ആ മൂന്ന് വിക്കറ്റുകള്‍ നേടാനാകാതെ കേരളം, ജയ്മീത് പട്ടേൽ ഗുജറാത്തിന്റെ ഹീറോ

കേരളത്തിന് രഞ്ജി സെമി ഫൈനലില്‍ നാലാം ദിവസം നിരാശ. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ഗുജറാത്തിന്റെ ഏഴ് വിക്കറ്റ് കേരളം നേടിയെങ്കിലും അവസാന മൂന്ന് വിക്കറ്റ് നേടാനാകാതെ പോയത് കേരളത്തിന് വലിയ നിരാശ നൽകുന്നതാണ്. ഗുജറാത്ത് 429/7 എന്ന നിലയിലാണ് നാലാം ദിവസം അവസാനിപ്പിച്ചത്.

ജയ്മീത് പട്ടേലും സിദ്ധാര്‍ത്ഥ് ദേശായി കൂട്ടുകെട്ട് 72 റൺസ് ഗുജറാത്തിന് വലിയ തുണയായി മാറുകയാണ്. ജയ്മീത് പട്ടേൽ 74 റൺസും സിദ്ധാര്‍ത്ഥ് പട്ടേല്‍ 24 റൺസും നേടി ക്രീസിൽ നിൽക്കുമ്പോള്‍ കേരളത്തിന്റെ സ്കോറിന് 28 റൺസ് മാത്രം പിന്നിലായാണ് ഗുജറാത്ത് നിൽക്കുന്നത്.

ഗുജറാത്തിന്റെ 7 വിക്കറ്റ് നഷ്ടം, കേരളത്തിന് 74 റൺസ് പിന്നിൽ

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിന്റെ ഏഴ് വിക്കറ്റ് നഷ്ടം. ഇന്ന് നാലാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ കേരളത്തിനെതിരെ 383/7 എന്ന നിലയിലാണ് ഗുജറാത്ത്. ജയമീത് പട്ടേൽ 47 റൺസുമായി ഗുജറാത്തിന്റെ പ്രതീക്ഷയായി നിലകൊള്ളുമ്പോള്‍ 11 റൺസുമായി സിദ്ധാര്‍ത്ഥ് ദേശായി ആണ് ക്രീസിലുള്ളത്.

കേരളത്തിന്റെ സ്കോറായ 457 റൺസിന് 74 റൺസ് പിന്നിലായാണ് ഗുജറാത്ത് നിൽക്കുന്നത്. കൈവശമുള്ളത് 3 വിക്കറ്റും. നേരത്തെ പ്രിയാംഗ് പഞ്ചൽ 148 റൺസുമായി ഗുജറാത്തിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ താരത്തിനെ ഉള്‍പ്പെടെ പുറത്താക്കി ജലജ് സക്സേന 4 വിക്കറ്റുകള്‍ ഇന്നിംഗ്സിൽ സ്വന്തമാക്കി.

കേരളത്തിന് ഗുജറാത്തിന്റെ ശക്തമായ മറുപടി, പ്രിയാംഗ് പഞ്ചലിന് ശതകം

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ അതിശക്തമായ ബാറ്റിംഗ് കാഴ്ചവെച്ച് ഗുജറാത്ത്. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഗുജറാത്ത് 222/1 എന്ന നിലയിലാണ്. ആദ്യ വിക്കറ്റിൽ പ്രിയാംഗ് പഞ്ചലും ആര്യ ദേശായിയും ചേര്‍ന്ന് 131 റൺസ് നേടി മികച്ച തുടക്കമാണ് ഗുജറാത്തിന് നൽകിയത്.

73 റൺസ് നേടിയ ആര്യയെ ബേസിൽ പുറത്തക്കിയപ്പോള്‍ പ്രിയാംഗ് പഞ്ചലിന് കൂട്ടായി എത്തിയ മനന്‍ ഹിന്‍ജ്രാജിയ മികച്ച പിന്തുണ നൽകി. 91 റൺസാണ് ഈ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്.

പ്രിയാംഗ് പഞ്ചൽ തന്റെ ശതകം പൂര്‍ത്തിയാക്കി 117 റൺസുമായി ക്രീസിൽ നിൽക്കുമ്പോള്‍ മനന്‍ 30 റൺസ് നേടിയിട്ടുണ്ട്.

ഫോം തുടര്‍ന്ന് ആര്യ ദേശായി, വിക്കറ്റ് നഷ്ടമില്ലാതെ 61 റൺസ് നേടി ഗുജറാത്ത്

കേരളത്തിനെതിരെ രഞ്ജി ട്രോഫി സെമി ഫൈനലില്‍ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഗുജറാത്ത് വിക്കറ്റ് നഷ്ടമില്ലാതെ 61 റൺസ് നേടി. ആര്യ ദേശായി 38 റൺസും പ്രിയാംഗ് പഞ്ചൽ 23 റൺസും നേടിയാണ് ഗുജറാത്തിനായി ക്രീസിൽ നിൽക്കുന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം 457 റൺസാണ് നേടിയത്. 177 റൺസുമായി പുറത്താകാതെ നിന്ന മൊഹമ്മദ് അസ്ഹറുദ്ദീന്‍ ആണ് കേരളത്തിന്റെ സ്കോര്‍ പടുത്തുയര്‍ത്തുവാന്‍ സഹായിച്ചത്. സച്ചിന്‍ ബേബിയും(69) സൽമാന്‍ നിസാറും (52) അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ രോഹന്‍ കുന്നുമ്മൽ (30), അക്ഷയ് ചന്ദ്രന്‍ (30), ജലജ് സക്സേന (30) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നൽകി.

 

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിനുള്ള മുംബൈ ടീമിൽ സൂര്യകുമാർ യാദവും ശിവം ദുബെയും ഇടം നേടി

ഹരിയാനയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരത്തിനുള്ള 18 അംഗ ടീമിനെ മുംബൈ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഓൾറൗണ്ടർ ശിവം ദുബെയും ടീമിൽ ഉണ്ട്. മത്സരം ഫെബ്രുവരി 8 മുതൽ റോഹ്തക്കിൽ ആണ് കളി നടക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി20ഐ പരമ്പരയിൽ പങ്കെടുത്ത സൂര്യകുമാറും ദുബെയും ഈ സീസണിൽ ഓരോ രഞ്ജി ട്രോഫി മത്സരം വീതം കളിച്ചിട്ടുണ്ട്.

മേഘാലയയ്‌ക്കെതിരായ ആധിപത്യ വിജയത്തോടെയാണ് മുംബൈ ക്വാർട്ടർ ഫൈനൽ സ്ഥാനം ഉറപ്പിച്ചത്‌.

മുംബൈ സ്‌ക്വാഡ്: അജിങ്ക്യ രഹാനെ (സി), ആയുഷ് മാത്രെ, അങ്ക്‌കൃഷ് രഘുവംഷി, അമോഘ് ഭട്കൽ, സൂര്യകുമാർ യാദവ്, സിദ്ധേഷ് ലാഡ്, ശിവം ദുബെ, ആകാശ് ആനന്ദ് (വി.കെ), ഹാർദിക് താമോർ (വി.കെ.), സൂര്യൻഷ് ഷെഡ്‌ഗെ, ശാർദുൽ താക്കൂർ, ഷംസ് മുലാനി, ഡി. റോയിസ്റ്റൺ ഡയസ്, അഥർവ അങ്കോളേക്കർ, ഹർഷ് തന്ന.

രഞ്ജി ട്രോഫിയിൽ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് കേരളം ഇന്ന് ബീഹാറിനെതിരെ

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് ബീഹാറിനെ നേരിടും. രാവിലെ 9.30 ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുക. മധ്യപ്രദേശിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സ് ലീഡുള്‍പ്പെടെ സമനില നേടിയതോടെ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമായിരുന്നു.

എലൈറ്റ് ഗ്രൂപ്പ് സിയില്‍ ആറ് കളികളില്‍ രണ്ട് ജയവും നാല് സമനിലയുമുള്ള കേരളം 21 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്ന് ജയവും മൂന്ന് സമനിലകളുമായി 26 പോയന്റുള്ള ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്. 19 പോയിന്റുമായി കര്‍ണാടകയാണ് മൂന്നാമത്. പഞ്ചാബിനെതിരെ ഇന്നിങ്‌സ് ജയം നേടിയാണ് കര്‍ണാടക മൂന്നാം സ്ഥാനത്തേയ്ക്ക് എത്തിയത്.

സി.കെ നായിഡു ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഏദന്‍ അപ്പിള്‍ടോമും വരുണ്‍ നായനാരും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരെ കേരളത്തിന് 363 റൺസ് വിജയലക്ഷ്യം

തിരുവനന്തപുരം: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മല്സരത്തിൽ കേരളത്തിന് 363 റൺസ് വിജയലക്ഷ്യം. മധ്യപ്രദേശ് രണ്ടാം ഇന്നിങ്സ് എട്ട് വിക്കറ്റിന് 369 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസെന്ന നിലയിലാണ്.

ഇന്ത്യൻ താരങ്ങളായ രജത് പട്ടീദാറിൻ്റെയും വെങ്കടേഷ് അയ്യരുടെയും ബാറ്റിങ് മികവാണ് രണ്ടാം ഇന്നിങ്സിൽ മധ്യപ്രദേശിന് തുണയായത്. രണ്ട് വിക്കറ്റിന് 140 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ മധ്യപ്രദേശിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ശുഭം ശർമ്മയുടെ വിക്കറ്റ് നഷ്ടമായി. 54 റൺസെടുത്ത ശുഭം ശർമ്മയെ ബേസിലാണ് പുറത്താക്കിയത്. തുടർന്ന് രജത് പട്ടീദാറും ഹർപ്രീത് സിങ്ങും ചേർന്ന കൂട്ടുകെട്ടിൽ 71 റൺസ് പിറന്നു. 92 റൺസെടുത്ത രജത് പട്ടീദാറിനെയും 36 റൺസെടുത്ത ഹർപ്രീത് സിങ്ങിനെയും ബേസിൽ തന്നെ മടക്കി. തുടർന്നെത്തിയ വെങ്കടേഷ് അയ്യരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് മധ്യപ്രദേശിനെ അതിവേഗം സ്കോർ ഉയർത്തി ഡിക്ലയർ ചെയ്യാൻ സഹായിച്ചത്. വെങ്കടേഷ് അയ്യർ 70 പന്തിൽ നിന്ന് 80 റൺസുമായി പുറത്താകാതെ നിന്നു. രണ്ട് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു വെങ്കിടേഷിൻ്റെ ഇന്നിങ്സ്. കേരളത്തിന് വേണ്ടി ബേസിൽ എൻ പി നാലും ജലജ് സക്സേന രണ്ടും നിധീഷ് എംഡിയും ആദിത്യ സർവാടെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 24 റൺസെടുത്ത അക്ഷയ് ചന്ദ്രൻ്റെ വിക്കറ്റാണ് നഷ്ടമായത്. രോഹൻ കുന്നുമ്മൽ നാല് റൺസോടെ ക്രീസിലുണ്ട്.

രഞ്ജി ട്രോഫിയിൽ കേരളത്തിന് നിർണായക സമനില

ലഹ്‌ലി: രഞ്ജി ട്രോഫിയിൽ ഗ്രൂപ്പ് സിയില്‍ ഒന്നാമനായ ഹരിയാനയെ സമനിലയില്‍ തളച്ച് കേരളം. ലഹ്‌ലി ചൗധരി ബന്‍സിലാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 127 റണ്‍സിന്റെ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ 253 റണ്‍സിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയില്‍ എത്തിയപ്പോള്‍ കളി അവസാനിപ്പിക്കുകയായിരുന്നു.ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയ കേരളത്തിന് മൂന്നു പോയിന്റും ഹരിയാനയ്ക്ക് ഒരു പോയിന്റും ലഭിച്ചു.


ഏഴിന് 139 എന്ന നിലയില്‍ അവസാന ദിനം മത്സരത്തിനിറങ്ങിയ ഹരിയാനയെ 164 ന് പുറത്താക്കിയാണ് കേരളം രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയത്. ബേസില്‍ തമ്പിയും നിധീഷ് എം.ഡിയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ബേസില്‍ എന്‍.പി രണ്ടു വിക്കറ്റും സക്‌സേന ഒരു വിക്കറ്റും വീഴ്ത്തി.


രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിന്റെ രോഹന്‍ കുന്നുമ്മല്‍ പുറത്താകാതെ അര്‍ദ്ധസെഞ്ച്വറി നേടി. 91 പന്തി നേരിട്ട രോഹന്‍ ഒരു സിക്‌സും ആറു ഫോറും ഉള്‍പ്പെടെയാണ് 62 റണ്‍സ് നേടിയത്. സച്ചിന്‍ ബേബി 42 റണ്‍സും സ്വന്തമാക്കി. ഇരുവരും ചേര്‍ന്ന് തുടക്കത്തില്‍ തന്നെ കേരളത്തിന് മികച്ച സ്‌കോര്‍ നല്‍കിയതോടെ ഹരിയാനയുടെ പ്രതീക്ഷ അസ്തമിച്ചു. സ്‌കോര്‍ 79 ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. തുടര്‍ന്ന് ക്രീസില്‍ എത്തിയ അക്ഷയ് (2) സ്‌കോര്‍ 95 ല്‍ എത്തിയപ്പോള്‍ പുറത്തായി. തുടര്‍ന്ന് മുഹമ്മദ് അസറുദ്ദീനുമായി ചേര്‍ന്നാണ് രോഹന്‍ സ്‌കോര്‍ 125 എത്തിച്ചത്. എസ് പി കുമാറും, ജെജെ യാദവുമാണ് ഹരിയാനയ്ക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന 28 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് കേരളം വീഴ്ത്തി. ബേസിന്‍ എന്‍.പിയും അക്ഷയ് ചന്ദ്രനുമാണ് വിക്കറ്റ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡോടെ സമനില നേടിയപ്പോള്‍ 18 പോയിന്റുമായി കേരളം ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്തുണ്ട്.

രഞ്ജി ട്രോഫിയിൽ ഹരിയാനയ്‌ക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

ലാഹ്‌ലിയിലെ ചൗധരി ബൻസി ലാൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ഹരിയാനയ്‌ക്കെതിരെ കേരളം 127 റൺസിൻ്റെ നിർണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി. കേരളത്തിൻ്റെ സ്‌കോറായ 291 ലക്ഷ്യം ഇട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹരിയാനയ്ക്ക് 74.2 ഓവറിൽ 164 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. കളി സമനിലയിൽ ആയാലും ഈ ലീഡ് കേരളത്തിനെ ഹരിയാനയെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാമത് എത്താൻ സഹായിക്കും.

സ്ഥിരതയുള്ള ഓപ്പണിംഗ് സ്റ്റാൻഡോടെയാണ് ഹരിയാനയുടെ ഇന്നിംഗ്‌സ് ആരംഭിച്ചത്, എന്നാൽ കേരളത്തിൻ്റെ ബൗളർമാർ കർശനമായ ലൈനുകൾ നിലനിർത്തുകയും സാഹചര്യങ്ങൾ ഫലപ്രദമായി മുതലെടുക്കുകയും ചെയ്തതിനാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴാൻ തുടങ്ങി. അങ്കിത് കുമാർ (51 പന്തിൽ 27), നിശാന്ത് സിന്ധു (93 പന്തിൽ 29) എന്നിവരുടെ സംഭാവനകൾ ഉണ്ടായിരുന്നിട്ടും, ഹരിയാനയുടെ ബാറ്റ്സ്മാൻമാർ അർത്ഥവത്തായ കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ പാടുപെട്ടു. യുവരാജ് സിംഗ് (20), ലക്ഷ്യ സുമൻ ദലാൽ (21) എന്നിവരുൾപ്പെടെ നേരത്തെ പുറത്തായത് ആതിഥേയർക്ക് തിരിച്ചടിയായി.

22 ഓവറിൽ 3/66 എന്ന നിലയിൽ ബേസിൽ തമ്പിയുടെ നേതൃത്വത്തിലായിരുന്നു കേരളത്തിൻ്റെ ബൗളിംഗ് ആക്രമണം. 19 ഓവറിൽ 3/41 എന്ന നിലയിൽ നിധീഷ് എം ഡിയും വേറിട്ടു നിന്നു, ബേസിൽ എൻ പി 2/28 എന്ന നിലയിൽ വിലപ്പെട്ട പിന്തുണ നൽകി.

രഞ്ജിയില്‍ ഹരിയാനയും കേരള ബൗളിംഗിനു മുന്നിൽ തകരുന്നു; ലീഡ് നേടാന്‍ കേരളം

നിധീഷ് എം.ഡിക്ക് മൂന്ന് വിക്കറ്റ്

ലഹ്‌ലി: രഞ്ജി ട്രോഫിയില്‍ കേരളം ഉയര്‍ത്തിയ 291 റണ്‍സിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാനയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഹരിയാനയുടെ ഹോം ഗ്രൗണ്ടില്‍ കേരളത്തിന്റെ ബൗളര്‍മാര്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ നൂറ് റണ്‍സ് തികയ്ക്കും മുമ്പ് ഹരിയാനയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെന്ന നിലയിലാണ് ഹരിയാന. നിധീഷ് എംഡിയാണ് ഹരിയാനയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കേരളത്തിന് മേല്‍ക്കൈ നല്‍കിയത്. കേരളത്തിന്റെ ബൗളര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡിനായുള്ള പോരാട്ടമാണ് ചൗധരി ബന്‍സിലാല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്നത്.

ഹരിയാനയുടെ സ്‌കോര്‍ 38 ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ യുവരാജ് സിംഗിനെ(20) പുറത്താക്കി ബേസില്‍ എന്‍.പിയാണ് ആദ്യ പ്രഹരം നല്‍കിയത്. തുടര്‍ന്ന് പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ബേസില്‍ തമ്പി ലക്ഷ്യ സുമന്റെ(21) വിക്കറ്റും വീഴ്ത്തി ഹരിയാനയ്ക്ക് തിരിച്ചടി നല്‍കി. ക്യാപ്റ്റന്‍ അങ്കിത് കുമാറും എച്ച്.ജെ റാണയും ചേര്‍ന്ന് ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും സ്‌കോര്‍ 80 ല്‍ എത്തിയപ്പോള്‍ സല്‍മാന്‍ നിസാര്‍ റാണയെ(17) റണ്‍ ഔട്ടാക്കി കേരളത്തില്‍ മേല്‍ക്കൈ നല്‍കി. പിന്നീട് എത്തിയ ധീരു സിംഗിനും കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല. അധികം വൈകാതെ ക്യാപ്റ്റന്‍ അന്‍കിത് കുമാറിനെയും ഷോണ്‍ റോജറിന്റെ കൈകളിലെത്തിച്ച് നിധീഷ് തന്നെ പുറത്താക്കി. ഇതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയിലേക്ക് ഹരിയാന കൂപ്പുകുത്തുകയായിരുന്നു. പിന്നീട് നിശാന്ത് സിന്ധു- കപില്‍ ഹൂഡ സഖ്യം 30 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും സ്‌കോര്‍ 125 ല്‍ എത്തിയപ്പോള്‍ ജലജ് സക്‌സേന ഹൂഡയുടെ വിക്കറ്റെടുത്തതോടെ ഹരിയാന പരുങ്ങലിലായി.

കേരളത്തിനായി നിധീഷ് മൂന്നും ബേസില്‍ തമ്പി, സക്‌സേന, ബേസില്‍ എന്‍.പി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മൂന്നാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് പുനരാരംഭിച്ച കേരളം 291 ന് പുറത്താവുകയായിരുന്നു. സ്‌കോര്‍: കേരളം-291, ഹരിയാന-139/7

കേരളത്തിനെതിരെ ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റും വീഴ്ത്തി അൻഷുൽ കംബോജ്

ഹരിയാനയുടെ വളർന്നുവരുന്ന പേസർ അൻഷുൽ കംബോജ്, കേരളത്തിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ പത്ത് വിക്കറ്റുകളും നേടി രഞ്ജി ട്രോഫി ചരിത്രത്തിൽ തൻ്റെ പേര് എഴുതി. റോഹ്തക്കിലെ സിഎച്ച് ബൻസി ലാൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മൂന്നാം ദിനത്തിൽ ആദ്യ സെഷനിൽ കേരളം 291 റൺസിന് ഓളൗട്ട് ആയി. 30.1 ഓവറിൽ 10/49 എന്ന മികച്ച ബൗളിംഗ് 23-കാരൻ കാഴ്ചവച്ചു.

1957-ൽ ബംഗാളിനായി പ്രേമാങ്‌ഷു ചാറ്റർജി (10/20), 1985-ൽ രാജസ്ഥാനുവേണ്ടി പ്രദീപ് സുന്ദരം (10/78) എന്നിവരോടൊപ്പം രഞ്ജി ട്രോഫി ചരിത്രത്തിലെ അപൂർവ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കളിക്കാരനായി കാംബോജി ഇന്ന് മാറി. ഒരു ഫസ്റ്റ് ക്ലാസ് ഇന്നിംഗ്സിൽ പത്ത് വിക്കറ്റും വീഴ്ത്തുന്ന ആറാമത്തെ ഇന്ത്യൻ താരമായും അദ്ദേഹം മാറി.

സച്ചിൻ ബേബി (52), മുഹമ്മദ് അസ്ഹറുദ്ദീൻ (53), രോഹൻ എസ് കുന്നുമ്മൽ (55) അക്ഷയ് ചന്ദ്രൻ (59) എന്നിവർ കേരളത്തിനായി അർധ സെഞ്ച്വറികൾ നേടി.

Kerala Scorecard

#BattersRBSR4’s6’s
1B Aparajith c Kapil Hooda b Anshul Kamboj050.0000
2Rohan S Kunnummal c Ankit Kumar b Anshul Kamboj5510253.9260
3Akshay Chandran b Anshul Kamboj5917833.1550
4Sachin Baby (C) c Kapil Hooda b Anshul Kamboj5214635.6220
5Jalaj Saxena lbw Anshul Kamboj41625.0000
6Salman Nizar c Kapil Hooda b Anshul Kamboj0110.0000
7Mohammed Azharuddeen (WK) c Aman Kumar b Anshul Kamboj537471.6233
8Shoun Roger c Kapil Hooda b Anshul Kamboj4210739.2531
9Nidheesh M D b Anshul Kamboj102343.4820
10Basil Thampi b Anshul Kamboj42714.8100
11Basil N P Not out1911.1100

സച്ചിന്‍ ബേബിക്കും മുഹമ്മദ് അസറുദ്ദീനും അര്‍ദ്ധ സെഞ്ച്വറി: രഞ്ജിയില്‍ കേരളത്തിന് 285-8 എന്ന നിലയിൽ

ലഹ്‌ലി: ഹരിയാനയ്‌ക്കെതിരെ നടക്കുന്ന കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരത്തില്‍ സച്ചിന്‍ ബേബിക്കും മുഹമ്മദ് അസറുദ്ദീനും അര്‍ദ്ധ സെഞ്ച്വറി. ആദ്യ ദിനം രോഹനും അക്ഷയും അര്‍ദ്ധ സഞ്ച്വറി നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് രണ്ടാംദിനവും കേരളത്തിന്റെ താരങ്ങള്‍ അര്‍ദ്ധസെഞ്ച്വറി നേടുന്നത്. 146 പന്തില്‍ നിന്ന് രണ്ട് ഫോര്‍ ഉള്‍പ്പെടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 52 റണ്‍സെടുത്തപ്പോള്‍ മുഹമ്മദ് അസറുദ്ദീന്‍ 74 പന്തില്‍ നിന്നാണ് മൂന്ന് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 53 റണ്‍സ് നേടിയത്. ഇരുവരുടെയും അര്‍ദ്ധസെഞ്ച്വറിയുടെ മികവില്‍ കളി നിര്‍ത്തുമ്പോള്‍ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയിലാണ്.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ഇന്നിങ്‌സ് പുനരാരംഭിച്ച കേരളം ഇരുവരുടെയും ബാറ്റിങ് മികവിലാണ് സ്‌കോര്‍ 250 കടത്തിയത്. ചൗധരി ബന്‍സി ലാല്‍ സ്‌റ്റേഡിയത്തില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം വൈകിയാണ് ആരംഭിച്ചത്. ഇന്നിങ്‌സ് പുനരാരംഭിച്ച കേരളത്തിന് പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അക്ഷയ് ചന്ദ്രന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. 59 റണ്‍സെടുത്ത അക്ഷയ്, തുടര്‍ന്ന് ക്രീസിലെത്തിയ ജലജ് സക്‌സേന(4), സല്‍മാന്‍ നിസാര്‍(0) എന്നിവരും കംബോജിന്റെ പന്തിലാണ് പുറത്തായത്.

സ്‌കോര്‍ 158 ല്‍ എത്തിയപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടമായ കേരളത്തെ കരകയറ്റിയത് ഏഴാമനായി ഇറങ്ങിയ മുഹമ്മദ് അസറുദ്ദീന്റെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും കൂട്ടുകെട്ടായിരുന്നു. ഇരുവരും ചേര്‍ന്ന് 71 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ 200 കടന്നു. സ്‌കോര്‍ 232 ല്‍ എത്തിയപ്പോള്‍ അസറുദ്ദീന്റെ(53) വിക്കറ്റും കേരളത്തിന് നഷ്ടമായി. അസറുദ്ദീന്‍ പുറത്തായതിന് പിന്നാലെ സച്ചിനും(52) കപില്‍ ഹൂഡയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്ന് 15 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നിതീഷ് എം.ഡിയെയും കേരളത്തിന് നഷ്ടമായി. പിന്നീട് പത്താമനായി ഇറങ്ങിയ ബേസില്‍ തമ്പിയുമായി ചേര്‍ന്ന് ഷോണ്‍ റോജറാണ് കേരളത്തെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. ഇരുവരും ചേര്‍ന്നുള്ള സഖ്യം 38 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 27 ഓവറില്‍ 48 റണ്‍സ് വഴങ്ങി കേരളത്തിന്റെ എട്ട് വിക്കറ്റും വീഴ്ത്തിയത് അന്‍ഷുല്‍ കംബോജാണ്. വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ ഷോണ്‍ റോജര്‍(37), ബേസില്‍ തമ്പി(4) എന്നിവരാണ് ക്രീസില്‍

Exit mobile version