ഐ.പി.എൽ. 2026: ലഖ്നൗ സൂപ്പർ ജയന്റ്സ് സ്പിൻ കോച്ചായി കാൾ ക്രോവിനെ നിയമിച്ചു


ഐ.പി.എൽ. 2026 സീസണിന് മുന്നോടിയായി ലഖ്നൗ സൂപ്പർ ജയന്റ്സ് (എൽ.എസ്.ജി.) തങ്ങളുടെ കോച്ചിംഗ് സ്റ്റാഫിനെ ശക്തിപ്പെടുത്തി. കാൾ ക്രോവിനെയാണ് പുതിയ സ്പിൻ ബൗളിംഗ് കോച്ചായി നിയമിച്ചത്. ഇംഗ്ലണ്ടിൽ ജനിച്ച ഈ പരിശീലകൻ തന്റെ വൈദഗ്ധ്യത്തിനും നൂതന പരിശീലന രീതികൾക്കും പേരുകേട്ടയാളാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയകരമായ ഐ.പി.എൽ. 2024 കാമ്പയിനിൽ സംഭാവന നൽകിയ ശേഷമാണ് അദ്ദേഹം എൽ.എസ്.ജിയിൽ ചേരുന്നത്.

ബിഗ് ബാഷ്, ഗ്ലോബൽ ടി20 കാനഡ തുടങ്ങിയ ആഗോള ടി20 ലീഗുകളിലെ ക്രോവിയുടെ മികച്ച പ്രശസ്തി എടുത്തുപറഞ്ഞുകൊണ്ടാണ് എൽ.എസ്.ജി. ഔദ്യോഗിക സോഷ്യൽ മീഡിയ വഴി ഈ പ്രഖ്യാപനം നടത്തിയത്.
ഇംഗ്ലണ്ടിനായി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ലെങ്കിലും, ആഭ്യന്തര കരിയറിൽ മികച്ച പ്രകടനം കാഴ്ചവെച്ച ക്രോവി സ്പിൻ ബൗളിംഗിലെ ഉൾക്കാഴ്ചകൾക്ക് ബഹുമാനിക്കപ്പെടുന്നയാളാണ്.

ക്രിക്കറ്റ് ഡയറക്ടർ ടോം മൂഡി, ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗർ, സ്ട്രാറ്റജിക് അഡ്വൈസർ കെയ്ൻ വില്യംസൺ എന്നിവരടങ്ങുന്ന എൽ.എസ്.ജി.യുടെ കോച്ചിംഗ് നിരയ്ക്ക് അദ്ദേഹത്തിന്റെ നിയമനം കൂടുതൽ കരുത്ത് നൽകുന്നു. ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ നേതൃത്വത്തിൽ ശക്തമായ ഒരു കോർ ഗ്രൂപ്പുമായി,

മുഹമ്മദ് ഷമിക്കായി ലഖ്‌നൗവും ഡൽഹിയും; ഐപിഎൽ ട്രേഡിംഗ് പോര് മുറുകുന്നു


ന്യൂഡൽഹി: സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ (SRH) ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കായി ഐപിഎല്ലിൽ (IPL) ലഖ്‌നൗ സൂപ്പർ ജയന്റ്‌സും (LSG) ഡൽഹി ക്യാപിറ്റൽസും (DC) തമ്മിൽ ട്രേഡിംഗ് പോര് മുറുകുന്നതായി റിപ്പോർട്ട്. ഐപിഎൽ 2026 സീസണിന് മുന്നോടിയായി ഷമിയെ സ്വന്തമാക്കാൻ ഇരു ടീമുകളും എസ്ആർഎച്ചുമായി പണമിടപാട് മാത്രമുള്ള ഡീലിനാണ് (all-cash deal) ശ്രമിക്കുന്നത്.

താരത്തെ ലേലത്തിലേക്ക് വിടുന്നതിനേക്കാൾ, എൽഎസ്ജിയിലേക്കോ ഡിസിയിലേക്കോ നേരിട്ട് കൈമാറ്റം ചെയ്യുന്നതിനാണ് എസ്ആർഎച്ച് ഇപ്പോൾ കൂടുതൽ സാധ്യത നൽകുന്നത്.
കഴിഞ്ഞ മെഗാ ലേലത്തിൽ 10 കോടി രൂപയ്ക്കാണ് എസ്ആർഎച്ച് ഷമിയെ സ്വന്തമാക്കിയത്. എന്നാൽ ഫോമും ഫിറ്റ്‌നസ്സും കണ്ടെത്താൻ അദ്ദേഹം പ്രയാസപ്പെട്ടു.

ഡൽഹി ക്യാപിറ്റൽസിന്റെ ഗ്ലോബൽ ഡയറക്ടർ ഓഫ് ക്രിക്കറ്റായ സൗരവ് ഗാംഗുലി, ഷമിയുടെ ഫിറ്റ്‌നസ്സിലും കഴിയിലും ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബംഗാളിനുവേണ്ടി രഞ്ജി ട്രോഫിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ നേടിയ അദ്ദേഹത്തിന്റെ സമീപകാല പ്രകടനമാണ് ഗാംഗുലി ഇതിനായി ചൂണ്ടിക്കാട്ടുന്നത്.

ബൗളിംഗ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭരത് അരുണിനെ ടീമിലെത്തിച്ച് LSG


ഇന്ത്യയുടെ ബൗളിംഗ് നിരയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയും 2024ലെ ഐപിഎൽ കിരീടം നേടാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ (KKR) സഹായിക്കുകയും ചെയ്ത പരിചയസമ്പന്നനായ കോച്ച് ഭരത് അരുണിനെ ലഖ്നൗ ബൗളിംഗ് കോച്ചായി നിയമിച്ചു. 62 വയസ്സുകാരനായ അരുൺ രണ്ട് വർഷത്തെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. സി എസ് കെയും അദ്ദേഹത്തിനായി രംഗത്ത് ഉണ്ടായിരുന്നു.


ഷാർദുൽ താക്കൂർ എൽ എസ് ജിയിൽ ചേർന്നു

എസിഎൽ പരിക്ക് മൂലം ഐപിഎൽ 2025ൽ നിന്ന് പുറത്തായ മൊഹ്‌സിൻ ഖാൻ്റെ പകരക്കാരനായി ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (എൽഎസ്ജി) ഷാർദുൽ താക്കൂറിനെ സൈൻ ചെയ്തു. മെഗാ ലേലത്തിൽ വിറ്റുപോകാതെ പോയ താക്കൂർ അവസാന ആഴ്ചകളായി ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ടായിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ എൽഎസ്ജിയുടെ സീസൺ ഓപ്പണർ മത്സരത്തിനായി താരം വിശാഖപട്ടണത്തേക്ക് യാത്ര ചെയ്തു.

മായങ്ക് യാദവ്, ആകാശ് ദീപ്, ആവേശ് ഖാൻ എന്നിവർ ഇപ്പോഴും സുഖം പ്രാപിക്കുന്നതിനാൽ, LSG യുടെ പേസ് ആക്രമണം നിരവധി പരിക്കിൻ്റെ ആശങ്കകൾ നേരിടുകയാണ്. ഒക്‌ടോബർ മുതൽ ഒന്നിലധികം പരിക്കുകളോട് മല്ലിടുന്ന മായങ്ക് യാദവ് ബൗളിംഗ് പുനരാരംഭിച്ചെങ്കിലും എപ്പോൾ തിരികെയെത്തുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

കെ എൽ രാഹുലിന് ഒരു ബഹുമാനവും നൽകാതെ LSG ഉടമ!! പരസ്യമായി വഴക്ക് പറഞ്ഞു

ഇന്നലെ ഹൈദരാബാദിൽ സൺറൈസേഴ്‌സിനെതിരായ പരാജയത്തിനു ശേഷം LSG ക്ലബ് ഉടമ സഞ്ജീവ് ഗൊയെങ്ക ക്യാപ്റ്റൻ കെ എൽ രാഹുലിനീട് രോഷാകുലനായി സംസാരിക്കുന്ന വീഡിയോ വൈറൽ. ഇന്നലെ പരസ്യമായി ഗ്രൗണ്ടിൽ വെച്ചാൽ വളരെ രൂക്ഷമായ രീതിയിൽ ഗൊയെങ്ക രാഹുലിനോട് പെരുമാറിയത്. ഈ വീഡിയോ ദൃശ്യങ്ങൾ ടെലിവിഷനിൽ തന്നെ കാണിക്കുകയും ചെയ്തു.

ടെലിവിഷനിൽ അപ്പോൾ സംസാരിക്കുന്ന ക്രിക്കറ്റ് വിദഗ്ദ്ധർ തന്നെ ഇങ്ങനെ പരസ്യമായി രാഹുലിനോട് മോശം രീതിയിൽ സംസാരിക്കുന്ന ശരിയല്ല എന്ന് പറയുന്നുണ്ടായിരുന്നു. ക്രിക്കറ്റ് ആരാധകരും ഈ വീഡിയോക്ക് ശേഷം ക്ലബ് ഉടമക്ക് എതിരെ രംഗത്ത് എത്തി. രാഹുൽ ഈ അപമാനം സഹിച്ച് ക്ലബിൽ തുടരരുത് എന്ന് ഒരു വിഭാഗം ആരാധകർ ആവശ്യപ്പെട്ടു.

https://twitter.com/ManojTiwariIND/status/1788354971853029742?t=SBESHrJTf7BfTxks7BlBkQ&s=19

ഇന്നലെ എൽഎസ്ജി 10 വിക്കറ്റിൻ്റെ പരാജയം സൺ റൈസേഴ്സിന് എതിരെ ഏറ്റുവാങ്ങിയിരുന്നു. ഈ പരാജയത്തോടെ അവരുടെ പ്ലേ ഓഫ് സാധ്യതക്ക് മങ്ങലേറ്റിട്ടുണ്ട്.

ഇതാണ് ചേസിംഗ്, ചെന്നൈയെ വീഴ്ത്തി സ്റ്റോയിനിസ്

ചെന്നൈ സൂപ്പര്‍ കിംഗ്സുമായി വീണ്ടും ഏറ്റുമുട്ടിയപ്പോളും വിജയം കരസ്ഥമാക്കി ലക്നൗ. ഇത്തവണ 211 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ലക്നൗവിനെ 19.3 ഓവറിൽ 213/4 എന്ന സ്കോര്‍ നേടി 6 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത് മാര്‍ക്കസ് സ്റ്റോയിനിസിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമായിരുന്നു. 63 പന്തിൽ 124 റൺസുമായി പുറത്താകാതെ നിന്ന സ്റ്റോയിനിസ് 13 ഫോറും 6 സിക്സും നേടിയപ്പോള്‍ നിക്കോളസ് പൂരനും(34) ദീപക് ഹൂഡയും (6 പന്തിൽ 17 റൺസ്) നിര്‍ണ്ണായക സംഭാവന നൽകി.

ഡി കോക്കിനെ പൂജ്യത്തിന് ആദ്യ ഓവറിൽ തന്നെ നഷ്ടമായ ലക്നൗവിന് പവര്‍‍പ്ലേയ്ക്കുള്ളിൽ കെഎൽ രാഹുലിനെയും നഷ്ടമായി. ഡി കോക്കിനെ ചഹാറും രാഹുലിനെ മുസ്തഫിസുറും ആണ് പുറത്താക്കിയത്. സ്കോര്‍ 88 റൺസിൽ നിൽക്കുമ്പോള്‍ 11ാം ഓവറിൽ ദേവ്ദത്ത് പടിക്കലിനെ മതീഷ പതിരാന പുറത്താക്കി. 55 റൺസാണ് മാര്‍ക്കസ് സ്റ്റോയിനിസ് – ദേവ്ദത്ത് പടിക്കൽ(13) കൂട്ടുകെട്ട് നേടിയത്.

പടിക്കൽ പുറത്തായ ശേഷം എത്തിയ നിക്കോളസ് പൂരന്‍ മാര്‍ക്കസ് സ്റ്റോയിനിസിന് മികച്ച പിന്തുണ നൽകിയപ്പോള്‍ മത്സരത്തിലേക്ക് ലക്നൗ തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്. ഈ കൂട്ടുകെട്ട് അവസാന നാലോവറിലെ ലക്ഷ്യം 54 റൺസാക്കി മാറ്റി. 31 പന്തിൽ 69 റൺസായിരുന്നു ഈ കൂട്ടുകെട്ട് ഈ ഘട്ടത്തിൽ നേടിയത്.

തൊട്ടടുത്ത ഓവറിൽ മതീഷ പതിരാന നിക്കോളസ് പൂരനെ മടക്കിയയ്ച്ചപ്പോള്‍ 1 റൺസ് കൂടി മാത്രമാണ് ഈ കൂട്ടുകെട്ട് അധികം നേടിയത്. 15 പന്തിൽ 34 റൺസായിരുന്നു പൂരന്‍ നേടിയത്. 18ാം ഓവറിൽ സ്റ്റോയിനിസ് തന്റെ ശതകം പൂര്‍ത്തിയാക്കുമ്പോള്‍ ഇതിനായി താരം 56 പന്തുകളാണ് നേരിട്ടത്. ഇതേ ഓവറിലെ അവസാന പന്തിൽ ഹുഡ സിക്സര്‍ പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 15 റൺസാണ് വന്നത്. മത്സരം അവസാന രണ്ടോവറിലേക്ക് കടന്നപ്പോള്‍ 32 റൺസായിരുന്നു വേണ്ടിയിരുന്നത്.

പതിരാനയെ ആദ്യ പന്തിൽ സ്റ്റോയിനിസ് ബൗണ്ടറി പായിച്ചപ്പോള്‍ മൂന്നാം പന്തിലും നാലാം പന്തിലും ബൗണ്ടറി നേടി ദീപക് ഹൂഡയും ലക്നൗവിന്റെ തുണയായി രംഗത്തെത്തി. ഓവറിൽ നിന്ന് പതിനഞ്ച് റൺസ് വന്നപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 17 റൺസായിരുന്നു.

അവസാന ഓവര്‍ എറിയാനെത്തിയ മുസ്തഫിസുറിനെ ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ ബൗണ്ടറിയും സ്റ്റോയിനിസ് നേടിയപ്പോള്‍ ലക്ഷ്യം 4 പന്തിൽ 7 റൺസായി മാറി. മൂന്നാം പന്തിൽ ബൗണ്ടറി പിറന്നപ്പോള്‍ ആ പന്ത് നോബോള്‍ ആയതിനാൽ തന്നെ ലക്ഷ്യം 4 പന്തിൽ 2 റൺസായി. അടുത്ത പന്ത് ബൗണ്ടറി കടത്തി ചെന്നൈയെ വീണ്ടും തോല്പിച്ച് ലക്നൗ തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ജയം കരസ്ഥമാക്കി.

സ്റ്റോയിനിസ് – ഹൂഡ കൂട്ടുകെട്ട് 55 റൺസാണ് വിജയത്തിനായി അഞ്ചാം വിക്കറ്റിൽ നേടിയത്.

ലക്നൗവിനെ വീഴ്ത്തി ഫിൽ സാള്‍ട്ടിന്റെ ബാറ്റിംഗ്!!! 15.4 ഓവറിൽ കൊൽക്കത്തയുടെ വിജയം

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ വിജയം കൊയ്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഫിൽ സാള്‍ട്ടിന്റെ ബാറ്റിംഗ് പ്രകടനം കൊൽക്കത്തയെ 8 വിക്കറ്റിന്റെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 15.4 ഓവറിലാണ് കൊൽക്കത്തയുടെ വിജയം. ഫിൽ സാള്‍ട്ട് 47 പന്തിൽ 89  റൺസ് നേടിയാണ് കൊൽക്കത്തയുടെ വിജയം ഒരുക്കിയത്. ശ്രേയസ്സ് അയ്യര്‍ 38 റൺസ് നേടി.

ഷമാര്‍ ജോസഫ് തന്റെ അരങ്ങേറ്റം കുറിച്ചപ്പോള്‍ താരത്തിന്റെ ബൗളിംഗ് ദുരന്തമായി മാറുന്നതാണ് കണ്ടത്. നിയന്ത്രണമില്ലാതെ എക്സ്ട്രാസ് പിറന്നപ്പോള്‍ 22 റൺസാണ് ആദ്യ ഓവറിൽ നിന്ന് വന്നത്. രണ്ടാം ഓവറിൽ മൊഹ്സിന്‍ ഖാന്‍ അപകടകാരിയായ സുനിൽ നരൈനെ പുറത്താക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡിൽ കൊൽക്കത്തയ്ക്ക് 22 റൺസായിരുന്നു.

മെഹ്സിന്‍ ഖാന്‍ തന്നെയാണ് അംഗ്കൃഷ് രഘുവംശിയെയും പുറത്താക്കിയത്. 42/2 എന്ന നിലയിൽ നിന്ന് കൊൽക്കത്തയെ ഫിൽ സാള്‍ട്ട് – ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. 120 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇവര്‍ കൊൽക്കത്തയ്ക്കായി നേടിയത്.

സഞ്ജുവിന് ടോസ്, ബാറ്റിംഗ്

ഐപിഎലില്‍ ഇന്ന് ആദ്യ മത്സരത്തിൽ രാജസ്ഥാന്‍ റോയൽസും ലക്നൗ സൂപ്പര്‍ ജയന്റ്സും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസൺ.

ദേവ്ദത്ത് പടിക്കൽ ലക്നൗവിനായി അരങ്ങേറ്റം കുറിയ്ക്കുകയാണ് ഇന്നത്തെ മത്സരത്തിൽ. ക്വിന്റൺ ഡി കോക്ക്, നവീന്‍ ഉള്‍ ഹക്ക്, നിക്കോളസ് പൂരന്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ലക്നൗവിന്റെ വിദേശ താരങ്ങളുടെ ക്വാട്ട തികയ്ക്കുമ്പോള്‍ രാജസ്ഥാനായി ജോസ് ബട്‍ലര്‍, ഷിമ്രൺ ഹെറ്റ്മ്യര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് വിദേശ താരങ്ങള്‍.

രാജസ്ഥാന്‍ റോയൽസ്: Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Riyan Parag, Shimron Hetmyer, Dhruv Jurel, Ravichandran Ashwin, Sandeep Sharma, Avesh Khan, Trent Boult, Yuzvendra Chahal

ലക്നൗ സൂപ്പര്‍ ജയന്റ്സ്: KL Rahul(c), Quinton de Kock(w), Devdutt Padikkal, Ayush Badoni, Marcus Stoinis, Nicholas Pooran, Krunal Pandya, Ravi Bishnoi, Mohsin Khan, Naveen-ul-Haq, Yash Thakur

ക്ലൂസ്നര്‍ ഐപിഎലിലേക്ക്, ലക്നൗവിന്റെ സഹ പരിശീലകനാകും

ഐപിഎൽ 2024ൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ കളി പഠിപ്പിക്കാനായി ലാന്‍സ് ക്ലൂസ്നര്‍ എത്തുന്നു. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ സഹ പരിശീലകനായി ജസ്റ്റിന്‍ ലാംഗറിന്റെ കോച്ചിംഗ് സംഘത്തിലേക്ക് എത്തും.

ദക്ഷിണാഫ്രിക്കയലെ എസ്എ20യിൽ എൽഎസ്ജിയുടെ ഉടമസ്ഥതയിലുള്ള ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്സിന്റെ മുഖ്യ പരിശീലകനായിരുന്നു ക്ലൂസ്നര്‍. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവരുടെ കോച്ചിംഗ് സംഘത്തിൽ ഭാഗമായിട്ടുള്ളയാളാണ് ലാന്‍സ് ക്ലൂസ്നര്‍.

അന്താരാഷ്ട്ര തലത്തിൽ അഫ്ഗാനിസ്ഥാന്റെ മുഖ്യ കോച്ചായിരുന്ന അദ്ദേഹം സിംബാബ്‍വേയുടെയും ദക്ഷിണാഫ്രിക്കയുടെയും കോച്ചിംഗ് സംഘത്തിലുണ്ടായിരുന്നു.

ലാംഗർ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ പുതിയ പരിശീലകൻ

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) അടുത്ത സീസണിലേക്കുള്ള അവരുടെ മുഖ്യ പരിശീലകനായി മുൻ ഓസ്‌ട്രേലിയൻ ഓപ്പണിംഗ് ബാറ്റർ ജസ്റ്റിൻ ലാംഗറിനെ നിയമിച്ചു. 2022ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പരിശീലകനായിരുന്ന ആൻ‌ഡി ഫ്ലവർ ക്ലബ് വിടുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചത്‌.

ലാംഗർ ആദ്യമാണ് ഐപിഎല്ലിൽ ഒരു ടീമിന്റെ പരിശീലകനാകുന്നത്‌ ടി20 ഫോർമാറ്റിൽ മികച്ച ട്രാക്ക് റെക്കോർഡ് ലാംഗറിനുണ്ട്. പെർത്ത് സ്‌കോർച്ചേഴ്‌സിനെ മൂന്ന് ബിഗ് ബാഷ് ലീഗ് കിരീടങ്ങളിലേക്ക് അദ്ദേഹം നയിച്ചിട്ടുണ്ട്. 2021 ൽ ടി20 ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീമിന്റെയും മുഖ്യ പരിശീലകനുമായിരുന്നു.

“ഐപിഎല്ലിൽ മികച്ചൊരു കഥ കെട്ടിപ്പടുക്കാനുള്ള യാത്രയിലാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. ആ യാത്രയിൽ നമുക്കെല്ലാവർക്കും ഒരു പങ്ക് വഹിക്കാനുണ്ട്, മുന്നോട്ട് പോകു ഈന്ന ടീമിന്റെ ഭാഗമാകാൻ എനിക്ക് ആവേശമുണ്ട്,” ഫ്രാഞ്ചൈസി പുറത്തിറക്കിയ പ്രസ്താവനയിൽ ലാംഗർ പറഞ്ഞു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ടോസ്, രണ്ടു ടീമുകൾക്കും നിർണായകം

ഐ പി എല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ടോസ്. ടോസ് വിജയിച്ച നിതീഷ് റാണ ലഖ്നൗ സൂപ്പർ ജയന്റ്സിനെ ബാറ്റിങിന് അയച്ചു. ഇന്ന് രണ്ടു ടീമുകൾക്കും വിജയം അത്യാവശ്യമാണ്. ഒരു വിജയം ലഖ്നൗവിന്റെ യോഗ്യത ഉറപ്പിക്കും. എന്നാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വലിയ വിജയം തന്നെ നേടണം ടോപ് 4ൽ എത്താൻ‌.

Lucknow Super Giants XI: Q de Kock (wk), M Stoinis, N Pooran, P Mankad, A Badoni, K Pandya (c), K Gowtham, K Sharma, R Bishnoi, M Khan, Naveen-ul-Haq.

Kolkata Knight Riders Playing XI: Rahmanullah Gurbaz (w), Jason Roy, Venkatesh Iyer, Nitish Rana (c), Andre Russell, Rinku Singh, Shardul Thakur, Sunil Narine, Vaibhav Arora, Harshit Rana, Varun Chakaravarthy

ജയദേവ് ഉനദ്കട്ടിന് പകരം സൂര്യാൻഷ് ലഖ്നൗ സൂപ്പർ ജയന്റ്സിൽ

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് അവരുടെ ഐപിഎൽ 2023 കാമ്പെയ്‌നിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ആയി ഓൾറൗണ്ടർ സൂര്യാൻഷ് ഷെഡ്ഗയെ ടീമിൽ എത്തിച്ചു. പരിക്കേറ്റ ജയദേവ് ഉനദ്കട്ടിന് പകരമാണ് അൺക്യാപ്ഡ് മുംബൈ ഓൾറൗണ്ടർ സൂര്യാൻഷ് ഷെഡ്‌ഗെ ടീമിൽ എത്തുന്നത്. ഇടംകൈയ്യൻ പേസർ ഉനദ്കട്ടിന് പരിശീലനത്തിനിടെ തോളിന് പരിക്കേറ്റിരുന്നു.

20 ലക്ഷം രൂപയ്ക്കാണ് സൂര്യൻഷ് എൽഎസ്ജിയിൽ ചേരുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയെ പ്രതിനിധീകരിക്കുന്ന 20 കാരനായ ഓൾറൗണ്ടറാണ് സൂര്യൻഷ്. 2022-23 സീസണിലെ മുംബൈയുടെ രഞ്ജി ട്രോഫി സ്ക്വാഡിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ഒരു കളിയും കളിച്ചിരുന്നില്ല.

Exit mobile version