ഷംസ് മുലാനിയുടെ അഞ്ച് വിക്കറ്റ് പ്രകടനം, മുംബൈക്ക് തകർപ്പൻ ജയം


മുംബൈ: രഞ്ജി ട്രോഫി 2025-26 സീസണിലെ എലൈറ്റ് ഗ്രൂപ്പ് ഡി മത്സരത്തിൽ ഹിമാചൽ പ്രദേശിനെതിരെ മുംബൈയ്ക്ക് മികച്ച വിജയം. ബാന്ദ്ര കുർള കോംപ്ലക്‌സിൽ നടന്ന മത്സരത്തിൽ ഇന്നിങ്സിനും 120 റൺസിനുമാണ് മുംബൈ ഹിമാചൽ പ്രദേശിനെ തകർത്തത്. രണ്ട് ദിവസത്തിനുള്ളിൽ ഹിമാചലിന്റെ ബാറ്റിംഗ് നിരയെ രണ്ടുതവണയും തകർത്തുകൊണ്ട് നിർണായകമായ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ഷംസ് മുലാനിയാണ് മുംബൈയുടെ വിജയശില്പി.

ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ ഒന്നാം ഇന്നിങ്‌സ് ടോട്ടൽ 446 റൺസായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽ പ്രദേശിനെ ഒന്നാം ഇന്നിങ്സിൽ 187 റൺസിനും രണ്ടാം ഇന്നിങ്സിൽ 139 റൺസിനും പുറത്താക്കിയാണ് മുംബൈ ആധികാരിക വിജയം സ്വന്തമാക്കിയത്.
തുടക്കം മുതൽ തന്നെ ഹിമാചൽ പ്രദേശ് ബാറ്റിംഗിൽ പതറി. പുഖ്രാജ് മാൻ (65), നിഖിൽ ഗാംഗ്ത (64 നോട്ടൗട്ട്) എന്നിവർ മാത്രമാണ് ഹിമാചലിനു വേണ്ടി ചെറുത്തുനിൽപ്പ് നടത്തിയത്. മുലാനിയുടെ സ്പിൻ മാന്ത്രികതയിൽ അധിഷ്ഠിതമായ മുംബൈയുടെ ബൗളിംഗ് ആക്രമണത്തിന് ആയുഷ് മ്ഹാത്തറെ, ശാർദുൽ താക്കൂർ എന്നിവർ മികച്ച പിന്തുണ നൽകി.

ഹിമാചലിന് ഒരു തിരിച്ചുവരവിന് പോലും അവസരം നൽകാതെ മുംബൈ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. മുംബൈയുടെ ഒന്നാം ഇന്നിങ്സിൽ 69 റൺസ് നേടിയ മുലാനി, ഇപ്പോൾ തന്റെ 19-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി.

മുംബൈ വീണു, രഞ്ജി ഫൈനലിൽ കേരളത്തിന്റെ എതിരാളി വിദർഭ!!

രഞ്ജി ട്രോഫി ഫൈനലിൽ കേരളം വിദർഭയെ നേരിടും. സെമി ഫൈനലിൽ മുംബൈയെ 80 റൺസിന് തോൽപ്പിച്ച് ആണ് വിദർഭ ഫൈനൽ ഉറപ്പിച്ചത്. കഴിഞ്ഞ സീസണിലെ വിദർഭയെ ഫൈനലിൽ തോൽപ്പിച്ച് ടീമാണ് മുംബൈ. ഇന്ന് 406 എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈ അവരുടെ വാലറ്റവുമായി പൊരുതി എങ്കിലും 325ന് ഓളൗട്ട് ആയി.

46 റൺസ് എടുത്ത ഷാംസ് മുളാനി, 66 റൺസ് എടുത്ത ശാർദുൽ താക്കൂർ, 26 റൺസ് എടുത്ത കോടിയാൻ, അവസ്തി 34, ഡിയാസ് 23* എന്നിവർ അണ് മുംബൈക്ക് ആയി പൊരുതിയത്.

വിദർഭക്ക് ആയി ഹാർഷ് ദൂബെ 5 വിക്കറ്റുകൾ വീഴ്ത്തി. യാഷ് താക്കൂർ, പാർഥ് രേഖടെ എന്നിവർ 2 വിക്കറ്റും വീഴ്ത്തി.

രഞ്ജി ട്രോഫി, മുംബൈ 270ന് ഓളൗട്ട്, വിദർഭക്ക് ലീഡ്

രഞ്ജു ട്രോഫി സെമി ഫൈനലിൽ വിദർഭ ലീഡ് സ്വന്തമാക്കി. ഇന്ന് മൂന്നാം ദിനം ആദ്യ സെഷനിൽ വിദർഭ മുംബൈയെ 270 റണ്ണിന് ഓളൗട്ട് ആക്കി. 113 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് അവർ നേടി. ഇന്ന് മുംബൈക്ക് ആയി ആകാശ് ആനന്ദ് വാലറ്റവുമായി പൊരുതി നോക്കി എങ്കികും ലീഡ് വഴങ്ങേണ്ടതായി വന്നു.

ആനന്ദ് 106 റൺസ് എടുത്തു. തനുഷ കോടിയൻ 33 റൺസ് എടുത്ത് മികച്ച പിന്തുണ അവസാനം നൽകി. വിദർഭക്ക് വേണ്ടി പാർഥ് രേഖടെ 4 വിക്കറ്റും യാഷ് താക്കൂർ ഹാർഷ് ദൂബെ എന്നിവർ 2 വിക്കറ്റും വീഴ്ത്തി.

രഞ്ജി ട്രോഫി; മുംബൈ പതറുന്നു, 7 വിക്കറ്റുകൾ നഷ്ടം

രഞ്ജു ട്രോഫി സെമി ഫൈനലിൽ മുംബൈ ലീഡ് വഴങ്ങുന്നതിലേക്ക് അടുക്കുന്നു. വിദർഭക്ക് എതിരായ മത്സരത്തിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ മുംബൈ 188-7 എന്ന നിലയിലാണ്. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ ആയ 383 എന്ന സ്കോറിന് 195 റൺസ് പിറകിലാണ് മുംബൈ ഉള്ളത്.

ഓപ്പണർ ആകാശ് ആനന്ദ് 67 റൺസുമായി ഇപ്പോഴും ക്രീസിൽ ഉണ്ട്. 18 റൺസ് എടുത്ത രഹാനെ, റൺ ഒന്നും എടുക്കാത്ത സൂര്യകുമാർ, ശിവംദൂബെ എന്നിവർ നിരാശപ്പെടുത്തി. ഇപ്പോൾ ആനന്ദിന് ഒപ്പം 5 റൺസുമായി ഷാംസ് മുളാനി ആണ് ഉള്ളത്.

ശിവം ദുബെക്ക് അഞ്ച് വിക്കറ്റ്!! രഞ്ജി സെമിയിൽ മുംബൈ വിദർഭയെ 383 റൺസിന് ഓളൗട്ട് ആക്കി

രഞ്ജി ട്രോഫി സെമിഫൈനലിൽ മുംബൈയ്‌ക്കെതിരായ ആദ്യ ഇന്നിംഗ്‌സിൽ വിദർഭ 383 റൺസിന് പുറത്ത്‌. ധ്രുവ് ഷോറി (74), ഡാനിഷ് മാലേവർ (79), യാഷ് റാത്തോഡ് (54) എന്നിവരുടെ മികച്ച പ്രകടനമാണ് ടീമിന് അടിത്തറ പാകിയത്. ക്യാപ്റ്റൻ അക്ഷയ് വാദ്കർ (34), കരുൺ നായർ (45) എന്നിവരും നല്ല സംഭാവന നൽകി.

മുംബൈയുടെ ശിവം ദുബെ മികച്ച ബൗളറായി, 11.5 ഓവറിൽ 49 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ഇന്റർനാഷണലിനായി. റോയ്‌സ്റ്റൺ ഡയസ് (2/48), ഷംസ് മുലാനി (2/62) എന്നിവരുടെ പിന്തുണയും ദൂബെക്ക് ലഭിച്ചു. ഷാർദുൽ താക്കൂർ ഒരു വിക്കറ്റും വീഴ്ത്തി.

രോഹിത് ഉൾപ്പെടെയുള്ള മുംബൈയെ തോൽപ്പിച്ച് ജമ്മു കാശ്മീർ

രഞ്ജി ട്രോഫിയിലേക്കുള്ള രോഹിത് ശർമ്മയുടെ തിരിച്ചുവരവ് പരാജയത്തിൽ കലാശിച്ചു. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിനം ജമ്മു കാശ്മീർ മുംബൈക്ക് എതിരെ 5 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. മുംബൈയെ രണ്ടാം ഇന്നിംഗ്സിൽ 290 റൺസിന് ഓളൗട്ട് ആക്കിയ ജമ്മു കാശ്മീർ അനായാസം 207 എന്ന വിജയ ലക്ഷ്യം പിന്തുടർന്നു ജയം ഉറപ്പാക്കി.

ജമ്മുവിനായി ശുഭം കജൂരിയ 45 റൺസും വിവ്രാന്ത ശർമ്മ 38 റൺസുമായുൻ തിളങ്ങി. അവസാനം 32 റൺസ് എടുത്ത ആബിദ് മുസ്താഖിന്റെയും 19 റൺസ് എടുത്ത വാധവാന്റെയും അപരാജിത കൂട്ടുകെട്ട് ജമ്മുവിന്റെ ജയം ഉറപ്പിച്ചു.

മുംബൈ ആദ്യ ഇന്നിംഗ്സിൽ 120ന് ഓളൗട്ട് ആയപ്പോൾ ജമ്മു കാശ്മീർ 207 റൺസ് എടുത്തിരുന്നു. രോഹിത് ശർമ്മ, ജയ്സ്വാൾ, ശ്രേയസ് അയ്യർ, ശിവം ദൂബെ, രഹാനെ തുടങ്ങിയ വൻ താരനിര ഉണ്ടായിട്ടും മുംബൈ പരാജയപ്പെടുക ആയിരുന്നു.

മുംബൈ സയ്യിദ് മുഷ്താഖലി ട്രോഫി സ്വന്തമാക്കി

സയ്യിദ് മുഷ്താഖലി കിരീടം മുംബൈ സ്വന്തമാക്കി. ഇന്ന് നടന്ന് ഫൈനലിൽ മധ്യപ്രദേശിനെ തോൽപ്പിച്ചാണ് മുംബൈ കിരീടം നേടിയത്. മധ്യപ്രദേശ് ഉയർത്തിയ 175 എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 18ആം ഓവറിലേക്ക് വിജയം സ്വന്തമാക്കി.

40 പന്തിൽ നിന്ന് 80 റൺസ് എടുത്ത ക്യാപ്റ്റൻ രജത് പടിദാറിന്റെ മികവിലാണ് മധ്യപ്രദേശ് 174 എന്ന സ്കോർ ഉയർത്തിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് ആയി രഹാനെ 37 റൺസും സൂര്യകുമാർ 48 റൺസും എടുത്തു. അവസാനം സൂര്യൻഷ ഷെഡ്ഗെയുടെ വെടിക്കെട്ട് ബാറ്റിംഗ് മുംബൈക്ക് ജയം നൽകി. ഷെഡ്ഗെ 15 പന്തിൽ നിന്ന് 36 റൺസ് അടിച്ചു പുറത്താകാതെ നിന്നു.

മുംബൈയിൽ ഒരു ലക്ഷം ആരാധകർക്ക് ഇരിക്കാവുന്ന പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

ഒരു ലക്ഷം ആരാധകർക്ക് ഇരിക്കാവുന്ന പുതിയ ക്രിക്കറ്റ് സ്റ്റേഡിയം മുംബൈയിൽ നിർമ്മിക്കാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) ഒരുങ്ങുന്ന്യ്. വാങ്കഡെ സ്റ്റേഡിയത്തിൽ നിന്ന് 68 കിലോമീറ്റർ അകലെ താനെ ജില്ലയിൽ ആകും പുതിയ സ്റ്റേഡിയം വരുന്നത്. അമനെ വില്ലേജിലെ 50 ഏക്കർ തുറസ്സായ സ്ഥലത്താകും സ്റ്റേഡിയം പണിയുക.

മുംബൈയിലെ വാങ്കെഡെ സ്റ്റേഡിയം

സ്ഥലം ഏറ്റെടുക്കുന്നതിനായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (എംഎസ്ആർഡിസി) നടത്തിയ ഓപ്പൺ ടെൻഡർ എംസിഎ സമർപ്പിച്ചിട്ടുണ്ടെന്നും പദ്ധതിക്കായി മഹാരാഷ്ട്ര സർക്കാരിൻ്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം അന്തരിച്ച മുൻ എംസിഎ പ്രസിഡൻ്റ് അമോൽ കാലെയുടെ സ്വപ്ന പദ്ധതിയായിരുന്നു ഈ സ്റ്റേഡിയം. നിലവിൽ, മുംബൈ മൂന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ മുംബൈയിൽ ഉണ്ട്.

രഞ്ജി ട്രോഫി കിരീടം മുംബൈ സ്വന്തമാക്കി

വിദർഭയുടെ പോരാട്ടം മറികടന്ന് മുംബൈ രഞ്ജി ട്രോഫി കിരീടം ഉയർത്തി. മുംബൈ ഉയർത്തിയ 538 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന വിദർഭ 368 റൺസിൽ ഓളൗട്ട് ആയി. 169 റൺസിന്റെ വിജയമാണ് മുംബൈ നേടിയത്. മുംബൈയുടെ 42ആം രഞ്ജി കിരീടമാണിത്.

100 റൺസ് എടുത്ത അക്ഷയ് വാദ്കറും 65 റൺസ് എടുത്ത ഹാർഷ് ദൂബെയും ആറാം വിക്കറ്റും വിദർഭയ്ക്ക് ആയി പൊരുതി. 130 റൺസിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ട് ഇവർ ഉയർത്തി. ഈ കൂട്ടുകെട്ട് പിരിഞ്ഞതിനു പിന്നാലെ വിദർഭ തകർന്നു. മുംബൈക്ക് ആയി തനുഷ് കൊടിയൻ നാലു വിക്കറ്റും മുഷീർ ഖാൻ, തുശാർ ദേശ്പാണ്ടെ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മാച്ച് സമ്മറി:
മുംബൈ : 224 & 418
വിദർഭ : 105 & 368

മുംബൈയുടെ പുതിയ കോച്ചായി ഓംകാര്‍ സാൽവി

ആഭ്യന്തര ക്രിക്കറ്റിൽ ഇനി മുംബൈയക്ക് പുതിയ കോച്ച്. അമോൽ മജൂംദാറിന് പകരം എംസിഎ ഓംകാര്‍ സാൽവിയെയാണ് കോച്ചിംഗ് ദൗത്യം ഏല്പിച്ചിരിക്കുന്നത്. മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനുമായുള്ള തന്റെ രണ്ട് വര്‍ഷത്തെ കരാര്‍ പൂര്‍ത്തിയാക്കിയ അമോൽ മജൂംദാര്‍ വീണ്ടും കോച്ചിംഗ് ദൗത്യത്തിനായി അപേക്ഷ നൽകിയിരുന്നില്ല.

സാൽവിയ്ക്ക് ഒരു വര്‍ഷത്തെ കരാറാണ് നൽകിയിരിക്കുന്നത്. ലാൽചന്ദ് രാജ്പുത് നയിക്കുന്ന ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റിയാണ് മുന്‍ മുംബൈ പേസര്‍ ആയ സാൽവിയെ തിരഞ്ഞെടുത്തത്. സാഹുൽ കുക്രേജ, പ്രീതി ദിമ്രി എന്നിവരാണ് സിഐസി അംഗങ്ങള്‍.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ബൗളിംഗ് പരിശീലകനാണ് ഓംകാര്‍ സാൽവി.

ജൂലൻ ഗോസ്വാമിയ്ക്കൊപ്പം ചാര്‍ലറ്റ് എഡ്വേര്‍ഡ്സും മുംബൈയിലേക്ക്

വനിത പ്രീമിയര്‍ ലീഗിൽ ചാര്‍ലറ്റ് എഡ്വേര്‍‍ഡ്സിനെ മുഖ്യ കോച്ചായി പ്രഖ്യാപിച്ച് മുംബൈ ഫ്രാ‍ഞ്ചൈസി. നേരത്തെ ജൂലൻ ഗോസ്വാമിയെ മെന്റര്‍ – കോച്ച് റോളിലേക്ക് ടീം സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതിന് ഇപ്പോള്‍ സ്ഥിരീകരണം വരികയാണ്.

ഇത് കൂടാതെ മുന്‍ വനിത താരം ദേവിക പാൽഷികറിനെ ടീമിന്റെ ബാറ്റിംഗ് കോച്ചായും മുന്‍ ഇന്ത്യന്‍ ടീം വനിത മാനേജര്‍ ആയിരുന്ന തൃപ്തി ഭട്ടാചാര്യയയെ ടീമിന്റെ മാനേജരായും പ്രഖ്യാപിച്ചിട്ടുണ്ട്.

വനിത ബിഗ് ബാഷിൽ സിഡ്നി സിക്സേഴ്സിന്റെ കോച്ചായിരുന്ന ചാര്‍ലറ്റ് ദി ഹണ്ട്രെഡിൽ സത്തേൺ ബ്രേവിന്റെയും പരിശീലക സ്ഥാനം വഹിച്ചിട്ടുണ്ട്.

ത്രിപാഠിയുടെ ശതകത്തിന് മറുപടിയുമായി ജൈസ്വാളിന്റെ ശതകം, പക്ഷേ മുംബൈയ്ക്ക് വിജയമില്ല

മഹാരാഷ്ട്ര ഉയര്‍ത്തിയ 342/2 എന്ന സ്കോര്‍ പിന്തുടര്‍ന്ന് അടുത്തെത്തിയെങ്കിലും ഒരു ഓവര്‍ ബാക്കി നിൽക്കെ 321 റൺസിന് ഓള്‍ഔട്ട് ആയി മുംബൈ. ഇതോടെ 21 റൺസ് വിജയം ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ മഹാരാഷ്ട്ര കരസ്ഥമാക്കി.

ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്രയ്ക്കായി രാഹുല്‍ ത്രിപാഠി 156 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ പവന്‍ ഷാ 84 റൺസും അസിം കാസി 50 റൺസും നേടി. അങ്കിത് ഭാവ്നേ 34 റൺസും നേടി.

മുംബൈയ്ക്കായി യശസ്വി ജൈസ്വാള്‍ 142 റൺസ് നേടിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിയ്ക്കാതിരുന്നപ്പോള്‍ മുംബൈയ്ക്ക് 49 ഓവറിൽ 321 റൺസ് നേടാനെ ആയുള്ളു. അജിങ്ക്യ രഹാനെ(31), അര്‍മാന്‍ ജാഫര്‍(36) എന്നിവര്‍ക്ക് പുറമെ 11 പന്തിൽ 24 റൺസുമായി തുഷാര്‍ ദേശ്പാണ്ടേയും മുംബൈയ്ക്കായി പൊരുതി നോക്കി.

6 വിക്കറ്റ് നേടി സത്യദേവ് ബച്ചാവ് ആണ് മുംബൈയുടെ നടുവൊടിച്ചത്.

Exit mobile version