The Vijay Hazare Trophy is a cricket domestic competition involving state teams from the Ranji Trophy plates. It is named after the legendary Indian cricketer Vijay Hazare. വിജയ് ഹസാരെ ട്രോഫി മലയാളം
വിജയ് ഹസാരെ ട്രോഫി ഹരിയാന സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ രാജസ്ഥാന് 30 റൺസിന് പരാജയപ്പെടുത്തിയാണ് ഹരിയാന കിരീടത്തിലേക്ക് എത്തിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഹരിയാന അമ്പത് ഓവറിൽ 287-8 എന്ന സ്കോർ ഉയർത്തി. 88 റൺസ് എടുത്ത അങ്കിത് കുമാറാണ് ടോപ് സ്കോറർ ആയത്. 70 റൺസ് എടുത്ത മെനേരിയയും തിളങ്ങി.
മറുപടി ബാറ്റിങിന് ഇറങ്ങിയ രാജസ്ഥാന് 257 റൺസ് മാത്രമെ എടുക്കാനായുള്ളൂ. 106 റൺസ് എടുത്ത അഭിജിത്ത് ടോമർ പൊരുതി എങ്കിലും ഫലം ഉണ്ടായില്ല. 129 പന്തിൽ നിന്നാണ് ടോമർ 106 റൺസ് എടുത്തത്. 79 റൺസ് എടുത്ത് കുനാൽ സിംഗും രാജസ്ഥാന് വേണ്ടി തിളങ്ങി. 3 വിക്കറ്റ് വീതം വീഴ്ത്തിയ ഹർഷൽ പട്ടേലും സ്മുതി കുമാറും ബൗൾ കൊണ്ട് തിളങ്ങി.
ഹരിയാനയുടെ മൂന്നാം കിരീടം ആണിത്. മുമ്പ് 1990-91ൽ രഞ്ജി ട്രോഫിയും 1991-92ൽ ഇറാനി ട്രോഫിയും ഹരിയാന നേടിയിരുന്നു.
വിജയ് ഹസാരെ ട്രോഫി സെമി ഫൈനൽ കാണാനാകാതെ കേരളം പുറത്ത്. ഇന്ന് രാജസ്ഥാനെതിരെയുള്ള ബാറ്റിംഗ് തകര്‍ച്ചയാണ് ടീമിന് തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 267/8 എന്ന സ്കോര്‍ നേടിയപ്പോള്‍ കേരളത്തിന് 67 റൺസ് മാത്രമേ നേടാനായുള്ളു. കേരളത്തിന്റെ 9 വിക്കറ്റ് നഷ്ടമായപ്പോള്‍ റിട്ടേര്‍ഡ് ഹര്‍ട്ടായ വിഷ്ണു വിനോദ് ബാറ്റ് ചെയ്യാന്‍ പിന്നീട് ഇറങ്ങിയില്ല.
28 റൺസ് നേടി സച്ചിന്‍ ബേബി ആണ് ടീമിന്റെ ടോപ് സ്കോറര്‍. രാജസ്ഥാന് വേണ്ടി അനികേത് ചൗധരി നാലും അറാഫത് ഖാന്‍ മൂന്ന് വിക്കറ്റും നേടി. ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റും നേടി. 21 ഓവര്‍ മാത്രമാണ് കേരളത്തിന്റെ ഇന്നിംഗ്സ് നീണ്ട് നിന്നത്.
വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടറിൽ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 267 റൺസ്. ടോസ് നേടി കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഹിപാൽ ലോംറോര്‍ നേടിയ 122 റൺസിന്റെ മികവിലാണ് രാജസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോര്‍ നേടിത്. 66 റൺസ് നേടിയ കെഎസ് രാഥോര്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍.
4/108 എന്ന നിലയിലായിരുന്ന രാജസ്ഥാനെ അഞ്ചാം വിക്കറ്റിൽ റാഥോര്‍ – മഹിപാൽ കൂട്ടുകെട്ട് നേടിയ 114 റൺസാണ് തിരിച്ചുവരുവാന്‍ സഹായിച്ചത്. റാഥോറിനെ പുറത്താക്കി അഖിന്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. നേരത്തെ ഓപ്പണര്‍മാരെയും അഖിനാണ് പുറത്താക്കിയത്. കേരളത്തിനായി അഖിന്‍ 3 വിക്കറ്റ് നേടി. ബേസിൽ തമ്പി 2 വിക്കറ്റും നേടി.
തന്റെ ശതകം പൂര്‍ത്തിയാക്കി ലോംറോര്‍ അവസാന പന്തുകളിൽ അതിവേഗമാണ് സ്കോറിംഗ് നടത്തിയത്.
വിജയ് ഹസാരെ ട്രോഫിയിൽ കേരളം ക്വാർട്ടറിൽ. മഹാരാഷ്ട്രക്ക് എതിരെ 153 റൺസിന്റെ വിജയമാണ് കേരളം നേടിയത്. കേരളം ഉയർത്തിയ 384 എന്ന വൻ വിജയ ലക്ഷ്യം പിന്തുടർന്ന മഹാരാഷ്ട്ര 37 ഓവറിലേക്ക് 230 റൺസിന് ഓളൗട്ട് ആയി. ഓപ്പണർമാരായ ഓം ബൊഷലെ 78 റണ്ണും താംബെ 50 റൺസും എടുത്ത് നന്നായി തുടങ്ങി എങ്കിലും പിന്നീട് വന്ന മഹാരാഷ്ട്ര ബാറ്റർമാർക്ക് തിളങ്ങാൻ ആയില്ല.
കേരളത്തിനായി ശ്രേയസ് ഗോപാൽ നാലു വിക്കറ്റും വൈശാഖ് 3 വിക്കറ്റും വീഴ്ത്തി. അഖിൻ, ബേസിൽ എന്നിവർ ഒരോ വൊക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റു ചെയ്ത കേരളം 383-4 റൺസ് എടുത്തു. ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലിന്റെയും കൃഷ്ണ പ്രസാദിന്റെയും മികച്ച സെഞ്ച്വറികൾ ആണ് കേരളത്തിന് ഇത്ര വലിയ സ്കോർ നൽകിയത്.
218 റൺസിന്റെ മികച്ച തുടക്കം കേരളത്തിന്റെ ഓപ്പണർമാർ ഓപ്പണിംഗ് വിക്കറ്റിൽ നൽകി. ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലും കൃഷ്ണ പ്രസാദും ഇന്ന് സെഞ്ച്വറി നേടി. ലിസ്റ്റ എ മത്സരങ്ങളിൽ ഇത് മൂന്നാം തവണ മാത്രമാണ് കേരളത്തിന്റെ രണ്ട് ഓപ്പണർമാരും സെഞ്ച്വറി നേടുന്നത്. മുമ്പ് ജഗദീശും ഹെഡ്ഗെയും വിഷ്ണു വിനോദും ഉത്തപ്പയും ആണ് ഇതു പോലെ കേരളത്തിനായി ഒരേ മത്സരത്തിൽ സെഞ്ച്വറികൾ നേടിയ ഓപ്പണർമാർ.
കേരളത്തിന്റെ 200നേലെയുള്ള രണ്ടാമത്തെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടും ഇന്ന് പിറന്നു. രോഹൻ എസ് കുന്നുമ്മൽ ഇന്ന് 95 പന്തിൽ നിന്ന് 120 റൺസ് എടുത്താണ് പുറത്തായത്. ഒരു സിക്സും 18 ഫോറും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. താരത്തിന്റെ ലിസ്റ്റ് എയിലെ നാലാം സെഞ്ച്വറിയാണിത്.
കൃഷ്ണ പ്രസാദ് തന്റെ ആദ്യ ലിസ്റ്റ് എ സെഞ്ച്വറിയും നേടി. 144 റൺസാണ് കൃഷ്ണ പ്രസാദ് നേടിയത്. 137 പന്തിൽ 4 സിക്സും 13 ഫോറും താരം അടിച്ചു.
സഞ്ജു സാംസൺ 25 പന്തിൽ നിന്ന് 29 റൺസും വിഷ്ണു വിനോദ് 23 പന്തിൽ 43 റൺസും ബാസിത് 18 പന്തിൽ നിന്ന് 35 റൺസും എടുത്ത് കേരളത്തെ നല്ല ടോറ്റലിൽ എത്തിച്ചു.
വിജയ് ഹസാരെ ട്രോഫിയിൽ പ്രീക്വാർട്ടർ പോരാട്ടത്തിൽ മഹാരാഷ്ട്രക്ക് എതിരെ കേരളത്തിന് കൂറ്റൻ സ്കോർ. ഇന്ന് ആദ്യം ബാറ്റു ചെയ്ത കേരളം 383-4 റൺസ് എടുത്തു. ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലിന്റെയും കൃഷ്ണ പ്രസാദിന്റെയും മികച്ച സെഞ്ച്വറികൾ ആണ് കേരളത്തിന് ഇത്ര വലിയ സ്കോർ നൽകിയത്.
218 റൺസിന്റെ മികച്ച തുടക്കം കേരളത്തിന്റെ ഓപ്പണർമാർ ഓപ്പണിംഗ് വിക്കറ്റിൽ നൽകി. ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലും കൃഷ്ണ പ്രസാദും ഇന്ന് സെഞ്ച്വറി നേടി. ലിസ്റ്റ എ മത്സരങ്ങളിൽ ഇത് മൂന്നാം തവണ മാത്രമാണ് കേരളത്തിന്റെ രണ്ട് ഓപ്പണർമാരും സെഞ്ച്വറി നേടുന്നത്. മുമ്പ് ജഗദീശും ഹെഡ്ഗെയും വിഷ്ണു വിനോദും ഉത്തപ്പയും ആണ് ഇതു പോലെ കേരളത്തിനായി ഒരേ മത്സരത്തിൽ സെഞ്ച്വറികൾ നേടിയ ഓപ്പണർമാർ.
കേരളത്തിന്റെ 200നേലെയുള്ള രണ്ടാമത്തെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടും ഇന്ന് പിറന്നു. രോഹൻ എസ് കുന്നുമ്മൽ ഇന്ന് 95 പന്തിൽ നിന്ന് 120 റൺസ് എടുത്താണ് പുറത്തായത്. ഒരു സിക്സും 18 ഫോറും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. താരത്തിന്റെ ലിസ്റ്റ് എയിലെ നാലാം സെഞ്ച്വറിയാണിത്.
കൃഷ്ണ പ്രസാദ് തന്റെ ആദ്യ ലിസ്റ്റ് എ സെഞ്ച്വറിയും നേടി. 144 റൺസാണ് കൃഷ്ണ പ്രസാദ് നേടിയത്. 137 പന്തിൽ 4 സിക്സും 13 ഫോറും താരം അടിച്ചു.
സഞ്ജു സാംസൺ 25 പന്തിൽ നിന്ന് 29 റൺസും വിഷ്ണു വിനോദ് 23 പന്തിൽ 43 റൺസും ബാസിത് 18 പന്തിൽ നിന്ന് 35 റൺസും എടുത്ത് കേരളത്തെ നല്ല ടോറ്റലിൽ എത്തിച്ചു.
വിജയ് ഹസാരെ ട്രോഫിയിൽ പ്രീക്വാർട്ടർ പോരാട്ടത്തിൽ മഹാരാഷ്ട്രക്ക് എതിരെ മികച്ച തുടക്കം നൽകി കേരളത്തിന്റെ ഓപ്പണർമാർ. ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലും കൃഷ്ണ പ്രസാദും ഇന്ന് സെഞ്ച്വറി നേടി. ലിസ്റ്റ എ മത്സരങ്ങളിൽ ഇത് മൂന്നാം തവണ മാത്രമാണ് കേരളത്തിന്റെ രണ്ട് ഓപ്പണർമാരും സെഞ്ച്വറി നേടുന്നത്. മുമ്പ ജഗദീശും ഹെഡ്ഗെയും വിഷ്ണു വിനോദും ഉത്തപ്പയും ആണ് ഇതു പോലെ കേരളത്തിനായി ഒരേ മത്സരത്തിൽ സെഞ്ച്വറികൾ നേടിയ ഓപ്പണർമാർ.
കേരളത്തിന്റെ 200നേലെയുള്ള രണ്ടാമത്തെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടും ഇന്ന് പിറന്നു. രോഹൻ എസ് കുന്നുമ്മൽ ഇന്ന് 95 പന്തിൽ നിന്ന് 120 റൺസ് എടുത്താണ് പുറത്തായത്. ഒരു സിക്സും 18 ഫോറും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. താരത്തിന്റെ ലിസ്റ്റ് എയിലെ നാലാം സെഞ്ച്വറിയാണിത്. കൃഷ്ണ പ്രസാദ് തന്റെ ആദ്യ ലിസ്റ്റ് എ സെഞ്ച്വറിയും നേടി. 110 റൺസുമായി കൃഷ്ണ പ്രസാദ് പുറത്താകാതെ നിൽക്കുകയാണ്. ഒരു സിക്സും 11 ഫോറും താരം അടിച്ചു.
ഇപ്പോൾ കേരളം 38 ഓവറിൽ 252-1 എന്ന ശക്തമായ നിലയിലാണ് ഉള്ളത്.
റെയിൽവേസിനോട് അവസാന ഗ്രൂപ്പ് മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ഗ്രൂപ്പിൽ രണ്ടാം സ്ഥാനം. ഇന്ന് ഒഡീഷയോട് മുംബൈ തോറ്റെങ്കിലും കേരളവും പരാജയം വഴങ്ങി എന്നത് കേരളത്തിന് തിരിച്ചടിയായി.
ഇരു ടീമുകള്‍ക്കും ഗ്രൂപ്പ് ഘട്ടത്തിൽ 20 പോയിന്റാണുള്ളത്. കേരളം മുംബൈയോടും റെയിൽവേസിനോടും പരാജയപ്പെട്ടപ്പോള്‍ മുംബൈയ്ക്ക് ത്രിപുരയോടും ഒഡീഷയോടും തോൽവിയേറ്റു വാങ്ങേണ്ടി വന്നു.ഹെഡ് ടു ഹെഡിന്റെ മികവിൽ ആണ് കേരളത്തെ മുംബൈ മറികടന്നത്. കേരളത്തിന് മെച്ചപ്പെട്ട റൺ റേറ്റ് ഉണ്ടായിരുന്നു എങ്കിലും വിജയ് ഹസാരെയിൽ ഹെഡ് ടു ഹെഡ് ആണ് പരിഗണിക്കുക. ഇനി കേരളം പ്രീക്വാർട്ടറിൽ മഹാരാഷ്ട്രയെ നേരിടും.
വിജയ് ഹസാരെ ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ റെയിൽവേസ് ഉയര്‍ത്തിയ 256 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് 18 റൺസ് തോൽവി. സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ശതകം കേരളത്തിന് വിജയ പ്രതീക്ഷ നൽകിയെങ്കിലും കേരളം 8 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് മാത്രമേ നേടിയുള്ളു. സഞ്ജു 139 പന്തിൽ 128 റൺസ് നേടിയപ്പോള്‍ അര്‍ദ്ധ ശതകം നേടിയ ശ്രേയസ്സ് ഗോപാലാണ് മറ്റൊരു പ്രധാന സ്കോറര്‍.
59/4 എന്ന നിലയിലേക്ക് വീണ കേരളത്തെ സഞ്ജു സാംസണും ശ്രേയസ്സ് ഗോപാലും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 53 റൺസ് നേടിയ ശ്രേയസ്സ് ഗോപാൽ പുറത്താകുമ്പോള്‍ കേരളം 138 റൺസാണ് അഞ്ചാം വിക്കറ്റിൽ നേടിയത്. എന്നാൽ രാഹുല്‍ ശര്‍മ്മ തൊട്ടടുത്ത ഓവറിൽ അബ്ദുള്‍ ബാസിത്തിനെയും അഖിൽ സ്കറിയയെും പുറത്താക്കിയപ്പോള്‍ കേരളത്തിന്റെ വിജയ പ്രതീക്ഷ അവസാനിച്ചു.
സഞ്ജു സാംസൺ തന്റെ ശതകം പൂര്‍ത്തിയാക്കിയ ശേഷം സ്കോറിംഗ് വേഗത്തിലാക്കിയെങ്കിലും വിജയത്തിലേക്ക് ടീമിനെ നയിക്കുവാന്‍ താരത്തിനായില്ല. അവസാന ഓവറിൽ സഞ്ജു വീണപ്പോള്‍ സഞ്ജുവിന്റെ ഉള്‍പ്പെടെ നാല് നിര്‍ണ്ണായക വിക്കറ്റുകളുമായി രാഹുല്‍ ശര്‍മ്മ റെയിൽവേസ് ബൗളിംഗിൽ തിളങ്ങി.
വിജയ് ഹസാരെ ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളം ഇന്ന് റെയിൽവേസിനെതിരെ ടോസ് നേടി ബൗളിംഗ് എടുത്തപ്പോള്‍ എതിരാളികളെ 255 റൺസിലൊതുക്കുവാന്‍ സഞ്ജുവിനും സംഘത്തിനും സാധിച്ചു. സാഹബ് യുവരാജ് സിംഗിന്റെ പുറത്താകാതെയുള്ള 121 റൺസാണ് റെയിൽവേസിനെ മുന്നോട്ട് നയിച്ചത്. 5 വിക്കറ്റ് നഷ്ടത്തിൽ ആണ് റെയിൽവേസ് ഈ സ്കോര്‍ നേടിയത്.
പ്രഥം സിംഗ് 61 റൺസും ഉപേന്ദ്ര യാദവ് 31 റൺസും നേടിയാണ് റെയിൽവേസ് സ്കോറിന് മാന്യത പകര്‍ന്നത്. പ്രഥം സിംഗ് – സാഹബ് യുവരാജ് കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 148 റൺസ് നേടിയപ്പോള്‍ മൂന്നാം വിക്കറ്റിൽ ഉപേന്ദ്ര യാദവിനൊപ്പം സാഹബ് 62 റൺസ് നേടി.
കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ രണ്ട് വിക്കറ്റ് നേടി.
വിജയ ഹസാരെ ട്രോഫിയിൽ മൂന്നാം വിജയം കരസ്ഥമാക്കി കേരളം. ഇന്ന് സിക്കിമിനെ 83 റൺസിന് എറിഞ്ഞിട്ട ശേഷം കേരളം 13.2 ഓവറിൽ വിജയം കരസ്ഥമാക്കുകയായിരുന്നു. 38 റൺസുമായി കൃഷ്ണ പ്രസാദ് പുറത്താകാതെ നിന്നപ്പോള്‍ 25 റൺസ് നേടിയ രോഹന്‍ കുന്നുമ്മൽ ആണ് മറ്റൊരു പ്രധാന സ്കോറര്‍.
നേരത്തെ എസ് മിഥുന്‍, അഖിൽ സ്കറിയ, അഭിജിത്ത് പ്രവീൺ എന്നിവരുടെ ബൗളിംഗ് മികവിലാണ് സിക്കിമിനെ കേരളം 83 റൺസിന് പുറത്താക്കിയത്.
16 പോയിന്റുമായി കേരളം ഗ്രൂപ്പിൽ മുംബൈയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്. പുതുച്ചേരി, റെയിൽവേസ് എന്നിവരാണ് കേരളത്തിന്റെ അടുത്ത രണ്ട് എതിരാളികള്‍. മുംബൈയോടാണ് കേരളത്തിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.
വിജയ് ഹസാരെയിൽ സിക്കിമിനെതിരെ ബൗളിംഗ് കരുത്ത് കാട്ടി കേരളം. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച സിക്കിം 33.5 ഓവറിൽ 83 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഒരു ഘട്ടത്തിൽ 26/5 എന്ന നിലയിലായിരുന്ന സിക്കിമിനെ ലീ യോംഗ് ലെപ്ച്ച(13), അങ്കുര്‍ മാലിക്(18), സാപ്തുല്ല(11*) എന്നിവര്‍ ചേര്‍ന്നാണ് 83 റൺസിലേക്ക് എത്തിച്ചത്.
കേരളത്തിനായി അഖിൽ സക്കറിയ, അഭിജിത്ത് പ്രവീൺ, സുദീശന്‍ മിഥുന്‍ എന്നിവര്‍ 3 വീതം വിക്കറ്റ് നേടി. 18 റൺസ് നേടിയ അങ്കുര്‍ മാലിക് ആണ് സിക്കിമിന്റെ ടോപ് സ്കോറര്‍.
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് മൂന്നാം വിജയം. ഇന്ന് ത്രിപുരക്ക് എതിരെ 119 റൺസിന്റെ വിജയം കേരളം സ്വന്തമാക്കി. കേരളം ഉയർത്തിയ 232 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ത്രിപുര വെറും 112 റണ്ണിന് ഓളൗട്ട് ആയി. കേരളത്തിനായി അഖിനും അഖിൽ സ്കറിയയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. വൈശാഖ് ചന്ദ്രൻ 2 വിക്കറ്റും ശ്രേയസ് ഗോപാൽ 1 വിക്കറ്റും വീഴ്ത്തി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത കേരളം 231 റണ്ണിന് പുറത്തായിരുന്നു. 47.1 ഓവറിൽ എല്ലാവരും പുറത്താവുക ആയിരുന്നു. ഓപ്പണിംഗ് വിക്കറ്റ രോഹൻ എസ് കുന്നുമ്മലും മുഹമ്മദ് അസറുദ്ദീനും കേരളത്തിന് മികച്ച തുടക്കം നൽകിയിട്ടും അത് മുതലെടുക്കാൻ പിന്നാലെ വന്നവർക്ക് ആയില്ല. അസറുദ്ദീൻ 61 റൺസുമായി ടോപ് സ്കോറർ ആയി. രോഹൻ 44 റൺസും എടുത്തു.
14 റൺ എടുത്ത സച്ചിൻ ബേബി, 1 റൺ എടുത്ത സഞ്ജു, 2 റൺ എടുത്ത വിഷ്ണു വിനോദ് എന്നിവർ നിരാശപ്പെടുത്തി. അവസാനം അഖിൽ 22 റണ്ണും ശ്രേയസ് ഗോപാൽ 31 റൺസും എടുത്തത് കൊണ്ട് കേരളം 200 കടന്നു. ഈ ജയത്തോടെ കേരളത്തിന് 4 മത്സരങ്ങളിൽ നിന്ന് 3 വിജയം നേടാനായി.