പൃഥ്വി ഷാ നോർത്താംപ്ടൺഷെയറിനായി കളിക്കും

ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ ആയി ഇന്ത്യൻ ബാറ്റർ പൃഥ്വി ഷായും. താരം നോർത്താംപ്ടൺഷെയറുമായി കരാർ ഉറപ്പിച്ചു. ദുലീപ് ട്രോഫി കഴിയുന്നതോടെ താരം ഇംഗ്ലണ്ടിലേക്ക് പോകും.

ദുലീപ് ട്രോഫിൽ വെസ്റ്റ് സോൺ ടീമിന്റെ ഭാഗമാണ് പൃഥ്വി ഷാ. ആറ് മാസമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാത്ത ഷാ ഇപ്പോൾ ഫോം കണ്ടെത്തി ഇന്ത്യൻ ടീമിലേക്ക് തിരികെയെത്താനുള്ള ശ്രമത്തിലാണ്.

ഐപിഎൽ 2023-ൽ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായിരുന്നു ഷായുടെ പ്രകടനങ്ങൾ മോശമായിരുന്നു. അവസാനം അർധ സെഞ്ച്വറി നേടി എങ്കിലും ടീമിനെ കാര്യമായി സഹായിക്കാൻ അദ്ദേഹത്തിനായില്ല. ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിന്റെ ഒന്നാം ഡിവിഷനിൽ കളിക്കുന്ന ടീമാണ് നോർത്താംപ്ടൺഷയർ

വെടിക്കെട്ട് ഇന്നിംഗ്സുമായി റോസ്സോവ്!!! മടങ്ങി വരവിൽ അര്‍ദ്ധ ശതകവുമായി പൃഥ്വി ഷാ, അടിച്ച് തകര്‍ത്ത് വാര്‍ണറും

പഞ്ചാബിന് മുന്നിൽ റൺ മലയൊരുക്കി ഡൽഹി ക്യാപിറ്റൽസ്. റൈലി റോസ്സോവ്, പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, ഫിലിപ്പ് സാള്‍ട്ട് എന്നീ ടോപ് ഓര്‍ഡര്‍ താരങ്ങളുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 213/2 എന്ന കൂറ്റന്‍ സ്കോറാണ് ഡൽഹി നേടിയത്. റോസ്സോവ് 37 പന്തിൽ 82 റൺസ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ പൃഥ്വി ഷായും അര്‍ദ്ധ ശതകം നേടി. വാര്‍ണറും ഫിലിപ്പ് സാള്‍ട്ട് നിര്‍ണ്ണായക സംഭാവനകള്‍ നൽകി.

ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് എത്തിയ പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് മിന്നും തുടക്കമാണ് ഡൽഹിയ്ക്കായി നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 61 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 94 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനെ സാം കറന്‍ ആണ് തകര്‍ത്തത്. 31 പന്തിൽ 46 റൺസ് നേടിയ വാര്‍ണറെ ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ചാണ് സാം കറന്‍ ഈ കൂട്ടുകെട്ട് തകര്‍ത്തത്.

വാര്‍ണറിന് പകരമെത്തിയ റൈലി റോസ്സോവും അടിച്ച് കളിച്ചപ്പോള്‍ ഡൽഹി ക്യാപിറ്റൽസ് കുതിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. 13 ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ 125/1 എന്ന നിലയിലായിരുന്നു ഡൽഹി. മടങ്ങി വരവിൽ പൃഥ്വി ഷാ തന്റെ അര്‍ദ്ധ ശതകം തികച്ചത് 36 പന്തിൽ നിന്നായിരുന്നു.

38 പന്തിൽ 54 റൺസ് നേടിയ പൃഥ്വി ഷായെയും സാം കറന്‍ പുറത്താക്കിയപ്പോള്‍ രണ്ടാം വിക്കറ്റിൽ പൃഥ്വി ഷാ – റൈലി റോസ്സോവ് കൂട്ടുകെട്ട് 54 റൺസാണ് അതിവേഗത്തിൽ നേടിയത്. പൃഥ്വി പുറത്തായ ശേഷം റോസ്സോവ് തന്റെ അര്‍ദ്ധ ശതകം 25 പന്തിൽ നിന്ന് പൂര്‍ത്തിയാക്കി.

6 സിക്സും 6 ഫോറും നേടിയ റൈലി റോസ്സോവ് 37 പന്തിൽ 82 റൺസാണ് നേടിയത്. ഫിലിപ്പ് സാള്‍ട്ട് 14 പന്തിൽ 26 റൺസ് നേടി.

പൃഥ്വി ഷായെക്കാൾ നല്ല താരങ്ങൾ ടീമിൽ ഉണ്ട് എന്ന് പോണ്ടിംഗ്

പൃഥ്വി ഷായെ ടീമിൽ നിന്ന് ഒഴിവാക്കിയതിനെ ഡൽഹി ക്യാപിറ്റൽസ് ഹെഡ് കോച്ച് റിക്കി പോണ്ടിംഗ് ന്യായീകരിച്ചു. പൃഥ്വി ഷായെക്കാൾ നന്നായി കളിക്കുന്ന മറ്റ് കളിക്കാർ ടീമിൽ ഉണ്ടെന്ന് പോണ്ടിംഗ് പറഞ്ഞു. “ഡൽഹി ക്യാപിറ്റൽസിനായി പൃഥ്വി ഓപ്പണിംഗ് ഇറങ്ങി ഒരു 50 റൺസ് നേടിയിട്ട് 13 മത്സരങ്ങളായെന്ന് ഞാൻ കരുതുന്നു.” പോണ്ടിംഗ് പറഞ്ഞു.

“പൃഥ്വിയുടെ ഏറ്റവും മികച്ച ദിവസത്തിൽ അദ്ദേഹം ഒരു മാച്ച് വിന്നറാണെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ഈ സീസണിൽ ഇതുവരെ അദ്ദേഹത്തിന് ഫോം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.” പോണ്ടിംഗ് പറഞ്ഞു.

“അദ്ദേഹം കളിച്ച ആറ് മത്സരങ്ങൾ വെറും 40-ലധികം റൺസ് മാത്രമാണ് അദ്ദേഹം നേടിയത് എന്ന് ഞാൻ കരുതുന്നു, അവനെ പുറത്താക്കുക എന്നത് കഠിനമായ തീരുമാനമാണ്, പക്ഷേ ടീം വിജയിക്കുന്നതാണ് കാര്യം.” പോണ്ടിംഗ് പറഞ്ഞു. ഈ സീസണിൽ ആറ് കളികളിൽ നിന്ന് 47 റൺസ് മാത്രമാണ് ഷാ നേടിയത്.

“ഡെൽഹി ക്യാപിറ്റൽസ് പൃഥ്വി ഷായെ പുറത്തിരുത്തണം”

പൃഥ്വി ഷായെ ഡെൽഹി ക്യാപിറ്റൽസ് പുറത്ത് ഇരുത്തണം എന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡി. ഷായ്ക്ക് പകരം മിച്ചൽ മാർഷ് ക്യാപ്റ്റൻ ഡേവിഡ് വാർണറുമായി ഓപ്പൺ ചെയ്യണമെന്ന് മൂഡി പറഞ്ഞു.

ക്യാപിറ്റലിന്റെ അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ഡക്ക് അടക്കം ആകെ 34 റൺസ് മാത്രമാണ് ഷാ ഇതുവരെ നേടിയത്. പൃഥ്വി ഷായുടെ കളി ഇതുവരെ കണ്ടതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിൽ, അദ്ദേഹാത്തിന് ഇന്ന് നല്ല ഐപിഎൽ സീസൺ അല്ല എന്ന് മനസ്സിലാക്കാൻ. ഇത്തരം താരങ്ങളെ മാറ്റി പുതിയ കളിക്കാരെ പരീക്ഷിക്കാൻ ഡെൽഹി തയ്യാറാകണം. മൂഡി പറഞ്ഞു.

ഞങ്ങൾ അദ്ദേഹത്തിന് കുറച്ച് ഗെയിമുകൾ കൂടി നൽകാം, എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം എന്ന് പോളിസി മാറ്റണം. അവസരം കൊടുക്കുന്ന ആ രണ്ട് ഗെയിമുകൾ കൊണ്ട്, ഒരു ഫ്രാഞ്ചൈസി എന്ന നിലയിലുള്ള നിങ്ങളുടെ അവസരങ്ങൾ തന്നെ ഇല്ലാതാകും. മൂഡി പറയുന്നു. അതിനാൽ നിങ്ങൾക്ക് കഠിനവുമായ തീരുമാനങ്ങൾ എടുക്കണം. അദ്ദേഹം പറഞ്ഞു..

ട്രെയിനിംഗിൽ പൃഥ്വി ഷോ പുലിയാണെന്ന് റിക്കി പോണ്ടിംഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസണിൽ മോശം തുടക്കം ലഭിച്ച ഡെൽഹി ഓപ്പണർ പൃഥ്വി ഷായെ ന്യായീകരികരിച്ച് ഡൽഹി ക്യാപിറ്റൽസ് ഹെഡ് കോച്ച് റിക്കി പോണ്ടിംഗ്. പരിശീലന സമയത്ത് പൃഥ്വി ഷാ മില്യൺ ഡോളർ ബോയ് ആണെന്നും അവനിൽ വിശ്വാസം ഉണ്ടെന്നും പോണ്ടിംഗ് പറഞ്ഞു. ഐ പി എല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഫാസ്റ്റ് ബൗളേശ്സിൻ മുന്നിൽ ആയിരുന്നു പൃഥ്വി ഷാ കീഴടങ്ങിയത്.

“ട്രെന്റ് ബോൾട്ടിന്റെ വേഗത അവനെ വിഷമിപ്പിച്ചതായി ഞാൻ കരുതുന്നില്ല. സ്വിങ് ചെയ്ത പന്ത് ആണ് അവനെ പ്രശ്നത്തിൽ ആക്കിയത്” പോണ്ടിംഗ് പറയുന്നു. നിങ്ങളിൽ ആരെങ്കിലും ഇന്നലെ പരിശീലനത്തിൽ കളിക്കുന്നത് കണ്ടു എങ്കിൽ അവന്റെ മികവ് കാണാമായിരുന്നു. പരിശീലനത്തിൽ അവൻ മില്യൺ ഡോളർ ടാലന്റ് ആണ്. അദ്ദേഹത്തിന്റെ തയ്യാറെടുപ്പ് മികച്ചതായിരുന്നു.” പോണ്ടിംഗ് പറഞ്ഞു.

ഇടംകൈയൻ പേസർമാർക്ക് എതിരെ പൃഥ്വി ഷാാക്ക് മോശം റെക്കോർഡാണ് എന്ന് പോണ്ടിംഗ് സമ്മതിച്ചു. അത് എല്ലാ എതിർ ടീമുകൾക്കും അറിയാമെന്ന് ഞാൻ കരുതുന്നു എന്നു. മത്സരശേഷം പോണ്ടിംഗ് പറഞ്ഞു.

സെൽഫി എടുക്കൻ വിസമ്മതിച്ചതിന് ഇന്ത്യൻ താരം പൃഥ്വി ഷാക്ക് എതിരെ ആക്രമണം!!

മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഡിന്നർ കഴിക്കാൻ എത്തിയ ഇന്ത്യൻ ഓപ്പണർ പൃഥ്വി ഷായെയും സുഹൃത്തിനെയും ഒരു സംഘം ആളുകൾ ആക്രമിച്ചതായി പരാതി. പൃഥ്വി ഷാ സെൽഫി എടുക്കാൻ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണം എന്ന് പോലീസ് പറയുന്നു. പോലീസ് എട്ട് പേർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി സാന്താക്രൂസിലെ ഒരു റെസ്റ്റോറന്റിൽ ഷാ ആശിഷിനൊപ്പം അത്താഴത്തിന് പോയപ്പോൾ ഒരാൾ സെൽഫി ആവശ്യപ്പെടുകയും ഷാ ആദ്യം സെൽഫി എടുക്കുകയും ചെയ്തു. ഇതേ ആൾ കൂടുതൽ ആൾക്കാരുമായി മടങ്ങിയെത്തിവീണ്ടും സെൽഫി ആവശ്യപ്പെട്ടപ്പോൾ ഇന്ത്യൻ താരം പറ്റില്ല എന്ന് പറയുകയും ഇവരെ കുറിച്ച് ഹോട്ടൽ ജീവനക്കാരോട് പരാതി പറയുകയും ചെയ്തു. തുടർന്ന് ഹോട്ടൽ ജീവനൽകാർ സെൽഫി ചോദിച്ച് എത്തിയവരെ ഹോട്ടലിൽ നിന്ന് പുറത്താക്കി.

ഭക്ഷണം കഴിച്ച ശേഷം ഷാ തന്റെ സുഹൃത്തിനൊപ്പം റെസ്റ്റോറന്റിൽ നിന്ന് മടങ്ങിയപ്പോൾ കാറിൽ പിന്തുടർന്ന് ഇവർ പൃഥ്വി ഷായെ തടയുകയും ഷായുടെ സുഹൃത്തിന്റെ കാറ് ബേസ് ബോൾ ബാറ്റുപയോഗിച്ച് ഇടിച്ച് തകർക്കുകയും ചെയ്തു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഷോ സെൽഫി എടുക്കാൻ ചോദിച്ചപ്പോൾ പ്രകോപിതനായി ഇങ്ങോട്ട് ആക്രമിക്കുകയായിരുന്നു എന്നാണ് മറുവിഭാഗം പറയുന്നത്.

ടി20യിൽ ഹാര്‍ദ്ദിക് ക്യാപ്റ്റനായി തുടരും, പൃഥ്വി ഷാ ടീമിൽ

ഇന്ത്യയുടെ ന്യൂസിലാണ്ടിനെതിരെയുള്ള പരിമിത ഓവര്‍ ടീമുകള്‍ പ്രഖ്യാപിച്ചു. പൃഥ്വി ഷായ്ക്ക് ടി20 സ്ക്വാഡിൽ അവസരം നൽകിയപ്പോള്‍ പരിക്കേറ്റ സഞ്ജു സാംസൺ ടീമിൽ നിന്ന് പുറത്ത് തന്നെ നിൽക്കുകയാണ് സഞ്ജുവിന് പകരം ടീമിലെത്തിയ ജിതേഷ് ശര്‍മ്മയ്ക്ക് പരമ്പരയിൽ അവസരം ലഭിച്ചിട്ടുണ്ട്.

ടി20 സ്ക്വാഡിൽ ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായി തുടരുമ്പോള്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, കെഎൽ രാഹുല്‍ എന്നിവരെ പരിഗണിച്ചിട്ടില്ല. ഏകദിനത്തിൽ രാഹുലും അക്സറും വ്യക്തിപരമായ കാരണങ്ങളാൽ ആണ് ടീമിലില്ലാത്തതെന്ന് സെലക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പകരം കെഎസ് ഭരതും ഷഹ്ബാസ് അഹമ്മദും ഏകദിന ടീമിൽ ഇടം പിടിച്ചു.

ടി20:Hardik Pandya (Captain), Suryakumar Yadav (vice-captain), Ishan Kishan (wk), Ruturaj Gaikwad, Shubman Gill, Deepak Hooda, Rahul Tripathi, Jitesh Sharma (wk), Washington Sundar, Kuldeep Yadav, Yuzvendra Chahal, Arshdeep Singh, Umran Malik, Shivam Mavi, Prithvi Shaw, Mukesh Kumar.

ഏകദിനം: Rohit Sharma (Captain), Shubman Gill, Ishan Kishan (wk), Virat Kohli, Shreyas Iyer, Suryakumar Yadav, KS Bharat (wk), Hardik Pandya (vice-captain), Washington Sundar, Shahbaz Ahmed, Shardul Thakur, Yuzvendra Chahal, Kuldeep Yadav, Mohd. Shami, Mohd. Siraj, Umran Malik.

പൃഥ്വി ഷാ ഇന്ത്യയുടെ ക്യാപ്റ്റൻ ആകേണ്ട താരമാണ് എന്ന് ഗംഭീർ

പൃഥ്വി ഷാ ഇന്ത്യയുയടെ ഭാവി ക്യാപ്റ്റൻ ആകേണ്ട താരമാണ് എന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഞാൻ പൃഥ്വി ഷാ ക്യാപ്റ്റൻ ആകണം എന്ന് പറയാൻ കാരണം, അദ്ദേഹത്തിന്റെ ഫീൽഡിന് പുറത്തുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ധാരാളം ആളുകൾ സംസാരിക്കുന്നത് താൻ കേട്ടിട്ടുണ്ട്. എനിക്കറിയാം. അദ്ദേഹത്തിന് നായകനാകാനുള്ള സ്വാഭാവിക കഴിവുണ്ട് എന്നും ഗംഭീർ പറഞ്ഞു.

എന്നാൽ ആരെ ക്യാപ്റ്റൻ ആക്കണം എന്നും ആരെ ടീമിൽ എടുക്കണം എന്നും സെലക്ടർമാർ ആര് തീരുമാനിക്കേണ്ടത്. ആളുകളെ ശരിയായ പാതയിലേക്ക് നയിക്കുക എന്നതും അവരുടെ ജോലിയാണ് എന്ന് ഗംഭീർ പറഞ്ഞു.

പൃഥ്വി ഷാ വളരെ ആക്രമണോത്സുകനായ ക്യാപ്റ്റനാകാൻ ആയിരിക്കും എന്ന് എനിക്ക് തോന്നുന്നു, വളരെ വിജയകരമായ ക്യാപ്റ്റനായി അദ്ദേഹം മാറും.. കായിക രംഗത്ത് ആ ആക്രമണോത്സുകത ആവശ്യമാണ് എന്നും ഗംഭീർ കൂട്ടിച്ചേർത്തു.

സായ് ബാബ എല്ലാം കാണുന്നുണ്ടാകും എന്ന് പൃഥ്വി ഷാ

ഇന്ത്യൻ ടീമിൽ സ്ഥാനം കിട്ടാത്തതിൽ ഉള്ള നിരാശ മറച്ചു വെക്കാതെ ബാറ്റ്സ്മാൻ പൃഥ്വി ഷാ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അണ് ഷാ തന്റെ നിരാശ പങ്കുവെച്ചത്. സായ് ബാബയുടെ ചിത്രം ഉൾപ്പെടുന്ന ഒരു സ്റ്റോറി പോസ്റ്റ് ചെയ്ത പൃഥ്വി ഷാ സായ് ബാബ എല്ലാം കാണുന്നുണ്ടാകും എന്നു പറഞ്ഞു. കഴിഞ്ഞ രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖലി ട്രോഫിയിലും തിളങ്ങിയ പൃഥ്വി ഷാക്ക് ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ച ഒരു ടീമിലുമവസരം ലഭിച്ചിരുന്നില്ല.

ഷായുടെ അവസരം വരുമെന്നും കാത്തിരിക്കണം എന്നുമായിരുന്നു സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ ഇന്നലെ പറഞ്ഞത്. പൃഥ്വി ഷാ മാത്രമല്ല ടീമിൽ അവസരം ലഭിക്കാത്ത ഉമേഷ് യാദവ്, നിതീഷ് റാണ, രവി ബിഷ്നോയ് എന്നിവരം തങ്ങളുടെ നിരാശ ഇൻസ്റ്റാ ഗ്രാം വഴി പങ്കുവെച്ചു.

“പൃഥ്വി ഷായുടെ അവസരം വരും!!”

പൃഥ്വി ഷായ്ക്ക് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനുള്ള അവസരം വരും എന്ന് ഇന്ത്യൻ ടീം സെലക്ഷൻ ചെയർമാൻ ചേതൻ ശർമ്മ. ഇന്നലെ ഇന്ത്യ നാല് ടീമുകളെ പ്രഖ്യാപിച്ചു എങ്കിലും ഷായെ ഒന്നിലും ഉൾപ്പെടുത്തിയിരുന്നില്ല.

പൃഥ്വി ഷാ സയ്യിദ് മുസ്താഖലിയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 47.50 ശരാശരിയിലും 191.27 സ്‌ട്രൈക്ക് റേറ്റിൽ ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും സഹിതം 285 റൺസ് നേടിയിരുന്നു. എന്നിട്ടും അവഗണന നേരിട്ടത് ഏവരെയും ഞെട്ടിച്ചു.

സെലക്ടർമാർ പൃഥ്വി ഷായുമായി നിരന്തരം സമ്പർക്കത്തിലാണ് ർന്നും അദ്ദേഹത്തിന് അർഹിക്കുന്ന അവസരം ഭാവിയുൽ ലഭിക്കും എന്നും ചേതൻ ശർമ്മ പറഞ്ഞു. ഇപ്പോൾ മത്സരരംഗത്തുള്ള നിലവിലെ മികച്ച ആളുകൾക്ക് ഞങ്ങൾ അവസരം നൽകേണ്ടതുണ്ട് എന്നും ശർമ്മ പറഞ്ഞു.

പൃഥ്വി ഷാ ഷോ!!! പിന്നീട് തകര്‍ച്ച നേരിട്ടെങ്കിലും 4 വിക്കറ്റ് വിജയം കരസ്ഥമാക്കി ഇന്ത്യ എ

219 റൺസിന് ന്യൂസിലാണ്ടിനെ എറിഞ്ഞൊതുക്കിയ ശേഷം ലക്ഷ്യം 34 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ പൃഥ്വി ഷായും റുതുരാജ് ഗായക്വാഡും ചേര്‍ന്ന് 82 റൺസാണ് ഇന്ത്യയ്ക്കായി നേടിയത്. പൃഥ്വി ഷാ വെടിക്കെട്ട് തുടക്കം ഇന്ത്യയ്ക്ക് നൽകിയപ്പോള്‍ 30 റൺസ് നേടിയ റുതുരാജ് ആണ് ആദ്യം പുറത്തായത്.

26 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച പൃഥ്വി ഷാ രജത് പടിദാറുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 49 റൺസാണ് നേടിയത്. പടിദാര്‍ 20 റൺസ് നേടി ജേക്കബ് ഡഫിയ്ക്ക് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ അധികം വൈകാതെ പൃഥ്വി ഷായെയും തിലക് വര്‍മ്മയെയും ഇന്ത്യയ്ക്ക് നഷ്ടമായി. 48 പന്തിൽ നിന്ന് 77 റൺസാണ് പൃഥ്വി നേടിയത്. 11 ഫോറും 3 സിക്സും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

131/1 എന്ന നിലയിൽ നിന്ന് 134/4 എന്ന നിലയിലേക്ക് ഇന്ത്യ വീഴുകയായിരുന്നു. പിന്നീട് സഞ്ജു സാംസണും ഋഷി ധവാനും ചേര്‍ന്ന് 46 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയെങ്കിലും 37 റൺസ് നേടിയ സഞ്ജുവിനെ ലോഗന്‍ വാന്‍ ബീക്ക് പുറത്താക്കിയതോടെ ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി. അതേ ഓവറിൽ രാജ് അംഗദ് ബാവയെ പുറത്താക്കി ലോഗന്‍ തന്റെ മൂന്നാം വിക്കറ്റ് നേടി.

പിന്നീട് ഋഷി ധവാനും ശര്‍ദ്ധുൽ താക്കുറും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ഋഷി 22 റൺസ് നേടിയപ്പോള്‍ ശര്‍ദ്ധുൽ 25 റൺസ് നേടി പുറത്താകാതെ നിന്നു. 42 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

മുംബൈയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം, യശസ്വിയ്ക്ക് അര്‍ദ്ധ ശതകം

മധ്യ പ്രദേശിനെതിരെയുള്ള രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ 248 റൺസ് നേടി മുംബൈ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് വേണ്ടി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നേടിയത്.

78 റൺസ് നേടി യശസ്വി ജൈസ്വാളും 47 റൺസ് നേടി പൃഥ്വി ഷായും ആണ് മുംബൈയ്ക്കായി തിളങ്ങിയത്. 40 റൺസ് നേടി സര്‍ഫ്രാസ് ഖാനും 12 റൺസ് നേടി ഷംസ് മുലാനിയുമാണ് ക്രീസിലുള്ളത്.

രണ്ട് വിക്കറ്റ് നേടി അനുഭവ് അഗര്‍വാളും സാരാന്‍ഷ് ജെയിനും മധ്യ പ്രദേശിനായി തിളങ്ങി. അര്‍മാന്‍ ജാഫര്‍(26), ഹാര്‍ദ്ദിക് ടാമോര്‍(24) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

Exit mobile version