മുഹമ്മദ് സിറാജ് ഇനി പോലീസിൽ!! ഡിഎസ്പി ആയി ചുമതലയേറ്റു

ക്രിക്കറ്റിന് നൽകിയ സംഭാവനകളെ മാനിച്ച് ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിനെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി (ഡിഎസ്പി) തെലങ്കാന സർക്കാർ നിയമിച്ചു. ടി20 ലോകകപ്പിലെ ടീമിൻ്റെ വിജയത്തിന് പിന്നാലെ സിറാജ് ഇന്ത്യയിലേക്ക് മടങ്ങിയതിന് പിന്നാലെ സിറാജിന് ജോലി നൽകും എന്ന് പ്രഖ്യാപിച്ചിരുന്നു. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി സിറാജിന് നൽകിയ മുൻ വാഗ്ദാനം ഇതോടെ നിറവേറ്റി. ഡിഎസ്പി സ്ഥാനം മാത്രമല്ല, ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ 600 ചതുരശ്രയടി പ്ലോട്ടും സിറാജിന് സർക്കാർ നൽകി.

ഇന്ത്യയിലെ മുൻനിര ഫാസ്റ്റ് ബൗളർമാരിൽ ഒരാളായി മാറിയ സിറാജ്, ഡിജിപി ഓഫീസിൽ നടന്ന ഔപചാരിക ചടങ്ങിൽ തെലങ്കാന ഡയറക്ടർ ജനറൽ ഓഫ് പോലീസ് ജിതേന്ദറിൽ നിന്ന് നിയമന കത്ത് ഏറ്റുവാങ്ങി. ദാരിദ്ര്യത്തിന്റെ ചുറ്റുപാടിൽ നിന്ന് പോരാടി ലോകോത്തര ക്രിക്കറ്ററിലേക്കുള്ള സിറാജിൻ്റെ ഉയർച്ചയെ അടിവരയിടുന്നതാണ് ഈ നിയമനം

സിറാജിന് 5 വിക്കറ്റ്, വെസ്റ്റിൻഡീസ് 255ന് പുറത്ത്!!

വെസ്റ്റിൻഡീസിനെ എറിഞ്ഞിട്ട് ഇന്ത്യ. ഇന്ന് സിറാജിന്റെ 5 വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിൽ വെസ്റ്റിൻഡീസിനെ 255 റൺസിനാണ് ഇന്ത്യ പുറത്താക്കിയത്. വെസ്റ്റിൻഡീസ് ഇപ്പോഴും ഇന്ത്യക്ക് 183 റൺസ് പിറകിലാണ്. ഇന്ത്യ നേരത്തെ ആദ്യ ഇന്നിംഗ്സിൽ 438 റൺസ് നേടിയിരുന്നു.

ഇന്ന് മഴ മാറി നിന്ന ദിവസത്തിൽ ഇന്ത്യ ചെറിയ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കൊണ്ടേയിരുന്നു. 37 റൺസ് എടുത്ത അതിനസെയെ മുകേഷ് കുമാർ പുറത്താക്കി. പിറകെ വിക്കറ്റുകൾ തുടരെ വീണു. സിറാജ് 60 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി.

മുകേഷ് കുമാറും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അശ്വിനും ഒരു വിക്കറ്റ് വീഴ്ത്തി. എത്രയും പെട്ടെന്ന് വെസ്റ്റിൻഡീസിനെ വീണ്ടും ബാറ്റു ചെയ്യിപ്പിക്കുക ആകും ഇന്ത്യയുടെ ഇന്നത്തെ ലക്ഷ്യം. അതുകൊണ്ട് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ആക്രമിച്ചു കളിക്കാൻ സാധ്യതയുണ്ട്.

ഏത് സ്റ്റാറ്റ് എടുത്താലും സിറാജ് എന്നും മുന്നിൽ തന്നെയുണ്ടാകും – ജോഷ് ഹാസൽവുഡ്

ഇന്ത്യന്‍ പേസര്‍ മൊഹമ്മദ് സിറാജിനെ പുകഴ്ത്തി ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹാസൽവുഡ്. ഐപിഎലില്‍ ഇരുവരും ആര്‍സിബിയ്ക്ക് വേണ്ടിയാണ് കളിച്ചിരുന്നത്. സിറാജ് മികച്ച കണ്ട്രോള്‍ ഉള്ള ബൗളര്‍ ആണെന്നും ഏത് സ്റ്റാറ്റ് എടുത്താലും സിറാജ് എന്നും മുന്നിൽ തന്നെയുണ്ടാകുമെന്നും ജോഷ് ഹാസൽവുഡ് വ്യക്തമാക്കി.

ആര്‍സിബി ടീമിനൊപ്പം താന്‍ ചേരുമ്പോള്‍ വൈകിയെങ്കിലും സിറാജ് മിന്നും പ്രകടനം ആണ് നടത്തിയതെന്നും ജോഷ് ഹാസൽവുഡ് സൂചിപ്പിച്ചു. ഓരോ തവണയും വിക്കറ്റ് പട്ടികയുടെ മുകളിൽ താരം കാണുമെന്നും ചിന്നസ്വാമിയിൽ ഏറ്റവും മികച്ച എക്കോണമിയിൽ ബൗള്‍ ചെയ്യുവാന്‍ താരത്തിന് സാധിക്കാറുണ്ടെന്ന് അത് വലിയ പ്രയാസമുള്ള കാര്യമാണെന്നും ഹാസൽവുഡ് കൂട്ടിചേര്‍ത്തു.

14 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റ് നേടിയ സിറാജ് ആര്‍സിബിയുടെ ടോപ് ബൗളര്‍ ആയിരുന്നു.

“മുഹമ്മദ് ഷമിയെയും മുഹമ്മദ് സിറാജിനെയും നേരിടാൻ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാർ പോലും പാടുപെടുമായിരുന്നു”

റായ്പൂരിൽ മുഹമ്മദ് ഷമിയെയും മുഹമ്മദ് സിറാജിനെയും നേരിടാൻ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാർ പോലും പാടുപെടുമായിരുന്നുവെന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. ന്യൂസിലൻഡിന് എതിരായ ഏകദിനത്തിൽ 108 റൺസിന് എതിരാളികളെ പുറത്താക്കാൻ ഇന്ത്യക്ക് ആയിരുന്നു. മൂന്ന് വിക്കറ്റുമായി ഷമി ആയിരുന്നു ബൗളർമാരിൽ ഏറ്റവും കൂടുതൽ തിളങ്ങിയത്.

മുഹമ്മദ് സിറാജ് അവിശ്വസനീയമായ ഫോം നിലനിർത്തുന്നു, മികച്ച താളത്തോടെ ബൗൾ ചെയ്യുകയും ചെയ്യുന്നു. ഒരിക്കൽ കൂടി, ഷമിക്കൊപ്പം മാരകമായ ന്യൂ ബോൾ കൂട്ടുകെട്ട് ഉണ്ടാക്കിയ അദ്ദേഹം ന്യൂസിലൻഡിനെ തുടക്കത്തിൽ തന്നെ ബാക്ക് ഫൂട്ടിലാക്കി. ലോകത്തെ ഏറ്റവും മികച്ച ബാറ്റർമാർ പോലും ഷമിയെയും സിറാജിനെയും കളിപ്പിക്കാൻ പാടുപെടുമായിരുന്നു,” കനേരിയ പറഞ്ഞു.

പിച്ച് ബൗളർമാർക്ക് സഹായകമായെന്നും എന്നാൽ ഇന്ത്യൻ പേസർമാരുടെ മികവാണ് കാണാൻ ആയത് എന്നും അദ്ദേഹം പറഞ്ഞു. പിച്ചിൽ ഈർപ്പം ഉണ്ടായിരുന്നു, അതുകൊണ്ടാണ് പേസർമാർക്ക് സീം മൂവ്‌മെന്റിൽ സഹായം ലഭിച്ചത്. എന്നിരുന്നാലും, ന്യൂസിലൻഡ് ബാറ്റർമാർ നാട്ടി) അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിച്ചവരാണ്. എന്നിട്ടും, ഇന്ത്യൻ പേസർമാരുടെ മികവ് ന്യൂസിലൻഡിനെ തകർത്തു കളയുകയായിരുന്നു. കനേരിയ കൂട്ടിച്ചേർത്തു.

ശ്രീലങ്കയെ എറിഞ്ഞിട്ട് സിറാജും കുൽദീപും

രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മുന്നിൽ ശ്രീലങ്ക 216 റൺസിന്റെ വിജയ ലക്ഷ്യം ഉയർത്തി. 39.4 ഓവറിൽ തന്നെ ശ്രീലങ്കയെ പുറത്താക്കാൻ ഇന്ത്യക്ക് ആയി. സിറാജും കുൽദീപും ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ച ശ്രീലങ്കയുടെ തീരുമാനം തുടക്കത്തിൽ നല്ല രീർതിയിൽ പോയിരുന്നു. ഒരു ഘട്ടത്തിൽ അവർ 16 ഓവറിൽ 102-1 എന്ന് ആയിരുന്നു. അവിടെ നിന്ന് അവർ 126-6 എന്ന നിലയിലേക്ക് കൂപ്പുകുത്തു. ഓപ്പണർ ഫെർണാാണ്ടോ 50 എടുത്ത് റൺ ഔട്ട് ആയത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. മെൻഡിസ് (34), ഹസരംഗ (21) എന്നിവർ ഭേദപ്പെട്ട സ്കോർ നടത്തി. എന്നാൽ ക്യാപ്റ്റൻ ശനക 2 റൺസ് മാത്രമെ ഇന്ന് എടുത്തുള്ളൂ.

ഇന്ത്യക്ക് കുൽദീപ് യാദവ്, സിറാജ് എന്നിവർ 3 വിക്കറ്റ് വീഴ്ത്തി തിളങ്ങി. ഉമ്രാൻ മാലിക് 2 വിക്കറ്റും അക്സർ പട്ടേൽ ഒരു വിക്കറ്റും നേടി.

ഷമിയല്ല സിറാജ് ആണ് ലോകകപ്പിൽ കളിക്കേണ്ടത് എന്ന് ഗവാസ്കർ

ലോകകപ്പിൽ ബുമ്രക്ക് പകരക്കാരൻ ആകേണ്ടത് സിറാജ് ആണ് എന്ന് മുൻ ഇന്ത്യൻ താരം ഗവാസ്കർ. ഫാസ്റ്റ് ബൗളർ അടുത്തിടെ നന്നായി പന്തെറിയുന്നതിനാൽ സിറാജ് ആണ് ലോകകപ്പ് ടീമിൽ ഉണ്ടാകേണ്ടത് എന്ന് ഗവാസ്കർ പറഞ്ഞു.

“ഞാൻ സിറാജിനെ ലോകകപ്പ് ടീമിൽ എടുക്കാൻ പറയും ​​കാരണം അവൻ നന്നായി ബൗൾ ചെയ്യുന്നു, ഷമി കുറച്ചുകാലമായി കളിച്ചിട്ടില്ല,” ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു

ഒരു ലോകകപ്പിൽ നിങ്ങൾ അധികം മത്സരം കളിക്കാതെ ഇറങ്ങുന്നത് നല്ലതായിരിക്കില്ല. രണ്ട് സന്നാഹ മത്സരങ്ങളുണ്ട് എങ്കിലും ഷമിക്ക് അത് മതിയാകില്ല. നിലവിൽ പതിനഞ്ചാമത്തെ താരമായി ആരെയും തിരഞ്ഞെടുത്തിട്ടില്ല. ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് ഷമി പോയിട്ടുമില്ല. അദ്ദേഹം അധിമം ക്രിക്കറ്റ് അവസാന മാസങ്ങളിൽ കളിച്ചിട്ടില്ല എന്നത് ആശങ്കയാണ്. ഗവാസ്കർ പറഞ്ഞു.

ഷമിയുടെ മികവിൽ സംശയമില്ല. പക്ഷെ കോവിഡിന് ശേഷം തിരിച്ചുവരവ് ഒരിക്കലും എളുപ്പമല്ല. നിങ്ങളുടെ സ്റ്റാമിനയെ അത് ബാധിക്കും. സിറാജ് അവസാന കുറച്ചു കാലമായി ബൗൾ ചെയ്യുന്ന രീതി നോക്കിയാൽ അദ്ദേഹം മികച്ച രീതിയിലാണ്. ഇപ്പോൾ ഉള്ളത്. ഗവാസ്കർ പറഞ്ഞു.

ബുംറയില്ലെങ്കിൽ ആര്, സിറാജിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

ജസ്പ്രീത് ബുംറ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ നിന്ന് പുറത്ത് പോകുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ആരാകും താരത്തിന് പകരം ടീമിലെത്തുക എന്ന ചോദ്യം ഉയര്‍ന്ന് വന്നിരിക്കുകയാണ്. സ്വാഭാവികമായി ഇന്ത്യയുടെ സ്റ്റാന്‍ഡ് ബൈ അംഗങ്ങളായ മൊഹമ്മദ് ഷമിയും ദീപക് ചഹാറും ആണ് എത്തേണ്ടതെങ്കിലും സെലക്ടര്‍മാര്‍ പകരക്കാരനായി മൊഹമ്മദ് സിറാജിനെ പ്രഖ്യാപിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരികെ എത്തിയ ബുംറ ഏതാനും ടി20 മത്സരങ്ങളിൽ കളിച്ചുവെങ്കിലും പിന്നീട് വീണ്ടും പരിക്കിന്റെ പിടിയിലാകുകയായിരുന്നു. ഷമി, ചഹാര്‍, സിറാജ് എന്നിവരിൽ നിന്ന് ഒരാള്‍ ഇന്ത്യയുടെ പ്രധാന സ്ക്വാഡിലേക്ക് എത്തുമെന്ന് ഉറപ്പാണ്.

സിറാജിന് ആദ്യ സ്ക്വാഡിൽ ഇടം ഇല്ലെങ്കിൽ താരത്തെ സ്റ്റാന്‍ഡ് ബൈ താരങ്ങളിൽ ഉള്‍പ്പെടുത്തും. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പ്രകടനങ്ങള്‍ ദീപക് ചഹാറിനെ തുണയ്ക്കുവാനും സാധ്യതയുണ്ട്.

കൗണ്ടിയിൽ സിറാജിന്റെ മികച്ച പ്രകടനം, സോമര്‍സെറ്റിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ താരം

കൗണ്ടിയിൽ വാര്‍വിക്ഷയറിന് വേണ്ടി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. സോമര്‍സെറ്റിനെതിരെ സിറാജിന്റെ മിന്നും സ്പെല്ലിന്റെ ബലത്തിൽ വാര്‍വിക്ഷയര്‍ മേൽക്കൈ നേടുകയായിരുന്നു.

56 ഓവറിൽ സോമര്‍സെറ്റ് 182/8 എന്ന നിലയിലായപ്പോള്‍ സിറാജ് 54 റൺസ് വിട്ട് നൽകി 4 വിക്കറ്റ് നേടി. 60 റൺസ് നേടിയ ലൂയിസ് ഗ്രിഗറിയാണ് സോമര്‍സെറ്റിനെ വന്‍ തകര്‍ച്ചയിൽ നിന്ന് രക്ഷിച്ചത്.

ചഹാല്‍ ഇല്ല, സിറാജ് ആര്‍സിബിയിൽ തുടരും

എബി ഡി വില്ലിയേഴ്സ് ഇല്ലാതെ ഇറങ്ങുന്ന ആര്‍സിബി തങ്ങളുടെ നിലനിര്‍ത്തുന്ന മൂന്ന് താരങ്ങളെ പ്രഖ്യാപിച്ചു. 15 കോടി രൂപയ്ക്ക് വിരാട് കോഹ്‍ലിയെയും ഗ്ലെന്‍ മാക്സ്വെല്ലിനെ 11 കോടിയ്ക്കും നിലനിര്‍ത്തിയ ഫ്രാഞ്ചൈസി മൂന്നാമത്തെ താരമായി നിലനിര്‍ത്തിയത് സിറാജിനെയാണ്.

താരത്തിന് 7 കോടിയാണ് ഫ്രാഞ്ചൈസി നല്‍കുന്നത്. അതേ സമയം ആര്‍സിബിയുടെ പ്രധാന വിക്കറ്റ് വേട്ടക്കാരനായി ടീമിന് വേണ്ടി മികവ് പുലര്‍ത്തിയിട്ടുള്ള യൂസുവേന്ദ്ര ചഹാലിനെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയില്ല.

ഇത്തവണയും കപ്പ് ഇല്ല!!!! ആര്‍സിബിയുടെ കഥകഴിച്ച് സുനിൽ നരൈന്‍

ബൗളിംഗ് ആര്‍സിബിയുടെ പ്രധാന നാല് താരങ്ങളുടെ വിക്കറ്റ് നേടിയ സുനിൽ നരൈന്‍ ബാറ്റിംഗിലും തന്റെ മികവ് പുലര്‍ത്തിയപ്പോള്‍ ആര്‍സിബിയെ പരാജയപ്പെടുത്തി ഡല്‍ഹിയുമായി രണ്ടാം ക്വാളിഫയറിനുള്ള അവസരം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.

ആര്‍സിബിയെ പോലെ ഓപ്പണര്‍മാര്‍ മികച്ച തുടക്കത്തിന് ശേഷം ഹര്‍ഷൽ പട്ടേലും ചഹാലും ചേര്‍ന്ന് 11 ഓവറിൽ 79/3 എന്ന നിലയിലേക്ക് കൊല്‍ക്കത്തയെ തള്ളിയിട്ടു.ശുഭ്മന്‍ ഗിൽ(29), വെങ്കിടേഷ് അയ്യര്‍(26) എന്നിവരുടെ വിക്കറ്റുകളാണ് ഹര്‍ഷൽ പട്ടേൽ നേടിയത്. ചഹാല്‍ ത്രിപാഠിയെ വിക്കറ്റിന് മുന്നിൽ കുടുക്കി.

ഡാന്‍ ക്രിസ്റ്റ്യനെ ഒരോവറിൽ മൂന്ന് സിക്സുകള്‍ക്ക് പറത്തി സുനിൽ നരൈന്‍ മത്സരം വീണ്ടും കൊല്‍ക്കത്തയുടെ വരുതിയിലേക്ക് കൊണ്ടുവരികയായിരുന്നു.  31 റൺസ് കൂട്ടുകെട്ടിന് ശേഷം നിതീഷ് റാണയെ(23) ചഹാല്‍ പുറത്താക്കി. 31 റൺസ് കൂട്ടുകെട്ടിന് ശേഷം നിതീഷ് റാണയെ(23) ചഹാല്‍ പുറത്താക്കി. 18ാം ഓവറിൽ സിറാജ് നരൈനെ പുറത്താക്കുകയായിരുന്നു. 15 പന്തിൽ 26 റൺസ് ആണ് നരൈന്‍ നേടിയത്.

അതേ ഓവറിൽ സിറാജ് ദിനേശ് കാര്‍ത്തിക്കിനെയും(10) വീഴ്ത്തിയതോടെ അവസാന രണ്ടോവറിൽ 12 റൺസായിരുന്നു കൊല്‍ക്കത്ത നേടേണ്ടിയിരുന്നത്. ജോര്‍ജ്ജ് ഗാര്‍ട്ടൺ എറിഞ്ഞ 19ാം ഓവറിൽ 5 റൺസ് മാത്രമാണ് പിറന്നത്. ഡാന്‍ ക്രിസ്റ്റ്യന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി നേടി ഷാക്കിബ് കൊല്‍ക്കത്തയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. 2 പന്ത് അവശേഷിക്കെയാണ് കൊല്‍ക്കത്ത നാല് വിക്കറ്റ് വിജയം നേടിയത്.

 

മികച്ച തുടക്കം നല്‍കി ഡല്‍ഹി ക്യാപിറ്റൽസ് ഓപ്പണര്‍മാര്‍, 164 റൺസ്

ഐപിഎലില്‍ ഇന്നത്തെ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി ഡല്‍ഹി ക്യാപിറ്റൽസ്. ഒന്നാം വിക്കറ്റിൽ പൃഥ്വി ഷായും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് ഡല്‍ഹിയ്ക്ക് നല്‍കിയതെങ്കിലും അധികം വൈകാതെ ഇരു താരങ്ങളും പുറത്തായത് ഡല്‍ഹിയ്ക്ക് തിരിച്ചടിയായി.

35 പന്തിൽ 43 റൺസ് നേടിയ ശിഖര്‍ ധവാന്റെ വിക്കറ്റ് ആദ്യം നഷ്ടമാകുമ്പോള്‍ ഡല്‍ഹി 88 റൺസാണ് 10.1 ഓവറിൽ നേടിയത്. അടുത്ത ഓവറിൽ 31 പന്തിൽ 48 റൺസ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റ് ചഹാല്‍ വീഴ്ത്തി. അധികം വൈകാതെ ഋഷഭ് പന്തിനെയും(10) ഡല്‍ഹിയ്ക്ക് നഷ്ടമായി.

അവസാന ഓവറുകളിൽ ഷിമ്രൺ ഹെറ്റ്മ്യറിന്റെ 29 റൺസാണ് 164 റൺസിലേക്ക് ഡല്‍ഹിയെ എത്തിച്ചത്. മുഹമ്മദ് സിറാജ് 2 വിക്കറ്റ് നേടി. ശ്രേയസ്സ് അയ്യര്‍ 18 റൺസും ഋഷഭ് പന്ത് 10 റൺസ് നേടി പുറത്തായി.

സിറാജിന് നേരെ പന്തെറിഞ്ഞ് ഹെഡിംഗ്ലിയിലെ കാണികള്‍, ചൂടായി ഇന്ത്യന്‍ നായകന്‍

ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന മുഹമ്മദ് സിറാജിന് നേരെ ഹെഡിംഗ്ലിയിലെ കാണികള്‍ പന്തെറിഞ്ഞതിൽ ക്ഷുഭിതനായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. എന്നാൽ ഔദ്യോഗികമായി ഒരു പരാതി ഇതുവരെ ഇന്ത്യ നല്‍കിയിട്ടില്ല.

സിറാജിനെതിരെ മുമ്പും ഇത്തരത്തിൽ കാണികളിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ട്. ഓസ്ട്രേലിയയിൽ താരങ്ങള്‍ സിറാജിനെ അസഭ്യ വര്‍ഷം നടത്തിയപ്പോള്‍ അന്ന് താരം ഉടനടി അമ്പയര്‍മാരെയും ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെയെയും താരം അറിയിച്ചിരുന്നു.

ഋഷഭ് പന്ത് ആണ് ആണ് ഇക്കാര്യം പങ്കുവെച്ചത്. താരങ്ങള്‍ക്കെതിരെ കാണികള്‍ പലവിധ ചാന്റുകള്‍ നടത്തുന്നത് സ്വാഭാവികമാണെങ്കിലും സാധനങ്ങള്‍ വലിച്ചെറിയുന്നത് ശരിയായ പ്രവണതയല്ലെന്ന് ഋഷഭ് പന്ത് വ്യക്തമാക്കി.

Exit mobile version