ശിഖർ ധവാൻ ലെജൻഡ്സ് ലീഗിൽ കളിക്കും

വിരമിക്കൽ പ്രഖ്യാപിച്ച ശിഖർ ധവാൻ ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ ചേർന്നു. എൽഎൽസിയുടെ അടുത്ത സീസണിൽ ധവാൻ ഉണ്ടാകും എന്ന് അധികൃതർ അറിയിച്ചു. പുതിയ സീസൺ സെപ്റ്റംബറിൽ ആണ് ആരംഭിക്കുന്നത്. ഇന്നലെ ആയിരുന്നു ശിഖർ ധവാൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. വിരമിച്ച താരങ്ങൾക്ക് മാത്രമാണ് ലെജൻഡ്സ് ലീഗിൽ കളിക്കാൻ ആവുകയുള്ളൂ.

ഏകദിനത്തിൽ ഇന്ത്യക്ക് ആയി 6,793 റൺസും ടി20യിൽ 1759 റൺസും ധവാൻ നേടിയിട്ടുണ്ട്.

“ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിനൊപ്പം ഈ പുതിയ അധ്യായം ഏറ്റെടുക്കുന്നത് മികച്ച തീരുമാനമായി പറഞ്ഞു. എൻ്റെ ക്രിക്കറ്റ് സുഹൃത്തുക്കളുമായി വീണ്ടും ഒത്തുചേരാനും ഞങ്ങൾ ഒരുമിച്ച് പുതിയ ഓർമ്മകൾ സൃഷ്ടിക്കുമ്പോൾ എൻ്റെ ആരാധകരെ രസിപ്പിക്കുന്നത് തുടരാനും ഈ നീക്കത്തിലൂടെ ആകുമെന്ന് വിശ്വസിക്കുന്നു.” ധവാൻ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

ശിഖർ ധവാൻ അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ആണ് ധവാൻ വിരമിക്കൽ പ്രഖ്യാപിച്ചത്. 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ധവാൻ അവസാനമായി ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ചത്. തൻ്റെ കരിയറിൽ ഉടനീളം നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിഒ നിന്നും ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു എങ്കിലും അദ്ദേഹം ഐ പി എൽ കളിക്കുന്നത് തുടരും.

2013 മാർച്ച് 16 ന് തൻ്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ 85 പന്തിൽ സെഞ്ച്വറി നേടിക്കൊണ്ട് വേഗതായർന്ന സെഞ്ച്വറി നേടി റെക്കോർഡ് കുറിക്കാൻ ധവാനായിരുന്നു. 167 ഏകദിനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം 44.11 ശരാശരിയിൽ 6793 റൺസ് നേടിയിട്ടുണ്ട്. ഏഴ് സെഞ്ച്വറികളും അഞ്ച് അർധസെഞ്ചുറികളും അദ്ദേഹം നേടി.

68 ടി20കൾ കളിച്ച അദ്ദേഹം 27.92 ശരാശരിയിൽ 1759 റൺസും നേടി. ടി20യിൽ 11 അർധസെഞ്ചുറികൾ ഇന്ത്യക്ക് ആയി നേടി. ടെസ്റ്റ് കരിയറിൽ 34 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഏഴ് സെഞ്ച്വറികളും അഞ്ച് അർധസെഞ്ചുറികളും സഹിതം 40.61 ശരാശരിയിൽ 2315 റൺസാണ് ധവാൻ നേടിയത്.

പത്തോവറിന് ശേഷം സീന്‍ മാറി, മയാംഗ് യാദവിന്റെ സ്പെല്ലിൽ ആടിയുലഞ്ഞ് പഞ്ചാബ്

ഒന്നാം വിക്കറ്റിൽ പഞ്ചാബ് ഓപ്പണര്‍മാര്‍ 102 റൺസ് നേടിയെങ്കിലും അതിന് ശേഷം ഈ മികവ് തുടരുവാന്‍ സാധിക്കാതെ വന്നപ്പോള്‍ 200 റൺസ് ചേസ് ചെയ്തിറങ്ങിയ പഞ്ചാബിന് 21 റൺസ് തോൽവി. മയാംഗ് യാദവിന്റെ പേസിന് മുന്നിൽ ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പഞ്ചാബ് 102/0 എന്ന നിലയിൽ നിന്ന് 139/3 എന്ന നിലയിലേക്ക് വീണു. പിന്നീട് മൊഹ്സിന്‍ ഖാന്‍ ശിഖര്‍ ധവാനെയും സാം കറനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയപ്പോള്‍ പഞ്ചാബ് മത്സരം കൈവിട്ടു. 5 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബിന് 178 റൺസ് മാത്രമേ നേടാനായുള്ളു.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 61 റൺസ് നേടിയ പഞ്ചാബ് ഓപ്പണര്‍മാര്‍ 10 ഓവറിൽ സ്കോര്‍ ബോര്‍ഡിൽ 98 റൺസ് കൊണ്ടുവന്നു. 12ാം ഓവറിൽ മയാംഗ് യാദവ് ബൈര്‍സ്റ്റോയെ പുറത്താക്കി ലക്നൗവിന് ആദ്യ വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. 29 പന്തിൽ നിന്ന് 42 റൺസായിരുന്നു ബൈര്‍സ്റ്റോയുടെ സംഭാവന.

ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ പ്രഭ്സിമ്രാന്‍ സിംഗ് 7 പന്തിൽ19 റൺസ് നേടിയെങ്കിലും മയാംഗ് യാദവിന് വിക്കറ്റ് നൽകി താരവും മടങ്ങി. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 64 റൺസായിരുന്നു പഞ്ചാബ് നേടേണ്ടിയിരുന്നത്. കൈവശം എട്ട് വിക്കറ്റും ഫോമിലുള്ള ശിഖര്‍ ധവാനും ഉള്ളത് ടീമിന് ആത്മവിശ്വാസം നൽകി.

എന്നാൽ മയാംഗ് യാദവ് ജിതേഷ് ശര്‍മ്മയെയും പുറത്താക്കിയപ്പോള്‍ പഞ്ചാബിന് തങ്ങളുടെ മൂന്നാം വിക്കറ്റും നഷ്ടമായി. ശിഖര്‍ ധവാനെയും സാം കറനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി മൊഹ്സിന്‍ ഖാന്‍ പഞ്ചാബിന്റെ നില കൂടുതൽ പരുങ്ങലിലാക്കി. 50 പന്തിൽ 70 റൺസ് ആയിരുന്നു ശിഖര്‍ ധവാന്റെ സ്കോര്‍.

അവസാന രണ്ടോവറിൽ 48 റൺസ് വേണ്ടിയിരുന്ന പഞ്ചാബിന് ക്രുണാൽ പാണ്ഡ്യ എറിഞ്ഞ 19ാം ഓവറിൽ നിന്ന് വെറും 7 റൺസ് മാത്രമേ നേടാനായുള്ളു. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 41 ആയി. നവിന്‍ ഉള്‍ ഹക്കിനെ രണ്ട് സിക്സിനും ഒരു ഫോറിനും ഓവറിലെ ആദ്യ മൂന്ന് പന്തിൽ ലിയാം അതിര്‍ത്തി കടത്തിയെങ്കിലും അടുത്ത മൂന്ന് പന്തിൽ നിന്ന് പഞ്ചാബിന് 2 റൺസ് മാത്രമേ നേടാനായുള്ളു. ഇതോടെ 21 റൺസിന്റെ മികച്ച വിജയം ലക്നൗവിന് സ്വന്തമായി.

റിഷഭ് പന്ത് ഇന്ത്യക്ക് വേണ്ടി അത്ഭുതങ്ങൾ കാണിക്കും എന്ന് ശിഖർ ധവാൻ

പരിക്ക് മാറി എത്തുന്ന റിഷഭ് പന്ത് ഭാവിയിൽ ഇന്ത്യക്ക് വേണ്ടി അത്ഭുതങ്ങൾ കാണിക്കും എന്ന് തനിക്ക് ഉറപ്പ് ഉണ്ട് എന്ന് പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശിഖർ ധവാൻ. ഋഷഭ് പന്തിൻ്റെ ഫിറ്റ്നസിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും പരിക്കിൽ നിന്ന് എങ്ങനെ കരകയറിയതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പന്തിൻ്റെ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച ധവാൻ, യുവ ക്രിക്കറ്റ് താരം പ്രകടമാക്കിയ ദൃഢതയും നിശ്ചയദാർഢ്യവും അസാമാന്യമാണ് എന്ന് പറഞ്ഞു.

“റിഷഭ് പന്ത് വീണ്ടും കളിക്കുന്നത് കാണുന്നതിൽ എനിക്ക് അതിയായ സന്തോഷവും ആവേശവുമുണ്ട്. അത്തരമൊരു മാരകമായ ഒരു അപകടത്തിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടു, എല്ലാ ദൈവത്തിനും നന്ദി. ഈ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, അവൻ വളരെ കഠിനാധ്വാനം ചെയ്തു. അവൻ വളരെ വേദനയിലായിരുന്നു. ആദ്യത്തെ കുറച്ച് മാസങ്ങളിൽ അദ്ദേഹത്തിന് അനങ്ങാനോ ഒന്നും ചെയ്യാനോ കഴിഞ്ഞിരുന്നില്ല ”ധവാൻ പറഞ്ഞു.

“ടോയ്‌ലറ്റിൽ പോകാൻ പോലും ആരുടെയെങ്കിലും സഹായം ആവശ്യമായിരുന്നു. ആ വിഷമഘട്ടം ഘട്ടം മുതൽ ഇന്നുവരെ, അവൻ വളരെയധികം ക്ഷമയും സഹിഷ്ണുതയും കാണിച്ചിട്ടുണ്ട്, അത് ഒരു വലിയ കാര്യമാണ്. അത് തീർച്ചയായും അദ്ദേഹത്തിന് വളരെയധികം ശക്തി നൽകി, എനിക്ക് ഉറപ്പുണ്ട്. തനിക്കും രാജ്യത്തിനും വേണ്ടി അവൻ അത്ഭുതങ്ങൾ ചെയ്യാൻ പോകുകയാണ് എന്ന്,” ധവാൻ കൂട്ടിച്ചേർത്തു

രണ്ടാം ഓവറിൽ താന്‍ പുറത്തായതും ആദ്യ ഓവര്‍ മെയ്ഡന്‍ ആയതും തിരിച്ചടിയായി – ശിഖര്‍ ധവാന്‍

ലിയാം ലിവിംഗ്സ്റ്റണിന്റെ ഒറ്റയാള്‍ പ്രകടനം മറികടന്ന് നേരത്തെ തന്നെ പുറത്തായ ഡൽഹി ക്യാപിറ്റൽസ് വിജയം കുറിച്ചപ്പോള്‍ വലിയ തിരിച്ചടി നേരിട്ടത് പഞ്ചാബ് കിംഗ്സിന്റെ പ്ലേ ഓഫ് സാധ്യകള്‍ക്കായിരുന്നു. അടുത്ത കളി ജയിച്ചാലും പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ ടീമിന് സാധിക്കുമോ എന്നത് ഉറപ്പല്ലാത്ത കാര്യമായിരിക്കുകയാണ് ഇപ്പോള്‍.

15 റൺസ് തോൽവി ടീം ഏറ്റുവാങ്ങിയപ്പോള്‍ അതിന്റെ കാരണം രണ്ടാം ഓവറിൽ ടീമിന് ആദ്യ വിക്കറ്റ് നഷ്ടമായതെന്നാണ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ പറയുന്നത്. ആദ്യ ഓവര്‍ മെയ്ഡന്‍ ആയതും തിരിച്ചടിയായി. ആദ്യ ഓവര്‍ മെയ്ഡന്‍ ആയ ശേഷം രണ്ടാം ഓവറിലെ ആദ്യ പന്തിൽ ശിഖര്‍ ധവാന്‍ പുറത്താകുകയായിരുന്നു.

ഐ പി എല്ലിൽ അര്‍ധ സെഞ്ച്വറിൽ അർധ സെഞ്ച്വറി നേടി ധവാൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റൻ ശിഖർ ധവാൻ തിങ്കളാഴ്ച നേടിയ അർധസെഞ്ചുറിയോടെ ഒരു നാഴികകല്ലിൽ എത്തി. ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഡേവിഡ് വാർണർക്കും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിരാട് കോഹ്‌ലിക്കും ശേഷം ഐ പി എല്ലിൽ 50 അർധ സെഞ്ച്വറി എന്ന നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമായി ധവാൻ മാറി.

വിരാട് കോഹ്ലി 50 അർധ സെഞ്ച്വറിയും വാർണർ 59 അർധ സെഞ്ച്വറിയും ഐ പി എല്ലിൽ ആകെ നേടിയിട്ടുണ്ട്. ഈ സീസണിൽ നല്ല ഫോമിൽ ഉള്ള ധവാൻ ടോപ് സ്‌കോറർമാരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്തുണ്ട്‌. ഐപിഎൽ 2023ൽ ഇതുവരെ എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് അർധസെഞ്ചുറികൾ ധവാൻ നേടിയിട്ടുണ്ട്.

ധവാന്റെ അര്‍ദ്ധ ശതകത്തിന് ശേഷം പഞ്ചാബിന് തുണയായത് എട്ടാം വിക്കറ്റ് കൂട്ടുകെട്ട്, അവസാന രണ്ടോവറിൽ 36 റൺസ്

ശിഖര്‍ ധവാനൊഴികെ മറ്റു താരങ്ങളാരും റൺസ് കണ്ടെത്താതിരുന്നപ്പോള്‍ കൊൽക്കത്തയ്ക്കെതിരെ 179 റൺസ് നേടി പഞ്ചാബ് കിംഗ്സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് നിരിയിൽ പൊരുതി നിന്നത് 57 റൺസ് നേടിയ ശിഖര്‍ ധവാന്‍ മാത്രമാണ്. പിന്നീട് 8ാം വിക്കറ്റിൽ ഹര്‍പ്രീത് ബ്രാര്‍ – ഷാരൂഖ് ഖാന്‍ കൂട്ടുകെട്ട് നേടിയ നിര്‍ണ്ണായക റണ്ണുകളും പഞ്ചാബിന് തുണയായി.

പ്രഭ്സിമ്രാന്‍ സിംഗിനെയും ഭാനുക രാജപക്സയെയും ഹര്‍ഷിത് റാണ പുറത്താക്കിയപ്പോള്‍ പഞ്ചാബ് 29/2 എന്ന നിലയിലേക്ക് വീണു. പിന്നീട് ശിഖര്‍ ധവാന്‍ – ലിയാം ലിവിംഗ്സ്റ്റൺ കൂട്ടുകെട്ട് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 58/3 എന്ന നിലയിലായിരുന്നു പഞ്ചാബ് കിംഗ്സ്.

ധവാനും ജിതേഷ് ശര്‍മ്മയും കരുതലോടെ ബാറ്റ് വീശിയപ്പോള്‍ പത്തോവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 82 റൺസാണ് നേടിയത്. 21 റൺസ് നേടിയ ജിതേഷ് ശര്‍മ്മയെ വരുൺ ചക്രവര്‍ത്തി പുറത്താക്കി 53 റൺസിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. വരുൺ ചക്രവര്‍ത്തിയുടെ ഇന്നിംഗ്സിലെ രണ്ടാമത്തെ വിക്കറ്റായിരുന്നു ഇത്.

57 റൺസ് നേടിയ ധവാനെ കൊൽക്കത്ത നായകന്‍ നിതീഷ് റാണ പുറത്താക്കിയതോടെ പഞ്ചാബ് 119/5 എന്ന നിലയിലേക്ക് പ്രതിരോധത്തിലായി. അവസാന രണ്ടോവറിൽ നിന്ന് 36 റൺസാണ് എട്ടാം വിക്കറ്റിൽ പഞ്ചാബ് നേടിയത്.

അവസാന ഓവറിൽ ഹര്‍ഷിത് റാണയ്ക്കെതിരെ 21 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ഷാരൂഖ് ഖാന്‍ ഒരു സിക്സും രണ്ട് ഫോറും നേടിയപ്പോള്‍ ഹര്‍പ്രീത് ബ്രാര്‍ ഒരു സിക്സ് നേടി.

ഹര്‍പ്രീത് കൗറും ഷാരൂഖ് ഖാനും ചേര്‍ന്ന് എട്ടാം വിക്കറ്റിൽ 16 പന്തിൽ 40 റൺസ് നേടി ടീമിനെ 179/7 എന്ന സ്കോറിലേക്ക് എത്തിച്ചു. ഷാരൂഖ് ഖാന്‍ 8 പന്തിൽ 21 റൺസും ഹര്‍പ്രീത് ബ്രാര്‍ 9 പന്തിൽ 17 റൺസുമാണ് നേടിയത്.

എന്റെ സ്ട്രൈക്ക്റേറ്റിൽ താങ്കളിപ്പോള്‍ സന്തുഷ്ടനാണെന്ന് കരുതുന്നു, ബോഗ്ലേയോട് ശിഖര്‍ ധവാന്‍

പഞ്ചാബ് കിംഗ്സിനെതിരെ മത്സരം സൺറൈസേഴ്സാണ് ജയിച്ചതെങ്കിലും തന്റെ 99* എന്ന പ്രകടനത്തിന് ശിഖര്‍ ധവാന്‍ ആണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

സമ്മാനം സ്വീകരിക്കാനെത്തിയ ശിഖര്‍ ധവാന്‍ ബോഗ്ലേയോട് തന്റെ സ്ട്രൈക്ക്റേറ്റിൽ ഇപ്പോള്‍ താങ്കള്‍ സന്തുഷ്ടനാണോ എന്നാണ് ചോദിച്ചത്. ശിഖര്‍ ധവാന്റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ഹര്‍ഷ ബോഗ്ലേ വിമര്‍ശിച്ചിരുന്നു.

ധവാൻ ഒറ്റയ്ക്ക് കട്ടയ്ക്ക് നിന്നു!! പഞ്ചാബിന് പൊരുതാവുന്ന സ്കോർ

ഇന്ന് ഐ പി എല്ലിൽ നടന്ന രണ്ടാം മത്സരത്തിൽ പഞ്ചാബ് കിങ്സിനെ ഒറ്റയ്ക്ക് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ച് ശിഖർ ധവാൻ. സൺ റൈസേഴ്സ് ഹൈദരാബാദ് നന്നായൊ ബൗൾ ചെയ്തു എങ്കിലും ധവാനെ മാത്രം തടയാൻ അവർക്ക് ആയില്ല. 20 ഓവറിൽ 143/9 എന്ന സ്കോറിൽ എത്താൻ പഞ്ചാബിനായി. ഈ 143ൽ 99 റൺസും ധവാൻ ആണ് നേടിയത്.

തുടക്കം മുതൽ വിക്കറ്റുകൾ പോയി കൊണ്ടേ നിന്ന പഞ്ചാബ് നിരയിൽ ആകെ ശിഖർ ധവാൻ മാത്രമാണ് പിടിച്ചു നിന്നത്. ധവാൻ 66 പന്തിൽ 99 റൺസുമായി ടോപ് സ്കോറർ ആയത്. 5 സിക്സും 12 ഫോറും ധവാന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. 88-9 എന്ന നിലയിൽ ആയതിനു ശേഷം പരമാവധി സ്ട്രൈക്ക് കീപ്പ് ചെയ്ത് കളിച്ചാണ് ധവാൻ പഞ്ചാബിനെ ഇവിടെ വരെ എത്തിച്ചത്. ധവാനെ കൂടാതെ സാം കറൻ മാത്രമാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കണ്ടത്. സാം കറൻ 22 റൺസ് എടുത്ത് പുറത്തായി.

സൺ റൈസേഴ്സിനായി മായങ്ക് മർകണ്ടെ നാലു വികറ്റുകൾ വീഴ്ത്തി. ഉമ്രാൻ മാലിക്, മാർക് ഹാൻസൺ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ഭുവനേശ്വർ ഒരു വിക്കറ്റും വീഴ്ത്തി.

വെടിക്കെട്ട് ബാറ്റിംഗുമായി പ്രഭ്സിമ്രാനും ധവാനും, സഞ്ജുവും കൂട്ടരും റൺ മല കയറണം

രാജസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 197 റൺസ് നേടി പഞ്ചാബ് കിംഗ്സ്. 4 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോറിലേക്ക് പഞ്ചാബ് എത്തിയത്. ഗുവഹാത്തിയിൽ ടോസ് നേടി സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുത്തുവെങ്കിലും മിന്നും തുടക്കമാണ് പഞ്ചാബ് കിംഗ്സ് ഓപ്പണര്‍മാര്‍ നൽകിയത്. പ്രഭ്സിമ്രാന്‍ സിംഗും ശിഖര്‍ ധവാനും ചേര്‍ന്ന് 90 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്.

28 പന്തിൽ നിന്നാണ് പ്രഭ്സിമ്രാന്‍ സിംഗ് അര്‍ദ്ധ ശതകം നേടിയത്. 34 പന്തിൽ 60 റൺസ് നേടിയ പ്രഭ്സിമ്രാന്റെ വിക്കറ്റ് ജേസൺ ഹോള്‍ഡറാണ് നേടിയത്.

ശിഖര്‍ ധവാന്റെ ഒരു ഡ്രൈവ് നോൺ സ്ട്രൈക്കര്‍ എന്‍ഡിലുള്ള ഭാനുക രാജപക്സയുടെ ദേഹത്ത് കൊണ്ട് താരം റിട്ടേര്‍ഡ് ഹര്‍ട്ടായപ്പോള്‍ പകരമെത്തിയ ജിതേഷ് ശര്‍മ്മ ശിഖര്‍ ധവാന് മികച്ച പിന്തുണയാണ് നൽകിയത്.

ശിഖര്‍ ധവാന്‍ 56 പന്തിൽ നിന്ന് പുറത്താകാതെ 86 റൺസ് നേടിയപ്പോള്‍ ജിതേഷ് ശര്‍മ്മ 16 പന്തിൽ 27 റൺസ് നേടി. ചഹാലിനാണ് ജിതേഷ് ശര്‍മ്മയുടെ വിക്കറ്റ്. രാജസ്ഥാന് വേണ്ടി 29 റൺസ് വിട്ട് നൽകി 2 വിക്കറ്റ് നേടിയ ജേസൺ ഹോള്‍ഡറും 25 റൺസ് മാത്രം വിട്ട് നൽകി 1 വിക്കറ്റ് നേടിയ അശ്വിനുമാണ് ബൗളിംഗിൽ തിളങ്ങിയത്. ചഹാലും കെഎം ആസിഫും കണക്കറ്റ് പ്രഹരം ഏറ്റുവാങ്ങുകയായിരുന്നു.

“താൻ ആയിരുന്നു സെലക്ടർ എങ്കിലും ഗില്ലിനെ ആകും തിരഞ്ഞെടുക്കുക, എന്നെ ആയിരിക്കില്ല” – ധവാൻ

താൻ ഇന്ത്യൻ സെലക്ടർ ആയിരുന്നു എങ്കിൽ പോലും ഗില്ലിനെ ആകും ടീമിലേക്ക് തിരഞ്ഞെടുക്കുക എന്നും തന്നെ ആയിരിക്കില്ല തിരഞ്ഞെടുക്കുക എന്നും ഇന്ത്യൻ താരം ധവാൻ. ഗിൽ ഫോമിൽ ആയതോടെ ധവാന് ഇന്ത്യൻ ടീമിൽ അവസരം ഇല്ലാതായിട്ടുണ്ട്. ടെസ്റ്റിലും ടി20യിലും ഗിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും തന്നേക്കാൾ കൂടുതൽ മത്സരങ്ങൾ അന്താരാഷ്ട്ര സർക്യൂട്ടിൽ കളിക്കുന്നുണ്ടെന്നും ധവാൻ ഇന്നലെ ആജ് തക്കിനോട് പറഞ്ഞു.

താൻ ഇന്ത്യൻ ടീം സെലക്ടറായിരുന്നെങ്കിൽ തീർച്ചയായും ഗില്ലിനെ തനിക്കു പകരം തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ധവാൻ പറഞ്ഞു.

“ശുബ്മാൻ വളരെ നല്ലതായാണ് കളിക്കുന്നത്. അവൻ ടെസ്റ്റുകളിലും ടി20യിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം അന്താരാഷ്ട്ര സർക്യൂട്ടിൽ ഏറെ മത്സരങ്ങൾ കളിക്കുന്നു, എന്നേക്കാൾ കൂടുതൽ മത്സരങ്ങൾ കളിക്കുന്നുണ്ട്” ധവാൻ പറഞ്ഞു.

“ഞാൻ സെലക്ടറായിരുന്നെങ്കിൽ തീർച്ചയായും ശുഭ്മാന് അവസരം നൽകുമായിരുന്നു. ശിഖറിന് പകരം ശുഭ്മാനെ തിരഞ്ഞെടുക്കുമായിരുന്നു,” ധവാൻ പറഞ്ഞു.

325-350 റൺസ് നേടണമെന്ന് ഇന്ത്യ തീരുമാനിച്ചാൽ ധവാന് ടീമിൽ സ്ഥാനം കാണില്ല – സാബ കരീം

ഇന്ത്യന്‍ ടീം തങ്ങള്‍ നേടേണ്ട സ്കോര്‍ 325-350 നിലയില്‍ ആണെന്ന് കരുതിയാൽ ടീമിൽ ശിഖര്‍ ധവാന് സ്ഥാനം കാണില്ലെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. ഇന്ത്യന്‍ ടീമിലേക്ക് രോഹിത് ശര്‍മ്മയ്ക്ക് പകരമെത്തിയ ഇഷാന്‍ കിഷന്‍ 131 പന്തിൽ 210 റൺസ് നേടിയപ്പോള്‍ ശിഖര്‍ ധവാന്‍ തന്റെ മോശം ഫോം തുടരുകയായിരുന്നു. വെറും 3 റൺസാണ് താരം നേടിയത്.

ശുഭ്മന്‍ ഗിൽ, ഇഷാന്‍ കിഷന്‍ തുടങ്ങിയവര്‍ ഓപ്പണിംഗ് സ്പോട്ടിനായി രംഗത്തുള്ളപ്പോള്‍ ഇന്ത്യ നേടേണ്ട സ്കോര്‍ 350ന് അടുത്താണെന്ന് തീരുമാനിച്ചാൽ തീര്‍ച്ചയായും ധവാന് ടീമിലെ സ്ഥാനം നഷ്ടമാകും എന്നും കരീം പറഞ്ഞു.

ഇന്ത്യന്‍ ടീം ഏത് രീതിയിൽ ബാറ്റ് വീശണമെന്ന് തീരുമാനിക്കുന്നുവോ അതിനനുസരിച്ചാവും ടീമിലെ ധവാന്റെ സ്ഥാനം എന്നും സാബ കരീം കൂട്ടിചേര്‍ത്തു.

Exit mobile version