അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി മാറി റാഷിദ് ഖാൻ


ഷാർജ: അഫ്ഗാനിസ്ഥാൻ സ്പിൻ ഇതിഹാസം റാഷിദ് ഖാൻ ടി20 ക്രിക്കറ്റിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി. ന്യൂസിലൻഡിന്റെ ടിം സൗത്തിയെ മറികടന്ന് 165 വിക്കറ്റുകളോടെ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോർഡാണ് റാഷിദ് സ്വന്തമാക്കിയത്.


ഷാർജയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ യുഎഇയെ 38 റൺസിന് തകർത്താണ് റാഷിദ് തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. പാകിസ്ഥാനോടുള്ള ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷമുള്ള അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണിത്. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാൻ 188/4 എന്ന മികച്ച സ്കോർ നേടി. സെദിഖുള്ള അറ്റൽ (54), ഇബ്രാഹിം സദ്രാൻ (63) എന്നിവരുടെ അർദ്ധ സെഞ്ച്വറികളും അസ്മത്തുള്ള ഒമർസായിയുടെയും കരീം ജനത്തിന്റെയും വെടിക്കെട്ട് ബാറ്റിംഗും അഫ്ഗാനിസ്ഥാനെ 180 കടത്തി.


മറുപടി ബാറ്റിംഗിൽ യുഎഇ ക്യാപ്റ്റൻ മുഹമ്മദ് വസീം (67), രാഹുൽ ചോപ്ര (52*) എന്നിവർ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. എന്നാൽ, റാഷിദ് ഖാന്റെ (3/21) മികച്ച പ്രകടനവും ഷറഫുദ്ദീൻ അഷറഫിന്റെ (3/24) പിന്തുണയും യുഎഇയെ 150/8 എന്ന സ്കോറിൽ ഒതുക്കി.

ഏഷ്യാ കപ്പിനുള്ള അഫ്ഗാനിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു; റാഷിദ് ഖാൻ നയിക്കും


ഷാർജയിൽ നടക്കുന്ന ടി20 ട്രൈ-സീരീസിനും യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പ് 2025-നും വേണ്ടിയുള്ള അഫ്ഗാനിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. സ്പിന്നർമാർക്ക് മുൻതൂക്കം നൽകുന്ന ടീമിനെ റാഷിദ് ഖാൻ നയിക്കും. മുഹമ്മദ് നബി, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, യുവതാരം എം ഗസൻഫർ എന്നിവർ ഉൾപ്പെടെയുള്ള ലോകോത്തര സ്പിന്നർമാരെ ടീം പ്രധാനമായും ആശ്രയിക്കും.

ഷാർജയിലെയും അബുദാബിയിലെയും പതുക്കെ സഞ്ചരിക്കുന്ന പിച്ചുകൾ മുതലെടുക്കുക എന്ന അഫ്ഗാനിസ്ഥാന്റെ തന്ത്രമാണ് ഈ ടീം തിരഞ്ഞെടുപ്പിൽ കാണാൻ സാധിക്കുന്നത്.


ഓഗസ്റ്റ് 29-ന് പാകിസ്താനെതിരെയാണ് ട്രൈ-സീരീസിൽ അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം. സെപ്റ്റംബർ 9-ന് ഹോങ്കോങ്ങിനെതിരെയാണ് ഏഷ്യാ കപ്പിലെ ആദ്യ മത്സരം. ബംഗ്ലാദേശ്, ശ്രീലങ്ക, ഹോങ്കോംഗ് എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് അഫ്ഗാനിസ്ഥാൻ. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിൽ സെമി ഫൈനലിൽ എത്തിയ പ്രകടനം ഇത്തവണ മെച്ചപ്പെടുത്താൻ ടീം ലക്ഷ്യമിടുന്നു. സ്പിൻ ആക്രമണം ശക്തമാണെങ്കിലും, ഫസൽഹഖ് ഫാറൂഖി, നവീൻ-ഉൽ-ഹഖ്, ഗുൽബദിൻ നായിബ് എന്നിവരുടെ പേസ് ബൗളിംഗ് ടീമിന് നിർണായകമാകും. ഏഷ്യാ കപ്പിന് ശേഷം അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശുമായി യുഎഇയിൽ വെച്ച് വൈറ്റ്-ബോൾ പരമ്പരയും കളിക്കും.

Squad: Rashid Khan (captain), Rahmanullah Gurbaz, Ibrahim Zadran, Darwish Rasooli, Sediqullah Atal, Azmatullah Omarzai, Karim Janat, Mohammad Nabi, Gulbadin Naib, Sharafuddin Ashraf, Mohammad Ishaq, Mujeeb Ur Rahman, AM Ghazanfar, Noor Ahmad, Fareed Ahmad, Naveen-ul-Haq, Fazalhaq Farooqi

റാഷിദ് ഖാൻ ഫോമിലേക്ക് വന്നത് ഗുജറാത്ത് ടൈറ്റൻസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുവെന്ന് സായ് കിഷോർ



കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റാഷിദ് ഖാൻ നടത്തിയ മികച്ച പ്രകടനം ഗുജറാത്ത് ടൈറ്റൻസിന് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്ന് സഹതാരം സായ് കിഷോർ പറഞ്ഞു. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ റാഷിദ് നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

സുനിൽ നരെയ്‌നെയും ആന്ദ്രേ റസ്സലിനെയും അദ്ദേഹം പുറത്താക്കിയ മത്സരത്തിൽ ടൈറ്റൻസ് 39 റൺസിന് വിജയിച്ചു. “അദ്ദേഹം ഫോമിൽ തിരിച്ചുവരുന്നത് കാണുന്നത് തീർച്ചയായും സന്തോഷകരമാണ്. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ അദ്ദേഹത്തെ ഒരിക്കലും സംശയിച്ചിട്ടില്ല – അദ്ദേഹത്തിന്റെ കഴിവുകളെ ഒരിക്കലും സംശയിച്ചിട്ടില്ല. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ടി20 ബൗളറാണ്. ഈ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് അദ്ദേഹമാണെന്ന് ഞാൻ കരുതുന്നത് -” മത്സരശേഷമുള്ള വാർത്താ സമ്മേളനത്തിൽ കിഷോർ പറഞ്ഞു.


“ടി20യിൽ, നിങ്ങൾ എല്ലായ്പ്പോഴും വിക്കറ്റുകൾക്കായി പന്തെറിയില്ല. നിങ്ങൾ എത്ര നന്നായി പ്രതിരോധിക്കുന്നു എന്നതിൻ്റെ ഫലമായാണ് പലപ്പോഴും വിക്കറ്റുകൾ വരുന്നത്. റെഡ്-ബോൾ ക്രിക്കറ്റ് പോലെ അവസരങ്ങൾ സൃഷ്ടിക്കാൻ നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നതല്ല – ഇവിടെ, വിക്കറ്റുകൾ ഒരു ഉപോൽപ്പന്നം മാത്രമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു,

“റാഷിദ് ഖാൻ വീണ്ടും വിക്കറ്റുകൾ നേടുന്നത് കാണുന്നത് സന്തോഷകരമാണ്. അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു, അത് ടീമിന്റെ മൊത്തത്തിലുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.” – റാഷിദ്ഖാൻ

ഐപിഎൽ ചരിത്രത്തിൽ ആദ്യമായി റാഷിദ് ഖാൻ മുഴുവൻ ഓവറുകളും എറിയാത്ത മത്സരം

മാർച്ച് 29 ന് മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് 36 റൺസിന്റെ തകർപ്പൻ വിജയം നേടി. എന്നാൽ ഈ മത്സരത്തിൽ ഐ പി എല്ലിൽ ഇതുവരെ നടക്കാത്ത ഒരു കാര്യം നടന്നു. 20 ഓവറുകളും എറിഞ്ഞ ഐപിഎൽ മത്സരത്തിൽ റാഷിദ് ഖാൻ നാല് ഓവറിന്റെ മുഴുവൻ ക്വാട്ടയും പൂർത്തിയാക്കാത്ത ആദ്യ മത്സരമാണിത്.

2022 ൽ ഗുജറാത്ത് ടൈറ്റൻസിന്റെ തുടക്കം മുതൽ അവരുടെ പ്രധാന കളിക്കാരനായ അഫ്ഗാൻ സ്പിൻ മാസ്ട്രോ, മുംബൈ ഇന്ത്യൻസിനെതിരെ രണ്ട് ഓവർ മാത്രമാണ് എറിഞ്ഞത്, വെറും 10 റൺസ് മാത്രം വഴങ്ങി. സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അവസാന ഓവറുകളിൽ അദ്ദേഹത്തെ ഉപയോഗിക്കാതിരിക്കാൻ തീരുമാനിച്ചു, പകരം ആ സമയത്ത് മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന പേസർമാരെ ആശ്രയിച്ചു.

“ഒരുപക്ഷേ അദ്ദേഹം നാല് ഓവർ എറിയാത്തത് ഇതാദ്യമായിരിക്കാം. ഞാൻ അദ്ദേഹത്തെ അവസാനം വരെ നിലനിർത്തിയിരുന്നു, പക്ഷേ പേസർമാർ നന്നായി പന്തെറിയുന്നുണ്ടെന്ന് ഞാൻ കരുതി. പ്രസീദ് നന്നായി പന്തെറിഞ്ഞു, അതിനാൽ പേസർമാരെ ഉപയോഗിക്കാൻ ഞാൻ ആഗ്രഹിച്ചു,” മത്സരശേഷം ഗിൽ വിശദീകരിച്ചു.

മുമ്പ്, രണ്ട് ഐ‌പി‌എൽ മത്സരങ്ങളിൽ മാത്രമേ റാഷിദ് നാല് ഓവറിൽ താഴെ മാത്രമേ എറിഞ്ഞിട്ടുള്ളൂ, എന്നാൽ ആ രണ്ടിലും ഗുജറാത്ത് ടൈറ്റൻസിന് നേരത്തെ ഫിനിഷ് ചെയ്തതിനാൽ 20 ഓവറുകൾ മുഴുവൻ എറിയേണ്ടി വന്നിരുന്നില്ല.

2017 ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഐപിഎൽ യാത്ര ആരംഭിച്ച റാഷിദ്, 123 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

റാഷിദ് ഖാനും നവീൻ ഉൾ ഹഖും തിളങ്ങി, സിംബാബ്‌വെ തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ പരമ്പര സമനിലയിലാക്കി

ബംഗളൂരു, ഡിസംബർ 13: ചിന്നസ്വാമി സ്റ്റേഡിയത്തിൽ സിംബാബ്‌വെയ്‌ക്കെതിരായ 3 മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 50 റൺസിൻ്റെ വിജയത്തോടെ തിരിച്ചുവന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ തുടക്കത്തിലെ തിരിച്ചടികളെ മറികടന്ന് മത്സരത്തിൽ 153/6 എന്ന സ്‌കോറിലേക്ക് എത്തി.

ഡാർവിഷ് റസൂലിയുടെ (42 പന്തിൽ 58) കന്നി ടി20 അർദ്ധ സെഞ്ചുറി നേടി. അസ്മത്തുള്ള ഒമർസായി (28), ഗുൽബാദിൻ നായിബ് (26*) എന്നിവരുടെ സംഭാവനകൾ മധ്യനിരയിലും ലോവർ ഓർഡറിലും സ്കോർ ഉയർത്താൻ സഹായകമായി.

ടോട്ടൽ പ്രതിരോധിച്ച അഫ്ഗാനായി റാഷിദ് ഖാൻ (3/20), നവീൻ ഉൾ ഹഖ് (3/19) എന്നിവർ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു. സിക്കന്ദർ റാസ (35), ബ്രയാൻ ബെന്നറ്റ് (27) എന്നിവർ ചെറുത്തുനിന്നെങ്കിലും സിംബാബ്‌വെ 17.4 ഓവറിൽ 103 റൺസിൽ ചുരുങ്ങി. പരമ്പര ഇപ്പോൾ 1-1 ന് സമനിലയിലാണ്.

അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റാഷിദ് ഖാനും മുഹമ്മദ് നബിയും രംഗത്ത്

രാജ്യത്തെ സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിയും രംഗത്ത്. സ്ത്രീകളെ നഴ്‌സുമാരായി പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള താലിബാൻ്റെ തീരുമാനത്തെ അഫ്ഗാനിസ്ഥാൻ്റെ ക്രിക്കറ്റ് ഐക്കൺമാരായ റാഷിദ് ഖാനും മുഹമ്മദ് നബിയും പരസ്യമായി അപലപിച്ചു.

2021 ഓഗസ്റ്റിൽ താലിബാൻ ഏറ്റെടുത്തത് മുതൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്ക് ഒന്നിനു പിറകെ ഒന്നായി നിയന്ത്രണങ്ങൾ ഉണ്ടാവുകയാണ്. ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ, ഇസ്‌ലാമിലെ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് റാഷിദ് ഖാൻ തൻ്റെ നിരാശ പ്രകടിപ്പിച്ചു:

“ഇസ്‌ലാമിക അധ്യാപനങ്ങളിൽ വിദ്യാഭ്യാസത്തിന് ഒരു പ്രധാന സ്ഥാനമുണ്ട്, സ്ത്രീകൾക്കും പുരുഷന്മാർക്കും അറിവ് നേടുന്നതിന് അത് ഊന്നൽ നൽകുന്നു. ഖുർആൻ പഠനത്തിൻ്റെ പ്രാധാന്യം എടുത്തുകാണിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. രണ്ട് ലിംഗക്കാർക്കും തുല്യമായ മൂല്യം മതം നൽകുന്നു.” റാഷിദ് കുറിച്ചു.

അദ്ദേഹം തുടർന്നു, “അഫ്ഗാനിസ്ഥാനിലെ സഹോദരിമാർക്കും അമ്മമാർക്കും വേണ്ടിയുള്ള വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങൾ അടുത്തിടെ അടച്ചുപൂട്ടിയതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നത് അഗാധമായ സങ്കടത്തോടെയും നിരാശയോടെയുമാണ്. ഈ തീരുമാനം അവരുടെ ഭാവിയെ മാത്രമല്ല, നമ്മുടെ സമൂഹത്തിൻ്റെ വിശാലമായ ഘടനയെയും ആഴത്തിൽ ബാധിച്ചു. സോഷ്യൽ മീഡിയയിലൂടെ അവർ പ്രകടിപ്പിക്കുന്ന വേദനയും സങ്കടവും അവർ അഭിമുഖീകരിക്കുന്ന പോരാട്ടങ്ങളുടെ ഉഗ്രമായ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു.” അദ്ദേഹം പറഞ്ഞു.

വനിതാ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും രൂക്ഷമായ ക്ഷാമം പരിഹരിക്കുന്നതിന് അഫ്ഗാനിസ്ഥാനിൽ, പ്രത്യേകിച്ച് മെഡിക്കൽ മേഖലയിൽ, വനിതാ പ്രൊഫഷണലുകളുടെ അടിയന്തര ആവശ്യവും റാഷിദ് ഖാൻ ഊന്നിപ്പറഞ്ഞു.

അതുപോലെ, റാഷിദിൻ്റെ വികാരം പ്രതിധ്വനിച്ച് മുഹമ്മദ് നബി എക്‌സിലൂടെയും പ്രതികരിച്ചു. “പെൺകുട്ടികളെ മെഡിസിൻ പഠിക്കുന്നതിൽ നിന്ന് വിലക്കാനുള്ള താലിബാൻ്റെ തീരുമാനം ഹൃദയഭേദകമാണ്, മാത്രമല്ല അത് വളരെ അനീതിയുമാണ്. ഇസ്‌ലാം എല്ലായ്‌പ്പോഴും വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്, കൂടാതെ അറിവിലൂടെ നിരവധി തലമുറകൾക്ക് സുപ്രധാന സംഭാവനകൾ നൽകിയ മുസ്‌ലിം സ്ത്രീകളുടെ പ്രചോദനാത്മക ഉദാഹരണങ്ങൾ ചരിത്രത്തിൽ നിറഞ്ഞിരിക്കുന്നു.” നബി എഴുതി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിനുള്ള അഫ്ഗാനിസ്ഥാൻ ടീം പ്രഖ്യാപിച്ചു, റാഷിദ് ഖാൻ തിരികെയെത്തി

സെപ്റ്റംബർ 12-ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലൻഡ് ടെസ്റ്റിനിടെ കണങ്കാലിന് പരിക്കേറ്റ സ്റ്റാർ ഓപ്പണർ ഇബ്രാഹിം സദ്രാന് പരമ്പര നഷ്ടമാകും, പ്രധാന സ്പിന്നർ മുജീബ് ഉർ റഹ്മാനും പരിക്ക് മൂലം പുറത്താണ്. റാഷിദ് ഖാൻ തിരികെ പരിക്ക് മാറി ടീമിൽ എത്തി.

ലിസ്റ്റ് എ ലെവലിൽ തിളങ്ങിയ അബ്ദുൾ മാലിക്കിനെ സദ്‌റാൻ്റെ ബാക്കാപ്പ് ആയി വിളിച്ചിട്ടുണ്ട്. ലിസ്റ്റ് എ കപ്പിലും എസ്‌സിഎൽ 9 ലെയും സ്ഥിരതയാർന്ന പ്രകടനത്തിന് പേരുകേട്ട ദാർവിഷ് റസൂലിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബൗളിംഗ് നിരയിൽ അള്ളാ മുഹമ്മദ് ഗസൻഫർ മുജീബിൻ്റെ സ്ഥാനം നികത്തും.

അഫ്ഗാനിസ്ഥാൻ സ്ക്വാഡ്: Hashmatullah Shahidi (C), Rahmat Shah (VC), Rahmanullah Gurbaz (WK), Ikram Alikhil (WK), Abdul Malik, Riaz Hassan, Darwish Rasooli, Azmatullah Omarzai, Mohammad Nabi, Gulbadin Naib, Rashid Khan, Nangyal Kharoti, Allah Mohammad Ghazanfar, Fazal Haq Farooqi, Bilal Sami, Naveed Zadran and Farid Ahmad Malik.

റാഷിദ് ഖാൻ തുടർച്ചയായി രണ്ടാം വർഷവും ബിഗ് ബാഷ് ലീഗിൽ കളിക്കില്ല

ബിഗ് ബാഷ് ലീഗ് പുതിയ സീസണിൽ റാഷിദ് ഖാൻ കളിക്കില്ല. ഡിസംബർ 15-ന് ആരംഭിക്കുന്ന ബിബിഎല്ലിൻ്റെ വരാനിരിക്കുന്ന എഡിഷനിൽ പങ്കെടുക്കില്ല എന്ന് താരം ഔദ്യോഗികമായി അറിയിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് റാഷിദ് ഖാൻ ബിബിഎൽ കളിക്കാതിരിക്കുന്നത്. ഓഗസ്‌റ്റ് 19 തിങ്കളാഴ്ച ടൂർണമെൻ്റ് സംഘാടകർ പുറത്തിറക്കിയ ബിബിഎൽ ഡ്രാഫ്റ്റിനായുള്ള വിദേശ നോമിനികളുടെ ആദ്യ പട്ടികയിൽ റാഷിദ് ഇല്ല.

തിരക്കേറിയ ഷെഡ്യൂൾ കാരണം ആണ് പിന്മാറുന്നത് എന്ന് താരം അറിയിച്ചു. അഫ്ഗാനിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാൻ ഓസ്‌ട്രേലിയ വിസമ്മതിച്ചതിന് ശേഷം റാഷിദ് ഖാൻ ബിഗ് ബാഷ് ലീഗിൽ കളിച്ചിട്ടില്ല.

ടി20 ലോകകപ്പിൻ്റെ സെമിഫൈനലിലേക്ക് അഫ്ഗാനിസ്ഥാനെ അദ്ദേഹം വിജയകരമായി നയിച്ച റാഷിദ് ഇനി സെപ്റ്റംബറിൽ ന്യൂസിലൻഡിനെതിരെ അഫ്ഗാനിസ്ഥാന്റെ ടെസ്റ്റിലാകും താരം കളിക്കുക.

“ഞങ്ങളുടെ രാജ്യത്തിന് ഇത് ആഘോഷമാണ്!! ഈ ടീമിൽ അഭിമാനിക്കുന്നു” റാഷിദ് ഖാൻ

ഒരു ടീമെന്ന നിലയിൽ സെമിഫൈനലിലെത്തുന്നത് ഞങ്ങൾക്ക് ഒരു സ്വപ്നം പോലെയാണ് എന്ന് അഫ്ഗാനിസ്താൻ ക്യാപ്റ്റൻ റാഷിദ് ഖാൻ. ഞങ്ങൾ ടൂർണമെൻ്റ് ആരംഭിച്ച രീതി ആണ് ഇവിടെ വരെ ഞങ്ങളെ എത്തിച്ചത്. ന്യൂസിലൻഡിനെ തോൽപ്പിച്ചപ്പോഴാണ് ഞങ്ങൾക്ക് വിശ്വാസം വന്നത്. റാഷിദ് ഖാൻ പറഞ്ഞു.

“ഇത് അവിശ്വസനീയമാണ്, എൻ്റെ വികാരങ്ങൾ വിവരിക്കാൻ എനിക്ക് വാക്കുകളില്ല. ഈ വലിയ നേട്ടത്തിൽഎല്ലാവരും വളരെ സന്തോഷത്തിലാണ്. ഞങ്ങൾ സെമിഫൈനലിൽ എത്തും എന്ന് പറഞ്ഞ ഒരേയൊരു വ്യക്തി ബ്രയാൻ ലാറയാണ്, ഞങ്ങൾ അത് ശരിയാണെന്ന് തെളിയിച്ചു.

ഈ ടീമിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങളുടെ നാട്ടി ഇത് വലിയ ആഘോഷമായിരിക്കും. ഞങ്ങൾക്ക് വലിയ നേട്ടമാണ് ഇത്. രാജ്യം ഏറെ അഭിമാനിക്കും. സെമിയിലെത്തുക എന്നത് വലിയ കാര്യമാണ്, ഇനി വ്യക്തമായ മനസ്സോടെ പോകണം. ഞങ്ങൾ കാര്യങ്ങൾ ലളിതമായി സൂക്ഷിക്കുകയും ഈ വലിയ അവസരം ആസ്വദിക്കുമെന്ന് ഉറപ്പാക്കുകയും വേണം. റാഷിദ് പറഞ്ഞു.

“ധോണി ലോകത്ത് ഏത് സ്റ്റേഡിയത്തിൽ ഇറങ്ങിയാലും ഈ സ്നേഹം ലഭിക്കും, ഇത് അത്ഭുതമാണ്” – റാഷിദ് ഖാൻ

ധോണിക്ക് ജനങ്ങൾ നൽകുന്ന സ്നേഹം അത്ഭുതകരമാണെന്ന് അഫ്ഗാനിസ്താൻ താരം റാഷിദ് ഖാൻ. ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സിഎസ്‌കെയ്‌ക്കെതിരായ ഗുജറാത്തിന്റെ മത്സരത്തിന് ശേഷം സംസാരിക്കുക ആയിരുന്നു റാഷിദ് ഖാൻ. ഇന്നലെ ചെന്നൈ തോറ്റു എങ്കിലും ധോണി പവർ ഹിറ്റിംഗുമായി ആരാധകർക്ക് വിരുന്ന് ഒരുക്കിയിരുന്നു. റാഷിദ് ഖാനെ തുടർച്ചയായി രണ്ട് സിക്സും ധോണി അടിച്ചു.

ആരാധകർക്കിടയിലും കളിക്കാർക്കിടയിലും ധോണി സൃഷ്ടിച്ച സ്വാധീനത്തെ റാഷിദ് പ്രശംസിച്ചു. ധോണിക്ക് ഒപ്പം കളിക്കുന്ന കളിക്കാർ ഭാഗ്യവാന്മാരാണെന്നും ഈ അനുഭവങ്ങളുടെ ഒരു പങ്ക് അവർക്ക് കിട്ടുന്നുണ്ടെന്നും അഫ്ഗാൻ സ്പിന്നർ പറഞ്ഞു.

“ധോനി ഒരിക്കൽ ലോകത്തെവിടെയുമുള്ള സ്റ്റേഡിയത്തിൽ വന്നാലും, അദ്ദേഹത്തിന് വേറെ ലെവൽ സ്നേഹമാണ് ലഭിക്കുന്നത്. അദ്ദേഹത്തോടൊപ്പം കളിക്കാൻ കഴിയുന്ന ഞങ്ങൾ ഭാഗ്യവാനാണ്, അത്തരം നിമിഷങ്ങളിൽ ഞങ്ങൾക്ക് ഭാഗമാകാനും പങ്കുപറ്റാനും സാധിക്കുന്നു” റാഷിദ് പറഞ്ഞു.

റാഷിദ് ഖാൻ അഫ്ഗാനിസ്താൻ ടീമിൽ തിരികെയെത്തി

2023ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ശേഷം ആദ്യമായി റാഷിദ് ഖാൻ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. അയർലണ്ടിന് എതിരായ ടി20 പരമ്പരയ്ക്ക് ആയുക്ക്ല സ്ക്വാഡിൽ റാാഹിഫ് ഖാൻ ഇടം നേടി. നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് നീണ്ട ഇടവേളയിൽ ആയിരുന്നു റാഷിദ് ഖാൻ.

ഇന്ത്യയിൽ നടന്ന ടൂർണമെൻ്റിന് ശേഷം റാഷിദ് ഒരു മത്സര മത്സരവും കളിച്ചിട്ടില്ല. പക്ഷെ ഇന്ത്യയിൽ നടന്ന പരമ്പരയ്ക്കായി ടീമിനൊപ്പം യാത്ര ചെയ്തിരുന്നു. റാഷിദ് അയർലണ്ടിന് എതിരായ പരമ്പരയിൽ ടീമിനെ നയിക്കും, മുജീബ് ഉർ റഹ്മാനും പരിക്കിൽ നിന്ന് തിരിച്ചുവന്നിട്ടുണ്ട്.

മാർച്ച് 15 മുതൽ ഷാർജയിലാണ് ടി20 മത്സരങ്ങൾ നടക്കുന്നത്.

Afghanistan T20I squad: Rashid Khan (c), Ibrahim Zadran, Rahmanullah Gurbaz (wk), Sediq Atal, Ijaz Ahmadzai, Ishaq Rahimi (wk), Mohammad Nabi, Nangyal Kharotai, Azmat Omarzai, Noor Ahmad, Mujeeb Ur Rahman, Wafadar Momand, Farid Malik, Naveen Ul Haq, Fazal Haq Farooqi

ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റിലും റാഷിദ് ഖാൻ ഇല്ല

സ്റ്റാർ ലെഗ് സ്പിന്നർ റാഷിദ് ഖാൻ ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റിലും ഉണ്ടാകില്ല. അഫ്ഗാൻ ഇന്ന് ശ്രീലങ്കയ്ക്ക് എതിരായ ടീം പ്രഖ്യാപിച്ചപ്പോഴും റാഷിദ് ഖാൻ ടീമിൽ ഇടം നേടിയില്ല. താരം ഇപ്പോഴും മുതുകിലെ ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിച്ചുവരികയാണ്. റാഷിദ് ഖാൻ ഇല്ലാത്തതിനാൽ ക്വയിസ് അഹമ്മദിനെ സെലക്ടർമാർ ടീമിലേക്ക് എടുത്തു.

നൂർ അലി സദ്രാ ഈ പരമ്പരയിൽ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തും. സീമർ നവീദ് സദ്രാനും കീപ്പർ-ബാറ്റ്സ്മാൻ മുഹമ്മദ് ഇഷാഖും ആദ്യമായി ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്‌.

Afghanistan Squad for the one-off Test against Sri Lanka: Hashmatullah Shahidi (C), Rahmat Shah (VC), Ikram Alikhail (WK), Mohammad Ishaq (WK), Ibrahim Zadran, Noor Ali Zadran, Abdul Malik, Baheer Shah, Nasir Jamal, Qais Ahmad, Zahir Khan, Zia Ur Rehman Akbar, Yamin Ahmadzai, Nijat Masoud, Mohammad Saleem Safi and Naveed Zadran.

Exit mobile version