ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ എ ഇന്ന് പരമ്പര സ്വന്തമാക്കുവാനിറങ്ങുന്നു

വിന്‍ഡീസ് എ യ്ക്കെതിരെ ആദ്യ രണ്ട് മത്സരങ്ങളിലും 65 റണ്‍സിന്റെ വിജയം കരസ്ഥമാക്കിയ ഇന്ത്യ ഇന്ന് പരമ്പര സ്വന്തമാക്കുവാനായി ഇറങ്ങുന്നു. ആദ്യ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ശേഷം ശ്രേയസ്സ് അയ്യര്‍ ബാറ്റിംഗിലും ഖലീല്‍ അഹമ്മദ് ബൗളിംഗിലും തിളങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ റുതുരാജ് ഗായക്വാഡും(85) ശുഭ്മന്‍ ഗില്ലും(62) ടോപ് ഓര്‍ഡറില്‍ തിളങ്ങിയതിന്റെ ബലത്തില്‍ ഇന്ത്യ 50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനെ 43.5 ഓവറില്‍ 190 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ട് ആക്കി. 71 റണ്‍സുമായി റേമണ്‍ റീഫര്‍ വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍ ആയി നിന്നപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് പുറത്താകാതെ 34 റണ്‍സ് നേടി. ഇന്ത്യയ്ക്കായി നവ്ദീപ് സൈനി അഞ്ച് വിക്കറ്റ് നേടി തിളങ്ങി.

കഴിഞ്ഞ മത്സരം നടന്ന ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഏഴ് മണിക്കാണ് ഇന്ന് മത്സരം നടക്കുക. ഇവിടുത്തെ പിച്ച് ബാറ്റിംഗിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പരിക്കിനെത്തുടര്‍ന്ന് പൃഥ്വി ഷാ വിന്‍ഡീസ് എ ടൂറിലെ ഏകദിനങ്ങള്‍ക്കില്ല, പന്തിന് പകരം ഇഷാന്‍ കിഷന്‍, മയാംഗിന് പകരം അന്മോല്‍പ്രീത് സിംഗ്

അടുത്താഴ്ച ആരംഭിക്കുവാനിരിക്കുന്ന ഇന്ത്യ എ യുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിനങ്ങളില്‍ നിന്ന് പൃഥ്വി ഷാ പുറത്ത്. പരിക്കാണ് താരത്തിനെ പുറത്തിരുത്തുവാന്‍ കാരണമായത്. പൃഥ്വിയ്ക്ക് പകരം റുതുരാജ് ഗൈക്വാഡ് ആണ് ടീമിലേക്ക് എത്തുന്നത്. അഞ്ച് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യ-വിന്‍ഡീസ് എ ടീമുകളുടെ 50 ഓവര്‍ പരമ്പര.

ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിച്ച ഋഷഭ് പന്തിന് പകരം ഇഷാന്‍ കിഷനെ ഇന്ത്യ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മയാംഗ് അഗര്‍വാളിന് പകരം അന്മോല്‍പ്രീത് സിംഗിനും ഇന്ത്യ അവസരം നല്‍കിയിട്ടുണ്ട്. ജൂലൈ 11നാണ് പരമ്പരയിലെ ആദ്യ മത്സരം.

ക്വോട്ട തികച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഇന്നത്തെ രണ്ടാമത്തെ താരമായി റുതുരാജ് ഗായക്വാഡ്

തങ്ങളുടെ ഐപിഎല്‍ താരങ്ങളുടെ ക്വോട്ട തികച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഏറ്റവും അധികം താരങ്ങളെ നിലനിര്‍ത്തിയ ചെന്നൈയ്ക്ക് ലേലത്തില്‍ നിന്ന് രണ്ട് താരങ്ങളെ മാത്രമേ നിലനിര്‍ത്തുവാനാകുള്ളായിരുന്നു. ഇതോടെ ചെന്നൈയുടെ സ്ക്വാഡിന്റെ ശക്തി 25 താരങ്ങളായി. ഇന്ന് അവസാനത്തെ താരമായി ബാറ്റ്സ്മാനായ റുതുരാജ് ഗായക്വാഡിനെയാണ് ചെന്നൈ സ്വന്തമാക്കിയത്. 20 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്.

മോഹിത് ശര്‍മ്മയായിരുന്നു ഇന്ന് ചെന്നൈ സ്വന്തമാക്കിയ മറ്റൊരു താരം. 5 കോടി രൂപയ്ക്കാണ് മോഹിതിനെ ചെന്നൈ സ്വന്തമാക്കിയത്.

Exit mobile version