Ruturajgaikwad

തിളങ്ങിയത് ഓപ്പണര്‍മാര്‍ മാത്രം, ചെന്നൈയ്ക്ക് 172 റൺസ്

ഐപിഎലിലെ ആദ്യ ക്വാളിഫയറിൽ ചെന്നൈയിൽ 172/7 എന്ന സ്കോര്‍. ഓപ്പണര്‍മാരായ റുതുരാജ് ഗായക്വാഡും ഡെവൺ കോൺവേയും നൽകിയ മികച്ച തുടക്കത്തിന് ശേഷം വിക്കറ്റുകളുമായി ഗുജറാത്ത് തിരിച്ചുവരവ് നടത്തുകയായിരുന്നു. ഒന്നാം വിക്കറ്റിൽ 87 റൺസാണ് ചെന്നൈ ഓപ്പണര്‍മാര്‍ നേടിയത്.

എന്നാൽ അടുത്തടുത്ത ഓവറുകളിൽ റുതുരാജിനെയും കോൺവേയെയും മോഹിത് ശര്‍മ്മയും മൊഹമ്മദ് ഷമിയും പുറത്താക്കിയപ്പോള്‍ ശിവം ഡുബേയുടെ വിക്കറ്റ് നൂര്‍ അഹമ്മദ് നേടി. റുതുരാജ് 44 പന്തിൽ 60 റൺസും കോൺവേ 34 പന്തിൽ 40 റൺസുമാണ് നേടിയത്.

പിന്നീട് അജിങ്ക്യ രഹാനെ(17), അമ്പാട്ടി റായിഡു(17), രവീന്ദ്ര ജഡേജ(22) എന്നിവര്‍ കുറവ് പന്തിൽ വേഗത്തിൽ സ്കോറിംഗ് നടത്തിയതാണ് ചെന്നൈയെ 172/7 എന്ന സ്കോറിലേക്ക് എത്തിച്ചത്. ഗുജറാത്തിനായി മൊഹമ്മദ് ഷമിയും മോഹിത് ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version