ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയെ റുതുരാജ് ഗായക്വാഡ് നയിക്കും, വനിത ടീമിൽ മിന്നു മണിയും

ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസിനുള്ള ക്രിക്കറ്റ് സംഘത്തെ റുതുരാജ് ഗായക്വാഡ് നയിക്കും. ടി20 ഫോര്‍മാറ്റിലാണ് ഏഷ്യന്‍ ഗെയിംസ് മത്സരങ്ങള്‍ നടക്കുന്നത്. വനിത ടീമിനെ ഹര്‍മ്മന്‍പ്രീത് കൗര്‍ ആണ് നയിക്കുക.സെപ്റ്റംബര്‍ 19 മുതൽ 28 വരെയാണ് വനിത മത്സരങ്ങള്‍ നടക്കുക. അതേ സമയം പുരുഷന്മാരുടെ മത്സരങ്ങള്‍ സെപ്റ്റംബര്‍ 28 മുതൽ ഒക്ടോബര്‍ 8 വരെ നീണ്ട് നിൽക്കും.

മലയാളി താരം മിന്നു മണിയ്ക്ക് ഇന്ത്യന്‍ വനിത ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്.

വനിത സംഘം:Harmanpreet Kaur (c), Smriti Mandhana (vc), Shafali Verma, Jemimah Rodrigues, Deepti Sharma, Richa Ghosh (wk), Amanjot Kaur, Devika Vaidya, Anjali Sarvani, Titas Sadhu, Rajeshwari Gayakwad, Minnu Mani, Kanika Ahuja, Uma Chetry (wk), Anusha Bareddy

പുരുഷ സംഘം: Ruturaj Gaikwad (c), Yashasvi Jaiswal, Rahul Tripathi, Tilak Varma, Rinku Singh, Jitesh Sharma (wk), Washington Sundar, Shahbaz Ahmed, Ravi Bishnoi, Avesh Khan, Arshdeep Singh, Mukesh Kumar, Shivam Mavi, Shivam Dube, Prabhsimran Singh (wk)

റുതുരാജിനു പകരം ജയ്സ്വാൾ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടീമിലേക്ക്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീമിലേക്ക് യശസ്വി ജയ്സ്വാൾ എത്തുന്നു എന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 3-4 തീയതികളിൽ വിവാഹിതനാകുമെന്ന് റുതുരാജ് ഗെയ്‌ക്‌വാദ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന് പകരം ആണ് യശസ്വി ജയ്‌സ്വാളിനെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ സ്റ്റാൻഡ് ബൈ കളിക്കാരനായി ഉൾപ്പെടുത്തിയിരിക്കുന്നത്.

അടുത്ത ദിവസം തന്നെ ജയ്സ്വാൾ ലണ്ടനിലേക്ക് യാത്രതിരിക്കും. ഈ സീസണിൽ ഐ പി എല്ലിലും ഡൊമസ്റ്റിക് ക്രിക്കറ്റിലും മികച്ച ഫോമിലാണ് ജയ്‌സ്വാൾ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി അദ്ദേഹം 14 മത്സരങ്ങളിൽ നിന്ന് 625 റൺസ് നേടിയിരുന്നു. രഞ്ജി ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 404 റൺസും നേടിയിട്ടുണ്ട്.

ജൂൺ 7ന് ഓവലിൽ ആണ് ഇന്ത്യ ഓസ്‌ട്രേലിയ മത്സരം. ജൂൺ 5ന് ടീമിനൊപ്പം ചേരാം എന്ന് റുതുരാജ് അറിയിച്ചു എങ്കിലും പരിശീലകൻ രാഹുൽ ദ്രാവിഡ് ജയ്സ്വാളിനെ ടീമിലേക്ക് എടുക്കുക ആയിരുന്നു.

ഇന്ത്യയുടെ ഭാവി ഓപ്പണിംഗ് താരങ്ങള്‍ ജൈസ്വാളും ഗില്ലും – ഹര്‍ഭജന്‍ സിംഗ്

ഇന്ത്യയുടെ ഭാവി ഓപ്പണിംഗ് താരങ്ങളാണ് യശസ്വി ജൈസ്വാളും ശുഭ്മന്‍ ഗില്ലുമെന്നും പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്. ഹാര്‍ദ്ദിക് ക്യാപ്റ്റനായി എത്തുമ്പോള്‍ ഗില്ലും ജൈസ്വാളും ഓപ്പണിംഗിലുണ്ടാവണമെന്നും റുതുരാജ് ഗായക്വാഡ്, റിങ്കു സിംഗ്, തിലക് വര്‍മ്മ, നിതീഷ് റാണ എന്നിവര്‍ക്ക് ടീമിലിടം ലഭിയ്ക്കണമെന്നും ഈ ടീമിന് വലിയ മത്സരങ്ങള്‍ വിജയിക്കുവാനുള്ള ശേഷിയുണ്ടെന്നും ഹര്‍ഭജന്‍ സിംഗ് വെളിപ്പെടുത്തി.

ഭാവിയിൽ ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂടിയാകുവാന്‍ ശേഷിയുള്ള താരമാണ് ശുഭ്മന്‍ ‍ഗിൽ എന്നും ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി. മേൽപ്പറഞ്ഞ താരങ്ങളെല്ലാം അത്ഭുത പ്രതിഭകളാമെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഐപിഎലില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെ ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സിയിൽ ടി20യിലേക്ക് ഇറക്കണമെന്നും ഹര്‍ഭജന്‍ സൂചിപ്പിച്ചു.

തിളങ്ങിയത് ഓപ്പണര്‍മാര്‍ മാത്രം, ചെന്നൈയ്ക്ക് 172 റൺസ്

ഐപിഎലിലെ ആദ്യ ക്വാളിഫയറിൽ ചെന്നൈയിൽ 172/7 എന്ന സ്കോര്‍. ഓപ്പണര്‍മാരായ റുതുരാജ് ഗായക്വാഡും ഡെവൺ കോൺവേയും നൽകിയ മികച്ച തുടക്കത്തിന് ശേഷം വിക്കറ്റുകളുമായി ഗുജറാത്ത് തിരിച്ചുവരവ് നടത്തുകയായിരുന്നു. ഒന്നാം വിക്കറ്റിൽ 87 റൺസാണ് ചെന്നൈ ഓപ്പണര്‍മാര്‍ നേടിയത്.

എന്നാൽ അടുത്തടുത്ത ഓവറുകളിൽ റുതുരാജിനെയും കോൺവേയെയും മോഹിത് ശര്‍മ്മയും മൊഹമ്മദ് ഷമിയും പുറത്താക്കിയപ്പോള്‍ ശിവം ഡുബേയുടെ വിക്കറ്റ് നൂര്‍ അഹമ്മദ് നേടി. റുതുരാജ് 44 പന്തിൽ 60 റൺസും കോൺവേ 34 പന്തിൽ 40 റൺസുമാണ് നേടിയത്.

പിന്നീട് അജിങ്ക്യ രഹാനെ(17), അമ്പാട്ടി റായിഡു(17), രവീന്ദ്ര ജഡേജ(22) എന്നിവര്‍ കുറവ് പന്തിൽ വേഗത്തിൽ സ്കോറിംഗ് നടത്തിയതാണ് ചെന്നൈയെ 172/7 എന്ന സ്കോറിലേക്ക് എത്തിച്ചത്. ഗുജറാത്തിനായി മൊഹമ്മദ് ഷമിയും മോഹിത് ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടി.

റുതുരാജ് ബാറ്റിംഗ് എളുപ്പമാക്കുന്നു – ഡെവൺ കോൺവേ

റുതുരാജിനൊപ്പമുള്ള ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് വളരെ ആസ്വാദ്യകരമാണെന്നും ബാറ്റിംഗ് എളുപ്പമാക്കുന്നതിൽ റുതുരാജിന്റെ പങ്ക് വളരെ വലുതണെന്നും ഡെവൺ കോൺവേ വിശദമാക്കി. ഞങ്ങള്‍ കാര്യങ്ങള്‍ ലളിതമായി നിലനിര്‍ത്തുവാനാണ് ശ്രമിക്കാറെന്നും ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കകു എന്നതാണ് തന്റെ റോള്‍ എന്നും കോൺവേ പറഞ്ഞു.

ചെന്നൈയിൽ ഒരു ഗുഡ് വൈബ് ഗ്രൂപ്പാണുള്ളതെന്നും എല്ലാവര്‍ക്കും മികച്ച പിന്തുണയാണ് ലഭിയ്ക്കുന്നതെന്നും കോൺവേ സൂചിപ്പിച്ചു. എംഎസ് ധോണിയെ ആ ഗ്രൂപ്പിൽ ലഭിയ്ക്കുക എന്നത് തന്നെ വലിയ കാര്യമാണെന്നും ഫാന്‍സിന്റെ പിന്തുണയും പ്രശംസനീയമാണെന്ന് കോൺവേ അഭിപ്രായപ്പെട്ടു.

എപ്പോളെല്ലാം എവേ മത്സരത്തിനിറങ്ങിയാലും ചെന്നൈ ആരാധകര്‍ കൂട്ടത്തോടെ എത്തി അത് ഒരു ഹോം മത്സരത്തിന്റെ പ്രതീതി ജനിപ്പിക്കാറുണ്ടെന്നും ഡെവൺ കോൺവേ വ്യക്തമാക്കി.

ഓപ്പണര്‍മാരുടെ മികവുറ്റ പ്രകടനം, ചെന്നൈയ്ക്ക് മികച്ച വിജയം

ഐപിഎലില്‍ സൺറൈസേഴ്സിനെ 134 റൺസിന് ഒതുക്കിയ ശേഷം 18.4 ഓവറിൽ 7 വിക്കറ്റ് വിജയം ഉറപ്പാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഓപ്പണര്‍മാരായ ഡെവൺ കോൺവേയും റുതുരാജ് ഗായക്വാഡും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ നേടിയ 87 റൺസ് കൂട്ടുകെട്ടാണ് ചെന്നൈയുടെ വിജയം വേഗത്തിലാക്കിയത്.

പവര്‍പ്ലേയിലെ അവസാന ഓവറിൽ മാര്‍ക്കോ ജാന്‍സനെ നാല് ഫോറുകള്‍ക്കും ഒരു സിക്സിനും ഡെവൺ കോൺവേ പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 23 റൺസും പവര്‍പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 60 റൺസുമാണ് ചെന്നൈ നേടിയത്.

ഈ കൂട്ടുകെട്ട് വിക്കറ്റ് നഷ്ടമില്ലാതെ പത്തോവറിൽ ചെന്നൈയെ 86 റൺസിലേക്ക് എത്തിച്ചു. എന്നാൽ തൊട്ടടുത്ത ഓവറിൽ 35 റൺസ് നേടിയ റുതുരാജ് റണ്ണൗട്ട് ആകുകയായിരുന്നു. ഡെവൺ കോൺവേയുടെ മികച്ചൊരു സ്ട്രെയിറ്റ് ഡ്രൈവ് ഉമ്രാന്‍ മാലികിന്റെ കൈയ്യിൽ കൊണ്ട് നോൺ സ്ട്രൈക്കര്‍ എന്‍ഡിൽ റുതുരാജിനെ റണ്ണൗട്ടാക്കുകയായിരുന്നു.

പത്തോവറിന് ശേഷം അടുത്ത മൂന്നോവറിൽ വെറും 9 റൺസ് മാത്രം സൺറൈസേഴ്സ് ബൗളര്‍മാര്‍ വിട്ട് നൽകിയപ്പോള്‍ ചെന്നൈയ്ക്ക് അവസാന ഏഴോവറിൽ 40 റൺസായിരുന്നു ജയത്തിനായി നേടേണ്ടിയിരുന്നത്.

മയാംഗ് മാര്‍ക്കണ്ടേ അജിങ്ക്യ രഹാനെയെയും അമ്പാട്ടി റായിഡുവിനെയും പുറത്താക്കിയെങ്കിലും ഡെവൺ കോൺവേ 77 റൺസുമായി ചെന്നൈയുടെ വിജയം ഉറപ്പാക്കുകയായിരുന്നു.

“ധോണിക്ക് ശേഷം റുതുരാജ് സി എസ് കെ ക്യാപ്റ്റൻ ആകണം”

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് എം‌എസ് ധോണി വിരമിക്കുമ്പോൾ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ക്യാപ്റ്റനായി റുതുരാജ് ഗെയ്ക്വാദ് എത്തണം എന്ന് മുൻ സി‌എസ്‌കെ താരം കേദാർ ജാദവ് പറഞ്ഞു. എംഎസ് ധോണിക്ക് ശേഷം റുതുരാജ് ഗെയ്‌ക്‌വാദ് സിഎസ്‌കെയുടെ ക്യാപ്റ്റനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് കേദർ പറഞ്ഞു.

രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ബെൻ സ്റ്റോക്‌സും ക്യാപ്റ്റൻസിക്കായി പരിഗണിച്ചേക്കാവുന്ന ആളുകളാണ്‌. സ്റ്റോക്സ് ക്യാപ്റ്റൻ ആവണം എങ്കിൽ സ്റ്റോക്‌സ് ഈ വർഷം സിഎസ്‌കെയ്‌ക്കായി നന്നായി കളിക്കേണ്ടതുണ്ട്. പിന്നെ അദ്ദേഹം എത്ര മത്സരങ്ങൾ കളിക്കും എന്നതും പ്രശ്നമാണ്‌. കേദർ പറയുന്നു‌. അതിനാൽ എം‌എസ് ധോണിക്ക് ശേഷം സി‌എസ്‌കെയുടെ ക്യാപ്റ്റൻ ആകാനുള്ള മികച്ച ഓപ്ഷൻ ഗെയ്‌ക്‌വാദാണ്. കേദർ കൂട്ടിച്ചേർത്തു.

വീണ്ടും കസറി റുതുരാജ്, ചെന്നൈയ്ക്ക് 217 റൺസ്

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 217റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യ മത്സരത്തിൽ തിളങ്ങിയ റുതുരാജ് ഗായക്വാഡ് അര്‍ദ്ധ ശതകം നേടിയപ്പോൾ 47 റൺസ് നേടി ഡെവൺ കോൺവേയും 27 റൺസ് നേടിയ ശിവം ഡുബേയുമാണ് ടീമിനായി തിളങ്ങിയത്.

ഒന്നാം വിക്കറ്റിൽ റുതുരാജും കോൺവേയും ചേര്‍ന്ന് 110 റൺസാണ് 9.1 ഓവറിൽ നേടിയത്. 31 പന്തിൽ 57 റൺസ് നേടിയ റുതുരാജിനെ രവി ബിഷ്ണോയി പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറിൽ 29 റൺസ് നേടിയ ഡെവൺ കോൺവേയെ മാര്‍ക്ക് വുഡ് മടക്കിയയച്ചു.

രവി ബിഷ്ണോയി ശിവം ഡുബേ, മോയിന്‍ അലി എന്നിവരുടെ വിക്കറ്റുകളും നേടി മത്സരത്തിൽ നിന്ന് 3 വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്ക് വുഡും മൂന്ന് വിക്കറ്റ് കരസ്ഥമാക്കി.

മോയിന്‍ അലി 13 പന്തിൽ 19 റൺസ് നേടിയപ്പോള്‍ അവസാന ഓവറുകളിൽ അടിച്ച് തകര്‍ത്ത അമ്പാട്ടി റായിഡു ടീമിനെ 200 കടത്തുവാന്‍ സഹായിച്ചു.

അവസാന ഓവറിൽ മാര്‍ക്ക് വുഡിനെ തുടരെ രണ്ട് സിക്സുകള്‍ക്ക് ധോണി പറത്തിയെങ്കിലും വുഡ് തൊട്ടടുത്ത പന്തിൽ രവി ബിഷ്ണോയിയുടെ കൈയിൽ ധോണിയെ എത്തിച്ച് തന്റെ മൂന്നാം വിക്കറ്റ് കരസ്ഥമാക്കി.

റുതുരാജ് ഇന്ത്യക്കായി അത്ഭുതങ്ങൾ കാണിക്കും എന്ന് ഹാർദ്ദിക്

റുതുരാജ് ഇന്ത്യക്കായി അത്ഭുതങ്ങൾ കാണിക്കും എന്ന് ഹാർദ്ദിക് പാണ്ഡ്യ. ഇന്നലെ ഐ പി എൽ ഉദ്ഘാടന മത്സരത്തിൽ സി എസ് കെയ്ക്ക് വേണ്ടി 50 പന്തിൽ 92 റൺസ് എടുക്കാൻ റുതുരാജിനായിരുന്നു. ഗെയ്‌ക്‌വാദ് ബാറ്റ് ചെയ്യുമ്ബോൾ ചെന്നൈ സൂപ്പർ കിംഗ്‌സ് 230 റൺസ് സ്‌കോർ ചെയ്യുമെന്ന് തോന്നിപ്പിച്ചിരുന്നു എന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പറഞ്ഞു.

“അവൻ ഏതുതരം കളിക്കാരനാണെന്ന് നമുക്കെല്ലാവർക്കും അറിയാം, അവൻ യഥാർത്ഥ ക്രിക്കറ്റ് ഷോട്ടുകൾ കളിക്കുന്നതിനാൽ ഏതൊക്കെ മേഖലകളിലാണ് പന്തെറിയേണ്ടതെന്ന് മനസിലാക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾക്ക് അവനെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലെന്ന് എനിക്ക് ആത്മാർത്ഥമായി തോന്നി. അദ്ദേഹം കളിച്ച ചില ഷോട്ടുകൾ മോശം പന്തുകളായിരുന്നുല്ല. നല്ല പന്തുകൾ തന്നെ ആയിരുന്നു” ഹാർദിക് മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

“ഒരു ക്യാപ്റ്റൻ എന്ന നിലയിൽ, ഹാർദ്ദികിന്റെ ഇന്നുങ്സ് എന്റെ ജോലി കൂടുതൽ ദുഷ്കരമാക്കി, അവൻ ബാറ്റ് ചെയ്യുന്ന രീതി തുടരുകയാണെങ്കിൽ, അവൻ ഇന്ത്യൻ ക്രിക്കറ്റിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. സമയം വരുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റ് ടീമും അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ഹാർദിക് കൂട്ടിച്ചേർത്തു.

റുതു രാജകീയം!!! ചെന്നൈയ്ക്കായി ബാറ്റിഗിൽ റുതുരാജിന്റെ താണ്ഡവം

ഗുജറാത്തിനെതിരെ ഐപിഎൽ 2023ന്റെ ഉദ്ഘാടന മത്സരത്തിൽ 178 റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ ഡെവൺ കോൺവേയെ നഷ്ടമായി. രണ്ടാം വിക്കറ്റിൽ റുതുരാജും മോയിന്‍ അലിയും ചേര്‍ന്ന് 36 റൺസ് കൂട്ടിചേര്‍ത്ത ശേഷം മോയിന്‍ അലി 17 പന്തിൽ 23 റൺസ് നേടി പുറത്തായപ്പോള്‍ റുതുരാജിന്റെ ബാറ്റിംഗ് മികവാണ് പിന്നീട് കണ്ടത്.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴ്ത്തി റഷീദ് ഖാന്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ മറുവശത്ത് റുതുരാജ് ഗുജറാത്ത് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിക്കുകയായിരുന്നു. താരം 50 പന്തിൽ 92 റൺസാണ് നേടിയത്. അൽസാരി ജോസഫിനാണ് റുതുരാജിന്റെ വിക്കറ്റ്.

എംഎസ് ധോണി 7 പന്തിൽ 14 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ ശിവം ഡുബേ 19 റൺസ് നേടി. 7 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ ഈ സ്കോര്‍ നേടിയത്. ഗുജറാത്തിനായി മൊഹമ്മദ് ഷമി, അൽസാരി ജോസഫ്, റഷീദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

റുതുരാജിന് പരിക്ക്, ന്യൂസിലാണ്ട് ടി20 പരമ്പരയിൽ നിന്ന് പുറത്ത്

ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് ഇന്ത്യയുടെ റുതുരാജ് ഗായക്വാഡ് പുറത്ത്. 25 വയസ്സുകാരന്‍ താരം കൈക്കുഴയ്ക്ക് പരിക്ക് കാരണം ആണ് പുറത്ത് പോകുന്നത്. താരം ബെംഗളുരൂവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ റീഹാബ് നടപടികള്‍ക്കായി ചേര്‍ന്നിട്ടുണ്ട്.

ഹൈദ്രാബാദിനെതിരെയുള്ള മഹാരാഷ്ട്രയുടെ രഞ്ജി മത്സരത്തിൽ പങ്കെടുത്ത ശേഷം ആണ് താരം ബിസിസിഐയെ പരിക്കിനെക്കുറിച്ച് അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയും താരത്തിന് സമാനമായ പരിക്ക് കാരണം നഷ്ടമായിരുന്നു.

ആസാമിനെതിരെയും റുതുരാജ് വെടിക്കെട്ട്, കൂറ്റന്‍ സ്കോര്‍ നേടി മഹാരാഷ്ട്ര

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലിലും തന്റെ ബാറ്റിംഗ് മികവ് പുറത്തെടുത്ത് റുതുരാജ് ഗായക്വാഡ്. ഇന്ന് ആസാമിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര 350 റൺസാണ് 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. റുതുരാജ് 126 പന്തിൽ 168 റൺസ് നേടിയപ്പോള്‍ അങ്കിത് ഭാവനെയും 110 റൺസ് നേടി മികച്ച സ്കോറിലേക്ക് മഹാരാഷ്ട്രയെ നയിച്ചു.

സത്യജീത് ബച്ചാവ് 41 റൺസ് നേടി പുറത്തായി. തുടക്കത്തിൽ തന്നെ രാഹുല്‍ ത്രിപാഠിയെ നഷ്ടമായ ശേഷം ബച്ചാവിനൊപ്പം രണ്ടാം വിക്കറ്റിൽ 68 റൺസാണ് റുതുരാജ് കൂട്ടിചേര്‍ത്തത്. പിന്നീട് അങ്കിതിനൊപ്പം 207 റൺസ് കൂട്ടുകെട്ടിനൊടുവിൽ റിയാന്‍ പരാഗ് ആണ് റുതുരാജിനെ പുറത്താക്കിയത്. 18 ഫോറും 6 സിക്സും അടങ്ങിയതായിരുന്നു റുതുരാജിന്റെ ഇന്നിംഗ്സ്.

അങ്കിത് 81 പന്തിൽ തന്റെ ശതകം പൂര്‍ത്തിയാക്കിയ ശേഷം 89 പന്തിൽ 110 റൺസ് നേടി പുറത്താകുകയായിരുന്നു. ആസാമിന് വേണ്ടി മുക്താര്‍ ഹുസൈന്‍ 3 വിക്കറ്റ് നേടി.

Exit mobile version