ഇംഗ്ലണ്ടിനെ 15 റൺസിന് തോൽപ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി

ആവേശകരമായ നാലാം ടി20യിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 15 റൺസിന് തോൽപ്പിച്ചു. ഇന്ത്യ ഉയർത്തി 182 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 166 റൺസ് നേടാനെ ആയുള്ളൂ . ഈ ഫലത്തോടെ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. ഇനിയും ഒരു ടി20 മത്സരം ബാക്കിയുണ്ട്.

ഇന്ന് ആദ്യമായി ഇംഗ്ലണ്ടിന്റെ രണ്ട് ഓപ്പണർമാരും താളം കണ്ടെത്തുന്നത് കാണാൻ ആയി. ഡക്കറ്റും സാൾട്ടും ചേർന്ന് 62 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ചേർത്തു. സാൾട്ട് 23 റൺസ് എടുത്ത് അക്സർ പട്ടേലിന്റെ പന്തിൽ പുറത്തായി. 39 റൺസ് എടുത്ത ഡക്കറ്റിനെ രവി ബിഷ്ണോയ് ആണ് പുറത്താക്കിയത്.

2 റൺസ് എടുത്ത ബട്ലറും ബിഷ്ണോയിയുടെ പന്തിൽ പുറത്തായി. 9 റൺസ് എടുത്ത ലിവിങ്സ്റ്റണെ ഹർഷിത് റാണയാണ് പുറത്താക്കിയത്. 26 പന്തിൽ നിന്ന് 51 റൺസ് എടുത്ത ഹാരി ബ്രൂക്ക് ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. എന്നാൽ ബ്രൂക്കിനെയും കാർസിനെയും ഒരു ഓവറിൽ പുറത്താക്കി വരുൺ ചക്രവർത്തി ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു.

പിന്നാലെ 6 റൺസ് എടുത്ത ബെതലിനെ ഹർഷിത് പുറത്താക്കി. അടുത്ത ഓവറിൽ ബിഷ്ണോയ് ആർച്ചറിനെയും പുറത്താക്കി. 17 ഓവറിൽ ഇംഗ്ലണ്ട് 146/8 എന്ന നിലയിൽ ആയിരുന്നു. അവസാന 3 ഓവറിൽ ജയിക്കാൻ ഇംഗ്ലണ്ടിന് 36 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. അർഷദീപിന്റെ അടുത്ത ഓവറിൽ 11 റൺസ് വന്നു. ഇംഗ്ലണ്ടിന് ജയിക്കാൻ 2 ഓവറിൽ 25 എന്നായി.

ഹർഷിത് എറിഞ്ഞ 19ആം ഓവറിൽ ആകെ വഴങ്ങിയത് 6 റൺസ്. അവസാന പന്തിൽ അദ്ദേഹം ഓവർട്ടണെ പുറത്താക്കുകയും ചെയ്തു. ഇംഗ്ലണ്ട് 9 വിക്കറ്റ് ഡൗൺ. ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായി. അർഷദീപ് എറിഞ്ഞ അവസാന ഓവറിൽ ഇംഗ്ലണ്ടിന് 19 റൺസ് വേണമായിരുന്നു. അവസാന ഓവർ സമ്മർദ്ദം ഇല്ലാതെ എറിഞ്ഞ് അർഷദീപ് ഇന്ത്യയുടെ ജയം ഉറപ്പിച്ചു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഹാർദിക് പാണ്ഡ്യയുടെയും ശിവം ദൂബെയുടെയും മികവിൽ 20 ഓവറിൽ 181/9 റൺസ് ആണ് എടുത്തത്. തുടക്കത്തിൽ തന്നെ ഇന്ത്യൻ ബാറ്റിംഗ് തകരുന്നതാണ് ഇന്ന് കാണാൻ ആയത്.

മത്സരത്തിന്റെ രണ്ടാം ഓവറിൽ സാഖിബ് മഹ്മൂദ് ഇന്ത്യയുടെ മൂന്ന് ബാറ്റർമാരെ പുറത്താക്കി. 1 റൺസ് എടുത്ത് സഞ്ജുവും, റൺ ഒന്നും എടുക്കാതെ സൂര്യകുമാറുൻ തിലക് വർമയും ആണ് ഒരു ഓവറിൽ തന്നെ പുറത്തായത്.

ഇതിനു ശേഷം 19 പന്തിൽ നിന്ന് 29 റൺസ് എടുത്ത് അഭിഷേകും 26 പന്തിൽ 30 റൺസ് എടുത്ത് റിങ്കു സിങും ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ഇതിനും ശേഷമായിരുന്നു ശിവം ദൂബെ – ഹാർദിക് പാണ്ഡ്യ കൂട്ടുകെട്ട്.

ഹാർദിക് പാണ്ഡ്യ 27 പന്തിലേക്ക് ഫിഫ്റ്റി നേടി. ഹാർദിക് ആകെ 30 പന്തിൽ നിന്ന് 53 റൺസ് നേടി. 4 സിക്സും 4 ഫോറും ഹാർദിക് അടിച്ചു. ശിവം ദൂബെ 34 പന്തിൽ നിന്ന് 53 റൺസും അടിച്ചു. ദൂബെ 2 സിക്സും 7 ഫോറും ആണ് അടിച്ചത്.

റിങ്കുവും രവി ബിഷ്ണോയിയും ലോകകപ്പ് സ്ക്വാഡിൽ ഇല്ലാത്തതിനെ വിമർശിച്ച് ഇർഫാൻ പത്താൻ

റിങ്കു സിംഗിനേയും രവി ബിഷ്ണോയിയെയും ഒഴിവാക്കിയതിനെ വിമർശിച്ച് ഇർഫാൻ പത്താൻ. ടി20 ലോകകപ്പിൽ റിംഗു സിംഗിനും രവി ബിഷ്ണോയ്ക്കും ആദ്യ 15ൽ ഇടം ലഭിച്ചിരുന്നില്ല. ഇരുവരും ടീമിൽ ഉണ്ടാകണമായിരുന്നു എന്ന് ഇർഫാൻ പറഞ്ഞു. ഇന്ന് ഇന്ത്യ ലോകകപ്പ് സ്കോഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു പത്താൻ.

റിങ്കു സിംഗ് ഇന്ത്യക്കായി നടത്തിയ പ്രകടനങ്ങൾ ഇന്ത്യ പരിഗണിക്കണമായിരുന്നു എന്നും അത് മറക്കരുത് എന്നും ഇർഫാൻ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യക്കായി അടുത്തിടെ അരങ്ങേറിയ റിങ്കു ആകെ 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 89 ആണ് റിംഗുവിന്റെ ശരാശരി. 170നു മുകളിൽ സ്ട്രൈക്ക് റേറ്റും ഉണ്ട്. എന്നാൽ റിങ്കിവിന് ടീമിൽ സ്ഥാനം കിട്ടിയില്ല. ടീമിനൊപ്പം യാത്ര ചെയ്യുന്ന റിസേർവ്സിൽ റിങ്കു ഉണ്ട്.

രവി ബിഷ്ണോയ് ഐ എസി സി റാങ്കിൽ ആറാം സ്ഥാനത്താണുള്ളത്. റാങ്കിംഗിൽ ആറാം സ്ഥാനത്ത് ഉള്ള ഒരു കളിക്കാരൻ ഇന്ത്യൻ ടീമിൽ ഇല്ലാ എന്നത് അത്ഭുതമാണെന്ന് ഇർഫാ‌ൻ കുറിച്ചു. ചാഹൽ, കുൽദീപ്, അക്സർ, രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യയുടെ സ്പിന്‍ ഓപ്ഷനുകൾ.

ഒന്നല്ല രണ്ട് സൂപ്പര്‍ ഓവറുകള്‍!!! ഒടുവിൽ വിജയം ഇന്ത്യയ്ക്ക്

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഇന്നത്തെ മൂന്നാം ടി20 20 ഓവറുകള്‍ അവസാനിച്ചപ്പോള്‍ ഇരു ടീമുകളും 212 റൺസ് നേടിയപ്പോള്‍ സൂപ്പര്‍ ഓവറിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കണ്ടത്. തുടര്‍ന്ന് മത്സരം രണ്ട് തവണ സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയെങ്കിലും ഒടുവിൽ വിജയം ഇന്ത്യയ്ക്കൊപ്പം നിന്നു.

ആദ്യ സൂപ്പര്‍ ഓവറിൽ അഫ്ഗാനിസ്ഥാന്‍ 16 റൺസ് നേടിയപ്പോള്‍ ഇന്ത്യ അവസാന പന്തിൽ സിംഗിള്‍ നേടി ഒപ്പമെത്തുകയായിരുന്നു. ഇതോടെ വീണ്ടും സൂപ്പര്‍ ഓവറിലേക്ക് മത്സരം നീങ്ങി. ഇത്തവണ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയയ്ക്ക് 11 റൺസ് മാത്രമേ നേടാനായുള്ളു.

രവി ബിഷ്ണോയിയെ ബൗളിംഗ് ദൗത്യം രോഹിത് ഏല്പിച്ചപ്പോള്‍ മൂന്ന് പന്തിനുള്ളിൽ രണ്ട് അഫ്ഗാന്‍ വിക്കറ്റുകള്‍ നേടി 10 റൺസ് വിജയം കുറിച്ചു.

ലോക ഒന്നാം നമ്പർ ആകും എന്ന് താൻ സ്വപ്നം പോലും കണ്ടിരുന്നില്ല എന്ന് രവി ബിഷ്ണോയ്

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മികച്ച പ്രകടനത്തോടെ ലോക റാങ്കിങിൽ ഒന്നാമത് എത്താൻ രവി ബിഷ്ണോയിക്ക് ആയിരുന്നു. എന്നാൽ താൻ ഒന്നാം സ്ഥാനത്ത് എത്തും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് ബിഷ്ണോയ് പറഞ്ഞു.

”ഇത് ഒരു വലിയ കാര്യമാണ്. ഒന്നാം നമ്പർ ബൗളറാകുക എന്നത്, ഞാൻ ഇത് സ്വപ്നം കണ്ടിരുന്നില്ല. ഇപ്പോൾ ഞാൻ ഒന്നാമത് ഉണ്ട്, അതിനെക്കുറിച്ച് എനിക്ക് സന്തോഷമുണ്ട്, ടീമിന് വേണ്ടി നല്ല പ്രകടനം തുടരാനും ടീമിനെ വിജയിപ്പിക്കാനും ആകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ബിഷ്ണോയ് പറഞ്ഞു.

“ഫെബ്രുവരി 15 ന് ഞാൻ അരങ്ങേറ്റം കുറിച്ചു, യാത്രയ്ക്ക് അതിന്റെ ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു, എന്നാൽ കഴിഞ്ഞ 1-1.5 വർഷമായി എനിക്ക് നല്ല മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞു, ഏഷ്യൻ ഗെയിംസിലും ഏഷ്യാ കപ്പിലും നന്നായി കളിച്ചു.” ബിഷ്ണോയ് പറഞ്ഞു.

ഗുജറാത്തിനായി മുമ്പ് കളിച്ചിട്ടുള്ള പരിചയമുണ്ട്, ഈ കൂട്ടുകെട്ട് വളരുമെന്ന് പ്രതീക്ഷ – അക്സര്‍ പട്ടേൽ

ഇന്ത്യയുടെ അഞ്ചാം ടി20യിലെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത് ബൗളര്‍മാര്‍ തന്നെയാണ്. മൂന്ന് വിക്കറ്റ് നേടിയ മുകേഷ് കുമാറിനെയും രണ്ട് വിക്കറ്റ് നേടിയ രവി ബിഷ്ണോയിയെയും മറികടന്ന് തന്റെ നാലോവറിൽ വെറും 14 റൺസ് മാത്രം വിട്ട് നൽകി 1 വിക്കറ്റ് നേടിയ അക്സര്‍ പട്ടേൽ ആണ് കളിയിലെ താരമായി മാറിയത്.

ആദ്യ നാല് മത്സരങ്ങളിലും ഡ്യൂ പ്രശ്നമുണ്ടാക്കിയെങ്കിലും ബെംഗളൂരുവിൽ ഡ്യൂ ഒട്ടും അലട്ടിയില്ലെന്നും ഇന്ത്യയുടെ 6 റൺസ് വിജയത്തിന് ശേഷം പ്രതികരിക്കുമ്പോള്‍ താരം വ്യക്തമാക്കി. രവി ബിഷ്ണോയിയുമായി ഗുജറാത്തിന് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുണ്ടെന്നും ഈ കൂട്ടുകെട്ട് മുന്നോട്ടും ഇത് പോലെ മികച്ച രീതിയിൽ വളര്‍ന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അക്സര്‍ പട്ടേൽ വ്യക്തമാക്കി.

പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് രവി ബിഷ്ണോയി ആയിരുന്നു.

ടീമിനായി മികച്ച ബൗളിംഗ് കാഴ്ചവെയ്ക്കുവാന്‍ അവസരം ലഭിയ്ക്കുന്നു എന്നത് വലിയ കാര്യം – രവി ബിഷ്ണോയി

ഇന്ത്യന്‍ ടീമിനായി പന്തെറിയുവാന്‍ തനിക്ക് ടീം മാനേജ്മെന്റ് അവസരം തരുന്നുണ്ടെന്നും അത് മികച്ച രീതിയിൽ ഉപയോഗിക്കുവാന്‍ തനിക്ക് സാധിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്നും പറഞ്ഞ് രവി ബിഷ്ണോയി. ഇന്ന് തന്റെ നാലോവര്‍ സ്പെല്ലിൽ വെറും 17 റൺസ് നേടിയാണ് ബിഷ്ണോയി ഒരു വിക്കറ്റ് നേടിയത്.

തന്റെ ബൗളിംഗിൽ താന്‍ ഏറെ സന്തുഷ്ടനാണെന്നും ഇത് പോലെ ഭാവിയിലും പന്തെറിയുവാന്‍ തനിക്ക് സാധിക്കുമെന്നാണ് കരുതുന്നതെന്നും ബിഷ്ണോയി വ്യക്തമാക്കി. ബൗളിംഗ് കോച്ചായ സായിരാജ് ബഹുതുലേ തന്നോട് മാച്ച് സിറ്റ്വേഷന്‍ എന്ത് തന്നെ ആയാലും സ്ഥിരതയോടെ പന്തെറിയുവാനാണ് ആവശ്യപ്പെടുന്നതെന്നും ബിഷ്ണോയി വ്യക്തമാക്കി.

ഓസ്ട്രേലിയക്ക് എതിരെ രണ്ടാം മത്സരവും ജയിച്ച് ഇന്ത്യ!!

ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ടി20യിലും ഇന്ത്യൻ വിജയം. ഇന്ന് തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ 44 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയ. ഇന്ത്യ ഉയർത്തിയ 236 എന്ന കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 191/9 റൺസ് മാത്രമെ എടുത്തുള്ളൂ. ഇതോടെ ഇന്ത്യ പരമ്പരയിൽ 2-0ന് മുന്നിൽ എത്തി. ടിം ഡേവിഡും സ്റ്റോയിനിസും മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ ഇന്ത്യക്ക് ഭീഷണി ഉയർത്തിയത്.

സ്റ്റോയിനിസ് 25 പന്തിൽ 45 റൺസും ടിം ഡേവിഡ് 22 പന്തിൽ 37 റൺസും എടുത്തു. 3 വിക്കറ്റ് എടുത്ത രവി ബിഷ്ണോയിയും 3 വിക്കറ്റ് എടുത്ത പ്രസിദ് കൃഷ്ണയും ഇന്ത്യക്ക് ആയി ബൗളു കൊണ്ട് തിളങ്ങി.

ഇന്ന് തിരുവനന്തപുരത്ത് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 235-4 റൺ അടിച്ചു കൂട്ടി. ഓപ്പണ യശസ്വി ജയ്സ്വാൾ തുടങ്ങിയ വെടിക്കെട്ട് മറ്റെല്ലാ ബാറ്റർമാരും പിന്തുടരുകയായിരുന്നു‌. ജയ്സ്വാൾ പവർ പ്ലേയിൽ തന്നെ അർധ സെഞ്ച്വറിയിൽ എത്തുന്നത് കാണാൻ ആയി. 25 പന്തിൽ നിന്ന് 53 റൺസ് അടിച്ചു കൂട്ടി. 9 ഫോറും 2 സിക്സും അടങ്ങുന്നത് ആയിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്.

വൺ ഡൗൺ ആയി വന്ന ഇഷൻ കിഷനും അറ്റാക്ക് ചെയ്തു കളിച്ചു. 32 പന്തിൽ നിന്ന് 52 റൺസ് എടുക്കാൻ ഇഷൻ കിഷനായി. 4 സിക്സും 3 ഫോറും ഇഷൻ കിഷിൻ അടിച്ചു. മറുവശത്ത് റുതുരാജ് കരുതലോടെ ബാറ്റു ചെയ്ത് അർധ സെഞ്ച്വറി നേടി. 43 പന്തിൽ നിന്ന് 58 റൺസ് നേടാൻ ഗെയ്ക്വാദിനായി.

സൂര്യകുമാർ യാദവ് 10 പന്തിൽ 19 റൺസും റിങ്കു സിങ് 9 പന്തിൽ 31 റൺസും നേടി. റിങ്കു 19ആം ഓവറിൽ അബോടിനെ ഒരു ഓവറിൽ 25 റണ്ണാണ് അടിച്ചു പറത്തിയത്.

പൊരുതി നോക്കി നേപ്പാള്‍, ഇന്ത്യയ്ക്ക് 23 റൺസ് വിജയം, സെമി സ്ഥാനം

ഏഷ്യന്‍ ഗെയിംസ് ടി20 ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയ്ക്ക്  23 റൺസിന്റെ മികച്ച വിജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 202/4 എന്ന സ്കോര്‍ നേടിയപ്പോള്‍ നേപ്പാളിന് 179 റൺസ് മാത്രമേ നേടാനായുള്ളു. 9 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി യശസ്വി ജൈസ്വാള്‍ 49 പന്തിൽ 100 റൺസും 15 പന്തിൽ 37 റൺസ് നേടി റിങ്കു സിംഗും 19 പന്തിൽ 25 റൺസുമായി ശിവം ഡുബേയും അവസാന ഓവറുകളിൽ അടിച്ച് തകര്‍ത്തു. റുതുരാജ് ഗായക്വാഡ് 25 റൺസും നേടി.

32 റൺസ് നേടിയ ദീപേന്ദ്ര സിംഗ് ഐറി ആണ് നേപ്പാളിന്റെ ടോപ് സ്കോറര്‍. കുശൽ ഭുര്‍ട്ടൽ(28), കുശൽ മല്ല(29), സന്ദീപ് ജോറ(29) എന്നിവരും ബാറ്റിംഗിൽ ടീമിനായി പൊരുതി നോക്കി. ഇന്ത്യയ്ക്കായി രവി ബിഷ്ണോയി, അവേശ് ഖാന്‍ എന്നിവര്‍  3 വിക്കറ്റ് നേടി.

വീണ്ടും കസറി റുതുരാജ്, ചെന്നൈയ്ക്ക് 217 റൺസ്

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 217റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യ മത്സരത്തിൽ തിളങ്ങിയ റുതുരാജ് ഗായക്വാഡ് അര്‍ദ്ധ ശതകം നേടിയപ്പോൾ 47 റൺസ് നേടി ഡെവൺ കോൺവേയും 27 റൺസ് നേടിയ ശിവം ഡുബേയുമാണ് ടീമിനായി തിളങ്ങിയത്.

ഒന്നാം വിക്കറ്റിൽ റുതുരാജും കോൺവേയും ചേര്‍ന്ന് 110 റൺസാണ് 9.1 ഓവറിൽ നേടിയത്. 31 പന്തിൽ 57 റൺസ് നേടിയ റുതുരാജിനെ രവി ബിഷ്ണോയി പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറിൽ 29 റൺസ് നേടിയ ഡെവൺ കോൺവേയെ മാര്‍ക്ക് വുഡ് മടക്കിയയച്ചു.

രവി ബിഷ്ണോയി ശിവം ഡുബേ, മോയിന്‍ അലി എന്നിവരുടെ വിക്കറ്റുകളും നേടി മത്സരത്തിൽ നിന്ന് 3 വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്ക് വുഡും മൂന്ന് വിക്കറ്റ് കരസ്ഥമാക്കി.

മോയിന്‍ അലി 13 പന്തിൽ 19 റൺസ് നേടിയപ്പോള്‍ അവസാന ഓവറുകളിൽ അടിച്ച് തകര്‍ത്ത അമ്പാട്ടി റായിഡു ടീമിനെ 200 കടത്തുവാന്‍ സഹായിച്ചു.

അവസാന ഓവറിൽ മാര്‍ക്ക് വുഡിനെ തുടരെ രണ്ട് സിക്സുകള്‍ക്ക് ധോണി പറത്തിയെങ്കിലും വുഡ് തൊട്ടടുത്ത പന്തിൽ രവി ബിഷ്ണോയിയുടെ കൈയിൽ ധോണിയെ എത്തിച്ച് തന്റെ മൂന്നാം വിക്കറ്റ് കരസ്ഥമാക്കി.

വെസ്റ്റിന്‍ഡീസിനെ വട്ടം കറക്കി ഇന്ത്യന്‍ സ്പിന്നര്‍മാര്‍, 88 റൺസ് വിജയം നേടി ഇന്ത്യ

അഞ്ചാം ടി20യിൽ 88 റൺസ് വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് 188 റൺസ് നേടിയ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ 100 റൺസിന് എറിഞ്ഞൊതുക്കുകയായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ വെസ്റ്റിന്‍ഡീസ് ചൂളുന്ന കാഴ്ചയാണ് കണ്ടത്. 10 വിക്കറ്റുകളും നേടിയത് സ്പിന്നര്‍മാരാണ്.

ആദ്യ മൂന്ന് വിക്കറ്റുകള്‍ അക്സര്‍ പട്ടേൽ നേടിയപ്പോള്‍ പിന്നീടുള്ള വിക്കറ്റുകള്‍ കുൽദീപും രവി ബിഷ്ണോയിയും പങ്ക് വയ്ക്കുകയായിരുന്നു. 35 പന്തിൽ 56 റൺസ് നേടിയ ഷിമ്രൺ ഹെറ്റ്മ്യര്‍ മാത്രമാണ് വെസ്റ്റിന്‍ഡീസിനായി പൊരുതി നോക്കിയത്. കുൽദീവും മൂന്ന് വിക്കറ്റ് നേടുകയായിരുന്നു. രവി ബിഷ്ണോയിയ്ക്ക് 4 വിക്കറ്റ് ലഭിച്ചു.

ഹെറ്റ്മ്യറിന് മറ്റു താരങ്ങളിൽ നിന്ന് പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ 15.4 ഓവറുകളിൽ വെസ്റ്റിന്‍ഡീസ് ചെറുത്ത് നില്പ് അവസാനിച്ചു.

ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാനാകാതെ രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍, നേടിയത് 178 റൺസ്

ഐപിഎലില്‍ ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയൽസ് ബാറ്റ്സ്മാന്മാര്‍ക്ക് മികച്ച തുടക്കം നേടുവാന്‍ സാധിച്ചുവെങ്കിലും ആര്‍ക്കും തന്നെ ഈ തുടക്കം വലിയ സ്കോറാക്കി മാറ്റാന്‍ സാധിക്കാതെ പോയപ്പോള്‍ ** റൺസിൽ ഒതുക്കി ടീം.

ജോസ് ബട്‍ലറെ വേഗത്തിൽ നഷ്ടമായ ശേഷം സഞ്ജു സാംസണും യശസ്വി ജൈസ്വാലും ചേര്‍ന്ന് 64 റൺസ് നേടി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാൽ പതിവ് പോലെ സഞ്ജു തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞപ്പോള്‍ താരം 24 പന്തിൽ 32 റൺസാണ് നേടിയത്.

ജൈസ്വാളിന് കൂട്ടായി എത്തിയ ദേവ്ദത്ത് പടിക്കലും വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് 24 റൺസാണ് നേടിയത്. 29 പന്തിൽ 41 റൺസ് നേടിയ ജൈസ്വാളിനെ ആയുഷ് ബദോനിയാണ് പുറത്താക്കിയത്.

ദേവ്ദത്ത് പടിക്കൽ 18 പന്തിൽ 39 റൺസ് നേടിയപ്പോള്‍ അപകടകാരിയായ താരത്തെ രവി ബിഷ്ണോയി ആണ് പുറത്താക്കിയത്. പിന്നീട് റിയാന്‍ പരാഗ്(17), ജെയിംസ് നീഷം(14) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായ രാജസ്ഥാനെ 178 റൺസിലേക്ക് എത്തിച്ചത് 9 പന്തിൽ 17 റൺസ് നേടിയ ട്രെന്റ് ബോള്‍ട്ടും 10 റൺസ് നേടിയ അശ്വിനും ചേര്‍ന്നാണ്.

പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിംഗിന് ശേഷം ലക്നൗവിന്റെ തിരിച്ചുവരവ്

പൃഥ്വി ഷാ നല്‍കിയ വെടിക്കെട്ട് ബാറ്റിംഗ് തുടക്കത്തിന്റെ ബലത്തിൽ 149 റൺസ് നേടി ഡൽഹി ക്യാപിറ്റൽസ്. ഒരു വശത്ത് വാര്‍ണറെ കാഴ്ചക്കാരനാക്കി പൃഥ്വി ഷാ അതിവേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ ഡൽഹി 200ന് അടുത്തുള്ള സ്കോര്‍ നേടുമെന്നാണ് ഏവരും കരുതിയത്.

34 പന്തിൽ നിന്ന് പൃഥ്വി 61 റൺസ് നേടിയപ്പോള്‍ മറ്റ് ഡൽഹി താരങ്ങള്‍ 86 പന്തിൽ നിന്ന് 88 റൺസാണ് നേടിയത്. പവര്‍പ്ലേ അവസാനിച്ച ശേഷം ലക്നൗ സ്പിന്നര്‍മാര്‍ മത്സരത്തിൽ പിടിമുറുക്കുന്നതാണ് കാണാനായത്.

ഷായുടെ വിക്കറ്റിന് ശേഷം രണ്ട് വിക്കറ്റ് കൂടി രവി ബിഷ്ണോയി നേടിയപ്പോള്‍ 67/0 എന്ന നിലയിൽ നിന്ന് ഡല്‍ഹി 74/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പൃഥ്വി ഷായെ കൃഷ്ണപ്പ ഗൗതം ആണ് പുറത്താക്കിയത്. പിന്നീട് നാലാം വിക്കറ്റിൽ ഋഷഭ് പന്തും സര്‍ഫ്രാസ് ഖാനും ചേര്‍ന്ന് ടീമിനെ 75 റൺസ് കൂട്ടുകെട്ടിന്റെ ബലത്തിൽ മുന്നോട്ട് നയിച്ചു.

ഋഷഭ് പന്ത് തുടക്കത്തിൽ സ്പിന്നര്‍മാരെ നേരിടുവാന്‍ ബുദ്ധിമുട്ടിയെങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പന്ത് 39 റൺസും സര്‍ഫ്രാസ് 36 റൺസും നേടിയപ്പോളും ഇരുവര്‍ക്കും അതിവേഗത്തിൽ സ്കോറിംഗ് നടത്താനാകാതെ പോയത് ടീമിന് തിരിച്ചടിയായി.

Exit mobile version