മോഹിത് ശർമ്മയുടെ സിംഗിൾ പഴയ 438 ചേസിലെ മഖായ എന്റിനിയുടെ സിംഗിൾ ഓർമ്മിപ്പിച്ചു – ഫാഫ് ഡുപ്ലസിസ്

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ ഡൽഹി ക്യാപിറ്റൽസിന്റെ നാടകീയ വിജയം ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തമായ റൺ ചേസുകളിലൊന്നിനെ ഓർമ്മിപ്പിച്ചു എന്ന് ഫാഫ് ഡുപ്ലസിസ്. 2006 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ചരിത്രപരമായ 438 റൺസ് ചേസ് ഓർമ്മിപ്പിച്ചതായി ഫാഫ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്ക് അവസാനം രണ്ട് റൺസ് ആവശ്യമുള്ളപ്പോൾ 11-ാം നമ്പർ ബാറ്റ്‌സ്മാൻ മഖായ എന്റിനി ഒരു സിംഗിൾ എടുത്തു, മാർക്ക് ബൗച്ചറെ സ്ട്രൈക്കിലേക്ക് കൊണ്ടുവന്നു, തുടർന്ന് അദ്ദേഹം ഒരു ബൗണ്ടറി നേടി വിജയം ഉറപ്പിച്ചു. സമാനമായ ഒരു നിമിഷം ഡൽഹി ഇന്നിംഗ്സിലും നടന്നു. ഡൽഹിയുടെ 11-ാം നമ്പർ മോഹിത് ശർമ്മ ഒരു സിംഗിൾ എടുത്തു, അശുതോഷ് ശർമ്മക്ക് സ്ട്രൈക്ക് കൊടുക്കുകയും അദ്ദേഹം 1 സിക്സ് നേടി വിജയിപ്പിക്കുകയും ചെയ്തു.

“അവസാന ഓവറിൽ മഖായ എന്റിനിക്ക് ഒരു സിംഗിൾ നേടേണ്ടി വന്ന 438 മത്സരത്തെക്കുറിച്ചുള്ള ഓർമ്മ നൽകി. മോഹിത് ശർമ്മയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിംഗിൾ അതായിരിക്കാം,” ആവേശകരമായ മത്സരത്തിന് ശേഷം ഡു പ്ലെസിസ് പറഞ്ഞു.

“അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോൾ, വിജയിക്കുക അസാധ്യമാണെന്ന് ഞാൻ കരുതി,” ഡു പ്ലെസിസ് പറഞ്ഞു. “എന്നാൽ നിങ്ങൾക്ക് ഒരു അധിക ബാറ്റർ ഉള്ളപ്പോൾ എന്തും സംഭവിക്കാം.” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മത്സരത്തിലെ ഹീറോകള്‍ തുണയായില്ല!!! രക്ഷയ്ക്കെത്തി ആറാം വിക്കറ്റ് കൂട്ടുകെട്ട്, സൺറൈസേഴ്സിന്റ 162 ൺസ്

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്സിന് നേടാനായത് 162 റൺസ് മാത്രം. ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും തന്നെ വലിയ സ്കോര്‍ നേടാനാകാതെ പോയപ്പോള്‍ 8 വിക്കറ്റുകളുടെ നഷ്ടത്തിലാണ് സൺറൈസേഴ്സ് ഈ സ്കോര്‍ നേടിയത്. 114/5 എന്ന നിലയിൽ ടീം പരുങ്ങലിലായിരുന്ന ഘട്ടത്തിലാണ് അബ്ദുള്‍ സമദ് – ഷഹ്ബാസ് അഹമ്മദ് കൂട്ടുകെട്ട് ഒത്തുചേരുന്നത്.

അവസാന ഓവറുകളിൽ അബ്ദുള്‍ സമദിന്റെയും ഷഹ്ബാസ് അഹമ്മദിന്റെയും പോരാട്ടമാണ് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ആറാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയ 45 റൺസാണ് 162 റൺസിലേക്ക് സൺറൈസേഴ്സിനെ എത്തിച്ചത്.

സമദ് 14 പന്തിൽ 29 റൺസുമായി സൺറൈസേഴ്സിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 20 പന്തിൽ 29 റൺസ് നേടിയ അഭിഷേക് ശര്‍മ്മയാണ് ടീമിന്റെ മറ്റൊരു പ്രധാന സ്കോറര്‍. ഷഹ്ബാസ് 22 റൺസും ക്ലാസ്സന്‍ 13 പന്തിൽ 24 റൺസും നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്കും ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാനായില്ല.

ഗുജറാത്തിന് വേണ്ടി മോഹിദ് ശര്‍മ്മ മൂന്ന് വിക്കറ്റുമായി ബൗളിംഗിൽ മികച്ച് നിന്നു.

തിളങ്ങിയത് ഓപ്പണര്‍മാര്‍ മാത്രം, ചെന്നൈയ്ക്ക് 172 റൺസ്

ഐപിഎലിലെ ആദ്യ ക്വാളിഫയറിൽ ചെന്നൈയിൽ 172/7 എന്ന സ്കോര്‍. ഓപ്പണര്‍മാരായ റുതുരാജ് ഗായക്വാഡും ഡെവൺ കോൺവേയും നൽകിയ മികച്ച തുടക്കത്തിന് ശേഷം വിക്കറ്റുകളുമായി ഗുജറാത്ത് തിരിച്ചുവരവ് നടത്തുകയായിരുന്നു. ഒന്നാം വിക്കറ്റിൽ 87 റൺസാണ് ചെന്നൈ ഓപ്പണര്‍മാര്‍ നേടിയത്.

എന്നാൽ അടുത്തടുത്ത ഓവറുകളിൽ റുതുരാജിനെയും കോൺവേയെയും മോഹിത് ശര്‍മ്മയും മൊഹമ്മദ് ഷമിയും പുറത്താക്കിയപ്പോള്‍ ശിവം ഡുബേയുടെ വിക്കറ്റ് നൂര്‍ അഹമ്മദ് നേടി. റുതുരാജ് 44 പന്തിൽ 60 റൺസും കോൺവേ 34 പന്തിൽ 40 റൺസുമാണ് നേടിയത്.

പിന്നീട് അജിങ്ക്യ രഹാനെ(17), അമ്പാട്ടി റായിഡു(17), രവീന്ദ്ര ജഡേജ(22) എന്നിവര്‍ കുറവ് പന്തിൽ വേഗത്തിൽ സ്കോറിംഗ് നടത്തിയതാണ് ചെന്നൈയെ 172/7 എന്ന സ്കോറിലേക്ക് എത്തിച്ചത്. ഗുജറാത്തിനായി മൊഹമ്മദ് ഷമിയും മോഹിത് ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടി.

ആധികാരികം ഗുജറാത്ത്, പ്ലേ ഓഫിലേക്ക്!!! സൺറൈസേഴ്സ് ഐപിഎലില്‍ നിന്ന് പുറത്ത്

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ  തോൽവിയേറ്റ് വാങ്ങി ഐപിഎലില്‍ നിന്ന് പുറത്തായി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 188/9 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സിന് 154 റൺസ് മാത്രമേ നേടാനായുള്ളു. 34 റൺസ് വിജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫ് ഉറപ്പാക്കി.

മൊഹമ്മദ് ഷമിയും മോഹിത് ശര്‍മ്മയും മൂന്ന് വീതം വിക്കറ്റ് നേടിയാണ് സൺറൈസേഴ്സിന്റെ നടുവൊടിച്ചത്. 44 പന്തിൽ 64 റൺസ് നേടി ഹെയിന്‍റിച്ച് ക്ലാസ്സന്‍ മാത്രമാണ് സൺറൈസേഴ്സ് നിരയിൽ തിളങ്ങിയത്. ക്ലാസ്സനെ ഷമിയാണ് പുറത്താക്കിയത്.  4 വിക്കറ്റാണ് ഷമി നേടിയത്. ഭുവനേശ്വര്‍ കുമാര്‍ 27 റൺസ് നേടി.  എട്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയ 68 റൺസാണ് വലിയ തോൽവിയിൽ നിന്ന് സൺറൈസേഴ്സിനെ രക്ഷിച്ചത്.  ഷമിയ്ക്കൊപ്പം മോഹിത് ശര്‍മ്മയും നാല് വിക്കറ്റ് നേടി.

നെറ്റ് ബൗളര്‍ ആകുന്നത് മോശം കാര്യമല്ല – മോഹിത് ശര്‍മ്മ

നെറ്റ് ബൗളര്‍ ആകുന്നത് മോശം കാര്യമല്ല എന്ന് പറഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ് താരം മോഹിത് ശര്‍മ്മ. ഗുജറാത്തിനായി ഇന്നലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം മോഹിത് നേടിയിരുന്നു. 18 റൺസ് വിട്ട് നൽകി 2 വിക്കറ്റാണ് താരം നേടിയത്.

ഐപിഎൽ 2022ൽ താരം നെറ്റ് ബൗളറുടെ റോളിലാണ് സഹകരിച്ചത്. 2021ൽ ഐപിഎൽ ലേലത്തിൽ താരത്തെ ആരും സ്വന്തമാക്കിയിരുന്നില്ല. അതിന് മുമ്പുള്ള രണ്ട് സീസണുകളിലും താരത്തിന് കാര്യമായ അവസരം ലഭിച്ചില്ല.

നെറ്റ് ബൗളര്‍ എന്ന നിലയിൽ മികച്ച എക്സ്പോഷര്‍ ആണ് ഒരു താരത്തിന് ലഭിയ്ക്കുക എന്നും ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം പന്തെറിയുവാനുള്ള അവസരവും നെറ്റ് ബൗളര്‍ക്ക് ലഭിയ്ക്കും. പരിശീലനത്തിലും കോംപറ്റീറ്റീവ് സ്വഭാവം കൊണ്ടുവരുന്നില്ലെങ്കില്‍ ഒരാളുടെ ക്രിക്കറ്റ് വളരില്ലെന്നും മോഹിത് സൂചിപ്പിച്ചു.

അയര്‍ലണ്ട് താരത്തിനായി പുതിയ ഐപിഎൽ ക്ലബുകളുടെ പിടിവലി, ഒടുവിൽ വിജയം നേടി ഗുജറാത്ത്, മോഹിത് ശര്‍മ്മയും ഐപിഎൽ ചാമ്പ്യന്മാര്‍ക്കൊപ്പം

അയര്‍ലണ്ട് താരം ജോഷ്വ ലിറ്റിലിനായി ആക്സിലറേറ്റഡ് ലേലത്തിൽ ലേലയുദ്ധം നടത്തി ഗുജറാത്ത് ടൈറ്റന്‍സും ലക്നൗ സൂപ്പര്‍ ജയന്റ്സും. 50 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ 4.4 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് ടീമിലേക്ക് എത്തിച്ചത്.

മോഹിത് ശര്‍മ്മയെ ഗുജറാത്ത് 50 ലക്ഷത്തിന് സ്വന്തമാക്കി. താരത്തിനെ അടിസ്ഥാന വിലയ്ക്കാണ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

“ടീം തോൽക്കുമ്പോൾ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ധോണി മുൻപിലുണ്ടാവും”

തന്റെ ടീം തോൽക്കുമ്പോൾ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി എപ്പോഴും മുൻപിൽ ഉണ്ടാവുമെന്ന് മുൻ ഇന്ത്യൻ താരം മോഹിത് ശർമ്മ. അതെ സമയം ടീം വിജയിക്കുമ്പോൾ ധോണിയെ എവിടെയും കാണാൻ കഴിയില്ലെന്നും മോഹിത് ശർമ്മ പറഞ്ഞു. ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീമിലും ചെന്നൈ സൂപ്പർ കിങ്സിലും കളിച്ച താരമാണ് മോഹിത് ശർമ്മ.

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമാണ് മോഹിത് ശർമ്മ. ഡൽഹി ക്യാപിറ്റൽസിന്റെ ഇൻസ്റ്റാഗ്രാം ലൈവിലാണ് താരം ധോണിയുടെ ക്യാപ്റ്റൻസിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ധോണിയുടെ വിനയമാണ് മറ്റുള്ളവരിൽ തന്നെ താരത്തെ വ്യത്യസ്‍തനാക്കുന്നതെന്നും കായിക രംഗത്ത് ഒരു ക്യാപ്റ്റനും ഒരു ലീഡറും തമ്മിൽ വ്യതാസം ഉണ്ടെന്നും ധോണി ഒരു ലീഡർ ആയിരുന്നെന്നും മോഹിത് ശർമ്മ പറഞ്ഞു.

മോഹിത് ശര്‍മ്മയെ മോഹ വിലയ്ക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്

തങ്ങളുടെ പഴയ താരം മോഹിത് ശര്‍മ്മയെ ടീമിലേക്ക് തിരികെ എത്തിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. അടിസ്ഥാന വിലയായ 50 ലക്ഷത്തിനു ലേലത്തിനെത്തിയ താരത്തിനു വേണ്ടി മുംബൈയുമായി പോരാടിയാണ് ചെന്നൈ ഈ മുന്‍ ടീമംഗത്തെ തിരികെ എത്തിക്കുന്നത്. കഴിഞ്ഞ സീസണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്.

കിംഗ്സ് ഇലവനും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് ലേലത്തിന്റെ തുടക്കത്തിലുണ്ടായിരുന്നതെങ്കിലും പിന്നീട് പോരാട്ടം മുംബൈയും ചെന്നൈയും തമ്മിലാകുകയായിരുന്നു. 5 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കിയതോടെ ചെന്നൈയ്ക്ക് ഇനി ലേലത്തില്‍ ഒരു സ്ലോട്ട് കൂടി മാത്രമേ ബാക്കിയുള്ളു.

Exit mobile version