yashasvi jaiswal

റുതുരാജിനു പകരം ജയ്സ്വാൾ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടീമിലേക്ക്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീമിലേക്ക് യശസ്വി ജയ്സ്വാൾ എത്തുന്നു എന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 3-4 തീയതികളിൽ വിവാഹിതനാകുമെന്ന് റുതുരാജ് ഗെയ്‌ക്‌വാദ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന് പകരം ആണ് യശസ്വി ജയ്‌സ്വാളിനെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ സ്റ്റാൻഡ് ബൈ കളിക്കാരനായി ഉൾപ്പെടുത്തിയിരിക്കുന്നത്.

അടുത്ത ദിവസം തന്നെ ജയ്സ്വാൾ ലണ്ടനിലേക്ക് യാത്രതിരിക്കും. ഈ സീസണിൽ ഐ പി എല്ലിലും ഡൊമസ്റ്റിക് ക്രിക്കറ്റിലും മികച്ച ഫോമിലാണ് ജയ്‌സ്വാൾ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി അദ്ദേഹം 14 മത്സരങ്ങളിൽ നിന്ന് 625 റൺസ് നേടിയിരുന്നു. രഞ്ജി ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 404 റൺസും നേടിയിട്ടുണ്ട്.

ജൂൺ 7ന് ഓവലിൽ ആണ് ഇന്ത്യ ഓസ്‌ട്രേലിയ മത്സരം. ജൂൺ 5ന് ടീമിനൊപ്പം ചേരാം എന്ന് റുതുരാജ് അറിയിച്ചു എങ്കിലും പരിശീലകൻ രാഹുൽ ദ്രാവിഡ് ജയ്സ്വാളിനെ ടീമിലേക്ക് എടുക്കുക ആയിരുന്നു.

Exit mobile version