വിയര്‍പ്പൊഴുക്കാതെ ഒരു ഇന്ത്യന്‍ ജയം, അങ്കുല്‍ റോയ്ക്ക് 5 വിക്കറ്റ്

പാപുവ ന്യു ഗിനിയ്ക്കെതിരെ അനായാസ ജയവുമായി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ അങ്കുല്‍ റോയിയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഗിനിയെ 21.5 ഓവറില്‍ ഇന്ത്യ 64 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. 15 റണ്‍സ് എടുത്ത ഒവിയ സാം ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ മാത്രമാണ് ഗിനി നിരയില്‍ രണ്ടക്കം കടന്നത്. അങ്കുല്‍ സുധാകര്‍ റോയ് 6.5 ഓവറില്‍ 2 മെയിഡനുകള്‍ ഉള്‍പ്പെടെ 14 റണ്‍സ് വിട്ടു നല്‍കി 5 വിക്കറ്റ് നേടുകയായിരുന്നു. ശിവം മാവി രണ്ട് വിക്കറ്റും കമലേഷ് നാഗര്‍കോടി, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 8ാം ഓവറില്‍ വിജയം നേടി. 65 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി പൃഥ്വി ഷാ തന്റെ അര്‍ദ്ധ ശതകം തികച്ചു. 39 പന്തില്‍ നിന്ന് 57 റണ്‍സാണ് നേടിയത്. മന്‍ജോത് കല്‍റ 9 റണ്‍സ് നേടി ക്രീസില്‍ ക്യാപ്റ്റന് പിന്തുണ നല്‍കി ഇന്ത്യയെ 10 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

328 റണ്‍സ് നേടി ഇന്ത്യ, പൃഥ്വി ഷായ്ക്കും മന്‍ജോത് കല്‍റയ്ക്കും ശതകം നഷ്ടം

ഓസ്ട്രേലിയയ്ക്കെതിരെ തങ്ങളുടെ U-19 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സ് നേടുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ പൃഥ്വി ഷാ-മന്‍ജോത് കല്‍റ കൂട്ടുകെട്ട് 180 റണ്‍സുമായി ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 94 റണ്‍സില്‍ പൃഥ്വി വില്‍ സത്തര്‍ലാണ്ടിനു വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ഏറെ വൈകാതെ മന്‍ജോത് കല്‍റയും മടങ്ങി. സ്കോര്‍ 25ല്‍ നില്‍ക്കെ പുറത്തായെങ്കിലും പന്ത് നോബാള്‍ ആയതാണ് പൃഥ്വിയ്ക്കും ഇന്ത്യയ്ക്കും തുണയായത്.

ശുഭമന്‍ ഗില്‍ 63 റണ്‍സ് നേടി ഇന്ത്യന്‍ ഇന്നിംഗ്സിനു അവസാന ഓവറുകളില്‍ വേണ്ടത്ര വേഗത നല്‍കി. 54 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ ഗില്‍ ജാക്ക് എഡ്വേര്‍ഡ്സിനു റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

നിലയുറപ്പിച്ച് ബാറ്റ്സ്മാന്മെരെല്ലാം പുറത്തായെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് അഭിഷേക് ശര്‍മ്മ ഇന്ത്യന്‍ സ്കോര്‍ 300നടുത്ത് എത്തിച്ചു. 8 പന്തില്‍ നിന്ന് 23 റണ്‍സാണ് അഭിഷേക് ശര്‍മ്മ നേടിയത്. അഭിഷേക് ശര്‍മ്മയുടെ വിക്കറ്റും ജാക്ക് എഡ്വേര്‍ഡ്സിനായിരുന്നു. ഇന്ത്യന്‍ വാലറ്റവും കുറഞ്ഞ പന്തില്‍ കൂടുതല്‍ റണ്‍സ് നേടി ടീമിനു നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കി. ഇത് ടീം സ്കോര്‍ 300 കടക്കാന്‍ സഹായിക്കുകയും ചെയ്തു.

തന്റെ 9 ഓവറില്‍ 65 റണ്‍സ് നല്‍കി 4 വിക്കറ്റ് വീഴ്ത്തിയ ജാക്ക് എഡ്വേര്‍ഡ്സ് ആണ് ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ മുന്‍ നിരയില്‍ നിന്നത്. ഓസ്റ്റിന്‍ വോ, വില്‍ സത്തര്‍ലാണ്ട്, പരം ഉപ്പല്‍ എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റു വിക്കറ്റ് വേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഷായ്ക്ക് ശതകം നഷ്ടം, ഇന്ത്യയ്ക്ക് മികച്ച തുടക്കം

ഓസ്ട്രേലിയയ്ക്കെതിരെ തങ്ങളുടെ U-19 ലോകകപ്പ് മത്സരങ്ങളുടെ തുടക്കം കുറിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് നേടിയ 180 റണ്‍സ് ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയാണ്. 31 ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് ഇന്ത്യ നേടിയത്. 94 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പൃഥ്വി ഷായെ ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും 78 റണ്‍സുമായി മന്‍ജോത് കല്‍റ മികച്ച ഫോമില്‍‍ ബാറ്റിംഗ് തുടരുന്നു. 3 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്‍ ആണ് ക്രീസില്‍ മനോജിനു കൂട്ടായി ഉള്ളത്.

വില്‍ സത്തര്‍ലാണ്ടിനാണ് മത്സരത്തില്‍ ഇതുവരെ വീണ ഏക വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ത്യയുടെ U-19 ലോകകപ്പ് പ്രയാണത്തിനു നാളെത്തുടക്കം

U-19 ലോകകപ്പിനായുള്ള ഇന്ത്യയുടെ പ്രയാണത്തിനു നാളെത്തുടക്കം. നാളെ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയില്‍ സിംബാബ്‍വേയും പാപുവ ന്യൂ ഗിനിയുമാണ് ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഒപ്പമുള്ള മറ്റു രണ്ട് ടീമുകള്‍. ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് പൃഥ്വി ഷായാണ്. ഓസ്ട്രേലിയന്‍ ടീമിനെ നയിക്കുന്നത് ഇന്ത്യന്‍ വംശജനായ ജേസണ്‍ ജസ്കീരത് സംഗയും. നാളെ ഇന്ത്യന്‍ സമയം പകല്‍ 6.30നാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം അരങ്ങേറുക. ന്യൂസിലാണ്ടിലെ ബേ ഓവലിലാണ് മത്സരം നടക്കുക.

ഗ്രൂപ്പില്‍ ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ പാപുവ ന്യു ഗിനിയ്ക്കെതിരെ 10 വിക്കറ്റ് വിജയം സിംബാബ്‍വേ സ്വന്തമാക്കിയിരുന്നു. മഴ മൂലം 20 ഓവറായി മത്സരം ചുരുക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

5 വര്‍ഷത്തെ സ്പോണ്‍സര്‍ഷിപ്പ് കരാറുമായി പൃഥ്വി ഷാ

ഇന്ത്യയുടെ U-19 ലോകകപ്പ് നായകന് പുതിയ സ്പോണ്‍സര്‍ഷിപ്പ് കരാര്‍. അഞ്ച് വര്‍ഷത്തേക്ക് ഹെല്‍ത്ത് ഡ്രിങ്ക് ബ്രാന്‍ഡായ പ്രോട്ടീനെക്സുമായാണ് പൃഥ്വി ഷാ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ് പുതിയ വാര്‍ത്ത. നേരത്തെ എംആര്‍എഫ് ടയേഴ്സുമായും പൃഥ്വി പുതിയ കരാര്‍ ഒപ്പിട്ടിരുന്നു. പ്രോട്ടീനെക്സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയാണ് പൃഥ്വി ഷായെ തിരഞ്ഞെടുത്തിരിക്കുന്നത്.

https://twitter.com/ProtinexIndia/status/951110063879462912

ലോകകപ്പിനായി തയ്യാറെടുക്കുന്ന ഇന്ത്യ സന്നാഹ മത്സരത്തില്‍ പൃഥ്വിയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയെ 189 റണ്‍സിനു പരാജയപ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version