രീലങ്ക, 11 വിക്കറ്റ് മത്സരത്തില്‍ നേടിയ പ്രവീണ്‍ ജയവിക്രമ വിജയ ശില്പി

ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 227 റണ്‍സിന് അവസാനിപ്പിച്ച് 209 റണ്‍സിന്റെ പടുകൂറ്റന്‍ വിജയവുമായി ശ്രീലങ്ക. ജയത്തോടെ പരമ്പര 1-0ന് ലങ്ക സ്വന്തമാക്കി. ഇന്നിംഗ്സില്‍ 5 വിക്കറ്റ് നേടിയ പ്രവീണ്‍ ജയവിക്രമയും 4 വിക്കറ്റുമായി രമേശ് മെന്‍ഡിസുമാണ് ലങ്കയുടെ വിജയമൊരുക്കിയത്.

പ്രവീണ്‍ രണ്ടിന്നിംഗ്സിലുമായി 11 വിക്കറ്റാണ് നേടിയത്. അഞ്ചാം ദിവസം ആദ്യ സെഷനില്‍ തന്നെ ശ്രീലങ്ക വിജയം ഉറപ്പിക്കുകയായിരുന്നു. 40 റണ്‍സ് നേടിയ മുഷ്ഫിക്കുര്‍ റഹിം ആണ് രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍.

ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റ് നഷ്ടം, അവസാന ദിവസം ജയത്തിനായി നേടേണ്ടത് 260 റണ്‍സ്

ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ മേല്‍ക്കൈ നേടി ശ്രീലങ്ക. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 177/5 എന്ന നിലയില്‍ ആണ്. മത്സരം ഏകദേശം ടീം പരാജയപ്പെടുമെന്ന് ഉറപ്പാണ്.

അവസാന ദിവസം അഞ്ച് വിക്കറ്റ് കൈവശമുള്ളപ്പോള്‍ 260 റണ്‍സാണ് വിജയത്തിനായി ടീം നേടേണ്ടത്. രമേശ് മെന്‍ഡിസ് മൂന്നും പ്രവീണ്‍ ജയവിക്രമ രണ്ടും വിക്കറ്റാണ് നേടിയത്.

40 റണ്‍സ് നേടിയ മുഷ്ഫിക്കുര്‍ റഹിം ആണ് ഇതുവരെ ടീമിന്റെ ടോപ് സ്കോറര്‍. മോമിനുള്‍ ഹക്ക്(32), സൈഫ് ഹസ്സന്‍(34), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(26), തമീം ഇക്ബാല്‍(24൦ എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

നിലവില്‍ 14 റണ്‍സുമായി ലിറ്റണ്‍ ദാസും 4 റണ്‍സ് നേടി മെഹ്ദി ഹസനുമാണ് ക്രീസിലുള്ളത്.

ബംഗ്ലാദേശ് 251 റണ്‍സിന് ഓള്‍ഔട്ട്, ആറ് വിക്കറ്റുമായി പ്രവീണ്‍ ജയവിക്രമ, ബംഗ്ലാദേശ് 251 റണ്‍സിന് ഓള്‍ഔട്ട്, ആറ് വിക്കറ്റുമായി പ്രവീണ്‍ ജയവിക്രമ

ഒരു ഘട്ടത്തില്‍ 151/2 എന്ന നിലയില്‍ ശക്തമായ സ്കോറിലേക്ക് നീങ്ങുമെന്ന തോന്നിപ്പിച്ച ബംഗ്ലാദേശിന് 100 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടയില്‍ 8 വിക്കറ്റ് കൂടി നഷ്ടം. 242 റണ്‍സ് ലീഡ് ആണ് ബംഗ്ലാദേശിനെതിനെ 251 റണ്‍സിന് ഓള്‍ഔട്ട് ആക്കി ശ്രീലങ്ക നേടിയത്.

അരങ്ങേറ്റക്കാരന്‍ പ്രവീണ്‍ ജയവിക്രമയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം ആണ് മത്സരത്തില്‍ ശ്രീലങ്കയ്ക്ക് മുന്‍തൂക്കം നേടിക്കൊടുത്തത്. 6 വിക്കറ്റാണ് താരം നേടിയത്. 92 റണ്‍സ് നേടിയ തമീം ഇക്ബാലാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍.

ബംഗ്ലാദേശിനെ ഫോളോ ഓണിന് വിധേയരാക്കാമായിരുന്നുവെങ്കിലും അതിന് മുതിരാതെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങുവാന്‍ ലങ്ക തീരുമാനിക്കുകയായിരുന്നു.

അരങ്ങേറ്റക്കാരന്‍ പ്രവീണ്‍ ജയവിക്രമയ്ക്ക് മൂന്ന് വിക്കറ്റ്, തമീമിന് ശതകം നഷ്ടം

ശ്രീലങ്കയ്ക്കെതിരെ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് നാല് വിക്കറ്റ് നഷ്ടം. ശ്രീലങ്ക 493/7 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും ആദ്യ സെഷനില്‍ തന്നെ ടീമിന് രണ്ട് വിക്കറ്റ് നഷ്ടമായി.

92 റണ്‍സ് നേടിയ തമീമിന്റെയും 40 റണ്‍സ് നേടിയ മുഷ്ഫിക്കുറിന്റെയും വിക്കറ്റ് ജയവിക്രമ നേടിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ താരത്തിന് മുന്നില്‍ ബംഗ്ലാദേശ് പതറുകയായിരുന്നു

47 റണ്‍സുമായി ക്യാപ്റ്റന്‍ മോമിനുള്‍ ഹക്കാണ് ബംഗ്ലാദേശിനായി ക്രീസിലുള്ളത്. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 214/4 എന്ന നിലയില്‍ ആണ്. 279 റണ്‍സ് പിന്നിലാണ് ബംഗ്ലാദേശ് ഇപ്പോളും സ്ഥിതി ചെയ്യുന്നത്.

Exit mobile version