ഓപ്പണര്‍മാരുടെ മികവുറ്റ പ്രകടനം, ചെന്നൈയ്ക്ക് മികച്ച വിജയം

ഐപിഎലില്‍ സൺറൈസേഴ്സിനെ 134 റൺസിന് ഒതുക്കിയ ശേഷം 18.4 ഓവറിൽ 7 വിക്കറ്റ് വിജയം ഉറപ്പാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഓപ്പണര്‍മാരായ ഡെവൺ കോൺവേയും റുതുരാജ് ഗായക്വാഡും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ നേടിയ 87 റൺസ് കൂട്ടുകെട്ടാണ് ചെന്നൈയുടെ വിജയം വേഗത്തിലാക്കിയത്.

പവര്‍പ്ലേയിലെ അവസാന ഓവറിൽ മാര്‍ക്കോ ജാന്‍സനെ നാല് ഫോറുകള്‍ക്കും ഒരു സിക്സിനും ഡെവൺ കോൺവേ പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 23 റൺസും പവര്‍പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 60 റൺസുമാണ് ചെന്നൈ നേടിയത്.

ഈ കൂട്ടുകെട്ട് വിക്കറ്റ് നഷ്ടമില്ലാതെ പത്തോവറിൽ ചെന്നൈയെ 86 റൺസിലേക്ക് എത്തിച്ചു. എന്നാൽ തൊട്ടടുത്ത ഓവറിൽ 35 റൺസ് നേടിയ റുതുരാജ് റണ്ണൗട്ട് ആകുകയായിരുന്നു. ഡെവൺ കോൺവേയുടെ മികച്ചൊരു സ്ട്രെയിറ്റ് ഡ്രൈവ് ഉമ്രാന്‍ മാലികിന്റെ കൈയ്യിൽ കൊണ്ട് നോൺ സ്ട്രൈക്കര്‍ എന്‍ഡിൽ റുതുരാജിനെ റണ്ണൗട്ടാക്കുകയായിരുന്നു.

പത്തോവറിന് ശേഷം അടുത്ത മൂന്നോവറിൽ വെറും 9 റൺസ് മാത്രം സൺറൈസേഴ്സ് ബൗളര്‍മാര്‍ വിട്ട് നൽകിയപ്പോള്‍ ചെന്നൈയ്ക്ക് അവസാന ഏഴോവറിൽ 40 റൺസായിരുന്നു ജയത്തിനായി നേടേണ്ടിയിരുന്നത്.

മയാംഗ് മാര്‍ക്കണ്ടേ അജിങ്ക്യ രഹാനെയെയും അമ്പാട്ടി റായിഡുവിനെയും പുറത്താക്കിയെങ്കിലും ഡെവൺ കോൺവേ 77 റൺസുമായി ചെന്നൈയുടെ വിജയം ഉറപ്പാക്കുകയായിരുന്നു.

ആദിൽ റഷീദിന് പകരം മയാംഗ് മാര്‍ക്കണ്ടേയെ ടീമിലെടുത്തത് എളുപ്പമല്ലായിരുന്നു, എന്നാൽ താരത്തിന് വേണ്ടി താനിപ്പോള്‍ സന്തോഷിക്കുന്നു – എയ്ഡന്‍ മാര്‍ക്രം

ആദിൽ റഷീദിന് പകരം മയാംഗ് മാര്‍ക്കണ്ടേയെ ടീമിലെടുത്തത് എളുപ്പമുള്ള തീരുമാനം ആയിരുന്നില്ലെന്നും എന്നാൽ താരം തന്റെ പ്രകടനം കൊണ്ട് ആ തീരുമാനത്തിന് നീതി പുലര്‍ത്തിയെന്ന് പറഞ്ഞ് സൺറൈസേഴ്സ് ഹൈദ്രാബാദ് നായകന്‍ എയ്ഡന്‍ മാര്‍ക്രം.

താരം മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും മാര്‍ക്രം കൂട്ടിചേര്‍ത്തു. 4 ഓവറിൽ വെറും 15 റൺസ് വിട്ട് നൽകിയാണ് മാര്‍ക്കണ്ടേ 4 വിക്കറ്റുകള്‍ നേടിയത്.

88/9 എന്ന നിലയിലേക്ക് വീണ പഞ്ചാബിനെ ശിഖര്‍ ധവാന്‍ പത്താം വിക്കറ്റിൽ 55 റൺസ് നേടിയാണ് 143/9 എന്ന സ്കോറിലേക്ക് എത്തിച്ചത്.

ഫിൽ സാള്‍ട്ടിനെ 2 കോടിയ്ക്ക് സ്വന്തമാക്കി ഡൽഹി, മയാംഗ് മാര്‍ക്കണ്ടേ സൺറൈസേഴ്സിലേക്ക്

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ഫിൽ സാള്‍ട്ടിനെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. 2 കോടി രൂപയുടെ അടിസ്ഥാന വിലയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് സാള്‍ട്ടിനെ സ്വന്തമാക്കിയത്. അതേ സമയം മയാംഗ് മാര്‍ക്കണ്ടേയെ സൺറൈസേഴ്സ് 50 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കി.

എന്നാൽ കുശൽ മെന്‍ഡിസ്, ടോം ബാന്റൺ എന്നിവരെ ലേലത്തിൽ സ്വന്തമാക്കുവാന്‍ ആരും മുന്നോട്ട് വന്നില്ല.

മയാംഗ് മാര്‍ക്കണ്ടേ ഇന്ത്യയ്ക്കായി തന്റെ ടി20 അരങ്ങേറ്റം നടത്തും

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ന് വിശാഖപട്ടണത്ത് നടക്കുന്ന ആദ്യ ടി20യില്‍ ഇന്ത്യ യുവതാരം മയാംഗ് മാര്‍ക്കണ്ടേയ്ക്ക് അരങ്ങേറ്റത്തിനു അവസരം കുറിയ്ക്കും. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കഴിഞ്ഞ വര്‍ഷം നടത്തിയ പ്രകടനത്തിലൂടെയാണ് താരം ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുന്നത്. ബിസിസിഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയ ഈ വിവരം അറിയിക്കുകയായിരുന്നു.

223 റണ്‍സിനു ഓള്‍ഔട്ട് ആയി കേരളം, പഞ്ചാബിന് ജയിക്കുവാന്‍ 128 റണ്‍സ്

127 റണ്‍സ് ലീഡ് സ്വന്തമാക്കി കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ച് പഞ്ചാബ്. മയാംഗ് മാര്‍ക്കണ്ടേയുടെ നാല് വിക്കറ്റ് നേട്ടമാണ് മികച്ച നിലയില്‍ കുതിയ്ക്കുകയായിരുന്നു കേരളത്തിനു കടിഞ്ഞാണിട്ടത്. 112 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരളത്തിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മയാംഗ് മാര്‍ക്കണ്ടേ 4 വിക്കറ്റ് നേടി.

വിഷ്ണു വിനോദ്(36), സച്ചിന്‍ ബേബി(16), രാഹുല്‍ പി(28) എന്നിവരാണ് ടീമില്‍ രണ്ടക്കം കടന്ന താരങ്ങള്‍.

കേരളത്തെ വട്ടംകറക്കി മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ താരം, മുഹമ്മദ് അസ്ഹറുദ്ദീനു ശതകം, കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച, കൈവശം നേരിയ ലീഡ് മാത്രം

പഞ്ചാബിനെതിരെ നിര്‍ണ്ണായകമായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. 190/4 എന്ന നിലയില്‍ നിന്ന് 204/8 എന്ന നിലയിലേക്ക് കേരളം വീണതോടെ മത്സരത്തില്‍ വലിയ ലീഡ് നേടുകയെന്ന കേരളത്തിന്റെ പ്രതീക്ഷകള്‍ തകരുകയായിരുന്നു. 112 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റ് ബല്‍തേജ് സിംഗ് നേടിയതോടെയാണ് കേരളത്തിന്റെ തകര്‍ച്ച ആരംഭിച്ചത്. വിഷ്ണു വിനോദ് 36 റണ്‍സ് നേടിയപ്പോള്‍ ജലജ് സക്സേന 3 റണ്‍സ് മാത്രം നേടി പുറത്തായി.

മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം 220/8 എന്ന നിലയിലാണ്. 124 റണ്‍സ് ലീഡ് കൈവശമുള്ള കേരളത്തിനായി സിജോമോന്‍ ജോസഫ്(7*), നിധീഷ് എംഡി(8*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഒരേ ഓവറില്‍ വിഷ്ണു വിനോദിനെയും ബേസില്‍ തമ്പിയെയും പുറത്താക്കി മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ താരം മയാംഗ് മാര്‍ക്കണ്ടേയാണ് കേരളത്തിന്റെ നില കൂടുതല്‍ പരിതാപകരമാക്കിയത്. പഞ്ചാബിനു വേണ്ടി മയാംഗ് മാര്‍ക്കണ്ടേ മൂന്നും ബല്‍തേജ് സിംഗ്, മന്‍പ്രീത് ഗ്രേവാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നേടിയ സിദ്ധാര്‍ത്ഥ് കൗളിനു ഒരു വിക്കറ്റ് മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ ലഭിച്ചത്.

പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത് ഏഴ് വിക്കറ്റിനു, ഇന്ത്യ എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പ് ഫൈനലില്‍

എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഏഷ്യന്‍ ശക്തികളും ബദ്ധ വൈരികളുമായ പാക്കിസ്ഥാനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ ഇന്ത്യ 172 റണ്‍സിനു 44.4 ഓവറില്‍ ഓള്‍ഔട്ട് ആക്കുകയായിരുന്നു. 67 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും(62) മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. ഇന്ത്യയ്ക്കായി മയാംഗ് മാര്‍ക്കണ്ടേ നാല് വിക്കറ്റ് നേടിയപ്പോള്‍ ജയന്ത് യാദവും അങ്കിത് രാജ്പുതും നാല് വീതം വിക്കറ്റ് നേടി.

3 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഇന്ത്യ വിജയം കുറിച്ചത്. 27.3 ഓവറില്‍ നിന്നാണ് ടീമിന്റെ ഏഴ് വിക്കറ്റ് വിജയം. പുറത്താകാതെ നിന്ന നിതീഷ് റാണയും ഹിമ്മത് സിംഗുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ പത്തോവറിനുള്ളില്‍ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും 126 റണ്‍സ് കൂട്ടുകെട്ടുമായി റാണ-സിംഗ് എന്നിവര്‍ ഇന്ത്യയ്ക്ക് ഫൈനല്‍ യോഗ്യത ഉറപ്പാക്കി. നിതീഷ് റാണ 60 റണ്‍സും ഹിമ്മത് സിംഗ് 59 റണ്‍സുമാണ് നേടിയത്.

Exit mobile version